തോബിത് 13
അധ്യായങ്ങൾ
തോബിത്തിൻെറ കീർത്തനം
1തോബിത് ആഹ്ലാദം തുളുമ്പുന്ന
ഈ പ്രാർഥന രചിച്ചു:
നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവൻ;
അവിടുത്തെ രാജ്യം അനുഗൃഹീതം.
ഈ പ്രാർഥന രചിച്ചു:
നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവൻ;
അവിടുത്തെ രാജ്യം അനുഗൃഹീതം.
2അവിടുന്ന് ശിക്ഷിക്കുകയും കരുണ
കാണിക്കുകയും ചെയ്യുന്നു.
പാതാളത്തിലേക്കു താഴ്ത്തുകയും
അവിടെനിന്നു വീണ്ടും ഉയർത്തുകയും
ചെയ്യുന്നു.
അവിടുത്തെ കരങ്ങളിൽനിന്ന്
ആരും രക്ഷപെടുകയില്ല.
കാണിക്കുകയും ചെയ്യുന്നു.
പാതാളത്തിലേക്കു താഴ്ത്തുകയും
അവിടെനിന്നു വീണ്ടും ഉയർത്തുകയും
ചെയ്യുന്നു.
അവിടുത്തെ കരങ്ങളിൽനിന്ന്
ആരും രക്ഷപെടുകയില്ല.
3ഇസ്രായേൽമക്കളേ, ജനതകളുടെ മുൻപിൽ
അവിടുത്തെ ഏറ്റുപറയുവിൻ.
അവിടുന്നാണു നമ്മെ
അവരുടെ ഇടയിൽ ചിതറിച്ചത്.
അവിടുത്തെ ഏറ്റുപറയുവിൻ.
അവിടുന്നാണു നമ്മെ
അവരുടെ ഇടയിൽ ചിതറിച്ചത്.
4അവരുടെ ഇടയിൽ അവിടുത്തെ മഹത്വം
വിളംബരം ചെയ്യുവിൻ;
സകല ജീവികളുടെയും മുൻപിൽ
അവിടുത്തെ പ്രകീർത്തിക്കുവിൻ.
അവിടുന്നാണു നമ്മുടെ ദൈവമായ കർത്താവ്.
എന്നേക്കും നമ്മുടെ പിതാവും
അവിടുന്നു തന്നെ.
വിളംബരം ചെയ്യുവിൻ;
സകല ജീവികളുടെയും മുൻപിൽ
അവിടുത്തെ പ്രകീർത്തിക്കുവിൻ.
അവിടുന്നാണു നമ്മുടെ ദൈവമായ കർത്താവ്.
എന്നേക്കും നമ്മുടെ പിതാവും
അവിടുന്നു തന്നെ.
5നമ്മുടെ തിൻമകൾക്ക്
അവിടുന്ന് നമ്മെ ശിക്ഷിക്കും.
എന്നാൽ, അവിടുന്ന് വീണ്ടും
കരുണ ചൊരിയും;
കർത്താവ് നിങ്ങളെ ജനതകളുടെ ഇടയിൽ
ചിതറിച്ചു;
അവിടുന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടും.
അവിടുന്ന് നമ്മെ ശിക്ഷിക്കും.
എന്നാൽ, അവിടുന്ന് വീണ്ടും
കരുണ ചൊരിയും;
കർത്താവ് നിങ്ങളെ ജനതകളുടെ ഇടയിൽ
ചിതറിച്ചു;
അവിടുന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടും.
6പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ
നിങ്ങൾ കർത്താവിങ്കലേക്കു തിരിയുകയും
അവിടുത്തെ സന്നിധിയിൽ സത്യസന്ധമായി
വ്യാപരിക്കുകയും ചെയ്താൽ
അവിടുന്ന് നിങ്ങളെ കടാക്ഷിക്കും.
നിങ്ങളിൽനിന്നു മുഖം മറയ്ക്കുകയില്ല.
അവിടുന്ന് നിങ്ങൾക്കു ചെയ്ത
നൻമയെപ്പറ്റി ചിന്തിക്കുവിൻ.
ഉച്ചത്തിൽ അവിടുത്തേക്കു
കൃതജ്ഞതയർപ്പിക്കുവിൻ.
നീതിയുടെ കർത്താവിനെ സ്തുതിക്കുവിൻ.
യുഗങ്ങളുടെ രാജാവിനെ പുകഴ്ത്തുവിൻ.
പ്രവാസിയായി വസിക്കുന്ന നാട്ടിൽവച്ച്
ഞാൻ അവിടുത്തെ സ്തുതിക്കുന്നു.
പാപികളായ ജനതയോട് അവിടുത്തെ
ശക്തിയും മഹത്വവും പ്രഘോഷിക്കുന്നു.
പാപികളേ, പിൻതിരിയുവിൻ;
അവിടുത്തെ മുൻപിൽ നീതി പ്രവർത്തിക്കുവിൻ.
അവിടുന്ന് നിങ്ങളെ സ്വീകരിക്കുകയും
നിങ്ങളോടു കരുണ കാണിക്കുകയും
ചെയ്യുകയില്ലെന്ന് ആരറിഞ്ഞു!
നിങ്ങൾ കർത്താവിങ്കലേക്കു തിരിയുകയും
അവിടുത്തെ സന്നിധിയിൽ സത്യസന്ധമായി
വ്യാപരിക്കുകയും ചെയ്താൽ
അവിടുന്ന് നിങ്ങളെ കടാക്ഷിക്കും.
നിങ്ങളിൽനിന്നു മുഖം മറയ്ക്കുകയില്ല.
അവിടുന്ന് നിങ്ങൾക്കു ചെയ്ത
നൻമയെപ്പറ്റി ചിന്തിക്കുവിൻ.
ഉച്ചത്തിൽ അവിടുത്തേക്കു
കൃതജ്ഞതയർപ്പിക്കുവിൻ.
നീതിയുടെ കർത്താവിനെ സ്തുതിക്കുവിൻ.
യുഗങ്ങളുടെ രാജാവിനെ പുകഴ്ത്തുവിൻ.
പ്രവാസിയായി വസിക്കുന്ന നാട്ടിൽവച്ച്
ഞാൻ അവിടുത്തെ സ്തുതിക്കുന്നു.
പാപികളായ ജനതയോട് അവിടുത്തെ
ശക്തിയും മഹത്വവും പ്രഘോഷിക്കുന്നു.
പാപികളേ, പിൻതിരിയുവിൻ;
അവിടുത്തെ മുൻപിൽ നീതി പ്രവർത്തിക്കുവിൻ.
അവിടുന്ന് നിങ്ങളെ സ്വീകരിക്കുകയും
നിങ്ങളോടു കരുണ കാണിക്കുകയും
ചെയ്യുകയില്ലെന്ന് ആരറിഞ്ഞു!
7ഞാൻ എന്റെ ദൈവത്തെ മഹത്വപ്പെടുത്തുന്നു;
സ്വർഗത്തിന്റെ രാജാവിനെ
എന്റെ ആത്മാവു പുകഴ്ത്തുന്നു.
അവിടുത്തെ പ്രഭാവത്തിൽ
ഞാൻ ആനന്ദം കൊള്ളുന്നു.
സ്വർഗത്തിന്റെ രാജാവിനെ
എന്റെ ആത്മാവു പുകഴ്ത്തുന്നു.
അവിടുത്തെ പ്രഭാവത്തിൽ
ഞാൻ ആനന്ദം കൊള്ളുന്നു.
8എല്ലാ മനുഷ്യരും
അവിടുത്തെ പ്രകീർത്തിക്കട്ടെ!
ജറുസലെമിൽ അവിടുത്തേക്കു
കൃതജ്ഞതയർപ്പിക്കട്ടെ.
അവിടുത്തെ പ്രകീർത്തിക്കട്ടെ!
ജറുസലെമിൽ അവിടുത്തേക്കു
കൃതജ്ഞതയർപ്പിക്കട്ടെ.
9വിശുദ്ധ നഗരമായ ജറുസലെമേ,
നിന്റെ പുത്രൻമാരുടെ പ്രവൃത്തികൾ
നിമിത്തം
അവിടുന്ന് നിന്നെ പീഡിപ്പിക്കും.
നീതിനിഷ്ഠരായ മക്കളുടെമേൽ
അവിടുന്ന് വീണ്ടും കരുണ ചൊരിയും.
നിന്റെ പുത്രൻമാരുടെ പ്രവൃത്തികൾ
നിമിത്തം
അവിടുന്ന് നിന്നെ പീഡിപ്പിക്കും.
നീതിനിഷ്ഠരായ മക്കളുടെമേൽ
അവിടുന്ന് വീണ്ടും കരുണ ചൊരിയും.
10കർത്താവിനുയഥായോഗ്യം
കൃതജ്ഞതയർപ്പിക്കുവിൻ.
യുഗങ്ങളുടെ രാജാവിനെ സ്തുതിക്കുവിൻ;
അവിടുത്തെ കൂടാരം നിങ്ങൾക്കുവേണ്ടി
സന്തോഷത്തോടെ ഉയർത്തപ്പെടട്ടെ!
അവിടുന്ന് നിങ്ങളുടെ പ്രവാസികൾക്ക്
സന്തോഷം നൽകട്ടെ!
ദുഃഖിതരുടെമേൽ അവിടുത്തെ സ്നേഹം
തലമുറകളോളം എന്നേക്കും ചൊരിയട്ടെ!
കൃതജ്ഞതയർപ്പിക്കുവിൻ.
യുഗങ്ങളുടെ രാജാവിനെ സ്തുതിക്കുവിൻ;
അവിടുത്തെ കൂടാരം നിങ്ങൾക്കുവേണ്ടി
സന്തോഷത്തോടെ ഉയർത്തപ്പെടട്ടെ!
അവിടുന്ന് നിങ്ങളുടെ പ്രവാസികൾക്ക്
സന്തോഷം നൽകട്ടെ!
ദുഃഖിതരുടെമേൽ അവിടുത്തെ സ്നേഹം
തലമുറകളോളം എന്നേക്കും ചൊരിയട്ടെ!
11ദൈവമായ കർത്താവിന്റെ നാമം
വഹിക്കുന്ന ഇടത്തേക്ക് വിദൂരങ്ങളിൽനിന്ന്
അനേകം ജനതകൾ സ്വർഗത്തിന്റെ
രാജാവിന്
കാഴ്ചകളുമേന്തി വരും, തലമുറകൾ
നിന്നെ സന്തോഷപൂർവം കീർത്തിക്കും.
വഹിക്കുന്ന ഇടത്തേക്ക് വിദൂരങ്ങളിൽനിന്ന്
അനേകം ജനതകൾ സ്വർഗത്തിന്റെ
രാജാവിന്
കാഴ്ചകളുമേന്തി വരും, തലമുറകൾ
നിന്നെ സന്തോഷപൂർവം കീർത്തിക്കും.
12നിന്നെ വെറുക്കുന്നവർ ശപിക്കപ്പെടട്ടെ.
നിന്നെ സ്നേഹിക്കുന്നവർ എന്നേക്കും
അനുഗൃഹീതർ.
നിന്നെ സ്നേഹിക്കുന്നവർ എന്നേക്കും
അനുഗൃഹീതർ.
13നീതിനിഷ്ഠരായ മക്കളെ ഓർത്ത്
സന്തോഷിക്കുവിൻ;
അവരെ അവിടുന്ന് ഒരുമിച്ചുകൂട്ടും.
അവർ നീതിമാൻമാരുടെ കർത്താവിനെ
സ്തുതിക്കും.
സന്തോഷിക്കുവിൻ;
അവരെ അവിടുന്ന് ഒരുമിച്ചുകൂട്ടും.
അവർ നീതിമാൻമാരുടെ കർത്താവിനെ
സ്തുതിക്കും.
14നിന്നെ സ്നേഹിക്കുന്നവർ എത്രയോ
അനുഗൃഹീതർ!
നിന്റെ ശാന്തിയിൽ അവർ സന്തോഷിക്കും;
നിന്റെ കഷ്ടതകളിൽ ദുഃഖിച്ചവർ
അനുഗൃഹീതർ.
നിന്റെ മഹത്വം കണ്ട് അവർ ആനന്ദിക്കും.
അവർക്കു ശാശ്വതാനന്ദം ലഭിക്കും.
അനുഗൃഹീതർ!
നിന്റെ ശാന്തിയിൽ അവർ സന്തോഷിക്കും;
നിന്റെ കഷ്ടതകളിൽ ദുഃഖിച്ചവർ
അനുഗൃഹീതർ.
നിന്റെ മഹത്വം കണ്ട് അവർ ആനന്ദിക്കും.
അവർക്കു ശാശ്വതാനന്ദം ലഭിക്കും.
15എന്റെ ആത്മാവ്
ഉന്നത രാജാവായ ദൈവത്തെ പുകഴ്ത്തട്ടെ!
ഉന്നത രാജാവായ ദൈവത്തെ പുകഴ്ത്തട്ടെ!
16ഇന്ദ്രനീലവും മരതകവുംകൊണ്ട്
ജറുസലെം പണിയപ്പെടും; അവളുടെ
മതിലുകൾ അനർഘരത്നങ്ങൾകൊണ്ടും.
ഗോപുരങ്ങളും കൊത്തളങ്ങളും
തനിസ്വർണംകൊണ്ടും നിർമിക്കപ്പെടും.
ജറുസലെം പണിയപ്പെടും; അവളുടെ
മതിലുകൾ അനർഘരത്നങ്ങൾകൊണ്ടും.
ഗോപുരങ്ങളും കൊത്തളങ്ങളും
തനിസ്വർണംകൊണ്ടും നിർമിക്കപ്പെടും.
17ജറുസലെം തെരുവീഥികളിൽ
ഗോമേദകവും മാണിക്യവും
ഓഫീറിലെ രത്നങ്ങളും പതിക്കും.
ഗോമേദകവും മാണിക്യവും
ഓഫീറിലെ രത്നങ്ങളും പതിക്കും.
18അവളുടെ പാതകളിൽ ഹല്ലേലുയ്യാ മാറ്റൊലിക്കൊള്ളും.
നിനക്കു ശാശ്വത മഹത്വം നല്കിയ
ദൈവം വാഴ്ത്തപ്പെടട്ടെ എന്നു പറഞ്ഞ്
അവ സ്തുതികൾ അർപ്പിക്കും
നിനക്കു ശാശ്വത മഹത്വം നല്കിയ
ദൈവം വാഴ്ത്തപ്പെടട്ടെ എന്നു പറഞ്ഞ്
അവ സ്തുതികൾ അർപ്പിക്കും