Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

തോബിത് 2

അധ്യായങ്ങൾ

തോബിത് അന്ധനാകുന്നു

1വീട്ടിൽ എത്തിയ എനിക്കു ഭാര്യ അന്നയെയും പുത്രൻ തോബിയാസിനെയും തിരിച്ചുകിട്ടി. ഏഴാഴ്ചയുടെ ഉത്സവമായ പെന്തക്കുസ്താത്തിരുനാളായിരുന്നു അന്ന്. എന്റെ ബഹുമാനത്തിനായി തയ്യാറാക്കിയ വിഭവസമൃദ്ധമായ വിരുന്നിൽ ഞാൻ ഭക്ഷ ണത്തിനിരുന്നു.
2ഭക്ഷണസാധനങ്ങളുടെ സമൃദ്ധി കണ്ടു ഞാൻ മകനോടു പറഞ്ഞു: പോയി നമ്മുടെ സഹോദരരിൽ നീ കാണുന്ന ദൈവവിചാരമുള്ള ദരിദ്രനെ കൊണ്ടുവരിക; ഞാൻ കാത്തിരിക്കാം.
3അവൻ പോയിവന്നിട്ടു പറഞ്ഞു. പിതാവേ, നമ്മുടെ ജനത്തിലൊരാളെ ആരോ കഴുത്തു ഞെരിച്ചു കൊന്ന്, ഇതാ ചന്തസ്ഥലത്തു തള്ളിയിരിക്കുന്നു.
4ഭക്ഷണം തൊട്ടുനോക്കുകപോലും ചെയ്യാതെ ഞാൻ അങ്ങോട്ട് ഓടി. സൂര്യാസ്തമയംവരെ ശവശരീരം ഒരു സ്ഥലത്തു ഭദ്രമായി സൂക്ഷിച്ചു.
5ഞാൻ തിരിച്ചുവന്നു കുളിച്ച് അതീവ ദുഃഖത്തോടെ ആഹാരം കഴിച്ചു.
6ആമോസ് പ്രവാചകന്റെ വാക്കുകൾ ഓർമയിൽവന്നു: നിങ്ങളുടെ ഉത്സവങ്ങൾ ദുഃഖ മയമായും നിങ്ങളുടെ ആനന്ദത്തിമിർപ്പുകൾ വിലാപമായും മാറും. ഞാൻ കരഞ്ഞു.
7സൂര്യാസ്തമയത്തിനുശേഷം ഞാൻ ചെന്നു കുഴികുഴിച്ചു മൃതദേഹം സംസ്കരിച്ചു.
8അയൽക്കാർ എന്നെ പരിഹസിച്ചു പറഞ്ഞു: ഈ പ്രവൃത്തി വധശിക്ഷയ്ക്കു കാരണമാകുമെന്ന് അവനു ഭയമില്ലല്ലോ. ഒരിക്കൽ നാടുവിട്ടോടിയവനാണ്; എന്നിട്ടും ഇതാ പഴയപടി മരിച്ചവരെ സംസ്കരിക്കുന്നു.
9ശവസംസ്കാരം കഴിഞ്ഞ് രാത്രിതന്നെ ഞാൻ വീട്ടിലേക്കു മടങ്ങി. അശുദ്ധനായിരുന്നതുകൊണ്ട് ഞാൻ അങ്കണത്തിന്റെ മതിലിനോടു ചേർന്നുകിടന്ന് ഉറങ്ങി; മുഖം മൂടിയിരുന്നില്ല.
10എന്റെ പുറകിൽ മതിലിൻമേൽ കുരുവികൾ ഇരിക്കുന്നുണ്ടായിരുന്നു. അതു ഞാൻ അറിഞ്ഞില്ല. അന്നുരാത്രി കുരുവികളുടെ ചുടുകാഷ്ഠം ഇരുകണ്ണുകളിലും വീണ് വെളുത്ത പടലങ്ങൾ ഉണ്ടായി. പല വൈദ്യൻമാരെയും സമീപിച്ചെങ്കിലും ആർക്കും സുഖപ്പെടുത്താൻ കഴിഞ്ഞില്ല. എലിമായിസിലേക്കു സ്ഥലം മാറിപ്പോകുന്നതുവരെ അഹിക്കാർ എന്നെ സംരക്ഷിച്ചു.
11ഉപജീവനത്തിനുവേണ്ടി എന്റെ ഭാര്യ അന്ന സ്ത്രീകൾക്കു വശമായ തൊഴിൽ ചെയ്തു.
12സാധനങ്ങൾ ഉണ്ടാക്കി ഉടമസ്ഥൻമാർക്കു കൊടുക്കുകയായിരുന്നു അവളുടെ പതിവ്. ഒരിക്കൽ അവൾക്കു കൂലിക്കു പുറമേ ഒരാട്ടിൻകുട്ടിയെക്കൂടി അവർ കൊടുത്തു.
13അവൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ട് ഞാൻ ചോദിച്ചു: ഇതിനെ എവിടെനിന്നുകിട്ടി? കട്ടെ ടുത്തതല്ലേ? ഉടമസ്ഥനെ തിരിച്ചേൽപിക്കുക. കട്ടെടുത്തത് ഭക്ഷിക്കുന്നത് ശരിയല്ല.
14കൂലിക്കു പുറമേസമ്മാനമായി തന്നതാണെന്ന് അവൾ പറഞ്ഞു. പക്ഷേ, എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആട്ടിൻകുട്ടിയെ തിരിച്ചുകൊടുക്കണമെന്ന് ഞാൻ ശഠിച്ചു. അവളുടെ ഈ പ്രവൃത്തിയിൽ ഞാൻ ലജ്ജിച്ചു. അവൾ ചോദിച്ചു: നിന്റെ ദാനധർമങ്ങളും സൽപ്രവൃത്തികളും എവിടെ? എല്ലാം അറിയാമെന്നല്ലേ ഭാവം?
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്