Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 ദിനവൃത്താന്തം 20

അധ്യായങ്ങൾ

റബ്ബാ പിടിച്ചടക്കുന്നു

1രാജാക്കൻമാർയുദ്ധത്തിനു പോകാറുള്ള വസന്തകാലം സമാഗതമായപ്പോൾ യോവാബ് സൈന്യസമേതം അമ്മോന്യരെ ആക്രമിച്ച് റബ്ബാ ഉപരോധിച്ചു. ദാവീദ് ജറുസലെമിൽത്തന്നെതാമസിച്ചു. യോവാബ് റബ്ബായെ ആക്രമിച്ചു നശിപ്പിച്ചു.
2ദാവീദ് അവരുടെ രാജാവിന്റെ കിരീടം എടുത്തു. ഒരു താലന്തു സ്വർണം കൊണ്ടാണ് അതു നിർമിച്ചിരുന്നത്. അതിൽ വിലയേറിയ ഒരു രത്നവും പതിച്ചിട്ടുണ്ടായിരുന്നു. അവൻ അതു തൻെറ ശിരസ്സിലണിഞ്ഞു. പട്ടണത്തിൽ നിന്നു ധാരാളം കൊള്ളമുതലും അവൻ കൊണ്ടുപോന്നു.
3അവിടത്തെ ജനങ്ങളെ കൊണ്ടുവന്ന് അറക്കവാളും ഇരുമ്പുപാരയും കോടാലിയും കൊണ്ടുള്ള ജോലിക്കു നിയോഗിച്ചു. അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവൻ ഇങ്ങനെ ചെയ്തു. അനന്തരം ദാവീദും സകല ജനവും ജറുസലെമിലേക്കു മടങ്ങിപ്പോന്നു.
4പിന്നീട്, ഫിലിസ്ത്യർക്കെതിരേ ഗേസെറിൽയുദ്ധം ആരംഭിച്ചു. ആയുദ്ധത്തിൽ ഹുഷാത്യനായ സിബെക്കായി മല്ലൻമാരുടെ സന്തതികളിൽ ഒരാളായ സിപ്പായിയെ വധിച്ചു; അതോടെ ഫിലിസ്ത്യർ കീഴടങ്ങി.
5ഫിലിസ്ത്യർക്കെതിരേ വേറൊരുയുദ്ധം കൂടിയുണ്ടായി. അതിൽ ജായിറിൻെറ മകനായ എൽഹാനാൻ ഗിത്യനായ ഗോലിയാത്തിൻെറ സഹോദരൻ ലഹ്മിയെ വധിച്ചു. അവന്റെ കുന്തത്തണ്ട് നെയ്ത്തുകാരന്റെ ഓടംപോലെ ആയിരുന്നു.
6ഗത്തിൽവച്ചു വീണ്ടുംയുദ്ധമുണ്ടായി. അവിടെ ദീർഘകായനും കൈയ്ക്കും കാലിനും ആറുവീതം ഇരുപത്തിനാലു വിരൽ ഉള്ളവനുമായ ഒരുവൻ ഉണ്ടായിരുന്നു. അവനും മല്ലവംശത്തിൽപ്പെട്ടവനായിരുന്നു.
7അവൻ ഇസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ ദാവീദിന്റെ സഹോദരനും ഷിമെയായുടെ പുത്രനുമായ ജോനാഥാൻ അവനെ കൊന്നു.
8ഗത്തിലെ മല്ലവംശജരായ ഇവർ ദാവീദിന്റെയും ദാസൻമാരുടെയും കൈയാൽ നശിപ്പിക്കപ്പെട്ടു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്