ജോഷ്വ 15
അധ്യായങ്ങൾ
യൂദായുടെ ഓഹരി
1 യൂദാഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭിച്ച ഓഹരി തെക്ക് സിൻമരുഭൂമിയുടെ തെക്കേ അറ്റമായ ഏദോം അതിർത്തിവരെ വ്യാപിച്ചുകിടക്കുന്നു.
2അവരുടെ തെക്കേ അതിർത്തി ഉപ്പു കടലിന്റെ തെക്കോട്ടു നീണ്ടുകിടക്കുന്ന ഉൾക്കടലിൽ ആരംഭിക്കുന്നു.
3അത് അക്രാബിമിന്റെ കയറ്റത്തിലൂടെ തെക്കോട്ടു ചെന്ന് സിനിലേക്കു കടന്ന്, കാദെഷ്ബർണയായുടെ തെക്കുഭാഗത്തുകൂടി ഹെസ്റോണിലൂടെ അദാറിൽ എത്തി, കർക്കായിലേക്കു തിരിയുന്നു.
4അവിടെനിന്ന് അസ്മോൺ കടന്ന് ഈജിപ്തു തോടുവരെ ചെന്ന് കടലിൽ അവസാനിക്കുന്നു. ഇതായിരിക്കും നിങ്ങളുടെ തെക്കേ അതിർത്തി.
5ജോർദാൻ നദീമുഖം വരെയുള്ള ഉപ്പു കടലായിരിക്കും നിങ്ങളുടെ കിഴക്കേ അതിർത്തി. വടക്കേ അതിർത്തി ജോർദാൻ നദീമുഖത്തുള്ള ഉൾക്കടലിൽ നിന്നാരംഭിക്കുന്നു.
6അതു ബേത്ഹോഗ്ലായിലൂടെ പോയി ബേത് അരാബായുടെ വടക്കുകൂടെ കടന്നു റൂബൻെറ മകൻ ബോഹാൻെറ ശിലവരെ പോകുന്നു.
7തുടർന്ന് ആഖോർ താഴ്വരയിൽ നിന്നു ദബീർവരെ പോയി വടക്കോട്ട് ഗിൽഗാലിലേക്കു തിരിയുന്നു. താഴ്വരയുടെ തെക്കുവശത്തുള്ള അദുമ്മിം കയറ്റത്തിൻെറ എതിർവശത്താണു ഗിൽഗാൽ അതിർത്തി. എൻഷമേഷ് ജലാശയത്തിലൂടെ കടന്ന് എൻറോഗലിൽ എത്തുന്നു.
8അവിടെനിന്ന്, അത് ജബൂസ്യമലയുടെ - ജറുസലെമിൻെറ - തെക്കേ അറ്റത്തു ബൻഹിന്നോം താഴ്വര വരെപോകുന്നു. പിന്നീട് ഹിന്നോം താഴ്വരയുടെ മുൻപിൽ പടിഞ്ഞാറോട്ടും റഫായിം താഴ്വരയുടെ അടുത്തു വടക്കോട്ടും ഉള്ള മലമുകളിലേക്കു കയറുന്നു.
9വീണ്ടും അത് മലമുകളിൽനിന്ന് നെഫ്തോവാ അരുവികൾവരെയും അവിടെനിന്നു എഫ്രോൺ മലയിലെ പട്ടണങ്ങൾവരെയും, അവിടെനിന്ന് ബാലായിലേക്ക്, അതായത്, കിരിയാത്ത് യെയാറിമിലേക്ക് വളഞ്ഞുപോകുന്നു.
10ബാലായുടെ പശ്ചിമ ഭാഗത്തുകൂടി കടന്ന് സെയിർ മലയിലെത്തിയയാറിം മലയുടെ - കെസലോണിൻെറ - വടക്കു ഭാഗത്തുകൂടെ കടന്ന് ബത്ഷമേഷിലേക്കിറങ്ങി, തിമ്നായിലൂടെ നീങ്ങുന്നു.
11അത് എക്രോണിൻെറ വടക്കുള്ള കുന്നിൻപ്രദേശങ്ങളിലൂടെ ചെന്ന് ഷിക്കറോൺ ചുറ്റി ബാലാമലയിലൂടെ കടന്ന്, യാബ്നേലിൽ എത്തി, സമുദ്രത്തിൽ വന്ന് അവസാനിക്കുന്നു.
12പടിഞ്ഞാറേഅതിർത്തി, മഹാസമുദ്രവും അതിന്റെ തീരപ്രദേശവുമാണ്. യൂദാഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശത്തിനുചുറ്റുമുള്ള അതിർത്തിയാണിത്.
13ജോഷ്വയോട് കർത്താവ് കൽപിച്ചതനുസരിച്ച് യഫുന്നയുടെ മകനായ കാലെബിന് യൂദാ ഗോത്രത്തിന്റെ യിടയിൽ കിരിയാത്ത് അർബ്ബാ - ഹെബ്രോൺ - കൊടുത്തു. അനാക്കിന്റെ പിതാവായിരുന്നു അർബ്ബാ.
14അവിടെനിന്ന് കാലെബ് അനാക്കിന്റെ സന്തതികളായ ഷേഷായി, അഹിമാൻ, തൽമായി എന്നിവരെ തുരത്തി.
15പിന്നീട് അവൻ ദബീർനിവാസികൾക്കെതിരേ പുറപ്പെട്ടു. ദബീറിൻെറ പഴയപേര് കിരിയാത്സേഫർ എന്നായിരുന്നു.
16കാലെബ് പറഞ്ഞു: കിരിയാത്സേഫർ പിടിച്ചടക്കുന്നവന് എന്റെ മകൾ അക്സായെ ഞാൻ ഭാര്യയായി കൊടുക്കും.
17കാലെബിൻെറ സഹോദരൻ കെന സിൻെറ മകനായ ഒത്നിയേൽ അതു പിടിച്ചെടുത്തു. അവന് തൻെറ മകളായ അക്സായെ കാലെബ് ഭാര്യയായി നൽകി.
18അവൾ അടുത്തുചെന്നപ്പോൾ പിതാവിനോട് ഒരു വയൽ ചോദിക്കണമെന്ന് അവൻ നിർബന്ധിച്ചു; അവൾ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ കാലെബ് അവളോടു ചോദിച്ചു:
19നിനക്ക് എന്താണു വേണ്ടത്? അവൾ പറഞ്ഞു: എനിക്ക് ഒരു സമ്മാനം വേണം. നീ എന്നെ വരണ്ട നെഗെബിലേക്ക് അയയ്ക്കുന്നതിനാൽ എനിക്കു നീരുറവകൾ തരണം. കാലെബ് അവൾക്ക് മലയിലും താഴ്വരയിലും നീരുറവകൾ കൊടുത്തു.
20 യൂദാഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭിച്ച അവ കാശം:
21തെക്കേ അറ്റത്തു ഏദോം അ തിർത്തിക്കരികേ യൂദാ ഗോത്രത്തിനുള്ള പട്ടണങ്ങൾ ഇവയാണ്: കബ്സേൽ, ഏദർ, യാഗുർ,
22കീന, ദിമോന, അദാദാ,
23കേദെഷ്, ഹാസോർ, ഇത്നാൻ,
24സിഫ്, തേലെം, ബേയാലോത്,
25ഹാസോർഹദാത്താ, കെരിയോത്ത് ഹെസ്രോൺ-ഹാസോർ-
26അമാം, ഷേമ, മൊളാദ,
27ഹസാർഗാദ, ഹെഷ് മോൺ, ബത്പെലെത്,
28ഹസാർഷുവാൽ, ബേർഷേബാ, ബിസിയോതിയ,
29ബാല, ഇയിം, ഏസെം,
30എൽത്തോലാദ്, കെസിൽ, ഹോർമ,
31സിക്ലാഗ്, മദ്മന്നാ, സാൻസന്ന,
32ലബാവോത്ത്, ഷിൽഹിം, അയിൻ, റിമ്മോൻ - അങ്ങനെ ആകെ ഇരുപത്തിയൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
33സമതലത്തിൽ എഷ്താവോൽ, സോറ, അഷ്ന,
34സനോവ, എൻഗന്നിം, തപ്പുവാ, ഏനാം,
35യാർമുത്; അദുല്ലാം, സൊക്കോ, അസേക്ക,
36ഷറായിം, അദിത്തായിം, ഗദേറ, ഗദറോത്തായിം എന്നീ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
37സെനാൻ, ഹദാഷാ, മിഗ്ദൽഗാദ്,
38ദിലെയാൻ, മിസ്പേ, യോക്തേൽ,
39ലാഖീഷ്, ബൊസ്ക്കത്ത്, എഗ്ലോൻ,
40കബോൻ, ലഹ്മാം, കിത്ത്ലിഷ്,
41ഗദെറോത്ത്, ബത് ദാഗോൻ, നാമാ, മക്കേദഎന്നീ പതിനാറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
42ലിബ്നാ, എത്തോർ, ആഷാൻ,
43ഇഫ്താ, അഷ്നാ, നെസിബ്,
44കെയില, അക്സീബ്, മറേഷ എന്നീ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
45എക്രോണിലെ പട്ടങ്ങളും ഗ്രാമങ്ങളും.
46എക്രോൺ മുതൽ സമുദ്രംവരെ അഷ്ദോദിൻെറ അരികിലുള്ള പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
47അഷ് ദോദിലെ പട്ടണങ്ങളും ഗ്രാമങ്ങളും, ഗാസയിലെ പട്ടണങ്ങളും ഗ്രാമങ്ങളും, ഈജിപ്തുതോടും മഹാസമുദ്രവും അതിന്റെ തീരവുംവരെ
48മലമ്പ്രദേശങ്ങളിൽ ഷമീർ, യത്തീർ, സൊക്കോ,
49ദന്നാ, കിരിയാത്ത്സന്നാ - ദബീർ -
50അനാബ്, എഷ്തെമോ, അനീ,
51ഗോഷൻ, ഹോലോൻ, ഗിലോ എന്നീ പതിനൊന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
52അരാബ്, ദുമ, എഷാൻ,
53യാനീം, ബത്തപ്പുവാ, അഫേക്കാ,
54ഹുംത, കിരിയാത്ത് അർബ്ബാ - ഹെബ്രോൺ-സിയൊർ എന്നീ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
55മാവോൻ, കാർമൽ, സിഫ്, യുത്താ,
56യസ്രേൽ, യോക്ദെയാം, സനോവാ,
57കായിൻ, ഗിബെയാ, തിംനാ എന്നീ പത്തു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
58ഹാൽഹുൽ, ബത്സുർ, ഗദോർ,
59മാറാത്, ബത്അനോത്, എൽതെക്കോൻ എന്നീ ആറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
60കിരിയാത് ബാൽ - കിരിയാത്യയാറിം - റാബ്ബാ എന്നീ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
61മരുഭൂമിയിൽ ബത്അരാബാ, മിദ്ദീൻ, സെക്കാക്ക,
62നിബ്ഷാൻഉപ്പുനഗരം, എൻഗേദി എന്നീ ആറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
63എന്നാൽ, യൂദാ ഗോത്രത്തിന് ജറുസലെം നിവാസികളായ ജബൂസ്യരെ തുരത്താൻ സാധിച്ചില്ല. അതുകൊണ്ട് ഇന്നും ജബൂസ്യർ അവരോടൊന്നിച്ചു ജറുസലെമിൽ വസിക്കുന്നു.