1 ദിനവൃത്താന്തം 18
അധ്യായങ്ങൾ
ദാവീദിൻെറ യുദ്ധങ്ങൾ
1ദാവീദ് ഫിലിസ്ത്യരെ തോൽപിച്ചു. അവരിൽനിന്നു ഗത്തും അതിനോടുചേർന്ന ഗ്രാമങ്ങളും പിടിച്ചെടുത്തു.
2പിന്നീട്,മൊവാബിനെ തോൽപിച്ചു. മൊവാബ്യർ ദാവീദിന്റെ ദാസൻമാരായിത്തീർന്ന്, കപ്പംകൊടുത്തു.
3സോബാരാജാവായ ഹദദേസർ യൂഫ്രട്ടീസുവരെ അധികാരം വ്യാപിപ്പിക്കാൻ ഉദ്യമിച്ചപ്പോൾ ഹമാത്തിൽവച്ച് ദാവീദ് അവനെ തോൽപിച്ചു.
4ദാവീദ് അവന്റെ ആയിരം രഥങ്ങൾ, ഏഴായിരം കുതിരപ്പടയാളികൾ, ഇരുപതിനായിരം കാലാളുകൾ എന്നിവ പിടിച്ചെടുത്തു. നൂറു രഥങ്ങൾക്കുവേണ്ട കുതിരകളെ എടുത്ത് ബാക്കി കുതിരകളുടെ കുതിഞരമ്പു ഛേദിച്ചുകളഞ്ഞു.
5ദമാസ്ക്കസിലെ സിറിയാക്കാർ സോബാരാജാവായ ഹദദേസറിൻെറ സഹായത്തിനെത്തി. എന്നാൽ, ദാവീദ് ഇരുപത്തീരായിരം സിറിയാക്കാരെ കൊന്നൊടുക്കി.
6സിറിയായിലും ദമാസ്ക്കസിലും ദാവീദ് കാവൽപ്പട്ടാളത്തെനിയോഗിച്ചു. സിറിയാക്കാർ ദാവീദിന്റെ ദാസൻമാരായിത്തീരുകയും കപ്പംകൊടുക്കുകയും ചെയ്തു. ദാവീദ് പോയിടത്തെല്ലാം കർത്താവ് അവനു വിജയം നൽകി.
7ഹദദേസറിൻെറ ഭടൻമാരുടെ പൊൻപരിചകൾ ദാവീദ് ജറുസലെമിലേക്കു കൊണ്ടുപോന്നു.
8ഹദദേസ റിൻെറ നഗരങ്ങളായ തിഭാത്തിൽനിന്നും കൂനിൽനിന്നും ദാവീദ് ധാരാളം പിച്ചളയും കൊണ്ടുവന്നു. അതുപയോഗിച്ചാണ് സോളമൻ ജലസംഭരണിയും സ്തംഭങ്ങളും പാത്രങ്ങളും ഉണ്ടാക്കിയത്.
9സോബാരാജാവായ ഹദദേസറിൻെറ സൈന്യത്തെ ദാവീദ് തോൽപിച്ചെന്ന് ഹമാത്തിലെ രാജാവായ തോവു കേട്ടു.
10ഹദദേസറിനെ പരാജയപ്പെടുത്തിയതിൽ അനുമോദിക്കാനും മംഗളങ്ങൾ ആശംസിക്കാനും ദാവീദിന്റെ അടുത്ത് തോവു തൻെറ മകൻ ഹദോറാമിനെ അയച്ചു. കാരണം, തോവു ഹദദേസറുമായി കൂടെക്കൂടെയുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. സ്വർണം, വെള്ളി, പിച്ചള എന്നിവകൊണ്ടുള്ള ധാരാളം സമ്മാനങ്ങളും അവൻ ദാവീദിനു കൊടുത്തയച്ചു.
11ഏദോമിൽനിന്നും മൊവാബിൽനിന്നും അമ്മോന്യർ, ഫിലിസ്ത്യർ, അമലേക്യർ എന്നിവരിൽ നിന്നും എടുത്ത പൊന്നിനോടും വെള്ളിയോടുംകൂടെ അവയും ദാവീദുരാജാവ് കർത്താവിനു സമർപ്പിച്ചു.
12സെരൂയായുടെ മകൻ അബിഷായി ഉപ്പുതാഴ്വരയിൽവച്ചു പതിനെ ണ്ണായിരം ഏദോമ്യരെ വധിച്ചു.
13അവൻ ഏദോമിൽ കാവൽപ്പട്ടാളത്തെനിയോഗിച്ചു. ഏദോമ്യർ ദാവീദിന്റെ ദാസൻമാരായി. ദാവീദ് പോയിടത്തെല്ലാം കർത്താവ് അവന് വിജയം നൽകി.
14ദാവീദ് ഇസ്രായേൽ മുഴുവൻെറയും രാജാവായി ഭരിച്ചു. ജനത്തിന് അവൻ നീതിയുംന്യായവും നടത്തിക്കൊടുത്തു.
15സെരൂയായുടെ മകൻ യോവാബ് സേനാധിപനും അഹിലൂദിൻെറ മകൻ യഹോഷാഫാത്ത് നടപടിയെഴുത്തുകാരനും ആയിരുന്നു.
16അഹിത്തൂബിന്റെ മകൻ സാദോക്കും അബിയാഥറിന്റെ മകൻ അബിമെലെക്കും പുരോഹിതൻമാരും, ഷൗഷാ കാര്യവിചാരകനും ആയിരുന്നു.
17യഹോയാദായുടെ മകൻ ബനായാ കെറേത്യരുടെയും പെലേത്യരുടെയും അധിപതിയും ദാവീദിന്റെ പുത്രൻമാർ രാജാവിന്റെ മുഖ്യസേവ കൻമാരും ആയിരുന്നു.