Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ലേവ്യർ 16

അധ്യായങ്ങൾ

പാപപരിഹാരദിനം

1അഹറോന്റെ രണ്ടു പുത്രൻമാർ കർത്താവിന്റെ സന്നിധിയിൽവച്ചു മരിച്ചതിനുശേഷം
2കർത്താവു മോശയോട് അരുളിച്ചെയ്തു: നിന്റെ സഹോദരനായ അഹറോനോട് അവൻ മരിക്കാതിരിക്കേണ്ടതിന് തിരശ്ശീലയ്ക്കുള്ളിലെ ശ്രീകോവിലിൽ പെട്ട കത്തിനു മുകളിലെ കൃപാസനത്തിനു മുൻപിൽ ഏതു സമയത്തും പ്രവേശിക്കരുതെന്ന് നീ പറയണം. കാരണം, കൃപാസ നത്തിനു മുകളിൽ ഒരു മേഘത്തിൽ ഞാൻ പ്രത്യക്ഷപ്പെടും.
3അഹറോൻ ശ്രീകോവിലിൽ പ്രവേശിക്കേണ്ടത് ഇങ്ങനെയാണ്: പാപപരിഹാരബലിക്ക് ഒരു കാളക്കുട്ടിയെയും ദഹനബലിക്ക് ഒരു മുട്ടാടിനെയും കൊണ്ടുവരണം.
4വിശുദ്ധമായ ചണക്കുപ്പായവും ചണംകൊണ്ടുള്ള കാൽച്ചട്ടയും അരപ്പട്ടയുംതൊപ്പിയും ധരിച്ചുവേണം വരാൻ. ഇവ വിശുദ്ധവസ്ത്രങ്ങളാണ്. ശരീരം വെള്ളംകൊണ്ടു കഴുകിയതിനുശേഷം വേണം അവ ധരിക്കാൻ.
5ഇസ്രായേൽ സമൂഹത്തിൽനിന്ന് അവൻ പാപപരിഹാരബലിക്കായി രണ്ട് ആൺ കോലാടുകളെയും ദഹനബലിക്കായി ഒരു മുട്ടാടിനെയും എടുക്കണം.
6അഹറോൻ തനിക്കുവേണ്ടി പാപപരിഹാരബലിയായി കാളക്കുട്ടിയെ അർപ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനുംവേണ്ടി പാപപരിഹാരം ചെയ്യണം.
7അനന്തരം, രണ്ടു കോലാടുകളെയും സമാഗമകൂടാരത്തിന്റെ വാതിൽക്കൽ കർത്താവിന്റെ സന്നിധിയിൽ കൊണ്ടുവരണം.
8അഹറോൻ കുറിയിട്ട് ആടുകളിലൊന്നിനെ കർത്താവിനും മറ്റേതിനെ അസസേലിനുമായി നിശ്ചയിക്കണം.
9കർത്താവിനായി കുറിവീണ ആടിനെ കൊണ്ടുവന്ന് പാപപരിഹാരബലിയായി അർപ്പിക്കണം.
10എന്നാൽ, അസസേലിനായി കുറിവീണ ആടിനെ പാപപരിഹാരം ചെയ്യുന്നതിനും അസസേലിനായി മരുഭൂമിയിലേക്കു വിട്ടയയ്ക്കുന്നതിനുംവേണ്ടി ജീവനോടെ കർത്താവിന്റെ മുൻപിൽ നിർത്തണം.
11അഹറോൻ തനിക്കും കുടുംബത്തിനുംവേണ്ടി പാപപരിഹാരബലിയായി കാളക്കുട്ടിയെ സമർപ്പിക്കണം. അവൻ അതിനെകൊല്ലണം.
12അനന്തരം, കർത്താവിന്റെ സന്നിധിയിലെ ബലിപീഠത്തിൻമേലുള്ള തീക്കനൽ നിറച്ച ധൂപകലശമേന്തി, സുരഭിലമായ കുന്തുരുക്കപ്പൊടി കൈകളിൽ നിറച്ച് തിരശ്ശീലയ്ക്കകത്തുവരണം.
13താൻമരിക്കാതിരിക്കാൻവേണ്ടി സാക്ഷ്യപേടകത്തിൻമേലുള്ള കൃപാസനത്തെ ധൂപപടലംകൊണ്ടു മറയ്ക്കുന്നതിനു കർത്താവിന്റെ സന്നിധിയിൽവച്ച് അവൻ കുന്തുരുക്കം തീയിലിടണം.
14അനന്തരം, കാളക്കുട്ടിയുടെ കുറെരക്തമെടുത്ത് കൈവിരൽകൊണ്ടു കൃപാസനത്തിൻമേൽ മുൻഭാഗത്തു തളിക്കണം. അതുപോലെ കൃപാസനത്തിൻെറ മുൻപിലും ഏഴുപ്രാവശ്യം തളിക്കണം.
15ജനങ്ങളുടെ പാപപരിഹാരബലിക്കുള്ള കോലാടിനെ കൊന്ന് അതിന്റെ രക്തം തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്ന്, കാളക്കുട്ടിയുടെ രക്തംകൊണ്ടു ചെയ്തതുപോലെ, കൃപാസനത്തിൻമേലും കൃപാസനത്തിൻെറ മുൻപിലും തളിക്കണം.
16അങ്ങനെ ഇസ്രായേൽ ജനത്തിന്റെ അശുദ്ധിയും തിൻമകളും പാപങ്ങളും നിമിത്തം അഹറോൻ വിശുദ്ധ സ്ഥലത്തിനുവേണ്ടി പാപപരിഹാരം ചെയ്യണം. അവരുടെ ഇടയിൽ, അവരുടെ അശുദ്ധിയുടെ മധേ്യ, സ്ഥിതിചെയ്യുന്ന സമാഗമകൂടാരത്തിനു വേണ്ടിയും ഇപ്രകാരംതന്നെ ചെയ്യണം.
17പുരോഹിതൻ തനിക്കും കുടുംബത്തിനും ഇസ്രായേൽജനത്തിനു മുഴുവനുംവേണ്ടി പാപപരിഹാരം ചെയ്യുന്നതിനായി ശ്രീകോവിലിൽ പ്രവേശിച്ചിട്ടു തിരിച്ചുവരുന്നതുവരെ ആരും സമാഗമകൂടാരത്തിലുണ്ടായിരിക്കരുത്.
18അനന്തരം, അവൻ കർത്താവിന്റെ സന്നിധിയിലുള്ള ബലിപീഠത്തിലേക്കു ചെന്ന് അതിനുവേണ്ടിയും പാപപരിഹാരം ചെയ്യണം. കാളക്കുട്ടിയുടെയും കോലാടിൻെറയും കുറച്ചു രക്തമെടുത്ത് ബലിപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം.
19കുറെരക്തമെടുത്ത് വിരൽകൊണ്ട് ഏഴുപ്രാവശ്യം അതിൻമേൽ തളിച്ച് അതിനെ ശുദ്ധീകരിക്കുകയും ഇസ്രായേൽ ജനത്തിന്റെ അശുദ്ധിയിൽനിന്നു പവിത്രീകരിക്കുകയും ചെയ്യണം.
20ശ്രീകോവിലിനും സമാഗമകൂടാരത്തിനും ബലിപീഠത്തിനുംവേണ്ടി പാപപരിഹാരം ചെയ്തതിനുശേഷം ജീവനുള്ള കോലാടിനെ കൊണ്ടുവരണം.
21അതിന്റെ തലയിൽ കൈകൾ വച്ച് അഹറോൻ ഇസ്രായേൽജനങ്ങളുടെ എല്ലാ അകൃത്യങ്ങളും അക്രമങ്ങളും പാപങ്ങളും ഏറ്റുപറയണം. അവയെല്ലാം അതിന്റെ ശിരസ്സിൽ ചുമത്തി, ഒരുങ്ങിനില്ക്കുന്ന ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു വിടണം.
22കോലാട് അവരുടെ കുറ്റങ്ങൾ വഹിച്ചുകൊണ്ട് വിജനപ്രദേശത്തേക്കു പോകട്ടെ. ആടിനെ നയിക്കുന്ന ആൾ അതിനെ മരുഭൂമിയിൽ ഉപേക്ഷിക്കണം.
23അനന്തരം, അഹറോൻ സമാഗമകൂടാരത്തിൽചെന്ന് ശ്രീകോവിലിൽ പ്രവേശിച്ചപ്പോൾ ധരിച്ചിരുന്ന ചണവസ്ത്രങ്ങൾ ഊരിവയ്ക്കണം.
24അവൻ വിശുദ്ധസ്ഥലത്തുവച്ച് ദേഹം വെള്ളംകൊണ്ടു കഴുകി സ്വന്തം വസ്ത്രംധരിച്ചുവന്ന് തനിക്കും ജനത്തിനുംവേണ്ടി ദഹനബലിയർപ്പിച്ചു പാപപരിഹാരം ചെയ്യണം.
25ബലിമൃഗത്തിന്റെ മേദസ്സ് ബലിപീഠത്തിൽവച്ചു ദഹിപ്പിക്കണം.
26കോലാടിനെ അസസേലിനുവേണ്ടി കൊണ്ടുപോയവൻ തൻെറ വസ്ത്രങ്ങളും ദേഹവും വെള്ളത്തിൽ കഴുകിയതിനുശേഷമേ പാളയത്തിലേക്കു വരാവൂ.
27ശ്രീകോവിലിൽ പാപപരിഹാരബലിക്കുള്ള രക്തത്തിനായിക്കൊന്ന കാളക്കുട്ടിയെയും കോലാടിനെയും പാളയത്തിനു വെളിയിൽ കൊണ്ടുപോകണം. അവയുടെ തോലും മാംസവും ചാണകവും തീയിൽ ദഹിപ്പിച്ചുകളയണം.
28അതു ദഹിപ്പിക്കുന്നവൻ തൻെറ വസ്ത്രവും ശരീരവുംവെള്ളത്തിൽ കഴുകിയതിനുശേഷമേ പാളയത്തിൽ പ്രവേശിക്കാവൂ.
29ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള നിയമമാണ്. ഏഴാംമാസം പത്താംദിവസം നിങ്ങൾ ഉപവസിക്കണം. നിങ്ങളോ നിങ്ങളുടെ ഇടയിലുള്ള വിദേശീയരോ അന്നു ജോലിചെയ്യ രുത്.
30പാപങ്ങളിൽനിന്നെല്ലാം ശുദ്ധീകരിക്കപ്പെടാനായി നിങ്ങൾക്കുവേണ്ടി പരിഹാരം ചെയ്യുന്ന ദിവസമാണത്.
31നിങ്ങൾക്കിത് വിശ്രമം നല്കുന്ന വിശുദ്ധ സാബത്തുദിവസമാണ്. നിങ്ങൾ ഉപവാസം അനുഷ്ഠിക്കണം.
32ഇത് എന്നേക്കുമുള്ള നിയമമാണ്. സ്വപിതാവിന്റെ സ്ഥാനത്ത് അഭിഷിക്തനായി പ്രതിഷ്ഠിക്കപ്പെട്ട പുരോഹിതൻ പരിശുദ്ധമായ ചണ വസ്ത്രങ്ങളണിഞ്ഞ് പാപപരിഹാരം ചെയ്യണം.
33ശ്രീകോവിലിനും സമാഗമകൂടാരത്തിനും ബലിപീഠത്തിനും പുരോഹിതൻമാർക്കും ജനസമൂഹത്തിനുംവേണ്ടി അവൻ പാപപരിഹാരം ചെയ്യണം.
34ഇസ്രായേൽ ജനത്തിന്റെ പാപങ്ങൾ നിമിത്തം അവർക്കുവേണ്ടി വർഷത്തിലൊരിക്കൽ പാപ പരിഹാരം ചെയ്യണമെന്നത് നിങ്ങൾക്ക് എന്നേക്കുമുള്ള ഒരു നിയമമാണ്. കർത്താവു കൽപിച്ചതുപോലെ മോശ പ്രവർത്തിച്ചു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്