ലേവ്യർ 23
അധ്യായങ്ങൾ
തിരുനാളുകൾ
1കർത്താവു മോശയോട് അരുളിച്ചെയ്തു:
2ഇസ്രായേൽജനത്തോടു പറയുക, വിശുദ്ധ സമ്മേളനങ്ങൾ വിളിച്ചുകൂട്ടേണ്ട കർത്താവിന്റെ തിരുനാളുകൾ ഇവയാണ്.
സാബത്ത്
3ആറുദിവസം നിങ്ങൾ ജോലി ചെയ്യണം; ഏഴാംദിവസം സമ്പൂർണവിശ്രമത്തിനും വിശുദ്ധ സമ്മേളനത്തിനുമുള്ള സാബത്താണ്. അന്നു നിങ്ങൾ ഒരു ജോലിയും ചെയ്യരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും കർത്താവിന്റെ സാബത്താണ്.
4നിശ്ചിത കാലത്ത് നിങ്ങൾ പ്രഖ്യാപിക്കേണ്ട കർത്താവിന്റെ തിരുനാളുകൾ, വിശുദ്ധസമ്മേളനങ്ങൾ ഇവയാണ്.
പെസഹാ, പുളിപ്പില്ലാത്ത അപ്പത്തിൻെറ തിരുനാൾ
5ഒന്നാം മാസം പതിന്നാലാംദിവസംവൈകുന്നേരം കർത്താവിന്റെ പെസഹായാണ്.
6ആ മാസം പതിനഞ്ചാംദിവസം കർത്താവിനുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ. ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
7ഒന്നാംദിവസം നിങ്ങൾക്കു വിശുദ്ധസമ്മേളനത്തിനുള്ളതായിരിക്കണം. അന്നു നിങ്ങൾ കഠിനാധ്വാനം ചെയ്യരുത്.
8ഏഴു ദിവസവും നിങ്ങൾ കർത്താവിനു ദഹനബലി അർപ്പിക്കണം. ഏഴാംദിവസം വിശുദ്ധ സമ്മേളനമുണ്ടായിരിക്കണം. നിങ്ങൾ കഠിനാധ്വാനം ചെയ്യരുത്.
ആദ്യഫലങ്ങളുടെ തിരുനാൾ
9കർത്താവു മോശയോട് അരുളിച്ചെയ്തു:
10ഇസ്രായേൽജനത്തോടു പറയുക, ഞാൻ നിങ്ങൾക്കു തരാൻപോകുന്ന ദേശത്ത് എത്തിച്ചേരുകയും അവിടെ നിങ്ങൾ വിളവെടുക്കുകയും ചെയ്യുമ്പോൾ കൊയ്ത്തിലെ ആദ്യഫലമായ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
11നിങ്ങൾ കർത്താവിനു സ്വീകാര്യരാകാൻവേണ്ടി ആ കറ്റ പുരോഹിതൻ അവിടുത്തെ മുൻപിൽ നീരാജനം ചെയ്യണം; സാബത്തിന്റെ പിറ്റേദിവസം അവൻ അതു ചെയ്യട്ടെ.
12കറ്റ കർത്താവിനു നീരാജനമായി അർപ്പിക്കുന്ന ദിവസംതന്നെ ഒരു വയസ്സുള്ള ഊനമറ്റ ഒരു മുട്ടാടിനെ നിങ്ങൾ അവിടുത്തേക്കു ദഹനബലിയായി സമർപ്പിക്കണം.
13അതോടൊപ്പമുള്ള ധാന്യബലി എണ്ണ ചേർത്ത പത്തിൽ രണ്ട് ഏഫാ നേരിയ മാവായിരിക്കണം. അതു സൗരഭ്യമുള്ള ദഹനബലിയായി കർത്താവിന് അർപ്പിക്കണം. പാനീയബലിയായി നാലിലൊന്നു ഹിൻ വീഞ്ഞും അർപ്പിക്കണം.
14നിങ്ങൾദൈവത്തിന് ഈ കാഴ്ച സമർപ്പിക്കുന്ന ദിവസംവരെ അപ്പമോ മലരോ കതിരോ ഭക്ഷിക്കരുത്. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും എന്നേക്കും തലമുറതോറുമുള്ള ഒരു നിയമമാണിത്.
ആഴ്ചകളുടെ തിരുനാൾ
15സാബത്തിന്റെ പിറ്റേദിവസം മുതൽ, അതായത്, നീരാജനത്തിനായി കറ്റ കൊണ്ടുവന്ന ദിവസം മുതൽ ഏഴു പൂർണമായ ആഴ്ച കൾ നിങ്ങൾ കണക്കാക്കണം.
16ഏഴാമത്തെ സാബത്തിന്റെ പിറ്റേ ദിവസം, അതായത് അൻപതാം ദിവസം കർത്താവിനു പുതിയ ധാന്യങ്ങൾകൊണ്ടു നിങ്ങൾ ധാന്യബലി അർപ്പിക്കണം.
17നീരാജനത്തിനായി നിങ്ങളുടെ വസതികളിൽ നിന്നു പത്തിൽ രണ്ട് ഏഫാ മാവുകൊണ്ടുണ്ടാക്കിയരണ്ട് അപ്പം കൊണ്ടുവരണം. കർത്താവിന് ആദ്യഫലമായി സമർപ്പിക്കുന്ന അതു നേരിയ മാവുകൊണ്ടുണ്ടാക്കിയതും പുളിപ്പിച്ചതുമായിരിക്കണം.
18അപ്പത്തോടുകൂടെ ഒരു വയസ്സുള്ള ഊനമറ്റ ഏഴു ചെമ്മരിയാട്ടിൻകുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടുകളെയും കർത്താവിനു ദഹനബലിയായി അർപ്പിക്കണം. ധാന്യബലിയോടും പാനീയബലിയോടും കൂടിയ അത് കർത്താവിനു സൗരഭ്യദായകമായ ദഹനബലിയായിരിക്കും.
19തുടർന്ന് ഒരു കോലാട്ടിൻമുട്ടനെ പാപപരിഹാരബലിക്കായും ഒരു വയസ്സുള്ള രണ്ട് ആട്ടിൻകുട്ടികളെ സമാധാനബലിക്കായും കാഴ്ച വയ്ക്കണം.
20പുരോഹിതൻ അത് ആദ്യഫലങ്ങളുടെ അപ്പത്തോടും രണ്ട് ആട്ടിൻകുട്ടികളോടുംകൂടെ നീരാജനമായി കർത്താവിന്റെ സന്നിധിയിൽ കാഴ്ചവയ്ക്കണം. അവ കർത്താവിനു വിശുദ്ധമായിരിക്കും; അവ പുരോഹിതനുള്ളതുമാണ്.
21അന്നുതന്നെ നിങ്ങൾ ഒരു വിശുദ്ധസമ്മേളനം പ്രഖ്യാപിക്കണം. അന്നു കഠിനാധ്വാനം ചെയ്യരുത്. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും തലമുറതോറും എന്നേക്കുമുള്ള ഒരു നിയമമാണിത്.
22നിങ്ങൾ വയലിൽ കൊയ്യുമ്പോൾ അരികു തീർത്തു കൊയ്യരുത്. വിളവെടുപ്പിനുശേഷം കാലാ പെറുക്കരുത്. അതു പാവങ്ങൾക്കും പരദേശികൾക്കുമായി വിട്ടുകൊടുക്കണം. ഞാനാണ് നിങ്ങളുടെ ദൈവമായ കർത്താവ്.
പുതുവത്സരദിനം
23കർത്താവു മോശയോട് അരുളിച്ചെയ്തു:
24ഇസ്രായേൽജനത്തോടു പറയുക, ഏഴാംമാസം ആദ്യദിവസം നിങ്ങൾക്കു സാബത്തായിരിക്കണം; കാഹളംമുഴക്കി പ്രഖ്യാപിക്കേണ്ട അനുസ്മരണദിനവും വിശുദ്ധസമ്മേളനദിനവും.6
25അന്നു നിങ്ങൾ കഠിനമായ ജോലിയൊന്നും ചെയ്യരുത്; കർത്താവിന് ഒരു ദഹനബലിയർപ്പിക്കുകയും വേണം.
പാപപരിഹാരദിനം
26കർത്താവു മോശയോട് അരുളിച്ചെയ്തു:
27ഏഴാം മാസം പത്താംദിവസം പാപപരിഹാര ദിനമായിരിക്കണം. അതു വിശുദ്ധ സമ്മേളനത്തിനുള്ള ദിവസവുമാണ്. അന്ന് ഉപവസിക്കുകയും കർത്താവിന് ദഹന ബലി അർപ്പിക്കുകയും വേണം.
28ആദിവസം നിങ്ങൾ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ ദൈവമായ കർത്താവിന്റെ മുൻ പിൽ പാപത്തിനു പരിഹാരം ചെയ്യുന്ന ദിന മാണ് അത്.
29അന്ന് ഉപവസിക്കാത്തവൻ ജനത്തിൽനിന്നു വിച്ഛേദിക്കപ്പെടണം.
30അന്ന് എന്തെങ്കിലും ജോലി ചെയ്യുന്നവനെ ഞാൻ ജനത്തിൽനിന്ന് ഉൻമൂലനംചെയ്യും.
31നിങ്ങൾ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ വാസസ്ഥലങ്ങളിൽ തലമുറതോറും എന്നേക്കുമുള്ള നിയമമാണിത്.
32ആദിവസം നിങ്ങൾക്കു പൂർണവിശ്രമത്തിൻെറ സാബത്തായിരിക്കണം. അന്നു നിങ്ങൾ ഉപവസിക്കണം. മാസത്തിൻെറ ഒൻപതാം ദിവസം വൈകുന്നേരം മുതൽ പിറ്റേന്ന് വൈകുന്നേരംവരെ സാബത്ത് ആചരിക്കണം.
കൂടാരത്തിരുനാൾ
33കർത്താവ് മോശയോട് അരുളിച്ചെയ്തു:
34ഇസ്രായേൽജനത്തോടു പറയുക, ഏഴാംമാസം പതിനഞ്ചാം ദിവസം മുതൽ ഏഴുദിവ സത്തേക്ക് കർത്താവിന്റെ കൂടാരത്തിരുനാളാണ്.
35ആദ്യദിവസം ഒരു വിശുദ്ധസമ്മേ ളനം കൂടണം. അന്നു നിങ്ങൾ കഠിനാധ്വാനം ചെയ്യരുത്.
36ഏഴുദിവസവും നിങ്ങൾ കർത്താവിനു ദഹനബലി അർപ്പിക്കണം. എട്ടാംദിവസം വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം; കർത്താവിനു ദഹനബലിയും അർപ്പിക്കണം. ഇത് ആഘോഷത്തോടുകൂടിയ സമ്മേളനമാണ്. അന്നു നിങ്ങൾ കഠിനാധ്വാനം ചെയ്യരുത്.
37കർത്താവിനു ദഹനബലിയും ധാന്യബലിയും പാനീയബലിയും മറ്റു ബലികളും അർപ്പിക്കേണ്ടതും വിശുദ്ധസമ്മേളനമായി നിങ്ങൾ പ്രഖ്യാപിക്കേണ്ടതും ആയ കർത്താവിന്റെ നിർദിഷ്ട തിരുനാളുകളാണ് ഇവ.
38കർത്താവിന്റെ സാബത്തിനും കർത്താവിനു നൽകുന്ന വഴിപാടുകൾക്കും കാഴ്ച കൾക്കും സ്വാഭീഷ്ടബലികൾക്കും പുറമേയാണ് ഇവ.
39ഏഴാംമാസം പതിനഞ്ചാംദിവസം വയലിലെ വിളവുശേഖരിച്ചതിനുശേഷം ഏഴുദിവസം നിങ്ങൾ കർത്താവിന് ഒരു തിരുനാൾ ആചരിക്കണം. ആദ്യദിവസവും എട്ടാംദിവ സവും സാബത്തായിരിക്കണം.
40ഒന്നാം ദിവസം ഭംഗിയുള്ള പഴങ്ങളും ഈന്തപ്പനയോലയും ഇലതൂർന്ന ചില്ലകളും ആറ്റരളിക്കൊ മ്പുകളും എടുക്കണം. നിങ്ങളുടെ ദൈവമായ കർത്താവിന്റെ സന്നിധിയിൽ ഏഴുദിവസം സന്തോഷിച്ചാഹ്ളാദിക്കണം.
41വർഷംതോറും ഏഴുദിവസം കർത്താവിന്റെ തിരുനാളായി ആഘോഷിക്കണം. നിങ്ങളുടെ സന്തതികൾക്കുള്ള ശാശ്വത നിയമമാണിത്. ഏഴാംമാസത്തിൽ ഈ തിരുനാൾ നിങ്ങൾ ആഘോഷിക്കണം.
42ഏഴു ദിവസത്തേക്ക് നിങ്ങൾ കൂടാരങ്ങളിൽ വസിക്കണം.
43ഈ ജിപ്തു ദേശത്തുനിന്നു ഞാൻ ഇസ്രായേൽജനത്തെ കൊണ്ടുവന്നപ്പോൾ അവർ കൂടാരങ്ങളിലാണു വസിച്ചത് എന്നു നിങ്ങളുടെ സന്തതിപരമ്പര അറിയാൻ ഇസ്രായേൽക്കാരെല്ലാവരും കൂടാരങ്ങളിൽ വസിക്കണം. ഞാനാണ് നിങ്ങളുടെ ദൈവമായ കർത്താവ്.
44ഇപ്രകാരം മോശ ഇസ്രായേൽജനത്തോട് കർത്താവിന്റെ നിർദിഷ്ടതിരുനാളുകൾപ്രഖ്യാപിച്ചു.
അടിക്കുറിപ്പുകൾ
- 6രണ്ടു പഞ്ചാംഗങ്ങൾ നിലവിലുണ്ടായിരുന്നു. ആരാധനാവത്സരത്തിലെ ഏഴാംമാസം ഒന്നാംദിവസമായിരുന്നു ദേശീയ പുതുവത്സരദിനം.