ജോഷ്വ 19
അധ്യായങ്ങൾ
ശിമയോൻ
1രണ്ടാമത്തെനറുക്ക് ശിമയോൻ ഗോത്രത്തിലെ കുടുംബങ്ങൾക്കു വീണു. യൂദാ ഗോത്രത്തിന്റെ അതിർത്തിക്കുള്ളിലായിരുന്നു അവരുടെ ഓഹരി.
2അവർക്കു ലഭിച്ച പ്രദേശങ്ങൾ ഇവയാണ്: ബേർഷബാ, ഷേ ബാ, മൊളാദാ,
3ഹാസർ, ഷുവാൽ, ബാലാ, ഏസെ,
4എത്ലോലാദ്, ബഥൂൽ, ഹോർമാ,
5സിക്ലാഗ്, ബത്മാർകബോത്, ഹാസാർ സൂസ,
6ബത്ലെബാവോത്ത്, ഷരുഹെൻ എന്നീ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
7ഐൻ, റിമ്മോൺ, എത്തർ, ആ ഷാൻ എന്നീ നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
8ബാലാത്ബേർ നെഗെബിലെ റാമാവരെയുള്ള ഈ പട്ടണങ്ങളും അവയുടെ ചുറ്റുമുള്ള ഗ്രാമങ്ങളും ഇതിൽ ഉൾപ്പെടുന്നു. ശിമയോൻ ഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശമാണിത്.
9ശിമയോൻ ഗോത്രത്തിന്റെ അവകാശം യൂദായുടെ ദേശത്തിന്റെ ഒരു ഭാഗമായിരുന്നു. യൂദാഗോത്രത്തിന്റെ ഓഹരി വളരെ വലുതായിരുന്നതിനാലാണ് അവരുടെ അതിർത്തിക്കുള്ളിൽ ശിമയോൻ ഗോത്രത്തിന് അവകാശം ലഭിച്ചത്.
സെബുലൂൺ
10സെബുലൂൺ ഗോത്രത്തിലെ കുടുംബങ്ങൾക്ക് മൂന്നാമത്തെനറുക്കുവീണു. അവരുടെ അതിർത്തി സാരിദ്വരെ നീണ്ടുകിടക്കുന്നു. അവിടെനിന്ന് അതു പടിഞ്ഞാറോട്ടു നീങ്ങി,
11മാറെയാലിൽ എത്തി, ദാബേഷെത്തുവരെ ചെന്നു യൊക്ക്നെയാമിന് കിഴക്കുള്ള അരുവിവരെ എത്തുന്നു.
12സാരിദിൽനിന്നു കിഴക്കോട്ടുള്ള അതിർത്തി കിസ്ലോത്ത് - താബോറിന്റെ അതിർത്തിയിലെത്തുന്നു. അവിടെനിന്നു ദബറാത്തിലേക്കും തുടർന്നുയാഫിയാവരെയും എത്തുന്നു.
13അവിടെനിന്നു കിഴക്കോട്ടു പോയി ഗത്ത് ഹേഫറിലും എത്ത്കാസീനിലും എത്തി റിമ്മോണിലൂടെ നേയായുടെ നേരേ തിരിയുന്നു.
14വീണ്ടും വടക്ക് ഹന്നാത്തോനിലേക്കു തിരിഞ്ഞ് ഇഫ്താഫേൽ താഴ്വരയിൽ അവ സാനിക്കുന്നു.
15കത്താത്ത്, നഹലാൽ, ഷിമ്റോൺ, യിദാല, ബേത്ലെഹെം എന്നിവ ഉൾപ്പെടെ ആകെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
16ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുമാണ്ടസബുലൂൺ ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് അവകാശമായി ലഭിച്ചത്.
ഇസാക്കർ
17ഇസാക്കർഗോത്രത്തിലെ കുടുംബങ്ങൾക്കു നാലാമത്തെനറുക്കു വീണു.
18അവരുടെ പ്രദേശങ്ങൾ ജസ്രേൽ, കെസുലോത്ത്ഷൂനെം,
19ഹഫാരായിം, ഷിയോൻ, അനാഹരത്ത്,
20റബീത്ത്, കിഷിയോൻ, ഏബെസ്,
21റേമെത്ത്, എൻഗന്നീം, എൻഹദ്ദാ, ബത്പാസെസ് എന്നിവയായിരുന്നു.
22ഇതിന്റെ അതിർത്തി താബോർ, ഷാഹസുമ, ബത്ഷമെഷ് എന്നിവിടങ്ങളിൽ എത്തി ജോർദാനിൽ അവസാനിക്കുന്നു. അങ്ങനെ പതിനാറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
23ഇസാക്കർ ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് പട്ടണങ്ങളോടും ഗ്രാമങ്ങളോടുംകൂടി ലഭിച്ച അവകാശമാണിത്.
ആഷേർ
24ആഷേർ ഗോത്രത്തിലെ കുടുംബങ്ങൾക്ക് അഞ്ചാമത്തെനറുക്കു വീണു.
25അവരുടെ ദേശം താഴെപ്പറയുന്നവയാണ്: ഹെൽക്കത്, ഹലി, ബഥേൻ, അക്ഷാഫ്,
26അല്ലാംമെലക്, അമാദ്, മിഷാൽ. അതിർത്തി പടിഞ്ഞാറു കാർമലും ഷിഹോർ ലിബ്നത്തും സ്പർശിക്കുന്നു.
27അതു കിഴക്കോട്ടു ബത്ദാഗോനിലേക്കു പോയി നെയീയേലിനും ബത്എമെക്കിനും വടക്കുയിപ്താഹേൽ താഴ്വരയും സെബുലൂണും സ്പർശിക്കുന്നു. വീണ്ടും വടക്കോട്ടു പോയി കാബൂൽ,
28എബ്രേൺ, റഹോബ്, ഹമ്മോൻ, കാനാ എന്നിവിടങ്ങളിലൂടെ മഹാനഗരമായ സീദോനിലെത്തുന്നു.
29പിന്നീട് അത് റാമായിൽ കോട്ടകളാൽ ചുറ്റപ്പെട്ട ടയിർപട്ടണത്തിലെത്തി ഹോസായിലേക്കു തിരിഞ്ഞ് കടൽവരെ എത്തുന്നു. മഹ്ലാബ്, അക്സീബ്,
30ഉമ്മാ, അഫേക്, റഹോബ് ഇവയുൾപ്പെടെ ഇരുപത്തിരണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
31ആഷേർഗോത്രത്തിന് കുടംബക്രമമനുസരിച്ച് പട്ടണങ്ങളോടും ഗ്രാമങ്ങളോടുംകൂടി ലഭിച്ച അവ കാശമാണിത്.
നഫ്താലി
32നഫ്താലിഗോത്രത്തിലെ കുടുംബങ്ങൾക്ക് ആറാമത്തെനറുക്കു വീണു.
33അവരുടെ അതിർത്തി ഹേലഫിൽ സനാമിനിലെ ഓക്കു വൃക്ഷങ്ങളുടെ ഇടയിൽ നിന്നു തുടങ്ങി അദാമിനെക്കബ്, യബ്നേൽ എന്നിവിടങ്ങളിലൂടെ ലാക്കും കടന്ന് ജോർദാനിൽ എത്തുന്നു.
34അവിടെനിന്നു പശ്ചിമ ഭാഗത്തുള്ള അസ്നോത്ത് തബോറിലേക്കു തിരിഞ്ഞു ഹുക്കോക്കിലെത്തി, തെക്ക് സെബുലൂണിനെയും പടിഞ്ഞാറ് ആഷേറിനെയും കിഴക്ക് ജോർദാനു സമീപം യൂദായെയും തൊട്ടു കിടക്കുന്നു.
35കോട്ടയുള്ള പട്ടണങ്ങൾ സിദ്ദിം, സേർ, ഹമ്മത്ത, റാക്കത്, കിന്നരോത്ത്,
36ദമാ, റാമ, ഹാസോർ,
37കേദെഷ്, എദ്റേയി, എൻഹാസോർ,
38ഈറോൺ, മിഗ്ദലേൽ, ഹോറെം, ബത്അനാത്ത്, ബത്ഷമെഷ് എന്നിവയാണ്. അങ്ങനെ ആകെ പത്തൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
39നഫ്താലി ഗോത്രത്തിന് കുടും ബക്രമമനുസരിച്ച് പട്ടണങ്ങളോടും അവയുടെ ഗ്രാമങ്ങളോടും കൂടി ലഭിച്ച അവകാശ മാണിത്.
ദാൻ
40ദാനിന്റെ ഗോത്രത്തിലെ കുടുംബങ്ങൾക്ക് ഏഴാമത്തെനറുക്കു വീണു.
41അവരുടെ അവകാശം താഴെപ്പറയുന്നതാണ്: സോറ, എഷ്താവോൽ, യീർഷമെഷ്,
42ഷാലാബ്ബിൻ, അയ്യാലോൻ, ഇത്ലാ,
43ഏലോൻ, തിമ്ന, എക്രോൺ,
44എൽതെക്കേ, ഗിബ്ബത്തോൻ, ബാലത്,
45യേഹുദ്, ബനേബെറക്ക്, ഗത്ത്റിമ്മോൺ,
46ജോപ്പായ്ക്കു എതിർവശത്തു കിടക്കുന്ന പ്രദേശവും മേയാർക്കോൻ, റാക്കോൽ എന്നിവയും.
47തങ്ങളുടെ ദേശം നഷ്ടപ്പെട്ടപ്പോൾ ദാൻഗോത്രം ലേഷെമിനെതിരേയുദ്ധം ചെയ്തു. അതു പിടിച്ചടക്കി, അവരെ നശിപ്പിച്ച്, അതു സ്വന്തമാക്കി, അവിടെ വാസമുറപ്പിച്ചു. പൂർവപിതാവായ ദാനിന്റെ ഓർമ നിലനിർത്താൻ ലേഷെമിന് ദാൻ എന്നു പേരിട്ടു.
48ദാൻഗോത്രത്തിന് കുടുംബക്രമമനുസരിച്ച് ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവകാശമായി ലഭിച്ചു.
49ഈ സ്ഥലമെല്ലാം അവകാശമായി വീതിച്ചു കഴിഞ്ഞപ്പോൾ ഇസ്രായേൽമക്കൾ നൂനിന്റെ മകനായ ജോഷ്വയ്ക്കു തങ്ങളുടെയിടയിൽ ഒരു ഭാഗം അവകാശമായിക്കൊടുത്തു.
50അവൻ ചോദിച്ച എഫ്രായിമിന്റെ മലമ്പ്രദേശത്തുള്ള തിമ്നത്ത് സേരാപട്ടണം കർത്താവിന്റെ കൽപനയനുസരിച്ച് അവനു കൊടുത്തു. അവൻ ആ പട്ടണം പുതുക്കിപ്പണിത് അവിടെ വാസമുറപ്പിച്ചു.
51പുരോഹിതനായ എലെയാസറും നൂനിന്റെ മക നായ ജോഷ്വയും ഇസ്രായേൽ ജനത്തിന്റെ ഗോത്രത്തലവൻമാരും, ഷീലോയിൽ സമാഗമകൂടാരത്തിന്റെ കവാടത്തിൽ കർത്താവിന്റെ മുമ്പിൽവച്ച് വീതിച്ചുകൊടുത്ത അവകാശങ്ങളാണിവ. അങ്ങനെ അവർ ദേശവിഭ ജനം പൂർത്തിയാക്കി.