Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 ദിനവൃത്താന്തം 14

അധ്യായങ്ങൾ

ദാവീദിൻെറ വിജയം

1ടയിറിലെ രാജാവായ ഹീരാം ദാവീദിന്റെ അടുത്തേക്ക് ദൂതൻമാരെ അയച്ചു. കൊട്ടാരം പണിയാൻവേണ്ട ദേവദാരുവും അവൻ കൊടുത്തു; കൂടെ കൽപണിക്കാരെയും മരപ്പണിക്കാരെയും അയച്ചു.
2കർത്താവ് ഇസ്രായേലിന്റെ രാജത്വം സുസ്ഥിരമായി തനിക്കു നൽകിയെന്നും ഇസ്രായേലിനുവേണ്ടി രാജ്യം ഐശ്വര്യ പൂർണമാക്കിയെന്നും ദാവീദ് മനസ്സിലാക്കി.
3ജറുസലെമിൽവച്ചു ദാവീദ് വീണ്ടും ഭാര്യമാരെ സ്വീകരിച്ചു. അവനു പിന്നെയും പുത്രീപുത്രൻമാർ ഉണ്ടായി.
4ജറുസലെമിൽവച്ചു ദാവീദിനു ജനിച്ചവർ: ഷമ്മുവാ, ഷോബാബ്, നാഥാൻ, സോളമൻ,
5ഇബ്ഹാർ, എലിഷുവാ, എൽപെലെത്,
6നോഗാ, നേഫെഗ്,യാഹിയാ,
7ഏലീഷാമ, ബേലിയാദാ, എലിഫെലത്.
8ദാവീദിനെ ഇസ്രായേലിൽ രാജാവായി അഭിഷേകം ചെയ്തതറിഞ്ഞ് ഫിലിസ്ത്യർ അവനെ ആക്രമിക്കാൻ പുറപ്പെട്ടു. ഇതുകേട്ട് ദാവീദുംയുദ്ധത്തിനിറങ്ങി.
9ഫിലിസ്ത്യർ റഫായിംതാഴ്വര ആക്രമിച്ചു.
10ദാവീദ് ദൈവത്തോട് ആരാഞ്ഞു: ഫിലിസ്ത്യർക്കെതിരേ ഞാൻ പോകണമോ? അവരെ എന്റെ കൈയിൽ ഏൽപിച്ചുതരുമോ? കർത്താവ് അരുളിച്ചെയ്തു: പോവുക, ഞാൻ അവരെ നിന്റെ കൈയിൽ ഏൽപിക്കും.
11ബാക്പെരാസിമിൽവച്ചു ദാവീദ് അവരെ തോൽപിച്ചു. അവൻ പറഞ്ഞു: വെള്ളപ്പാച്ചിലിൽ ചിറയെന്നപോലെ ശത്രുനിരയെ ഭേദിക്കാൻ ദൈവം എനിക്ക് ഇടയാക്കി. അതിനാൽ, ആ സ്ഥലത്തിനു ബാൽപെരാസിം എന്നു പേരുണ്ടായി.1
12അവർ തങ്ങളുടെ ദേവൻമാരെ അവിടെ ഉപേക്ഷിച്ചുപോയി. ദാവീദിന്റെ കൽപനയനുസരിച്ച് അവയെ ചുട്ടുകളഞ്ഞു.
13ഫിലിസ്ത്യർ വീണ്ടും താഴ്വര ആക്രമിച്ചു.
14ദാവീദ് വീണ്ടും ദൈവത്തോട് ആരാഞ്ഞു. ദൈവം അരുളിച്ചെയ്തു: പിൻതുടരാതെ അവരെ വളഞ്ഞ് ബാൾസാമരങ്ങളുടെ സമീപത്തുവച്ച് ആക്രമിക്കുക.
15ബാൾസാമരങ്ങളുടെ മുകളിലൂടെ പടനീക്കത്തിന്റെ ശബ്ദം കേൾക്കുമ്പോൾയുദ്ധം ആരംഭിക്കുക. ഫിലിസ്ത്യസൈന്യത്തെനശിപ്പിക്കാൻ ദൈവം നിനക്കുമുൻപേ പോയിരിക്കുന്നു.
16ദൈവം കൽപിച്ചതുപോലെ ദാവീദ് ചെയ്തു. ഗിബയോൻമുതൽ ഗേസർവരെ ഫിലിസ്ത്യരെ അവൻ വധിച്ചു.
17ദാവീദിന്റെ കീർത്തി എല്ലാ ദേശങ്ങളിലും പരന്നു; എല്ലാ ജനതകളും അവനെ ഭയപ്പെടുന്നതിനു കർത്താവ് ഇടയാക്കി.

അടിക്കുറിപ്പുകൾ

  1. 1ബാൽപെരാസിം-ഭേദിക്കുന്ന കർത്താവ്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്