Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 രാജാക്കന്മാർ 11

അധ്യായങ്ങൾ

സോളമൻെറ അധഃപതനം

1സോളമൻരാജാവ് അനേകം വിദേശ വനിതകളെ പ്രേമിച്ചു. ഫറവോയുടെ മകളെയും മൊവാബ്യർ, അമ്മോന്യർ, ഏദോമ്യർ, സീദോന്യർ, ഹിത്യർ എന്നീ അന്യവംശങ്ങളിൽപ്പെട്ട സ്ത്രീകളെയും ഭാര്യമാരായി സ്വീകരിച്ചു;
2നിങ്ങൾ അവരുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടരുത്; അവർ നിങ്ങളുമായും. അവർ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവൻമാരിലേക്കു വശീകരിച്ചുകളയും എന്ന് അവരെക്കുറിച്ച് കർത്താവ് അരുളിച്ചെയ്തിരുന്നു. സോളമനാകട്ടെ അവരെ ഗാഢമായി പ്രേമിച്ചു.
3അവനു രാജ്ഞിസ്ഥാനമുള്ള എഴുനൂറു ഭാര്യമാരും മുന്നൂറ് ഉപനാരികളും ഉണ്ടായിരുന്നു. അവർ അവന്റെ ഹൃദയം വ്യതിചലിപ്പിച്ചു.
4സോളമനു വാർധക്യമായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവൻമാരിലേക്കു തിരിച്ചു. പിതാവായ ദാവീദ് ദൈവമായ കർത്താവിനോടു വിശ്വസ്തനായിരുന്നതുപോലെ അവൻ അവിടുത്തോടു പരിപൂർണവിശ്വസ്തത പാലിച്ചില്ല.
5സോളമൻ സീദോന്യരുടെ ദേവിയായ അസ്താർത്തെയെയും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മിൽക്കോമിനെയും ആരാധിച്ചു.
6അങ്ങനെ അവൻ കർത്താവിന്റെ മുൻപിൽ അനിഷ്ടം പ്രവർത്തിച്ചു. തൻെറ പിതാവായ ദാവീദിനെപ്പോലെ അവൻ കർത്താവിനെ പൂർണമായി അനുഗമിച്ചില്ല.
7അവൻ ജറുസലെമിനു കിഴക്കുള്ള മലയിൽ മൊവാബ്യരുടെ മ്ളേച്ഛവിഗ്രഹമായ കെമോഷിനും അമ്മോന്യരുടെ മ്ളേച്ഛവിഗ്ര ഹമായ മോളെക്കിനും പൂജാഗിരികൾ നിർമിച്ചു.
8തങ്ങളുടെ ദേവൻമാർക്കു ധൂപാർച്ചന നടത്തുകയും ബലി സമർപ്പിക്കുകയുംചെയ്തിരുന്ന എല്ലാ വിജാതീയ ഭാര്യമാർക്കുംവേണ്ടി അവൻ അങ്ങനെ ചെയ്തു.
9രണ്ടുപ്രാവശ്യം പ്രത്യക്ഷനാവുകയും അന്യദേവൻമാരെ
10സേവിക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്ത ഇസ്രായേലിന്റെ ദൈവമായ കർത്താവിൽനിന്ന് അവൻ അകന്നുപോവുകയും അവിടുത്തെ കൽപനകൾ പാലിക്കാതിരിക്കുകയും ചെയ്തതിനാൽ, അവിടുന്ന് അവനോടു കോപിച്ചു.
11കർത്താവ് സോളമനോട് അരുളിച്ചെയ്തു: നിന്റെ മനസ്സ് ഇങ്ങനെ തിരിയുകയും എന്റെ ഉടമ്പടിയും ഞാൻ നൽകിയ കൽപന കളും പാലിക്കാതിരിക്കുകയും ചെയ്തതിനാൽ, ഞാൻ രാജ്യം നിന്നിൽനിന്നു പറിച്ചെടുത്ത് നിന്റെ ദാസനു നൽകും.
12എന്നാൽ, നിന്റെ പിതാവായ ദാവീദിനെയോർത്ത്, നിന്റെ ജീവിതകാലത്ത് ഇതു ഞാൻ ചെയ്യുകയില്ല; നിന്റെ മകന്റെ കരങ്ങളിൽനിന്ന് അതു ഞാൻ വേർപെടുത്തും.
13രാജ്യം മുഴുവനും എടുത്തുകളയുകയില്ല. എന്റെ ദാസനായ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്ത ജറുസലെമിനെയും ഓർത്ത് നിന്റെ പുത്രന് ഒരു ഗോത്രം നൽകും.
14കർത്താവ് ഏദോമ്യനായ ഹദാദിനെ സോളമനെതിരായി തിരിച്ചുവിട്ടു. അവൻ ഏദോംരാജവംശത്തിൽപ്പെട്ടവനായിരുന്നു.
15ദാവീദ് ഏദോമിലായിരുന്നപ്പോൾ സേനാനായകൻ യോവാബ്യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ സംസ്കരിക്കാൻ അങ്ങോട്ടുപോയി. ഏദോംകാരിൽ പുരുഷൻമാരെയെല്ലാം അവൻ വധിച്ചു.
16ഏദോമിലെ പുരുഷൻമാരെ കൊന്നൊടുക്കുന്നതുവരെ ആറു മാസക്കാലം യോവാബും ഇസ്രായേൽക്കാരും അവിടെ താമസിച്ചു.
17അക്കാലത്ത് ഹദാദും അവന്റെ പിതാവിന്റെ ദാസരായ ഏദോമ്യരിൽ ചിലരും ഈജിപ്തിലേക്ക് ഓടി രക്ഷപെട്ടു. ഹദാദ് അന്ന് കൊച്ചുകുട്ടിയായിരുന്നു.
18മിദിയാനിൽനിന്നു പുറപ്പെട്ട അവർ പാരാനിലെത്തി; അവിടെനിന്ന് ആളുകളെ ശേഖരിച്ച് ഈജിപ്തുരാജാവായ ഫറവോയുടെ അടുത്തുചെന്നു. ഫറവോ അവനൊരു ഭവനവും കുറച്ചു സ്ഥലവും ഭക്ഷണവും കൊടുത്തു.
19ഹദാദ് ഫറവോയുടെ പ്രീതി സമ്പാദിച്ചു. ഫറവോ തൻെറ ഭാര്യയായ തഹ്ഫ്നേസ് രാജ്ഞിയുടെ സഹോദരിയെ ഹദാദിനു ഭാര്യയായിക്കൊടുത്തു.
20ഹദാദിന് അവളിൽ ഗനുബാത്ത് എന്നൊരു മകനുണ്ടായി. മുലകുടി മാറുന്നതുവരെ തഹ്ഫ്നേസ് അവനെ ഫറവോയുടെ കൊട്ടാരത്തിൽ വളർത്തി. അവൻ അവിടെ ഫറവോയുടെ പുത്രൻമാരോടുകൂടെ വസിച്ചു.
21ദാവീദ് തൻെറ പിതാക്കൻമാരോടു ചേർന്നുവെന്നും സേനാധിപനായ യോവാബു മരിച്ചെന്നും ഹദാദ് ഈജിപ്തിൽവച്ചുകേട്ടു. അപ്പോൾ അവൻ ജൻമദേശത്തേക്കു മടങ്ങിപ്പോകാൻ ഫറവോയോട് അനുവാദം ചോദിച്ചു.
22ഫറവോ പറഞ്ഞു: എന്റെ യടുത്ത് എന്തു കുറവുണ്ടായിട്ടാണ് നീ സ്വദേശത്തേക്കു പോകാനാഗ്രഹിക്കുന്നത്? എന്നെ വിട്ടയച്ചാലും, അവൻ വീണ്ടും അപേക്ഷിച്ചു.
23എലിയാദായുടെ മകൻ റസോണിനെയും ദൈവം സോളമന്റെ എതിരാളിയാക്കി! അവൻ തൻെറ യജമാനനും സോബായിലെ രാജാവുമായ ഹദദേസറിൻെറ അടുത്തുനിന്ന് ഒളിച്ചോടിപ്പോന്നവനാണ്.
24ദാവീദ് സോബാക്കാരെ സംഹരിച്ചപ്പോൾ റസോൺ ഒരു കവർച്ചസംഘം രൂപവൽക്കരിച്ച് അതിന്റെ തല വനായി. അവർ ദമാസ്ക്കസിൽ പോയി താമസിക്കുകയും അവനെ ദമാസ്ക്കസിലെ രാജാവാക്കുകയും ചെയ്തു.
25സോളമന്റെ കാലം മുഴുവനും അവൻ ഹദാദിനെപ്പോലെ ദുഷ്കൃത്യങ്ങൾ ചെയ്ത് ഇസ്രായേലിന്റെ ശത്രുവായി ജീവിച്ചു. അവൻ ഇസ്രായേലിനെ വെറുത്തുകൊണ്ട് സിറിയായിൽ ഭരണം നടത്തി.
26സോളമന്റെ ഭൃത്യനും സെരേദായിലെ എഫ്രായിമ്യനായ നെബാത്തിൻെറ മകനുമായ ജറോബോവാം - അവന്റെ അമ്മ സെരൂവാ എന്ന വിധവയായിരുന്നു - രാജാവിനെതിരേ കരമുയർത്തി.
27അവൻ രാജാവിനെതിരായി പ്രവർത്തിക്കാൻ കാരണമിതാണ്. സോളമൻമില്ലോ പണിയുകയും തൻെറ പിതാവായ ദാവീദിന്റെ നഗരത്തിലുണ്ടായിരുന്ന അറ്റകുറ്റങ്ങൾ തീർക്കുകയും ചെയ്തു.
28ജറോബോവാം വളരെ കഴിവുള്ളവനായിരുന്നു; പരിശ്രമശാലിയായ അവനെ സോളമൻ ജോസഫിന്റെ ഭവനത്തിലെ അടിമവേലയുടെ മേൽനോട്ടക്കാരനാക്കി.
29ഒരു ദിവസം ജറോബോവാം ജറുസലെമിൽ നിന്നു പുറത്തുപോകവേ ഷീലോന്യനായ അഹിയാപ്രവാചകൻ അവനെ കണ്ടുമുട്ടി.
30അഹിയാ ഒരു പുതിയ അങ്കി ധരിച്ചിരുന്നു. ആവെളിംപ്രദേശത്ത് അവർ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളു. അഹിയാ താൻ ധരിച്ചിരുന്ന പുതിയ അങ്കിയെടുത്തു പന്ത്രണ്ടു കഷണങ്ങളായി കീറി.
31അവൻ ജറോബോവാമിനോടു പറഞ്ഞു: പത്തു കഷണം നീ എടുത്തുകൊള്ളുക. ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ സോളമന്റെ കൈയിൽനിന്നു രാജ്യമെടുത്ത് പത്തു ഗോത്രങ്ങൾ നിനക്കു തരും.
32എന്റെ ദാസനായ ദാവീദിനെയോർത്തും, ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലുംനിന്നു ഞാൻ തിരഞ്ഞെടുത്ത ജറുസലെം നഗരത്തെയോർത്തും അവന് ഒരു ഗോത്രം നൽകും.
33അവൻ എന്നെ മറന്ന് സീദോന്യരുടെ ദേവി അസ്താർത്തയെയും മൊവാബ്യരുടെ ദേവനായ കെമോഷിനെയും അമ്മോന്യരുടെ ദേവനായ മിൽക്കോമിനെയും ആരാധിച്ചു. അവൻ തൻെറ പിതാവായ ദാവീദിനെപ്പോലെ എന്റെ മാർഗത്തിലൂടെ ചരിച്ച് എന്റെ മുൻപിൽ നീതി പ്രവർത്തിക്കുകയോ എന്റെ കൽപനകളും നിയമങ്ങളും അനുസരിക്കുകയോ ചെയ്തില്ല.
34എങ്കിലും രാജ്യം മുഴുവൻ ഞാൻ അവനിൽനിന്ന് എടുക്കുകയില്ല; അവന്റെ ജീവിതകാലം മുഴുവൻ ഞാൻ തിരഞ്ഞെടുത്തവനും എന്റെ കൽപനകളും നിയമങ്ങളും അനുസരിച്ചവനും എന്റെ ദാസനും ആയ ദാവീദിനെയോർത്തു ഞാൻ അവനെ രാജാവായി നിലനിർത്തും.
35എന്നാൽ, ഞാൻ അവന്റെ പുത്രന്റെ കൈയിൽനിന്നു രാജ്യമെടുത്ത്, പത്തുഗോത്രങ്ങൾ നിനക്കു തരും.
36എങ്കിലും എന്റെ നാമം നിലനിർത്താൻ ഞാൻ തിരഞ്ഞെടുത്ത ജറുസലെംനഗരത്തിൽ എന്റെ മുൻപിൽ എന്റെ ദാസനായ ദാവീദിനു സദാ ഒരു ദീപം ഉണ്ടായിരിക്കാൻ അവന്റെ പുത്രനു ഞാൻ ഒരു ഗോത്രം നൽകും.
37ഞാൻ നിന്നെ സ്വീകരിക്കും; നീ ഇസ്രായേലിന്റെ രാജാവായിയഥേ ഷ്ടം ഭരണം നടത്തും.
38എന്റെ കൽപന കൾ സ്വീകരിച്ച് എന്റെ മാർഗത്തിൽ ചരിക്കുകയും, എന്റെ ദാസനായ ദാവീദിനെപ്പോലെ എന്റെ പ്രമാണങ്ങളും കൽപനകളും പാലിക്കുകയും ചെയ്തുകൊണ്ട് എന്റെ ദൃഷ്ടിയിൽ നീതിപ്രവർത്തിച്ചാൽ ഞാൻ നിന്നോടുകൂടെയുണ്ടായിരിക്കും. ദാവീദിനെപ്പോലെ നിനക്കും സ്ഥിരമായൊരു ഭവനം ഞാൻ പണിയും. ഇസ്രായേലിനെ നിനക്കു നൽകുകയും ചെയ്യും.
39ദാവീദിന്റെ അനന്തര തലമുറകളെ ഇങ്ങനെ ഞാൻ പീഡിപ്പിക്കും; എന്നാൽ അത് എന്നേക്കുമായിട്ടല്ല.
40സോളമൻ ജറോബോവാമിനെ കൊല്ലാൻ ശ്രമിച്ചു; എന്നാൽ, ജറോബോവാം ഈജിപ്തുരാജാവായ ഷീഷാക്കിൻെറ അടുത്തേക്ക് പലായനം ചെയ്തു. സോളമന്റെ മരണംവരെ അവൻ അവിടെയായിരുന്നു.

സോളമൻെറ മരണം

41സോളമന്റെ മറ്റെല്ലാ പ്രവൃത്തികളും അവന്റെ ജ്ഞാനവും സോളമന്റെ നടപടിപ്പുസ്തകത്തിൽ എഴുതപ്പെട്ടിട്ടില്ലേ?
42സോളമൻ ജറുസലെമിൽ നാൽപതുവർഷം ഇസ്രായേൽജനത്തെ ഭരിച്ചു.
43അവൻ പിതാക്കൻമാരോടു ചേർന്നു; തൻെറ പിതാവായ ദാവീദിന്റെ നഗരത്തിൽ സംസ്കരിക്കപ്പെട്ടു. അവന്റെ മകൻ റഹോബോവാം ഭരണമേറ്റു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്