എസ്തേർ 1
അധ്യായങ്ങൾ
മൊർദെക്കായുടെ സ്വപ്നം
1മഹാനായ അഹസേ്വരൂസിൻെറ രണ്ടാം ഭരണവർഷം നീസാൻമാസം ഒന്നാം തീയതി ജായീറിൻെറ മകൻ മൊർദെക്കായ് ഒരു സ്വപ്നം കണ്ടു.
2ജായീർ ബഞ്ചമിൻഗോത്രത്തിലെ കിഷിൻെറ മകൻ ഷിമെയിയുടെ പുത്രനായിരുന്നു.
3സൂസാനഗരത്തിൽ ജീവിച്ചുകൊണ്ട് രാജകൊട്ടാരത്തിൽ സേവനം ചെയ്തിരുന്ന മഹാനായ ഒരു യഹൂദനായിരുന്നു, മൊർദെക്കായ്.
4ബാബിലോൺരാജാവായ നബുക്കദ്നേസർ യൂദാരാജാവായയക്കോണിയായോടൊപ്പം ജറുസലെമിൽ നിന്നു കൊണ്ടുപോന്നതടവുകാരിൽ ഒരുവനായിരുന്നു അവൻ .
5സ്വപ്നം ഇതായിരുന്നു: ഭൂമുഖത്ത് ബഹളവും സംഭ്രാന്തിയും ഇടിമുഴക്കവും ഭൂകമ്പങ്ങളും ലഹളയും!
6രണ്ടു ഭീകര സത്വങ്ങൾ പൊരുതാൻ ഒരുങ്ങി മുന്നോട്ടു വന്നു; അവ അതിഭയങ്കരമായി അലറിക്കൊണ്ടിരുന്നു.
7അവയുടെ അലർച്ച കേട്ട് സകല ജന തകളും നീതിമാൻമാരുടെ ജനതയ്ക്ക് എതിരേയുദ്ധത്തിനൊരുങ്ങി.
8ഭൂമുഖത്ത് അന്ധ കാരത്തിൻെറയും നൈരാശ്യത്തിന്റെയും കഷ്ടതയുടെയും ദുരിതത്തിൻെറയും പീഡ നത്തിൻെറയും മഹാകലാപത്തിന്റെയും ഒരു ദിവസം!
9നീതിമാൻമാരുടെ ജനതമുഴുവൻ കഷ്ടതയിലായി. തങ്ങളെ ഭീഷണിപ്പെടുത്തുന്ന ദുഷ്ടതകളെ അവർ ഭയപ്പെട്ടു; നശിക്കാൻ അവർ തയ്യാറായി.
10അപ്പോൾ അവർ ദൈവത്തെ വിളിച്ചു; അവരുടെ കരച്ചിലിൽനിന്ന് ചെറിയ ഉറവയിൽ നിന്നെന്നപോലെ ധാരാളം ജലമുള്ള ഒരു മഹാനദി ഉണ്ടായി.
11പ്രകാശം വന്നു; സൂര്യൻ ഉദിച്ചുയർന്നു; എളിയവർ ഉയർത്തപ്പെട്ടു; ഉന്നതർ നശിപ്പിക്കപ്പെട്ടു.
12ദൈവം ചെയ്യാനുറച്ചിരിക്കുന്നതെന്തെന്നു മൊർദെക്കായ് ഈ സ്വപ്നത്തിൽ കണ്ടു. ഉണർന്നപ്പോൾ അത് അവന്റെ മനസ്സിൽ തങ്ങിനിന്നു; അത് എല്ലാ വിശദാംശങ്ങളോടുംകൂടെ ഗ്രഹിക്കാൻ അവൻ ദിവസം മുഴുവൻ ശ്രമിച്ചു.