ലേവ്യർ 6
അധ്യായങ്ങൾ
2സൂക്ഷിക്കാനേൽപിച്ചതോ ഈടുവച്ചതോ ആയ വസ്തു തിരിച്ചുകൊടുക്കാതെയും കവർച്ച ചെയ്തും അയൽക്കാരനെ വഞ്ചിക്കുക, പീഡിപ്പിക്കുക,
3കാണാതെപോയതു കണ്ടുകിട്ടിയിട്ടും ആ കാര്യം നിഷേധിച്ച് കള്ള സത്യം ചെയ്യുക എന്നിങ്ങനെയുമുള്ള പാപങ്ങളിൽ ഏതെങ്കിലുമൊന്നു പ്രവർത്തിച്ച്, കർത്താവിനോട് അവിശ്വസ്തത കാണിക്കുന്നവൻ കുറ്റക്കാരനായിരിക്കും.
4ഒരുവൻ ഇങ്ങനെ പാപംചെയ്തു കുറ്റക്കാരനായാൽ, അവൻ കവർച്ചകൊണ്ടോ മർദനത്തിലൂടെയോ കൈവശപ്പെടുത്തിയതും സൂക്ഷിക്കാൻ ഏൽപിക്കപ്പെട്ടതും കാണാതെപോയി കണ്ടുകിട്ടിയതും,
5കള്ളസത്യം ചെയ്തു നേടിയതും എല്ലാം, വിലയുടെ അഞ്ചിൽ ഒരുഭാഗം കൂട്ടിച്ചേർത്ത് പ്രായശ്ചിത്തബലിയുടെ ദിവസം ഉടമസ്ഥനു തിരിച്ചുകൊടുക്കണം.
6കൂടാതെ, പ്രായശ്ചിത്തബലിക്കുള്ള ചെല വനുസരിച്ച് നീ നിശ്ചയിക്കുന്ന വിലവരുന്ന ഊനമറ്റ ഒരു മുട്ടാടിനെ ആട്ടിൻപറ്റത്തിൽ നിന്നു കർത്താവിനു പ്രായശ്ചിത്തബലിയായി പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
7പുരോഹിതൻ കർത്താവിന്റെ മുൻ പിൽ അവനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോൾ അവൻ ചെയ്ത ഏതു കുറ്റത്തിലുംനിന്ന് അവനു മോചനം ലഭിക്കും.
നിരന്തര ദഹനബലി
8കർത്താവു മോശയോട് അരുളിച്ചെയ്തു:
9അഹറോനോടും അവന്റെ പുത്രൻമാരോടും ഇപ്രകാരം കൽപിക്കുക, ദഹനബലിക്കുള്ള നിയമം ഇതാണ്: ബലിവസ്തു ബലിപീഠത്തിൻമേലുള്ള അഗ്നികുൺഡത്തിൽ, രാത്രിമുഴുവൻ, പ്രഭാതംവരെ വച്ചിരിക്കണം. ബലിപീഠത്തിലെ അഗ്നി തുടരെ കത്തി ക്കൊണ്ടിരിക്കുകയും വേണം.
10പുരോഹിതൻ ചണംകൊണ്ടുള്ള വസ്ത്രവും കാൽ ച്ചട്ടയും ധരിക്കണം. കാഴ്ചവസ്തു അഗ്നിയിൽ ദഹിപ്പിച്ചുണ്ടായ ചാരം ബലിപീഠത്തിൽ നിന്നു ശേഖരിച്ച് അതിന്റെ ഒരു വശത്തിടണം.
11അതിനുശേഷം വസ്ത്രം മാറി വേറെവസ്ത്രം ധരിച്ചു ചാരം പാളയത്തിനു വെളിയിൽ ശുചിയായ സ്ഥലത്തേയ്ക്കു കൊണ്ടുപോകണം.
12ബലിപീഠത്തിലെ അഗ്നി കത്തിക്കൊണ്ടിരിക്കണം. അതു കെട്ടുപോകരുത്. ദിവസവും രാവിലെ പുരോഹിതൻ അതിൽ വിറക് അടുക്കുകയും അതിൻമേൽ ദഹനബലിവസ്തു ക്രമത്തിൽ നിരത്തുകയും സമാധാനബലിക്കായുള്ള മേദസ്സു ദഹിപ്പിക്കുകയും വേണം.
13ബലിപീഠത്തിലെ അഗ്നി നിരന്തരം കത്തിക്കൊണ്ടിരിക്കണം. അതു കെട്ടുപോകരുത്.
ധാന്യബലി
14ധാന്യബലിയുടെ നിയമം ഇതാണ്: അത് അഹറോന്റെ പുത്രൻമാർ കർത്താവിന്റെ സന്നിധിയിൽ ബലിപീഠത്തിനു മുൻപിൽ അർപ്പിക്കണം.
15പുരോഹിതൻ ധാന്യബലിക്കുള്ള നേരിയ മാവിൽനിന്ന് ഒരുകൈ മാവും അതിനുള്ള എണ്ണയും കുന്തുരുക്കം മുഴുവനും എടുത്ത് സ്മരണാംശമായി ബലിപീഠത്തിൽവച്ചു കർത്താവിനു പ്രീതികരമായ സൗരഭ്യമായി അർപ്പിക്കണം.
16ശേഷിക്കുന്നത് അഹറോനും പുത്രൻമാരും ഭക്ഷിക്കണം. വിശുദ്ധസ്ഥലത്തുവച്ച് പുളിപ്പില്ലാത്ത അപ്പമുണ്ടാക്കിവേണം അതു ഭക്ഷിക്കാൻ. സമാഗമകൂടാരത്തിന്റെ അങ്കണത്തിൽവച്ച് അവർ അതു ഭക്ഷിക്കണം. അതു പുളിപ്പുചേർത്തു ചുടരുത്.
17എന്റെ ദഹനബലികളിൽനിന്ന് അവരുടെ ഓഹരിയായി ഞാൻ അതു കൊടുത്തിരിക്കുന്നു. പാപപരിഹാരബലിപോലെയും പ്രായ ശ്ചിത്തബലിപോലെയും അത് ഏറ്റവും വിശുദ്ധമാണ്.
18അഹറോന്റെ പുത്രൻമാർക്കെല്ലാവർക്കും കർത്താവിന്റെ ദഹനബലിയിൽനിന്നു ഭക്ഷിക്കാം. തലമുറതോറും എന്നും നിലനിൽക്കേണ്ട നിയമമാണിത്. അവയെ സ്പർശിക്കുന്നവരെല്ലാം വിശുദ്ധരായിത്തീരും.
19കർത്താവു മോശയോട് അരുളിച്ചെയ്തു:
20അഹറോനും അവന്റെ പുത്രൻമാരും അഭിഷേകദിവസം കർത്താവിനു സമർപ്പിക്കേണ്ട ബലി ഇതാണ്. ഒരു ഏഫായുടെ പത്തിലൊന്നു നേരിയമാവ് അനുദിന ധാന്യബലിയായി, പകുതി രാവിലെയും പകുതി വൈകുന്നേരവും അർപ്പിക്കണം.
21അത് എണ്ണചേർത്തു വറചട്ടിയിൽ ചുട്ടെടുക്കണം. അതു നന്നായി കുഴച്ച്, ചുട്ട്, കഷണങ്ങളാക്കി, ധാന്യബലിപോലെ കർത്താവിനു പ്രീതികരമായ സൗരഭ്യമായി അർപ്പിക്കണം.
22അഹറോന്റെ പുത്രൻമാരിൽ അവന്റെ പിൻതുടർച്ചാവകാശിയായി അഭിഷിക്ത നായ പുരോഹിതൻ എന്നേക്കുമുള്ള നിയമപ്രകാരം അതു കർത്താവിനു സമർപ്പിക്കണം. അതു മുഴുവനും ദഹിപ്പിക്കണം.
23പുരോഹിതന്റെ ഓരോ ധാന്യബലിയും പൂർണ്ണമായി ദഹിപ്പിക്കണം. അതു ഭക്ഷിക്കാൻ പാടില്ല.
പാപപരിഹാരബലി
24കർത്താവു മോശയോട് അരുളിച്ചെയ്തു:
25അഹറോനോടും പുത്രൻമാരോടും പറയുക, പാപപരിഹാരബലിയുടെ നിയമം ഇതാണ്. പാപപരിഹാരബലിക്കുള്ള മൃഗത്തെ കർത്താവിന്റെ സന്നിധിയിൽ ദഹനബലിമൃഗത്തെ കൊല്ലുന്ന സ്ഥലത്തുവച്ചുതന്നെ കൊല്ലണം. അത് അതിവിശുദ്ധമാണ്.
26പാപപരിഹാരബലി അർപ്പിക്കുന്ന പുരോഹിതൻ അതു ഭക്ഷിക്കണം. സമാഗമകൂടാരത്തിന്റെ അങ്കണത്തിൽ വിശുദ്ധസ്ഥലത്തുവച്ചുവേണം ഭക്ഷിക്കുവാൻ.
27അതിന്റെ മാംസത്തിൽ തൊടുന്നവരെല്ലാം വിശുദ്ധരായിത്തീരും. അതിന്റെ രക്തം വസ്ത്രത്തിൽ തെറിച്ചുവീണാൽ ആ വസ്ത്രം വിശുദ്ധസ്ഥലത്തുവച്ചു കഴുകണം.
28അതു പാകംചെയ്ത മൺപാത്രം ഉടച്ചുകളയണം. ഓട്ടുപാത്രത്തിലാണു പാകംചെയ്തതെങ്കിൽ അതു നന്നായി തേച്ചുകഴുകണം.
29പുരോഹിതവംശത്തിൽപ്പെട്ട എല്ലാ പുരുഷൻമാർക്കും അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്.
30എന്നാൽ വിശുദ്ധസ്ഥലത്തുവച്ച് പാപപരിഹാരകർമം നടത്താൻ ബലിമൃഗത്തിന്റെ രക്തം സമാഗമകൂടാരത്തിലേക്കു കൊണ്ടുവന്നിട്ടുണ്ടെങ്കിൽ ആ ബലിമൃഗത്തെ ഭക്ഷിക്കരുത്. അതിനെ അഗ്നിയിൽ ദഹിപ്പിക്കണം.
അടിക്കുറിപ്പുകൾ
- 2ആറാം അധ്യായം 1 മുതൽ 7 വരെ വാക്യങ്ങൾ ഹീബ്രുമൂലത്തിൽ അഞ്ചാം അധ്യായം 20-26 വാക്യങ്ങളാണ്.