Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 ദിനവൃത്താന്തം 13

അധ്യായങ്ങൾ

ഉടമ്പടിയുടെ പേടകം ഓബദ്ഏദോമിൻെറ വീട്ടിൽ

1ദാവീദ് എല്ലാ സഹസ്രാധിപൻമാരോടും ശതാധിപൻമാരോടും ആലോചന നടത്തി.
2അതിനുശേഷം അവൻ ഇസ്രായേൽ സമൂഹത്തോടു പറഞ്ഞു: നിങ്ങൾക്കു സമ്മതമെങ്കിൽ, ഞാൻ പറയുന്നത് നമ്മുടെ ദൈവമായ കർത്താവിന് ഹിതകരമെങ്കിൽ, ഇസ്രായേൽവംശത്തെങ്ങുമുള്ള നമ്മുടെ സഹോദരൻമാരെയും, മേച്ചിൽപ്പുറങ്ങളോടു കൂടിയ നഗരങ്ങളിൽ പാർക്കുന്ന പുരോഹിതൻമാരേയും ആളയച്ചു വരുത്താം.
3നമ്മുടെ ദൈവത്തിന്റെ പേടകം വീണ്ടും നമുക്കു നമ്മുടെ അടുക്കൽ കൊണ്ടുവരാം. സാവൂളിന്റെ കാലത്ത് നാം അതിനെ അവഗണിച്ചുകളഞ്ഞു.
4ഇത് എല്ലാവർക്കും ഇഷ്ടപ്പെടുകയും അങ്ങനെ ചെയ്യാമെന്ന് അവർ സമ്മതിക്കുകയും ചെയ്തു.
5ദൈവത്തിന്റെ പേടകം കിരിയാത്ത്യെയാറിമിൽനിന്നു കൊണ്ടുവരുന്നതിന്, ഈജിപ്തിലെ ഷീഹോർ മുതൽ ഹമാത്തിലേക്കുള്ള വഴിവരെയുള്ള ഇസ്രായേല്യരെ ദാവീദ് വിളിച്ചുകൂട്ടി.
6കെരൂബുകളുടെ മധേ്യ വസിക്കുന്ന കർത്താവിന്റെ നാമം ധരിക്കുന്ന പേടകം കൊണ്ടുവരുന്നതിന് ദാവീദും ഇസ്രായേല്യരും യൂദായിലെ കിരിയാത്ത്യയാറിമിൽ - ബാലായിൽ- ചെന്നു.
7അവർ ദൈവത്തിന്റെ പേടകം അബിനാദാബിന്റെ വീട്ടിൽനിന്ന് എടുത്ത് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസായും അഹിയോവും വണ്ടിതെളിച്ചു.
8ദാവീദും എല്ലാ ഇസ്രായേല്യരും, കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നിവ ഉപയോഗിച്ച് സർവശക്തിയോടുംകൂടെ ദൈവസന്നിധിയിൽ ആർത്തുപാടി.
9അവർ കീദോൺ കളത്തിലെത്തിയപ്പോൾ കാളയുടെ കാലിടറി. പേടകം താങ്ങാൻ ഉസാ കൈനീട്ടി.
10കർത്താവിന്റെ കോപം അവനെതിരേ ജ്വലിച്ചു. പേടകത്തെ സ്പർശിച്ചതിനാൽ അവിടുന്ന് അവനെ വധിച്ചു.
11അവിടെ, ദൈവത്തിന്റെ മുൻപിൽ അവൻ മരിച്ചുവീണു. ഉസായെ കർത്താവ് ശിക്ഷിച്ചതിനാൽ ദാവീദ് കുപിതനായി. ആ സ്ഥലം പേരെസ് ഉസാ എന്ന് അറിയപ്പെടുന്നു.
12അന്ന് ദാവീദിന് ദൈവത്തോടു ഭയം തോന്നി. അവൻ പറഞ്ഞു: ദൈവത്തിന്റെ പേടകം എന്റെ അടുക്കൽ കൊണ്ടുവരാൻ എനിക്ക് എങ്ങനെ കഴിയും?
13അതുകൊണ്ട് പേടകം ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുവന്നില്ല. അത് ഹിത്യനായ ഓബദ് ഏദോമിൻെറ ഭവനത്തിലേക്കു കൊണ്ടു പോയി.
14ദൈവത്തിന്റെ പേടകം മൂന്നു മാസം അവിടെ ആയിരുന്നു. കർത്താവ് ഓബദ് ഏദോമിൻെറ കുടുംബത്തെയും അവനുണ്ടായിരുന്ന സകലതിനെയും അനുഗ്രഹിച്ചു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്