Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 ദിനവൃത്താന്തം 19

അധ്യായങ്ങൾ

അമ്മോന്യരെയും സിറിയാക്കാരെയും തോൽപിക്കുന്നു

1അമ്മോന്യരാജാവായ നാഹാഷ് മരിച്ചു. അവന്റെ മകൻ പകരം രാജാവായി.
2അപ്പോൾ ദാവീദ് പറഞ്ഞു: നാഹാഷിന്റെ പുത്രൻ ഹാനൂനോടു ഞാൻ ദയാപൂർവം വർത്തിക്കും. എന്തെന്നാൽ, അവന്റെ പിതാവ് എന്നോടും കാരുണ്യപൂർവം വർത്തിച്ചു. പിതാവിന്റെ നിര്യാണത്തിൽ ഹാനൂനെ ആശ്വസിപ്പിക്കാൻ ദാവീദ് ദൂതൻമാരെ അയച്ചു. ദൂതൻമാർ അമ്മോന്യരുടെ നാട്ടിൽ ഹാനൂൻെറ അടുത്ത് അവനെ ആശ്വസിപ്പിക്കാൻ എത്തി.
3അപ്പോൾ അമ്മോന്യപ്രമാണികൾ ഹാനൂനോടു ചോദിച്ചു: ദാവീദ് അങ്ങയുടെ അടുത്ത് ആശ്വാസകരെ അയച്ചത് അങ്ങയുടെ പിതാവിനെ ബഹുമാനിക്കാനാണെന്നു വിചാരിക്കുന്നുവോ? ദേശം ഒറ്റുനോക്കി അതിനെ കീഴടക്കാനല്ലേ അവർ വന്നിരിക്കുന്നത്?
4അതുകൊണ്ട് ഹാനൂൻ ദാവീദിന്റെ ദൂതൻമാരെ താടിയും ശിരസ്സും മുൺഡനം ചെയ്ത്, അരമുതൽ പാദംവരെ അങ്കി മുറിച്ചുകളഞ്ഞ് വിട്ടയച്ചു.
5അവർക്കു സംഭവിച്ചതു ദാവീദ് അറിഞ്ഞു. അവൻ അവരെ സ്വീകരിക്കാൻ ആളയച്ചു. അവർ ലജ്ജാഭരിതരായിരുന്നു. താടി വളരുന്നതുവരെ ജറീക്കോയിൽ താമസിച്ചു തിരികെവരാൻ രാജാവ് അവരോടു കൽപിച്ചു.
6തങ്ങൾ ദാവീദിന്റെ ശത്രുത സമ്പാദിച്ചെന്ന് അമ്മോന്യർക്കു മനസ്സിലായി. അവർ ആയിരം താലന്ത് വെള്ളിക്ക് രഥങ്ങളെയും കുതിരപ്പട്ടാളത്തെയും മെസൊപ്പൊട്ടാമിയ, ആരാംമാക്കാ, സോബാ എന്നിവിടങ്ങളിൽനിന്നു കൂലിക്കെടുത്തു.
7അവർ മുപ്പത്തീരായിരം രഥങ്ങൾ കൂലിക്കുവാങ്ങി, അതുപോലെ മാക്കായിലെ രാജാവിനെയും സൈന്യങ്ങളെയും. അവർ മെദേബായ്ക്കു മുൻപിൽ പാളയമടിച്ചു. പട്ടണങ്ങളിൽനിന്നു സൈന്യത്തിലെടുത്ത അമ്മോന്യരുംയുദ്ധത്തിനു പുറപ്പെട്ടു.
8ഇതുകേട്ടു ദാവീദ് യോവാബിനെയും ധീരയോദ്ധാക്കളുടെ മുഴുവൻ സൈന്യത്തെയും അങ്ങോട്ടയച്ചു.
9അമ്മോന്യർ നഗരകവാടത്തിൽ അണിനിരന്നു. അവരെ സഹായിക്കാൻ വന്ന രാജാക്കൻമാർ തുറന്ന സ്ഥലത്തുനിലയുറപ്പിച്ചു.
10മുൻപിലും പിൻപിലും ശത്രുസൈന്യം അണിനിരന്നിരിക്കുന്നതുകണ്ട് യോവാബ് ഇസ്രായേലിലെ ധീരൻമാരെ തിരഞ്ഞെടുത്ത് സിറിയായ് ക്കെതിരേ ചെന്നു.
11ശേഷിച്ച സൈനികരെ അവൻ തൻെറ സഹോദരനായ അബിഷായിയെ ഏൽപിച്ചു; അവൻ അമ്മോന്യരെ നേരിട്ടു.
12യോവാബ് പറഞ്ഞു: സിറിയാക്കാർ എന്നെക്കാൾ ശക്തരാണെങ്കിൽ നീ എന്നെ സഹായിക്കണം. അമ്മോന്യർ നിന്നെക്കാൾ ശക്തരായി കണ്ടാൽ ഞാൻ നിന്നെ സഹായിക്കാം.
13ധൈര്യമായിരിക്കുക. നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ പട്ടണത്തിനും വേണ്ടി നമുക്കു സുധീരം പോരാടാം. കർത്താവ് നൻമയെന്നു തോന്നുന്നതു പ്രവർത്തിക്കട്ടെ!
14യോവാബും അനുയായികളും സിറിയാക്കാരുടെ നേരേ പുറപ്പെട്ട് അവരെ തോൽപിച്ചോടിച്ചു.
15സിറിയാക്കാർ പലായനം ചെയ്തെന്നു കണ്ട് അമ്മോന്യർ യോവാബിൻെറ സഹോദരനായ അബിഷായിയുടെ മുൻപിൽനിന്ന് ഓടി പട്ടണത്തിൽ പ്രവേശിച്ചു. യോവാബ് ജറുസലെമിലേക്കു മടങ്ങി.
16തങ്ങൾ ഇസ്രായേല്യരുടെ മുൻപിൽ പരാജിതരായെന്നു കണ്ട് സിറിയാക്കാർ ദൂതൻമാരെ അയച്ച്,യൂഫ്രട്ടീസിനു മറുകരെ ഉണ്ടായിരുന്ന സിറിയാക്കാരെ വരുത്തി. ഹദദേസറിൻെറ സേനാനായകൻ ഷോഫാക് ആണ് അവരെ നയിച്ചത്.
17ദാവീദ് ഇതറിഞ്ഞ് ഇസ്രായേല്യരെ മുഴുവൻ ഒരുമിച്ചുകൂട്ടി ജോർദാൻ കടന്ന് സൈന്യത്തെ അണിനിരത്തി അവർക്കെതിരേ പൊരുതി.
18സിറിയാക്കാർ ഇസ്രായേലിന്റെ മുൻപിൽ തോറ്റോടി. ദാവീദ് സിറിയാക്കാരുടെ ഏഴായിരം തേരാളികളെയും നാൽപതിനായിരം വരുന്ന കാലാൾപ്പടയെയും സേനാനായകൻ ഷോഫാക്കിനെയും നിഗ്രഹിച്ചു.
19ഇസ്രായേല്യർ, തങ്ങളെ പരാജയപ്പെടുത്തിയെന്നുകണ്ട് ഹദദേസറിൻെറ ദാസൻമാർ ദാവീദുമായി സന്ധിചെയ്ത് അവനു കീഴടങ്ങി. പിന്നീട് സിറിയാക്കാർ അമ്മോന്യരെ സഹായിക്കാൻ പോയില്ല.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്