1 രാജാക്കന്മാർ 2
അധ്യായങ്ങൾ
ദാവീദിൻെറ മരണം
1മരണം അടുത്തപ്പോൾ ദാവീദ്, പുത്രൻ സോളമനെ അടുത്തു വിളിച്ച് ഇപ്രകാരം നിർദേശിച്ചു:
2മർത്യൻെറ പാതയിൽ ഞാനുംപോകുന്നു. ധീരനായിരിക്കുക. പൗരുഷത്തോടെ പെരുമാറുക.
3നിന്റെ ദൈവമായ കർത്താവിന്റെ ശാസനങ്ങൾ നിറവേറ്റുക.മോശയുടെ നിയമത്തിൽ എഴുതിയിട്ടുള്ളതുപോലെ അവിടുത്തെ മാർഗത്തിൽ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും പ്രമാണങ്ങളും കൽപനകളും സാക്ഷ്യങ്ങളും അനുസരിക്കുകയും ചെയ്യുക; നിന്റെ എല്ലാ പ്രവൃത്തികളും ഉദ്യമങ്ങളും വിജയമണിയും.
4നിന്റെ സന്താനങ്ങൾ നേർവഴിക്കു നടക്കുകയും പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ എന്റെ മുൻപിൽ വിശ്വസ്തരായി വർത്തിക്കുകയും ചെയ്താൽ, നിന്റെ സന്തതി ഇസ്രായേലിന്റെ സിംഹാസനത്തിൽനിന്ന് അറ്റുപോവുകുകയില്ല എന്ന് കർത്താവ് എന്നോട് അരുളിച്ചെയ്ത വാഗ്ദാനം നിറവേറ്റേണ്ടതിന് നീ അവിടുത്തെ അനുസരിക്കുക.
5സെരൂയായുടെ മകൻ യോവാബ് എന്നോടു ചെയ്തത് എന്തെന്ന് നിനക്കറിയാമല്ലോ. അവൻ ഇസ്രായേലിലെ രണ്ടു സൈന്യാധിപൻമാരെ നേറിൻെറ മകൻ അബ്നേറിനെയുംയഥേറിൻെറ മകൻ അമാസയെയുംകൊലപ്പെടുത്തി.യുദ്ധകാലത്തെ രക്തച്ചൊരിച്ചിലിനു പകരംവീട്ടാൻ അവൻ സമാധാനകാലത്ത് അവരെ വധിക്കുകയും രക്തം ചൊരിയുകയും ചെയ്തു. അവൻ നിരപരാധരെ കൊലപ്പെടുത്തി. അങ്ങനെ എന്റെ പാദുകങ്ങളും അരപ്പട്ടയും രക്തം പുരണ്ടിരിക്കുന്നു.
6ആകയാൽ, നീ തന്ത്രപൂർഋംപ്രവർത്തിക്കുക. അവൻ വാർധക്യത്തിലെത്തി സമാധാനത്തോടെ മരിക്കാൻ ഇട വരുത്തരുത്.
7എന്നാൽ, ഗിലയാദുകാരനായ ബർസില്ലായുടെ മക്കളോട് കാരുണ്യം കാണിക്കണം. നിന്റെ ഭക്ഷണമേശയിൽ അവരും പങ്കുചേരട്ടെ. നിന്റെ സഹോദര നായ അബ്സലോമിൽനിന്നു ഞാൻ പലായനം ചെയ്തപ്പോൾ, അവർ എന്നെ കാരുണ്യത്തോടെ സ്വീകരിച്ചു.
8ബഹൂറിംകാരനും ബഞ്ചമിൻഗോത്രജനുമായ ഗേരായുടെ മകൻ ഷിമെയി നിന്നോടുകൂടെയാണല്ലോ. ഞാൻ മഹനായീമിലേക്കു പോയപ്പോൾ എന്നെ കഠിനമായി ശപിച്ചവനാണവൻ. എങ്കിലും ജോർദാൻകരയിൽ അവൻ എന്നെ എതിരേറ്റു. അതിനാൽ, അവനെ ഞാൻ വാളിനരിയാക്കുകയില്ലെന്ന് കർത്താവിന്റെ നാമത്തിൽ സത്യംചെയ്തിട്ടുണ്ട്.
9എന്നാലും അവൻ നിരപരാധനാണെന്നു കരുതരുത്. അവനോട് എന്തു ചെയ്യണമെന്നു നിനക്കറിയാം. നീ ബുദ്ധിമാനാണല്ലോ. അവന്റെ നരച്ച തല രക്തരൂഷിതമായി പാതാളത്തിലെത്തട്ടെ!
10ദാവീദ് മരിച്ചു. അവനെ സ്വനഗരത്തിൽ അടക്കം ചെയ്തു.
11അവൻ ഇസ്രായേലിൽ നാൽപതു വർഷം ഭരിച്ചു. ഏഴുവർഷം ഹെബ്രോണിലും മുപ്പത്തിമൂന്നു വർഷം ജറുസലെമിലും.
12പിതാവായ ദാവീദിന്റെ സിംഹാസനത്തിൽ സോളമൻ ആരൂഢനായി. അവന്റെ രാജ്യം സുപ്രതിഷ്ഠിതമായി.
സോളമൻ എതിരാളികളെ നിർമാർജനം ചെയ്യുന്നു
13അങ്ങനെയിരിക്കേ, ഹഗ്ഗീത്തിൻെറ മകൻ അദോനിയാ സോളമന്റെ അമ്മ ബത്ഷെബായെ ചെന്നു കണ്ടു. നിന്റെ വരവ് സൗഹാർദപരമാണോ എന്ന് അവൾ അവനോടു ചോദിച്ചു. അവൻ പറഞ്ഞു: സൗഹാർദപരംതന്നെ; എന്നാൽ, എനിക്കു ചിലതു പറയാനുണ്ട്.
14പറയാനുള്ളതു പറയുക, അവൾ പറഞ്ഞു.
15അവൻ പറഞ്ഞു: രാജ്യം എനിക്കു കിട്ടേണ്ടതായിരുന്നുവെന്നു നിങ്ങൾക്കറിയാമല്ലോ. ഞാൻ രാജാവാകുമെന്ന് ഇസ്രായേൽജനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, മറിച്ചു സംഭവിച്ചു; എന്റെ സഹോദരൻ രാജാവായി.
16ഇതു കർത്താവിന്റെ ഹിതമാണ്. ഇപ്പോൾ ഞാൻ ഒരു കാര്യം അഭ്യർഥിക്കുകയാണ്. അതു തള്ളിക്കളയരുത്. എന്താണെന്നു പറയുക, അവൾ പറഞ്ഞു.
17അവൻ അഭ്യർഥിച്ചു; ഷൂനാംകാരി അബിഷാഗിനെ എനിക്കു ഭാര്യയായിത്തരണമെന്നു സോളമൻ രാജാവിനോടു പറയണം. അവൻ നിങ്ങളുടെ അപേക്ഷ തള്ളിക്കളയുകയില്ല.
18ശരി, ഞാൻ നിനക്കുവേണ്ടി രാജാവിനോടു സംസാരിക്കാം, അവൾ പറഞ്ഞു.
19ബത്ഷെബാ അദോനിയായ്ക്കുവേണ്ടി സംസാരിക്കാൻസോളമൻ രാജാവിനെ സമീപിച്ചു. രാജാവ് എഴുന്നേറ്റ് അവളെ അഭിവാദനം ചെയ്തിട്ട് സിംഹാസനത്തിൽ ഇരുന്നു; മാതാവിന് ഇരിപ്പിടം സജ്ജീകരിച്ചു. അവൾ രാജാവിന്റെ വലത്തുഭാഗത്ത് ഇരുന്നു.
20ഞാൻ നിന്നോട് ഒരു ചെറിയ കാര്യം ആവശ്യപ്പെടുന്നു. തള്ളിക്കളയരുത്, അവൾ പറഞ്ഞു. എന്താണമ്മേ, അത്? പറയുക, ഞാൻ തള്ളിക്കളയുകയില്ല, അവൻ മറുപടി പറഞ്ഞു.
21ഷൂനാംകാരി അബിഷാഗിനെ നിന്റെ സഹോദരൻ അദോനിയായ്ക്കു ഭാര്യയായി കൊടുക്കണം, അവൾ പറഞ്ഞു.
22സോളമൻ രാജാവ് അമ്മയോട് ഇങ്ങനെപ്രതിവചിച്ചു: ഷൂനാംകാരി അബിഷാഗിനെ അദോനിയായ്ക്കുവേണ്ടി ചോദിക്കുന്നത് എന്താണ്? രാജ്യവും അവനുവേണ്ടി ചോദിക്കാമല്ലോ? അവൻ എന്റെ ജേ്യഷ്ഠനല്ലേ? പുരോഹിതൻ അബിയാഥറും സെരൂയായുടെ മകൻ യോവാബും അവന്റെ പക്ഷമാണല്ലോ.
23അനന്തരം, സോളമൻ കർത്താവിന്റെ നാമത്തിൽ ശപഥം ചെയ്തു: അദോനിയായുടെ ഈ അഭ്യർഥന അവന്റെ ജീവൻ ഒടുക്കിയില്ലെങ്കിൽ ദൈവം എന്നോട് അതും അതിലധികവും ചെയ്യട്ടെ.
24എന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തിൽ കർത്താവ് എന്നെ ഉപവിഷ്ടനാക്കി. അവിടുത്തെ വാഗ്ദാനം നിവേറ്റിക്കൊണ്ട് എനിക്ക് ഒരു ഭവനം തീർത്തിരിക്കുന്നു. കർത്താവാണേ അദോനിയാ ഇന്നുതന്നെ മരിക്കണം.
25സോളമൻരാജാവിൻെറ കൽപനയനുസരിച്ച്യഹോയാദായുടെ മകൻ ബനായ അദോനിയായെ വധിച്ചു.
26പുരോഹിതൻ അബിയാഥറിനോട് രാജാവു പറഞ്ഞു: നിന്റെ ജൻമദേശമായ അനാത്തോത്തിലേക്കു പോവുക. നീയും മരണശിക്ഷയ്ക്കർഹനാണ്. എങ്കിലും ഇപ്പോൾ ശിക്ഷിക്കുന്നില്ല. ദൈവമായ കർത്താവിന്റെ വാഗ്ദാനപേടകം എന്റെ പിതാവായ ദാവീദിന്റെ മുൻപിൽ നീ വഹിച്ചു. കൂടാതെ, എന്റെ പിതാവിന്റെ എല്ലാ ദുരിതങ്ങളിലും നീയും പങ്കുചേർന്നു.
27സോളമൻ അബിയാഥറിനെ കർത്താവിന്റെ പുരോഹിത സ്ഥാനത്തുനിന്നു നീക്കം ചെയ്തു. ഇങ്ങനെ, കർത്താവ് ഷീലോയിൽവച്ച് ഏലിയുടെ ഭവനത്തെപ്പറ്റി അരുളിച്ചെയ്തതു നിറവേറി.
28ഈ വാർത്തയറിഞ്ഞയുടനെ യോവാ ബ് ഓടിച്ചെന്ന് കർത്താവിന്റെ കൂടാരത്തിൽ ബലിപീഠത്തിന്റെ വളർകോണുകളിൽ പിടിച്ചു. അവൻ അബ്സലോമിന്റെ പക്ഷംചേർന്നിരുന്നില്ലെങ്കിലും, അദോനിയായുടെ പക്ഷം ചേർന്നവനാണ്.
29യോവാബ് കർത്താവിന്റെ കൂടാരത്തിൽ ബലിപീഠത്തിനരികേ നിൽക്കുന്നുവെന്ന് അറിഞ്ഞസോളമൻരാജാവ് ഉടനെ അവനെ കൊന്നുകളയുക എന്നുപറഞ്ഞ്യഹോയാദായുടെ മകൻ ബനായായെ അയച്ചു.
30ബനായാ കർത്താവിന്റെ കൂടാരത്തിൽ ചെന്ന് അവനോട് പുറത്തു വരാൻ രാജാവ് കൽപിക്കുന്നതായി പറഞ്ഞു. വരുകയില്ല; ഞാൻ ഇവിടെത്തന്നെ മരിക്കും! എന്നായിരുന്നു അവന്റെ മറുപടി. യോവാബ് പറഞ്ഞത് ബനായാ രാജാവിനെ അറിയിച്ചു.
31അവൻ പറഞ്ഞതുപോലെ ചെയ്യുക; അവനെ കൊന്നു കുഴിച്ചിടുക എന്നു രാജാവ് ബനായായോട് കൽപിച്ചു. അങ്ങനെ യോവാബ് അകാരണമായി ചിന്തിയ നിഷ്കളങ്ക രക്തത്തിന്റെ ഉത്തരവാദിത്വം എന്നിൽനിന്നും എന്റെ പിതൃഭവനത്തിൽനിന്നും നീക്കിക്കളയുക.
32അവന്റെ രക്തപങ്കിലമായ പ്രവൃത്തികളുടെപ്രതിഫലം അവന്റെ മേൽതന്നെ കർത്താവു വരുത്തട്ടെ. ഇസ്രായേൽ സൈന്യാധിപനും നേറിൻെറ മകനുമായ അബ്നേറിനേയും യൂദാസൈന്യാധിപനുംയഥേറിൻെറ മകനുമായ അമാസയെയും എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെ അവൻ വാളിനിരയാക്കി. അവർ ഇരുവർക്കും അവനെക്കാൾ നീതിയും സദ്ഗുണവുമുണ്ടായിരുന്നല്ലോ.
33അവരെ കൊന്നതിന്റെ ശിക്ഷ, യോവാബിൻെറയും അവന്റെ സന്തതികളുടെയുംമേൽ എന്നേക്കും ഉണ്ടാകും. ദാവീദിനും അവന്റെ സന്തതികൾക്കും കുടുബത്തിനും സിംഹാസനത്തിനും കർത്താവിന്റെ സമാധാനം എന്നേക്കും ലഭിക്കും.
34യഹോയാദായുടെ മകൻ ബനായാ യോവാബിനെ വധിച്ച് വിജനപ്രദേശത്തുള്ള അവന്റെ ഭവനത്തിൽ അടക്കംചെയ്തു.
35രാജാവ് അവനു പകരംയഹോയാദായുടെ മകൻ ബനായായെ സൈന്യാധിപനായി നിയമിച്ചു. അബിയാഥറിനു പകരം പുരോഹിതൻ സാദോക്കിനെയും നിമയിച്ചു.
36പിന്നെ, രാജാവ് ആളയച്ച് ഷിമെയിയെ വരുത്തി അവനോടു പറഞ്ഞു: ജറുസലെമിൽ ഒരു വീടു പണിതു പാർത്തുകൊള്ളുക. അവിടം വിട്ടു പോകരുത്.
37പുറത്തിറങ്ങി, കെദ്രോൻതോടു കടക്കുന്ന നാളിൽ നീ മരിക്കും എന്ന് ഓർമിച്ചു കൊള്ളുക. നിന്റെ രക്തത്തിനു നീ തന്നെയായിരിക്കും ഉത്തരവാദി.
38ശരി, രാജാവായ അങ്ങു കൽപിക്കുന്നതുപോലെ ഞാൻ ചെയ്തു കൊള്ളാം എന്ന് ഷിമെയി പറഞ്ഞു. അങ്ങനെ കുറെക്കാലം അവൻ ജറുസലെമിൽ വസിച്ചു.
39മൂന്നു വർഷത്തിനുശേഷം ഷിമെയിയുടെ രണ്ട് അടിമകൾ മാഖായുടെ മകനും ഗത്തിലെ രാജാവുമായ അക്കീഷിന്റെ അടുത്തേക്ക് ഓടിപ്പോയി. തൻെറ അടിമകൾ ഗത്തിൽ ഉണ്ടെന്ന് ഷിമെയി അറിഞ്ഞു.
40അവൻ അടിമകളെ അനേ്വഷിച്ച് കഴുതപ്പുറത്തു കയറി ഗത്തിൽ അക്കീഷിന്റെ അടുത്തേക്കു തിരിച്ചു. അവൻ അവരെ ഗത്തിൽനിന്നു മടക്കിക്കൊണ്ടു വന്നു.
41ഷിമെയി ജറുസലെം വിട്ട് ഗത്തിൽപോയി മടങ്ങിയെത്തിയെന്നു സോളമന് അറിവുകിട്ടി.
42രാജാവ് ആളയച്ചു ഷിമെയിയെ വരുത്തിപ്പറഞ്ഞു: ജറുസലെം വിട്ടുപോകരുതെന്ന് ദൈവനാമത്തിൽ ഞാൻ നിന്നോടാജ്ഞാപിച്ചിട്ടുള്ളതാണ്. പോയാൽ നീ മരിക്കുമെന്ന് ഞാൻ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. നീ അതു സമ്മതിച്ച് എന്നെ അനുസരിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലേ?
43എന്തുകൊണ്ടാണ്, കർത്താവിന്റെ നാമത്തിലുള്ള പ്രതിജ്ഞ നീ ലംഘിച്ചത്? എന്തുകൊണ്ട് എന്റെ കൽപന നീ നിരസിച്ചു?
44രാജാവു തുടർന്നു: എന്റെ പിതാവായ ദാവീദിനോടു നീ പ്രവർത്തിച്ച തിൻമകൾ എന്തൊക്കെയാണെന്നു നിനക്കറിയാമല്ലോ. കർത്താവിന്റെ ശിക്ഷ നീ അനുഭവിക്കണം.
45എന്നാൽ, സോളമൻരാജാവ് അനുഗൃഹീതനായിരിക്കും; ദാവീദിന്റെ സിംഹാസനം കർത്താവിന്റെ മുൻപിൽ എന്നേക്കും സുസ്ഥാപിതമായിരിക്കുകയും ചെയ്യും.
46രാജാവ്യഹോയാദായുടെ മകൻ ബനായായോട് കൽപിച്ചു; അവൻ ഷിമെയിയെ വധിച്ചു. അങ്ങനെ രാജ്യം സോളമന്റെ കൈയിൽ സുസ്ഥിരമായി.