Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 സാമുവൽ 5

അധ്യായങ്ങൾ

പേടകം ഫിലിസ്ത്യരുടെ ഇടയിൽ

1ഫിലിസ്ത്യർ ദൈവത്തിന്റെ പേടകംകൈവശപ്പെടുത്തി. എബ്നേസറിൽനിന്ന് അഷ്ദോദിലേക്ക് കൊണ്ടുപോയി.
2അവിടെ ദാഗോൻെറ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു സമീപം സ്ഥാപിച്ചു.
3അടുത്ത ദിവസം പ്രഭാതത്തിൽ അഷ്ദോദിലെ ജനങ്ങൾ ഉണർന്നപ്പോൾ ദാഗോൻെറ ബിംബം കർത്താവിന്റെ പേടകത്തിനു മുൻപിൽ നിലത്തു മറിഞ്ഞുകിടക്കുന്നതു കണ്ടു. അവർ അതെടുത്ത്യഥാപൂർവം സ്ഥാപിച്ചു.
4പിറ്റേന്നും അവർ ഉണർന്നപ്പോൾ ദാഗോൻെറ ബിംബം കർത്താവിന്റെ പേടകത്തിനു മുൻപിൽ മറിഞ്ഞുകിടക്കുന്നു. ദാഗോൻെറ തലയും കൈ കളും അറ്റ് വാതിൽപ്പടിയിൽ കിടക്കുന്നു. ഉടൽമാത്രം അവശേഷിച്ചിരുന്നു.
5അതുകൊണ്ടാണ് ദാഗോൻെറ പുരോഹിതൻമാരും അവിടെ പ്രവേശിക്കുന്ന മറ്റുള്ളവരും അഷ് ദോദിലുള്ള ദാഗോൻെറ വാതിൽപ്പടിയിൽ ചവിട്ടാത്തത്.
6കർത്താവിന്റെ കരം അഷ്ദോദിലുള്ള ജനങ്ങൾക്കെതിരേ പ്രബലമായി. അവിടുന്ന് അവരെ ഭയപ്പെടുത്തി. അഷ്ദോദിലും പരിസരങ്ങളിലുമുള്ളവർക്ക് കുരുക്കൾവരുത്തി അവരെ കഷ്ടപ്പെടുത്തി.
7ഇതുകണ്ട് അഷ് ദോദിലെ ജനങ്ങൾ പറഞ്ഞു: ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നമ്മുടെ ഇടയിൽ ഇരിക്കേണ്ടാ. അവിടുത്തെ കരം നമ്മുടെയും നമ്മുടെ ദേവനായ ദാഗോൻെറയുംമേൽ പ്രബലപ്പെട്ടിരിക്കുന്നു.
8അവർ ആള യച്ച് ഫിലിസ്ത്യപ്രഭുക്കൻമാരെയെല്ലാം വിളിച്ചുകൂട്ടി, ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം നാം എന്താണ് ചെയ്യേണ്ടതെന്നു ചോദിച്ചു. ഗത്തിലേക്കു കൊണ്ടുപോകാമെന്ന് അവർ പറഞ്ഞു. ദൈവത്തിന്റെ പേടകം അവർ അങ്ങോട്ടു കൊണ്ടുപോയി.
9അവിടെ എത്തിയപ്പോൾ കർത്താവ് ആ നഗരത്തെയും ശിക്ഷിച്ചു. ജനങ്ങൾ സംഭ്രാന്തരായി, ആബാലവൃദ്ധം ജനങ്ങളും കുരുക്കൾ മൂലം കഷ്ടപ്പെട്ടു.
10അതിനാൽ ദൈവത്തിന്റെ പേടകം അവർ എക്രോണിലേക്കയച്ചു. എന്നാൽ പേടകം എക്രോണിലെത്തിയപ്പോൾ തദ്ദേശവാസികൾ മുറവിളികൂട്ടി. നമ്മെയും നമ്മുടെ ജനത്തെയും നശിപ്പിക്കാൻ ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നമ്മുടെ അടുത്തേക്ക് കൊണ്ടുവന്നിരിക്കുന്നു!
11അവർ വീണ്ടും ഫിലിസ്ത്യപ്രഭുക്കൻമാരെ വിളിച്ചുകൂട്ടി. ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം വിട്ടുകൊടുക്കുക. നമ്മെയും നമ്മുടെ ജനത്തെയും നശിപ്പിക്കാതിരിക്കാൻ അതു തിരിച്ചയയ്ക്കുക എന്നു പറഞ്ഞു. സംഭ്രാന്തി നഗരത്തെ മുഴുവൻ ബാധിച്ചു. കാരണം, ദൈവം അവരെ കഠിനമായി ശിക്ഷിച്ചുകൊണ്ടിരുന്നു.
12മരിക്കാതെ അവശേഷിച്ചവരെ കുരുക്കൾ ബാധിച്ചു. നഗരവാസികളുടെ നിലവിളി ആകാശത്തിലേക്കുയർന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്