Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 കോറിന്തോസ് 5

അധ്യായങ്ങൾ
1ഞങ്ങൾ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാൽ നിർമിത മല്ലാത്തതും ശാശ്വതവും ദൈവത്തിൽനിന്നുള്ളതുമായ സ്വർഗീയഭവനം ഞങ്ങൾക്കുണ്ടെന്നു ഞങ്ങൾ അറിയുന്നു.
2വാസ്തവത്തിൽ ഞങ്ങൾ ഇവിടെ നെടുവീർപ്പിടുകയും സ്വർഗീയവസതി ധരിക്കുവാൻ വെമ്പൽകൊള്ളുകയുമാണ്.
3അതു ധരിക്കുമ്പോൾ ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ല.
4ഈ കൂടാരത്തിൽ ആയിരിക്കുമ്പോൾത്തന്നെയും ഞങ്ങൾ ഉത്കണ്ഠാകുലരായി നെടുവീർപ്പിടുന്നു; മൃത്യുവശഗമായതു ജീവനാൽ ഗ്രസിക്കപ്പെടേണ്ടതിന് പഴയതു മാറ്റിക്കളയാനല്ല, പുതിയതു ധരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
5ഈ ലക്ഷ്യത്തിനായി ഞങ്ങളെ ഒരുക്കിയത് ആത്മാവിനെ അച്ചാരമായി ഞങ്ങൾക്കു നൽകിയ ദൈവമാണ്.
6ഞങ്ങൾക്ക് എല്ലായ്പോഴും നല്ല ധൈര്യമുണ്ട്. ഞങ്ങൾ ശരീരത്തിൽ വസിക്കുന്നിടത്തോളം കാലം കർത്താവിൽനിന്ന് അകലെയാണെന്നു ഞങ്ങൾ അറിയുന്നു.
7എന്തെന്നാൽ, ഞങ്ങൾ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല. ഞങ്ങൾക്കു നല്ല ധൈര്യമുണ്ട്.
8ശരീരത്തിൽനിന്ന് അകന്നിരിക്കാനും കർത്താവിനോട് അടുത്തിരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.
9അടുത്തായാലും അകലെയായാലും അവിടുത്തെ പ്രസാദിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
10എന്തുകൊണ്ടെന്നാൽ, ഓരോരുത്തരും തങ്ങളുടെ ശാരീരികതയിൽ ചെയ്തിട്ടുള്ള നൻമതിൻമ കൾക്കു പ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ക്രിസ്തുവിൻെറന്യായാസനത്തിനു മുമ്പിൽ വരണം.

അനുരഞ്ജനത്തിൻെറ ശുശ്രൂഷ

11കർത്താവിനെ ഭയമുള്ളതുകൊണ്ടുതന്നെയാണു ഞങ്ങൾ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഞങ്ങൾ എന്താണെന്നു ദൈവത്തിനറിയാം. അതു നിങ്ങൾക്കും നന്നായി അറിയാമെന്നു ഞാൻ വിശ്വസിക്കുന്നു.
12ഞങ്ങൾ വീണ്ടും ഞങ്ങളെത്തന്നെ നിങ്ങളുടെ മുമ്പാകെ പുകഴ്ത്തുകയല്ല; പ്രത്യുത, ഹൃദയംനോക്കാതെ, മുഖം നോക്കി പ്രശംസിക്കുന്നവർക്ക് ഉത്തരം നൽകാൻ നിങ്ങൾക്ക് കഴിയേണ്ടതിന് ഞങ്ങളെപ്പറ്റി അഭിമാനിക്കാൻ ഒര വസരം നൽകുകയാണ്.
13ഞങ്ങൾ ഉൻമത്തരാണെങ്കിൽ അതു ദൈവത്തിനുവേണ്ടിയാണ്. ഞങ്ങൾ സമചിത്തരാണെങ്കിൽ അതു നിങ്ങൾക്കുവേണ്ടിയാണ്.
14ഒരുവൻ എല്ലാവർക്കുംവേണ്ടി മരിച്ചുവെന്നും അതിനാൽ എല്ലാവരും മരിച്ചുവെന്നും ഞങ്ങൾക്കു ബോധ്യമുള്ളതിനാൽ, ക്രിസ്തുവിൻെറ സ്നേഹം ഞങ്ങൾക്ക് ഉത്തേജനം നൽകുന്നു.
15ജീവിക്കുന്നവർ ഇനിയും തങ്ങൾക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിർക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവർക്കുംവേണ്ടി മരിച്ചത്.
16അതിനാൽ, ഇപ്പോൾ മുതൽ ഞങ്ങൾ ആരെയും മാനുഷികമായ കാഴ്ചപ്പാടിൽ വീക്ഷിക്കുന്നില്ല. ഒരിക്കൽ ഞങ്ങൾ മാനുഷികമായ കാഴ്ചപ്പാടിൽ ക്രിസ്തുവിനെ വീക്ഷിച്ചിരുന്നെങ്കിലും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയില്ല.
17ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.
18ഞങ്ങളെ ക്രിസ്തുവഴി തന്നോടു രമ്യതപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങൾക്കു നൽകുകയും ചെയ്ത ദൈവത്തിൽനിന്നാണ് ഇവയെല്ലാം.
19അതായത്, ദൈവം മനുഷ്യരുടെ തെ റ്റുകൾ അവർക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേൽപിച്ചുകൊണ്ട് ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു.
20ഞങ്ങൾ ക്രിസ്തുവിൻെറ സ്ഥാനപതികളാണ്. ഞങ്ങൾവഴി ദൈവം നിങ്ങളോട് അഭ്യർഥിക്കുന്നു: നിങ്ങൾ ദൈവത്തോടു രമ്യതപ്പെടുവിൻ. ഇതാണ് ക്രിസ്തുവിൻെറ നാമത്തിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നത്.
21എന്തെന്നാൽ, അവനിൽ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപ മാക്കി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്