Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജോഷ്വ 21

അധ്യായങ്ങൾ

ലേവ്യരുടെ പട്ടണങ്ങൾ

1കാനാൻദേശത്ത് ഷീലോയിൽവച്ച് ലേവ്യരുടെ കുടുംബത്തലവൻമാർ എലെയാസറിൻെറയും നൂനിന്റെ മകൻ ജോഷ്വയുടെയും ഇസ്രായേൽ ഗോത്രങ്ങളുടെ കുടുംബത്തലവൻമാരുടെയും അടുത്തു വന്നു.
2അവർ പറഞ്ഞു: ഞങ്ങൾക്കു താമസിക്കാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്കു മേച്ചിൽസ്ഥലങ്ങളും തരണമെന്ന് കർത്താവുമോശവഴി അരുളിച്ചെയ്തിട്ടുണ്ട്.
3കർത്താവിന്റെ കൽപനയനുസരിച്ച് ഇസ്രായേൽ തങ്ങളുടെ അവകാശങ്ങളിൽ നിന്നു താഴെപ്പറയുന്ന പട്ടണങ്ങളും മേച്ചിൽസ്ഥലങ്ങളും ലേവ്യർക്കു കൊടുത്തു.
4കൊഹാത്തു കുടുംബങ്ങൾക്കുവേണ്ടി നറുക്കിട്ടു. അതനുസരിച്ച് പുരോഹിതനായ അഹറോന്റെ സന്തതികൾക്ക് യൂദായുടെയും ബഞ്ചമിന്റെയും ശിമയോന്റെയും ഗോത്രങ്ങളിൽനിന്ന് പതിമ്മൂന്നു നഗരങ്ങൾ ലഭിച്ചു.
5ശേഷിച്ചകൊഹാത്യർക്ക് എഫ്രായിമിന്റെ ഗോത്രത്തിൽനിന്നും മനാസ്സെയുടെ അർധഗോത്രത്തിൽനിന്നും പത്തു പട്ടണങ്ങൾ നറുക്ക നുസരിച്ചു ലഭിച്ചു.
6ഗർഷോൻ കുടുംബങ്ങൾക്ക് ഇസാക്കർ, ആഷേർ, നഫ്താലി എന്നീഗോത്രങ്ങളിൽ നിന്നും ബാഷാനിൽ മനാസ് സെയുടെ അർധഗോത്രത്തിൽനിന്നും പതിമ്മൂന്നു പട്ടണങ്ങൾ നറുക്കനുസരിച്ചു ലഭിച്ചു.
7മെറാറികുടുംബങ്ങൾക്ക് റൂബൻെറയും ഗാദിൻെറയും സെബുലൂണിൻെറയും ഗോത്രങ്ങളിൽനിന്നു പന്ത്രണ്ടു പട്ടണങ്ങൾ ലഭിച്ചു.
8കർത്താവ് മോശവഴി കൽപിച്ചതനുസരിച്ച് ഇസ്രായേൽജനം ഈ പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും നറുക്കിട്ട്ലേവ്യർക്ക് കൊടുത്തു.
9 യൂദായുടെയും ശിമയോന്റെയും ഗോത്രങ്ങളിൽ നിന്നു താഴെപ്പറയുന്ന പട്ടണങ്ങൾ അവർക്കു കൊടുത്തു.
10അവ ലേവ്യഗോത്രത്തിൽപ്പട്ട കൊഹാത്തുകുടുംബങ്ങളിലൊന്നായ അഹറോന്റെ സന്തതികൾക്കാണ് കിട്ടിയത്. അവർക്കാണ് ആദ്യത്തെനറുക്കു വീണത്.
11അവർക്കു യൂദായുടെ മലമ്പ്രദേശത്തുള്ള കിരിയാത്ത്അർബാ - ഹെബ്രോൺ - ചുറ്റുമുള്ള മേച്ചിൽസ്ഥലങ്ങളോടുകൂടി ലഭിച്ചു. അർബാ അനാക്കിന്റെ പിതാവാണ്.
12എന്നാൽ, പട്ടണത്തിലെ വയലുകളും അതിന്റെ ഗ്രാമങ്ങളും യഫുന്നയുടെ മകനായ കാലെബിനാണ് അവകാശമായി കൊടുത്തത്.
13പുരോഹിതനായ അഹറോന്റെ സന്തതികൾക്കു കൊടുത്ത സ്ഥലങ്ങൾ താഴെപ്പറയുന്നവയാണ്: അഭയനഗരമായ ഹെബ്രോ ൺ, ലിബ്നാ,
14യത്തീർ, എഷംതെമോവ,
15ഹോലോൺ, ദബീർ,
16ആയീൻ, യൂത്ത, ബത്ഷമെഷ് എന്നീ പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും. അങ്ങനെ ആ രണ്ടു ഗോത്രങ്ങളിൽ നിന്ന് ഒൻപതു പട്ടണങ്ങൾ.
17കൂടാതെ, ബഞ്ചമിൻ ഗോത്രത്തിൽനിന്നു ഗിബെയോൻ, ഗേബ,
18അനാത്തോത്ത്, അൽമോൻ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും.
19പുരോഹിതനായ അഹറോന്റെ സന്തതികളുടെ അവകാശം, അങ്ങനെ, പതിമ്മൂന്നു പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളുമായിരുന്നു.
20ലേവിഗോത്രജരായ ഇതര കൊഹാത്തു കുടുംബങ്ങൾക്ക് എഫ്രായിംഗോത്രത്തിൽ നിന്നാണ് പട്ടണങ്ങൾ നൽകിയത്.
21അവർക്കു ലഭിച്ച സ്ഥലങ്ങൾ ഇവയാണ്: എഫ്രായിമിന്റെ മലമ്പ്രദേശത്തുള്ള അഭയ നഗരമായ ഷെക്കെം, ഗേസർ,
22കിബ്സായിം, ബത്ഹോറോൺ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചിൽ സ്ഥലങ്ങളും.
23ദാൻഗോത്രത്തിൽനിന്ന് എൽതെക്കേ, ഗിബ്ബേഥോൻ,
24അയ്യാലോൻ, ഗത്ത് റിമ്മോ ൺ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും,
25മനാസ്സെയുടെ അർധഗോത്രത്തിൽ നിന്നു താനാക്, ഗത്ത്റിമ്മോൺ എന്നീ രണ്ടു പട്ടണങ്ങളും അവയുടെ മേച്ചിൽ സ്ഥലങ്ങളും -
26അങ്ങനെ ശേഷിച്ച കൊഹാത്തു കുടുംബങ്ങൾക്ക് പത്തു പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും ലഭിച്ചു.
27ലേവിഗോത്രത്തിൽപ്പെട്ട ഗർഷോൻകുടുംബങ്ങൾക്കു മനാസ്സെയുടെ അർധഗോത്രത്തിൽനിന്നു ബാഷാനിലുള്ള അഭയനഗ രമായ ഗോലാൻ, ബേഷ്തെര എന്നീ രണ്ടു പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും ലഭിച്ചു.
28ഇസാക്കർഗോത്രത്തിൽനിന്നു കിഷിയോൻ, ദബേറാത്ത്,
29യാർമുത്, എൻഗന്നിം എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും ലഭിച്ചു.
30ആഷേർ ഗോത്രത്തിൽനിന്നു മിഷാൽ, അബ്ദോൻ,
31ഹെല്ക്കത്, റഹോബ് എന്നീ നാലുപട്ടണങ്ങളും അവയുടെ മേച്ചിൽ സ്ഥലങ്ങളും ലഭിച്ചു.
32നഫ്താലി ഗോത്രത്തിൽ നിന്നു ഗലീലിയിലുള്ള അഭയനഗരമായ കേദേഷ്, ഹമ്മോത്ത്ദോർ, കർത്താൻ എന്നീ മൂന്നു പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും ലഭിച്ചു.
33അങ്ങനെ ഗർഷോൻകുടുംബങ്ങൾക്ക് ആകെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ മേച്ചിൽ സ്ഥലങ്ങളുമുണ്ടായിരുന്നു.
34ലേവ്യരിൽ ശേഷിച്ച മെറാറികുടുംബങ്ങൾക്ക് സെബുലൂൺ ഗോത്രത്തിൽനിന്നു യൊക്നെയാം, കർത്താ,
35ദിംന, നഹലാൽ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും നൽകി.
36റൂബൻഗോത്രത്തിൽനിന്നു ബേസെർ, യാഹാസ്,
37കെദേമോത്ത്, മേഫാത്ത് എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും നൽകി.
38ഗാദ്ഗോത്രത്തിൽനിന്ന് അഭയനഗരമായ ഗിലയാദിലെ റാമോത്ത്, മഹനായിം,
39ഹെഷ്ബോൺ, യാസെർ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും നൽകി.
40അങ്ങനെ, ശേഷിച്ച ലേവിഗോത്രജരായ മെറാറികുടുംബങ്ങൾക്ക് ആകെ പന്ത്രണ്ടു പട്ടണങ്ങളാണ് ലഭിച്ചത്.
41ഇസ്രായേൽ ജനത്തിന്റെ അവകാശഭൂമിയിൽ ലേവ്യർക്കു നാൽപത്തിയെട്ടു പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളുമാണുണ്ടായിരുന്നത്.
42ഓരോ പട്ടണത്തിനു ചുറ്റും മേച്ചിൽസ്ഥലവുമുണ്ടായിരുന്നു.

ഇസ്രായേൽക്കാർ ദേശം സ്വന്തമാക്കുന്നു

43ഇസ്രായേലിനു നൽകുമെന്ന് പിതാക്കൻമാരോട് കർത്താവ് വാഗ്ദാനംചെയ്ത ദേശം അങ്ങനെ അവർക്കു നൽകി. അവർ അതു കൈവശമാക്കി, അവിടെ വാസമുറപ്പിച്ചു.
44കർത്താവ് അവരുടെ പിതാക്കൻമാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ എല്ലാ അതിർത്തികളിലും അവർക്കു സ്വസ്ഥത നൽകി. ശത്രുക്കളിൽ ആർക്കും അവരെ എതിർക്കാൻ സാധിച്ചില്ല. കാരണം, എല്ലാ ശത്രുക്കളെയും കർത്താവ് അവരുടെ കൈകളിൽ ഏൽപിച്ചുകൊടുത്തു.
45ഇസ്രായേൽ ഭവനത്തോട് കർത്താവു ചെയ്ത വാഗ്ദാനങ്ങൾ ഒന്നൊഴിയാതെ എല്ലാം നിറവേറി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്