Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 കോറിന്തോസ് 1

അധ്യായങ്ങൾ

അഭിവാദനം

1ദൈവതിരുമനസ്സാൽ യേശുക്രിസ്തുവിൻെറ അപ്പസ്തോലനായ പൗലോസും സഹോദരൻ തിമോത്തേയോസും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്കും അക്കായിയായിലെങ്ങുമുള്ള വിശുദ്ധർക്കും എഴുതുന്നത്.
2നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും.

സഹനത്തിലൂടെ സമാശ്വാസം

3നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻെറ ദൈവവും പിതാവും, കരുണയുടെ പിതാവും സകല സമാശ്വാസത്തിന്റെയും ദൈവവുമായവൻ വാഴ്ത്തപ്പെട്ടവനാകട്ടെ!
4ദൈവം ഞങ്ങൾക്കു നൽകുന്ന സാന്ത്വനത്താൽ ഓരോ തരത്തിലുള്ള വ്യഥകളനുഭ വിക്കുന്നവരെ ആശ്വസിപ്പിക്കാൻ ഞങ്ങൾ ശക്തരാകേണ്ടതിനും, ഞങ്ങൾ ദൈവത്തിൽനിന്ന് അനുഭവിക്കുന്ന അതേ ആശ്വാസംതന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്നു ഞങ്ങളെ എല്ലാ ക്ളേശങ്ങളിലും സമാശ്വസിപ്പിക്കുന്നു.
5ക്രിസ്തുവിൻെറ സഹനങ്ങളിൽ ഞങ്ങൾ സമൃദ്ധമായി പങ്കുചേരുന്നതുപോലെ ക്രിസ്തുവിലൂടെ സമാശ്വാസത്തിലും ഞങ്ങൾ സമൃദ്ധമായി പങ്കുചേരുന്നു.
6ഞങ്ങൾ ക്ലേശങ്ങളനുഭവിക്കുന്നെങ്കിൽ അതു നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാണ്; ഞങ്ങൾക്ക് ആ ശ്വാസം ലഭിക്കുന്നെങ്കിൽ അതു നിങ്ങളുടെ ആശ്വാസത്തിനുവേണ്ടിയാണ്, ഞങ്ങൾ സ ഹിക്കുന്ന പീഡകൾതന്നെ നിങ്ങളും ക്ഷമയോടെ സഹിക്കുന്നതിന് നിങ്ങൾക്കു ശക്തി ലഭിക്കുന്നതിനുവേണ്ടിയാണ്.
7ഞങ്ങൾക്കു നിങ്ങളിൽ ഉറച്ച പ്രത്യാശയുണ്ട്. ഞങ്ങളുടെക്ലേശങ്ങളിൽ നിങ്ങൾ പങ്കുചേരുന്നതുപോലെ ഞങ്ങളുടെ സമാശ്വാസത്തിലും നിങ്ങൾ പങ്കുചേരും എന്നു ഞങ്ങൾക്കറിയാം.
8സഹോദരരേ, ഏഷ്യയിൽ ഞങ്ങൾ അനുഭവിച്ച ക്ലേശങ്ങളെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. മര ണഭയം ഉണ്ടാകത്തക്കവിധം അത്രമാത്രം കഠിനമായും ദുസ്സഹമായും ഞങ്ങൾ പീഡിപ്പിക്കപ്പെട്ടു.
9മാത്രമല്ല, ഞങ്ങൾ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നെന്നു ഞങ്ങൾക്കു തോന്നി. എന്നാൽ, ഇത് ഞങ്ങൾ ഞങ്ങളിൽതന്നെ ആശ്രയിക്കാതെ, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ ആശ്രയിക്കുന്നതിനുവേണ്ടിയായിരുന്നു.
10അത്ര ഗൗരവമേറിയ ഒരു വിപത്തിൽനിന്നു ദൈവം ഞങ്ങളെ രക്ഷിച്ചു; തുടർന്നും രക്ഷിക്കും; രക്ഷിക്കുമെന്ന് ഞങ്ങൾ അവനിൽ പ്രത്യാശിക്കുകയും ചെയ്യുന്നു.
11ഞങ്ങൾക്കുവേണ്ടിയുള്ള പ്രാർഥനകൾവഴി നിങ്ങൾ ഞങ്ങളെ സഹായിക്കണം. അങ്ങനെ, അനേകരുടെ പ്രാർഥനയുടെ ഫലമായി ഞങ്ങൾക്കു ലഭിച്ച അനുഗ്രഹത്തിന് അനേകമാളുകൾ ഞങ്ങളെപ്രതി സ്തോത്രമർപ്പിക്കാൻ ഇടയാകട്ടെ.

സന്ദർശനം മാറ്റിവയ്ക്കുന്നു

12ഞങ്ങൾ ലോകത്തിൽ, പ്രതേ്യകിച്ചു നിങ്ങളുടെയിടയിൽ, വിശുദ്ധിയോടും പരമാർ ഥതയോടുംകൂടെ വ്യാപരിച്ചു എന്ന മന സ്സാക്ഷിയാണ് ഞങ്ങളുടെ അഭിമാനം. അതു ഭൗതികജ്ഞാനത്താലല്ല, ദൈവകൃപയാലാണു സാധിച്ചത്.
13നിങ്ങൾക്കു വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്നതൊഴിച്ചു മറ്റൊന്നും ഞങ്ങൾ എഴുതുന്നില്ല.
14ഇപ്പോൾ നിങ്ങൾ ഞങ്ങളെ ഭാഗികമായി മനസ്സിലാക്കുന്നതുപോലെ, നമ്മുടെ കർത്താവായ യേശുവിൻെറ ദിനത്തിൽ നിങ്ങൾ ഞങ്ങളുടെ അഭിമാനവും ഞങ്ങൾ നിങ്ങളുടെ അഭിമാനവുമാണെന്നു നിങ്ങൾ സമ്പൂർണമായും ഗ്രഹിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
15ഈ വിശ്വാസത്തോടെയാണ്, നിങ്ങൾക്കു വീണ്ടും കൃപ ലഭിക്കേണ്ടതിന് നിങ്ങളുടെ അടുത്തുവരാമെന്നു ഞാൻ നേരത്തെനിശ്ചയിച്ചത്.
16മക്കെദോനിയായ്ക്കുപോകുന്നവഴി നിങ്ങളെ സന്ദർശിക്കണമെന്നും, അവിടെനിന്നു നിങ്ങളുടെ അടുത്തു തിരിച്ചെത്തണമെന്നും അവിടെനിന്ന് നിങ്ങൾ എന്നെയൂദയായിലേക്കുയാത്രയയയ്ക്കണമെന്നും ആയിരുന്നു എന്റെ ആഗ്രഹം.
17എന്റെ ഈ തീരുമാനത്തിൽ ഞാൻ ഉറപ്പില്ലാത്തവനായിരുന്നുവോ? ഒരേ സമയം അതേ എന്നും അല്ല എന്നും പറയാൻമുതിരുന്ന ലൗകികമനുഷ്യനെപ്പോലെയാണോ ഞാൻ പദ്ധതികൾ തയ്യാറാക്കുന്നത്?
18നിങ്ങളോടുള്ള ഞങ്ങളുടെ വാക്കുകൾ ഒരേ സമയം അതേ എന്നും അല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവംസാക്ഷിയാണ്.
19എന്തുകൊണ്ടെന്നാൽ, നിങ്ങളുടെയിടയിൽ ഞങ്ങൾ, ഞാനും സിൽവാനോസും തിമോത്തേയോസും, പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു അതേയും അല്ലയും ആയിരുന്നില്ല. എല്ലായ്പോഴും അതേ തന്നെ ആയിരുന്നു.
20ദൈവത്തിന്റെ സകല വാഗ്ദാനങ്ങളും ക്രിസ്തുവിൽ അതേ എന്നുതന്നെ. അതുകൊണ്ടുതന്നെയാണു ദൈവമഹത്വത്തിന് അവൻ വഴി ഞങ്ങൾ ആമേൻ പറയുന്നത്.
21ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ സ്ഥാപിച്ചിരിക്കുന്നതും അഭിഷേകം ചെയ്തിരിക്കുന്നതും ദൈവമാണ്.
22അവിടുന്ന് നമ്മിൽ തൻെറ മുദ്രപതിക്കുകയും അച്ചാരമായിട്ടു തൻെറ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്കു പകരുകയും ചെയ്തിരിക്കുന്നു.
23നിങ്ങളുടെ ഗുണത്തിനുവേണ്ടിയാണ് ഞാൻ കോറിന്തോസിലേക്കു വരാതിരുന്നത്. ഇതിന് എന്റെ ജീവനെച്ചൊല്ലി ദൈവത്തെ ഞാൻ സാക്ഷിയാക്കുന്നു.
24നിങ്ങളുടെ വിശ്വാസത്തിൻമേൽ ഞങ്ങൾ ആധിപത്യം പുലർത്തുന്നില്ല. നിങ്ങൾ വിശ്വാസസ്ഥിരതയുള്ളവരായതുകൊണ്ടു നിങ്ങളുടെ സന്തോ ഷത്തിനുവേണ്ടി ഞങ്ങൾ നിങ്ങളോടൊത്തു ജോലിചെയ്യുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്