Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 ദിനവൃത്താന്തം 2

അധ്യായങ്ങൾ

യൂദായുടെ സന്തതികൾ

1ഇസ്രായേലിന്റെ പുത്രൻമാർ: റൂബൻ, ശിമയോൻ, ലേവി, യൂദാ, ഇസാക്കർ, സെബുലൂൺ,
2ദാൻ, ജോസഫ്, ബഞ്ചമിൻ, നഫ്താലി, ഗാദ്, ആഷേർ.
3 യൂദായുടെ പുത്രൻമാർ: ഏർ, ഓനാൻ, ഷേലഹ്. ഇവരുടെ മാതാവ് കാനാൻകാരിയായ ബത്ഷുവാ ആയിരുന്നു. യൂദായുടെ ആദ്യജാതനായ ഏർ കർത്താവിന്റെ ദൃഷ്ടിയിൽ ദുഷ്ടനായിരുന്നതിനാൽ അവിടുന്ന് അവനെ നിഹനിച്ചു.
4മരുമകളായ താമാറിന് പേരെസ്, സേറഹ് എന്നീ രണ്ടു പുത്രൻമാർ ജനിച്ചു. അങ്ങനെ യൂദായുടെ പുത്രൻമാർ ആകെ അഞ്ചു പേർ.
5പേരെസിൻെറ പുത്രൻമാർ: ഹെസ്രോൻ, ഹാമൂൽ.
6സേറഹിന് സിമ്റി, ഏഥാൻ, ഹേമാൻ, കൽക്കോൽ, ദാരാ എന്നീ അഞ്ചു പുത്രൻമാർ.
7അർപ്പിതവസ്തു അപഹരിച്ചെടുത്ത് ഇസ്രായേലിൽ തിൻമ വരുത്തിയ ആഖാർ കർമിയുടെ പുത്രനാണ്.
8ഏഥാൻെറ പുത്രനാണ് അസറിയാ.
9ഹെസ്രോൻെറ പുത്രൻമാർ:യറഹമേൽ, റാം, കെലുബായ്.
10റാം അമിനാദാബിൻെറയും അമിനാദാബ് യൂദാഗോത്രത്തിന്റെ നേതാവായ നഹ്ഷോൻെറയും പിതാവാണ്.
11നഹ്ഷോൻ സൽമയുടെയും സൽമ ബോവാസിൻെറയും
12ബോവാസ് ഓബെദിൻെറയും ഓബെദ് ജസ്സെയുടെയും പിതാവാണ്.
13ജസ്സെയുടെ പുത്രൻമാർ പ്രായക്രമത്തിൽ എലിയാബ്, അമിനാദാബ്, ഷിമ്മാ,
14നഥനേൽ, റദ്ദായ്,
15ഓസെം, ദാവീദ്.
16സെറുയായും അബിഗായിലും ഇവരുടെ സഹോദരിമാരായിരുന്നു. സെറുയായുടെ മൂന്നു പുത്രൻമാർ: അബിഷായി, യോവാബ്, അസഹേൽ.
17അബിഗായിലിന് അമാസ എന്നൊരു പുത്രനുണ്ടായി. ഇസ്മായേല്യനായയഥെറായിരുന്നു അവന്റെ പിതാവ്.
18ഹെസ്രോൻെറ മകനായ കാലെബിന് ഭാര്യയായ അസൂബായിൽയറിയോത് ജനിച്ചു. അവളുടെ പുത്രൻമാർ: യേഷെർ, ഷോബാബ്, അർദോൻ.
19അസൂബായുടെ മരണത്തിനുശേഷം കാലെബ് എഫ്രാത്തിനെ വിവാഹം ചെയ്തു.
20അവളിൽ ഹൂർ ജനിച്ചു. ഹൂർ ഊറിയുടെയും ഊറി ബസാലേലിന്റെയും പിതാവായി.
21ഹെസ്രോൻ അറുപതാംവയസ്സിൽ ഗിലയാദിൻെറ പിതാവായ മാഖീറിൻെറ മകളെ വിവാഹം ചെയ്തു. അവളിൽനിന്ന് സെഗൂബ് ജനിച്ചു.
22സെഗൂബിന്യായിർ എന്നൊരു പുത്രൻ ജനിച്ചു.യായിറിന് ഗിലയാദിൽ ഇരുപത്തിമൂന്നു നഗരങ്ങൾ ഉണ്ടായിരുന്നു.
23ഹാവോത്തും, കെനാത്തും അതിന്റെ ഗ്രാമങ്ങളും ഉൾപ്പെടെ അറുപതു പട്ടണങ്ങൾ ഗഷൂറും ആരാമും പിടിച്ചെടുത്തു. ഇവരെല്ലാവരും ഗിലയാദിൻെറ പിതാവായ മാഖീറിൻെറ വംശത്തിൽപ്പെടുന്നു.
24ഹെസ്രോൻെറ മരണത്തിനു ശേഷം കാലെബ് പിതാവിന്റെ വിധവയായ എഫ്രാത്തായെ പ്രാപിച്ചു. അവളിൽ അവന് ആഷ്ഹൂർ ജനിച്ചു. ആഷ്ഹൂർ തെക്കോവായുടെ പിതാവാണ്.
25ഹെസ്രോൻെറ ആദ്യജാതനായയറഹ് മേലിൻെറ പുത്രൻമാർ: ആദ്യജാതനായ റാമും, ബൂനാ, ഓരെൻ, ഓസെം, അഹീയ എന്നിവരും.
26യറഹ്മേലിന് അതാറാ എന്നു വേറൊരു ഭാര്യയുണ്ടായിരുന്നു. ഓനാം ജനിച്ചത് അവളിൽനിന്നാണ്.
27യറഹ്മേലിൻെറ ആദ്യജാതനായ റാമിൻെറ പുത്രൻമാർ: മാസ്,യാമിൻ, എക്കർ.
28ഓനാമിൻെറ പുത്രൻമാർ: ഷമ്മായ്,യാദാ.
29ഷമ്മായുടെ പുത്രൻമാർ: നാദാബ്, അബിഷൂർ. അബിഷൂറിൻെറ ഭാര്യ അബിഹായിൽ. അവളിൽ അഹ്ബാൻ, മോലിദ് എന്നിവർ ജനിച്ചു.
30നാദാമിന്റെ പുത്രൻമാർ: സേലദ്, അഫായിം. സേലദ് മക്കളില്ലാതെ മരിച്ചു.
31അഫായിമിന്റെ പുത്രനാണ്യിഷി.യിഷിയുടെ പുത്രൻ ഷേഷാൻ. ഷേഷാൻെറ പുത്രൻ അഹ്ലായ്.
32ഷമ്മായുടെ സഹോദരൻയാദായുടെ പുത്രൻമാർ:യഥർ, ജോനാഥാൻ.യഥർ മക്കളില്ലാതെ മരിച്ചു.
33ജോനാഥാന്റെ പുത്രൻമാർ: പേലെത്ത്, സാസാ. ഇവർയറഹ്മേലിൻെറ വംശത്തിൽപ്പെടുന്നു.
34ഷേഷാനു പുത്രിമാരേ ഉണ്ടായിരുന്നുള്ളു. അവന് ഈജിപ്തുകാരനായയർഹാ എന്ന ഒരു ദാസൻ ഉണ്ടായിരുന്നു.
35ഷേഷാൻ തൻെറ മകളെ അവനു വിവാഹംചെയ്തു കൊടുത്തു. അവൾക്ക് അത്തായി എന്നൊരു പുത്രൻ ജനിച്ചു.
36അത്തായി നാഥാന്റെയും നാഥാൻ സാബാദിൻെറയും പിതാവാകുന്നു.
37സാബാദിന് എഫ്ലാലും എഫ്ലാലിന് ഓബെദും ജനിച്ചു.
38ഓബെദ് യേഹുവിൻെറയും യേഹു അസറിയായുടെയും പിതാവാണ്.
39അസറിയായ്ക്ക് ഹേലസും ഹേലസിന് എലെയാസായും ജനിച്ചു.
40എലെയാസാ സിസ്മായുടെയും സിസ്മായ് ഷല്ലൂമിൻെറയും പിതാവാണ്.
41ഷല്ലൂമിന്യക്കാമിയായുംയക്കാമിയായ്ക്ക് എലിഷാമായും ജനിച്ചു.
42യറഹ് മേലിൻെറ സഹോദരനായ കാലെബിൻെറ ആദ്യജാതനും സീഫിൻെറ പിതാവുമാണ്മരേഷാ. മരേഷായുടെ പുത്രൻ ഹെബ്രോൺ.
43ഹെബ്രോണിന്റെ പുത്രൻമാർ: കോറഹ്, തപ്പുവാ, റക്കെം, ഷേമാ.
44ഷേമാ റാഹാമിൻെറയും അവൻ യോർക്കെയാമിൻെറയും പിതാവാണ്. റക്കെം ഷമ്മായുടെ പിതാവ്.
45ഷമ്മായുടെ പുത്രൻമാവോൻ; മാവോൻെറ പുത്രൻ ബത്സൂർ.
46ഹാരാൻ, മോസ, ഗാസേസ് എന്നിവർ കാലെബിന് ഉപനാരിയായ ഏഫായിൽ ജനിച്ചു. ഗാസേസിൻെറ പിതാവാണ് ഹാരാൻ.
47യഹ്ദായിയുടെ പുത്രൻമാർ: രേഗം, യോഥാം, ഗേഷാൻ, പേലെത്, ഏഫാ, ഷാഫ്.
48മാഖാ എന്ന ഉപനാരിയിൽ കാലെബിന് ഷേബർ, തിർഹാനാ എന്നിവർ ജനിച്ചു.
49മദ്മാനായുടെ പിതാവായ ഷാഫ് മക്ബേനായുടെയും ഗിബയായുടെയും പിതാവായ ഷേവാ എന്നിവരും മാഖായിൽ ജനിച്ചു. കാലെബിൻെറ പുത്രിയാണ് അക്സ.
50ഇവർ കാലെബിൻെറ വംശപരമ്പരയിൽപെടുന്നു.

എഫ്രാത്തിൻെറ ആദ്യജാതനായ ഹൂറിൻെറ പുത്രൻമാർ: കിര്യാത്ത്യെയാറിമിൻെറ പിതാവ് ഷോബാൽ,

51ബെത്ലെഹെമിൻെറ പിതാവ് സൽമാ, ബേത്ഗാദെറിൻെറ പിതാവ് ഹാരെഫ്.
52അർധമെനുഹോത്യർ, ഹരോവെ എന്നിവർ, കിര്യാത്ത് യെയാറിമിൻെറ പിതാവായ ഷോബാലിൻെറ വംശത്തിൽപ്പെടുന്നു.
53കിര്യാത്ത്യെയാറിമിൻെറ കുലങ്ങൾ: ഇത്ര്യർ, പുത്യർ, ഷുമാത്യർ, മിഷ്റായർ - ഇവരിൽനിന്ന് സൊറാത്യരും എഷ്താവോല്യരും ഉദ്ഭവിച്ചു.
54ബേത്ലെഹെം, നെതോഫാത്യർ, അത്രോത്ബത്യൊവാബ്, അർധമനഹാത്യർ, സോറ്യർ എന്നിവർ സൽമാവംശജരാണ്.
55യാബെസിൽ വസിച്ചിരുന്ന നിയമജ്ഞകുലങ്ങൾ: തിരാത്യർ, ഷിമെയാത്യർ, സുക്കാത്യർ. റേഖാബുകുടുംബത്തിൻെറ പിതാവായ ഹമാത്തിൽനിന്ന് ഉദ്ഭവിച്ച കേന്യരാണ് ഇവർ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്