Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

തോബിത് 5

അധ്യായങ്ങൾ

തോബിയാസിൻെറ സഹയാത്രികൻ

1തോബിയാസ് പ്രതിവചിച്ചു: പിതാവേ, നീ കൽപിച്ചതെല്ലാം ഞാൻ ചെയ്യാം.
2പക്ഷേ, ഞാൻ അവനെ അറിയാത്ത സ്ഥിതിക്ക് എങ്ങനെ ആ പണം കിട്ടും? തോബിത് മകന്റെ കൈയിൽ രേഖ കൊടുത്തുകൊണ്ടു പറഞ്ഞു:
3നിന്നോടുകൂടെ പോരാൻ ഒരുവനെ കണ്ടുപിടിക്കുക. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാൻ അവനു കൂലി കൊടുത്തുകൊള്ളാം. പോയി ആ പണം വാങ്ങി വരുക.
4തോബിയാസ് ഒരാളെ അനേ്വഷിച്ചു. റഫായേലിനെ കണ്ടുമുട്ടി. അവൻ ഒരു ദൈവദൂതൻ ആയിരുന്നു. എന്നാൽ, തോബിയാസ് അതു മനസ്സിലാക്കിയില്ല.
5അവൻ ചോദിച്ചു: മേദിയായിലെ റാഗെസിലേക്ക് എന്നോടുകൂടെ പോരാമോ? ആ പ്രദേശം നിനക്കു പരിചയമുണ്ടോ?
6ദൂതൻമറുപടി നൽകി: ഞാൻ നിന്നോടുകൂടെ വരാം, എനിക്കു വഴി നല്ല പരിചയമുണ്ട്; മാത്രമല്ല, നമ്മുടെ സഹോദരൻ ഗബായേലിനോടൊന്നിച്ചു ഞാൻ താമസിച്ചിട്ടുമുണ്ട്.
7തോബിയാസ് പറഞ്ഞു: ഇവിടെ നിൽക്കൂ. ഞാൻ എന്റെ പിതാവിനോടു പറഞ്ഞിട്ടുവരാം. ദൂതൻ പറഞ്ഞു: പോവുക, താമസിക്കരുത്.
8തോബിയാസ് വീട്ടിലെത്തി പിതാവിനോടു പറഞ്ഞു; എന്നോടുകൂടെ വരാൻ ഞാൻ ഒരാളെ കണ്ടുപിടിച്ചു. തോബിത് പറഞ്ഞു: അവനെ എന്റെ അടുത്തേക്കു വിളിക്കൂ. അവൻ ഏതു ഗോത്രത്തിൽപ്പെട്ടവനാണെന്നും, നിന്നോടുകൂടെ പോരാൻ വിശ്വാസയോഗ്യനാണോ എന്നും ഞാൻ നോക്കട്ടെ.
9തോബിയാസ് റഫായേലിനെ വീട്ടിലേക്കു ക്ഷണിച്ചു. അവൻ അകത്തു പ്രവേശിക്കുകയും അവർ പരസ്പരം അഭിവാദ്യങ്ങളർപ്പിക്കുകയും ചെയ്തു.
10തോബിത് ചോദിച്ചു: സഹോദരാ, നീ ഏതു ഗോത്രത്തിലും കുടുംബത്തിലും പെട്ടവനാണ്, പറയുക.
11അവൻ പറഞ്ഞു: നീ ഗോത്രവും കുടുംബവും ആണോ, അതോ നിന്റെ പുത്രനോടുകൂടെ പോകാൻ കൂലിക്ക് ഒരാളെയാണോ അനേ്വഷിക്കുന്നത്? തോബിത് പറഞ്ഞു: സഹോദരാ, നിന്റെ ആളുകൾ ആരെന്നും നിന്റെ പേരെന്തെന്നും അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
12അവൻ പറഞ്ഞു: നിന്റെ ചാർച്ചക്കാരിൽപ്പെട്ട മഹാനായ അനനിയാസിന്റെ പുത്രൻ അസറിയാസ് ആണു ഞാൻ.
13തോബിത് പറഞ്ഞു: സഹോദരാ, നിനക്കു സ്വാഗതം. നിന്റെ ഗോത്രവും കുടുംബവും ആരാഞ്ഞതിൽ എന്നോടു കോപിക്കരുതേ! നീ എന്റെ ചാർച്ചക്കാരനാണ്. ശ്രേഷ്ഠമായ പാരമ്പര്യവും നിനക്ക് ഉണ്ട്. ആരാധിക്കാനും അജഗണത്തിലെ കടിഞ്ഞൂലുകൾ, വിളവുകളുടെ ദശാംശം എന്നിവ അർപ്പിക്കാനും ജറുസലെമിൽ ഒരുമിച്ചു പൊയ്ക്കൊണ്ടിരുന്നപ്പോൾ മഹാനായ ഷെമായായുടെ പുത്രൻമാരായ അന നിയാസുംയാഥാനും ആയി, ഞാൻ ഉറ്റ ബന്ധം പുലർത്തിയിരുന്നു. നമ്മുടെ ചാർച്ചക്കാരുടെ തെറ്റുകളിൽ അവർ ചരിച്ചില്ല. സഹോദരാ, നിനക്കു ശ്രേഷ്ഠമായ പാരമ്പര്യം ഉണ്ട്.
14എന്തുവേതനമാണ് ഞാൻ തരേണ്ടതെന്നു പറയുക. ദിനംപ്രതി ഓരോ ദ്രാക്മായും എന്റെ മകനു വരുന്നത്ര ചെലവും പോരേ?
15കൂടാതെ, സസുഖം തിരിച്ചെത്തിയാൽ, കൂടുതൽ തരുകയും ചെയ്യാം. ഈ വ്യവ സ്ഥകൾ അവർ സമ്മതിച്ചു.
16തുടർന്ന് തോബിത് തോബിയാസിനോടു പറഞ്ഞു: ഒരുങ്ങിക്കൊള്ളൂ. നിങ്ങൾ ഇരുവർക്കുംയാത്രാമംഗളങ്ങൾ! പുത്രൻ ഉടനെയാത്രയ്ക്കാവശ്യമായ ഒരുക്കങ്ങൾ ചെയ്തു. പിതാവ് അവനോടു പറഞ്ഞു: ഇവനോടുകൂടെ പൊയ്ക്കൊള്ളുക. ഉന്നതത്തിൽ വസിക്കുന്ന ദൈവം നിന്റെ മാർഗം ശുഭമാക്കും. അവിടുത്തെ ദൂതൻ നിന്നെ കാത്തുകൊള്ളും. അവർ ഉടനെയാത്ര പുറപ്പെട്ടു. ആയുവാവിൻെറ നായും അവരോടുകൂടെ ഉണ്ടായിരുന്നു.
17എന്നാൽ, അവന്റെ അമ്മ അന്ന കരഞ്ഞുകൊണ്ടു തോബിത്തിനോടു പറഞ്ഞു: നമ്മുടെ കുഞ്ഞിനെ എന്തിനാണ് ഇങ്ങനെ ദൂരെ അയച്ചത്?
18നമുക്ക് അവൻ താങ്ങായിരുന്നില്ലേ? പണമല്ല പ്രധാനം; അതു നമ്മുടെ മകനെക്കാൾ വിലപ്പെട്ടതുമല്ല.
19കർത്താവ് തന്ന ജീവിതസൗകര്യങ്ങൾ കൊണ്ടു തൃപ്തിപ്പെട്ടുകൂടേ?
20തോബിത് അവളോടു പറഞ്ഞു: സഹോദരീ, നീ വിഷമിക്കരുത്; അവൻ സുര ക്ഷിതനായി മടങ്ങിയെത്തുന്നത് നീ കാണും.
21കാരണം, ഒരു നല്ല ദൂതൻ അവനോടൊത്തു പോകും, അവന്റെ യാത്ര മംഗള കരമായിരിക്കും. സുഖമായി അവൻ മടങ്ങുകയും ചെയ്യും. അവൾ കരച്ചിൽ നിറുത്തി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്