Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 കോറിന്തോസ് 7

അധ്യായങ്ങൾ
1പ്രിയപ്പെട്ടവരേ, ഈ വാഗ്ദാനങ്ങൾ നമുക്കുള്ളതിനാൽ ശരീരത്തിന്റെയും ആത്മാവിന്റെയും എല്ലാ അശുദ്ധിയിലുംനിന്നു നമ്മെത്തന്നെ ശുചീകരിക്കുകയും ദൈവ ഭയത്തിൽ വിശുദ്ധി പരിപൂർണമാക്കുകയും ചെയ്യാം.

പശ്ചാത്താപത്തിൽ സന്തോഷം

2നിങ്ങളുടെ ഹൃദയത്തിൽ ഞങ്ങൾക്ക് ഇടമുണ്ടായിരിക്കട്ടെ. ഞങ്ങൾ ആരെയും ദ്രോഹിച്ചിട്ടില്ല; ആരെയും മുറിപ്പെടുത്തിയിട്ടില്ല; ആരെയും വഞ്ചിച്ചിട്ടില്ല.
3നിങ്ങളെ കുറ്റപ്പെടുത്താനല്ല ഞാൻ ഇതു പറയുന്നത്. ഒന്നിച്ചു മരിക്കാനും ജീവിക്കാനുംവേണ്ടി നിങ്ങളെ ഞങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നു ഞാൻ നേരത്തേ പറഞ്ഞല്ലോ.
4എനിക്കു നിങ്ങളിൽ ഉത്തമവിശ്വാസ മുണ്ട്. നിങ്ങളെക്കുറിച്ചു വലിയ അഭിമാനവുമുണ്ട്. ഞാൻ ആശ്വാസഭരിതനായിരിക്കുന്നു. ഞങ്ങളുടെ ക്ലേശങ്ങളിലെല്ലാം ഞാൻ ആ നന്ദപൂരിതനുമാണ്.
5ഞങ്ങൾ മക്കെദോനിയായിൽ ചെന്നപ്പോൾപ്പോലും ഞങ്ങൾക്ക് ഒരു വിശ്രമവുമില്ലായിരുന്നു. എന്നുമാത്രമല്ല, ക്ലേശങ്ങൾ സദാ ഞങ്ങളെ അലട്ടിക്കൊണ്ടുമിരുന്നു. പുറമേ മത്സരം, അകമേ ഭയം.
6എന്നാൽ, ആശയറ്റവരെ സമാശ്വസിപ്പിക്കുന്ന ദൈവം തീത്തോസിന്റെ സാന്നിധ്യംവഴി ഞങ്ങൾക്ക് ആശ്വാസം നൽകി;
7സാന്നിധ്യത്താൽ മാത്ര മല്ല, നിങ്ങളെപ്രതി അവനുണ്ടായിരുന്ന സം തൃപ്തിമൂലവും. നിങ്ങൾക്ക് എന്നോടുള്ള താത്പര്യത്തെയും സഹതാപത്തെയും തീക്ഷ്ണതയെയുംകുറിച്ച് അവൻ പറഞ്ഞപ്പോൾ ഞാൻ അത്യധികം സന്തോഷിച്ചു.
8എന്റെ എഴുത്ത് നിങ്ങളെ ദുഃഖിപ്പിച്ചുവെങ്കിലും എനിക്ക് അതിൽ സങ്കടമില്ല. വാസ്തവത്തിൽ നേരത്തേ എനിക്കു സങ്കടമുണ്ടായിരുന്നു. എന്തെന്നാൽ, ആ എഴുത്ത് നിങ്ങളെ കുറച്ചുകാലത്തേക്കു മാത്രമാണെങ്കിലും ദുഃഖിപ്പിക്കുകയുണ്ടായല്ലോ.
9ഇപ്പോഴാകട്ടെ, ഞാൻ സന്തോഷിക്കുന്നു. നിങ്ങളെ ദുഃഖിപ്പിച്ചതുകൊണ്ടല്ല, മറിച്ച്, നിങ്ങളുടെ ദുഃഖം പശ്ചാത്താപത്തിലേക്ക് നയിച്ചതുകൊണ്ട്. നിങ്ങളുടെ ദുഃഖം ദൈവഹിതപ്രകാരമായിരുന്നതുകൊണ്ട് ഞങ്ങൾവഴി നിങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല.
10ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു. അതിൽ ഖേദത്തിനവകാശമില്ല. എന്നാൽ, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.
11ദൈവികമായ ഈ ദുഃഖം എത്രയധികം ഉത്സാഹവും നിഷ്കളങ്കത തെളിയിക്കാനുള്ള താത്പര്യവും ധാർ മികരോഷവും ഭയവും ആകാംക്ഷയും തീക്ഷ്ണതയും നീതിവാഞ്ഛയുമാണ് നിങ്ങളിലെല്ലാം ഉളവാക്കിയിരിക്കുന്നത് എന്നു മനസ്സിലാക്കുവിൻ. നിങ്ങൾ നിർദോഷരാണെന്ന് എല്ലാ പ്രകാരത്തിലും തെളിയിച്ചിരിക്കുന്നു.
12അപരാധം ചെയ്തവനെ പ്രതിയോ, അപരാധത്തിന് ഇരയായവനെപ്രതിയോ അല്ല ഞാൻ നിങ്ങൾക്ക് എഴുതിയത്;പ്രത്യുത, ഞങ്ങളോടു നിങ്ങൾക്കുള്ള താത് പര്യം ദൈവസന്നിധിയിൽ വെളിപ്പെടേണ്ടതിനാണ്.
13തൻമൂലം, ഞങ്ങൾക്ക് ആശ്വാസമായി.

അതിനുംപുറമേ, തീത്തോസിൻെറ മന സ്സിന് നിങ്ങളെല്ലാവരും ആശ്വാസമേകിയ തിൽ അവനുണ്ടായ സന്തോഷത്തെ ഓർത്തും ഞങ്ങൾ അത്യധികം സന്തോഷിച്ചു.

14നിങ്ങളെ പ്രശംസിച്ച് ഞാൻ അവനോടു ചിലതു സംസാരിച്ചുവെന്നതിൽ എനിക്കു ലജ്ജിക്കേണ്ടിവന്നില്ല. ഞങ്ങൾ നിങ്ങളോടു പറഞ്ഞതെല്ലാം സത്യമായിരിക്കുന്നതുപോലെ, തീത്തോസിനോടു ഞങ്ങൾ മേനി പറഞ്ഞതും സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു.
15നിങ്ങളെല്ലാവരുടെയും അനുസരണത്തെക്കുറിച്ചും ഭയത്തോടും വിറയലോടുംകൂടെ നിങ്ങൾ അവനെ സ്വീകരിച്ചതിനെക്കുറിച്ചും ഓർക്കുമ്പോൾ അവൻ വികാരതരളിത നാകുന്നു.
16എനിക്കു നിങ്ങളിൽ പരിപൂർണ വിശ്വാസമുള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്