Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 സാമുവൽ 26

അധ്യായങ്ങൾ

ദാവീദ് സാവൂളിനെ വധിക്കാതെ വിടുന്നു

1സിഫ്യർ ഗിബെയായിൽ സാവൂളിന്റെ അടുക്കൽ വന്നു പറഞ്ഞു: ദാവീദ് ജഷിമോന്റെ കിഴക്കുള്ള ഹക്കീലാക്കുന്നിൽ ഒളിച്ചിരിപ്പുണ്ട്.
2കരുത്തരായ മൂവായിരം ഇസ്രായേല്യരോടൊത്ത് ദാവീദിനെ തിരക്കി സാവൂൾ സിഫ് മരുഭൂമിയിലേക്കുപോയി.
3ജഷിമോന്റെ കിഴക്കുള്ള വഴിക്കു സമീപം ഹക്കീലാക്കുന്നിൽ സാവൂൾ പാളയമടിച്ചു. ദാവീദാകട്ടെ അവിടെത്തന്നെ പാർത്തു.
4സാവൂൾ തന്നെത്തേടി മരുഭൂമിയിലെത്തിയിട്ടുണ്ടെന്നു കേട്ടപ്പോൾ, ദാവീദ് ചാരൻമാരെ അയച്ച് അക്കാര്യം ഉറപ്പുവരുത്തി.
5ദാവീദ് സാവൂൾ പാളയമടിച്ചിരുന്ന സ്ഥലത്തേക്കു ചെന്നു. സാവൂൾ തൻെറ സൈന്യാധിപനും നേറിൻെറ മകനുമായ അബ്നേറിനോടൊത്തു കിടക്കുന്ന സ്ഥലം ദാവീദ് കണ്ടെണ്ടത്തി. സാവൂൾ കൂടാരത്തിനുള്ളിൽ കിടക്കുകയായിരുന്നു. പട്ടാളക്കാർ അവനുചുറ്റും പാളയമ ടിച്ചിരുന്നു.
6ദാവീദ് ഹിത്യനായ അഹിമലെക്കിനോടും സെരൂയായുടെ മകനും യോവാബിൻെറ സഹോദരനുമായ അബിഷായിയോടും ചോദിച്ചു: സാവൂളിന്റെ പാളയത്തിലേക്ക് എന്നോടുകൂടെ നിങ്ങളിലാരു പോരും? അബിഷായി പറഞ്ഞു: ഞാൻ പോരാം.
7ദാവീദും അബിഷായിയും രാത്രിയിൽ സൈന്യത്തിന്റെ അടുത്തെത്തി. സാവൂൾ തൻെറ കുന്തം തലയ്ക്കൽ കുത്തിനിർത്തിയിട്ട് കൂടാരത്തിൽ കിടക്കുകയായിരുന്നു. അബ്നേറും പടയാളികളും ചുറ്റും കിടന്നിരുന്നു.
8അബിഷായി ദാവീദിനോടു പറഞ്ഞു: നിന്റെ ശത്രുവിനെ ദൈവം ഇന്നു നിന്റെ കൈയിലേൽപിച്ചിരിക്കുന്നു. ഞാനവനെ കുന്തംകൊണ്ട് ഒറ്റക്കുത്തിനു നിലത്തു തറയ്ക്കാം. രണ്ടാമതൊന്നുകൂടി കുത്തേണ്ടിവരില്ല.
9ദാവീദ് അബിഷായിയോടു പറഞ്ഞു: അവനെ കൊല്ലരുത്; കർത്താവിന്റെ അഭിഷിക്തനെതിരേ കരമുയർത്തിയിട്ട് നിർദോഷനായിരിക്കാൻ ആർക്കു കഴിയും?
10കർത്താവാണേ, അവിടുന്ന് അവനെ ശിക്ഷിച്ചുകൊള്ളും. യഥാകാലം അവൻ മരിക്കുകയോയുദ്ധത്തിൽ വധിക്കപ്പെടുകയോ ചെയ്യും.
11കർത്താവിന്റെ അഭിഷിക്തൻെറ മേൽകൈവയ്ക്കുന്നതിൽനിന്ന് അവിടുന്ന് എന്നെതടയട്ടെ! ഇപ്പോൾ അവന്റെ തലയ്ക്കലുള്ള കുന്തവും കൂജയും എടുത്തുകൊണ്ടു നമുക്കു പോകാം.
12സാവൂളിന്റെ തലയ്ക്കൽ നിന്നു കുന്തവും കൂജയും എടുത്ത് അവർപോയി. ആരും കണ്ടില്ല; അറിഞ്ഞുമില്ല. ആരും ഉണർന്നതുമില്ല. കർത്താവ് അവരെ ഗാഢനിദ്രയിൽ ആഴ്ത്തിയിരുന്നു.
13ദാവീദ് അപ്പുറത്തു കടന്നു സാവൂളിൽ നിന്നു വളരെ ദൂരെ ഒരു മലമുകളിൽ കയറിനിന്നു.
14അവൻ പട്ടാളക്കാരോടും നേറിൻെറ മകനായ അബ്നേറിനോടും വിളിച്ചു ചോദിച്ചു: അബ്നേർ, നിനക്കു കേൾക്കാമോ? അബ്നേർ ചോദിച്ചു: ശബ്ദമുണ്ടാക്കി രാജാവിനെ ശല്യപ്പെടുത്തുന്നത് ആരാണ്?
15ദാവീദ് അബ്നേറിനോടു ചോദിച്ചു: നീയൊരു പുരുഷനാണോ? ഇസ്രായേലിൽ നിന്നെപ്പോലെ ആരുണ്ട്? എന്തുകൊണ്ട് നീ നിന്റെ യജമാനനായരാജാവിനെ കാത്തില്ല? നിന്റെ യജമാനനായരാജാവിനെ കൊല്ലാൻ ജനത്തിലൊരുവൻ അവിടെ വന്നിരുന്നല്ലോ?
16നീ ഈ ചെയ്തത് ഒട്ടും ശരിയായില്ല. തീർച്ചയായും നീ വധിക്കപ്പെടേണ്ടവനാണ്. കർത്താവിന്റെ അഭിഷിക്തനും നിന്റെ യജമാനനുമായരാജാവിനെ നീ കാത്തില്ല. രാജാവിന്റെ തലയ്ക്കലിരുന്ന കുന്തവും കൂജയും എവിടെയെന്നു നോക്കുക.
17സാവൂൾ ദാവീദിന്റെ സ്വരം തിരിച്ചറിഞ്ഞിട്ടു ചോദിച്ചു: മകനേ, ദാവീദേ, ഇതു നിന്റെ സ്വരം തന്നെയോ? ദാവീദ് പറഞ്ഞു: രാജാവേ, എന്റെ സ്വരംതന്നെ.
18യജമാന നായ അങ്ങ് എന്തിന് ഈ ദാസനെത്തേടി നടക്കുന്നു? ഞാനെന്തുചെയ്തു? എന്തു കുറ്റമാണ് എന്റെ പേരിലുള്ളത്?
19യജമാനനായരാജാവേ, ഈ ദാസൻെറ വാക്കുകൾ ശ്രവിച്ചാലും! കർത്താവാണ് എനിക്കെതിരായി അങ്ങയെ തിരിച്ചുവിട്ടതെങ്കിൽ അവിടുന്ന് ഒരു കാഴ്ച സ്വീകരിക്കട്ടെ; മനുഷ്യരാണെങ്കിൽ അവർ കർത്താവിന്റെ മുമ്പാകെ ശപിക്കപ്പെട്ടവരാകട്ടെ! എന്തെന്നാൽ, നീ പോയി അന്യദേവൻമാരെ സേവിക്കുക എന്നു പറഞ്ഞ് കർത്താവിന്റെ അവകാശത്തിൽ എനിക്കു പങ്കില്ലാതാകത്തക്കവണ്ണം അവർ എന്നെ ഇന്നു പുറന്തള്ളിയിരിക്കുന്നു.
20ആ കയാൽ, എന്റെ രക്തം കർത്താവിന്റെ സന്നിധിയിൽനിന്ന് അകലെ നിലത്തു വീഴാതിരിക്കട്ടെ! മലകളിൽ കാട്ടുകോഴിയെ വേട്ടയാടുന്നവനെപ്പോലെ ഇസ്രായേൽരാജാവ് എന്റെ ജീവനെത്തേടി വന്നിരിക്കുന്നു.
21അപ്പോൾ സാവൂൾ പറഞ്ഞു: ഞാൻ തെറ്റുചെയ്തുപോയി. എന്റെ മകനേ, ദാവീദേ, തിരിച്ചുവരുക; ഞാനിനി നിനക്ക് ഉപദ്രവംചെയ്യുകയില്ല. എന്തെന്നാൽ, ഇന്നെന്റെ ജീവൻ നിന്റെ കണ്ണിൽ വിലപ്പെട്ടതായിത്തോന്നി. ഞാൻ വിഡ്ഢിത്തം കാണിച്ചു. ഞാൻ വളരെയധികം തെറ്റു ചെയ്തുപോയി.
22ദാവീദു പറഞ്ഞു: രാജാവേ, ഇതാ, കുന്തം. ദാസൻമാരിൽ ഒരുവൻ വന്ന് ഇതു കൊണ്ടുപൊയ്ക്കൊള്ളട്ടെ.
23ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും ഒത്തവണ്ണം കർത്താവ് പ്രതിഫലം നൽകുന്നു. ഇന്നു കർത്താവ് അങ്ങയെ എന്റെ കൈയിലേൽപിച്ചു. എന്നാൽ അവിടുത്തെ അഭിഷിക്തനെതിരേ ഞാൻ കരമുയർത്തുകയില്ല.
24അങ്ങയുടെ ജീവൻ ഇന്നെനിക്കു വിലപ്പെട്ടതായിരുന്നതുപോലെ എന്റെ ജീവൻ കർത്താവിന്റെ മുൻപിലും വിലപ്പെട്ടതായിരിക്കട്ടെ! എല്ലാ കഷ്ടതകളിലുംനിന്ന് അവിടുന്ന് എന്നെ രക്ഷിക്കട്ടെ! സാവൂൾ ദാവീദിനോടു പറഞ്ഞു:
25എന്റെ മകനേ, ദാവീദേ, നീ അനുഗൃഹീതനാണ്; നീ ചെയ്യുന്ന എല്ലാക്കാര്യങ്ങളും വിജയിക്കും. ദാവീദ് അവന്റെ വഴിക്കുപോയി. സാവൂൾ കൊട്ടാരത്തിലേക്കും മടങ്ങി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്