Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജോഷ്വ 20

അധ്യായങ്ങൾ

അഭയനഗരങ്ങൾ

1കർത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഇസ്രായേൽ ജനത്തോടു പറയുക,
2ഞാൻ മോശയോടു കൽപിച്ചതുപോലെ സങ്കേത നഗരങ്ങൾ നിർമിക്കുവിൻ.
3ആരെങ്കിലും അബദ്ധവശാൽ ആരെയെങ്കിലും കൊല്ലാൻ ഇടയായാൽ അവന് അഭയം തേ ടാൻ വേണ്ടിയാണിത്. രക്തത്തിനു പ്രതികാരം ചെയ്യുന്നവനിൽ നിന്ന് രക്ഷപെടാനുള്ള സങ്കേതമായിരിക്കും അവ.
4കുറ്റക്കാരൻ ഇവയിൽ ഏതെങ്കിലും നഗരത്തിലേക്ക് ഓടി, കവാടത്തിൽ നിന്ന് അവിടത്തെ ശ്രേഷ്ഠൻമാരോട് തൻെറ കാര്യം വിവരിച്ചു പറയണം. അപ്പോൾ, അവർ അവനു വസിക്കാൻ പട്ടണത്തിൽ ഒരു സ്ഥലം നൽകണം.
5അവൻ അവരോടുകൂടെ വസിക്കട്ടെ. രക്തത്തിനു പ്രതികാരം ചെയ്യുന്നവൻ പിന്തുടർന്നു വന്നാൽ, അവർ അഭയാർഥിയെ അവന്റെ കൈകളിൽ ഏൽപിക്കരുത്. മുൻ ശത്രുതയില്ലാതെ അബദ്ധത്താലാണല്ലോ അവൻ വധം നടത്തിയത്.
6പ്രധാന പുരോഹിതൻമരിക്കുന്നതുവരെയോ താൻ സമൂഹസമക്ഷം വിധിക്കപ്പെടുന്നതുവരെയോ അവൻ ആ പട്ടണത്തിൽ താമസിക്കട്ടെ. അതിനുശേഷം അവൻ സ്വന്തം പട്ടണത്തിലേക്കും സ്വന്തം ഭവനത്തിലേക്കും തിരിച്ചു പോകട്ടെ.
7നഫ്താലിയുടെ മലമ്പ്രദേശത്തുള്ള ഗലീലിയിലെ കേദേഷ്, എഫ്രായിം മലമ്പ്രദേശത്തുള്ള ഷെക്കെം, യൂദായിലെ മലമ്പ്രദേശത്തുള്ള കിരിയാത്ത്അർബാ, ഹെബ്രോൺ എന്നീ പട്ടണങ്ങൾ അവർ അഭയനഗരങ്ങളാക്കി.
8ജറീക്കോയ്ക്കു കിഴക്ക് ജോർദാനു മറുകരയിൽ റൂബൻ ഗോത്രക്കാർക്ക് അവകാശമായി ലഭിച്ച സമതലത്തിലെ ബേസറും ഗാദ്ഗോത്രക്കാർക്ക് ലഭിച്ച ഗിലയാദിലെ റാമോത്തും മനാസ്സെ ഗോത്രത്തിന്റെ അവ കാശമായ ബാഷാനിലെ ഗോലാനും അവർ തിരഞ്ഞെടുത്തു.
9അബദ്ധവശാൽ ആരെങ്കിലും ഒരാളെ കൊന്നാൽ ഓടി രക്ഷപെടുന്നതിനും സമൂഹസമക്ഷം വിചാരണചെയ്യുന്നതുവരെ രക്തപ്രതികാരകൻെറ കരങ്ങളാൽ വധിക്കപ്പെടാതിരിക്കുന്നതിനും വേണ്ടി ഇസ്രായേൽജനത്തിനും അവരുടെയിടയിൽ വസിക്കുന്ന പരദേശികൾക്കുമായി നീക്കിവച്ച പട്ടണങ്ങളാണിവ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്