Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 സാമുവൽ 12

അധ്യായങ്ങൾ

സാമുവൽ വിടവാങ്ങുന്നു

1സാമുവൽ ഇസ്രായേൽജനത്തോടു പറഞ്ഞു: നിങ്ങൾ ആവശ്യപ്പെട്ടതൊക്കെ ഞാൻ ചെയ്തുതന്നു. ഞാൻ രാജാവിനെ നിങ്ങൾക്കു വാഴിച്ചുതന്നു.
2ഇപ്പോൾ നിങ്ങളെ നയിക്കാൻ ഒരു രാജാവുണ്ട്. ഞാൻ വൃദ്ധനായി, ജരാനരകൾ ബാധിച്ചു. എന്റെ പുത്രൻമാരാകട്ടെ നിങ്ങളോടുകൂടെയുണ്ട്.യൗവനംമുതൽ ഇന്നുവരെ ഞാൻ നിങ്ങളെ നയിച്ചുപോന്നു.
3ഇതാ ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നു. ഞാൻ എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ കർത്താവിൻെറയും അവിടുത്തെ അഭിഷിക്തൻെറയും മുൻപിൽവച്ച് ഇപ്പോൾ എന്നെ കുറ്റപ്പെടുത്തുവിൻ. ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ അപഹരിച്ചിട്ടുണ്ടോ? ആരെയെങ്കിലും വഞ്ചിക്കുകയോ ഞെരുക്കുകയോ ചെയ്തിട്ടുണ്ടോ? ആരിൽ നിന്നെങ്കിലും കൈക്കൂലി വാങ്ങി സത്യത്തിനുനേരേ കണ്ണടച്ചിട്ടുണ്ടോ? ഇവയിലേതെങ്കിലും ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എടുത്തിട്ടുള്ളതെന്തും മടക്കിത്തരാം.
4അവർ പറഞ്ഞു: അങ്ങു ഞങ്ങളെ വഞ്ചിക്കുകയോ ഞെരുക്കുകയോ ചെയ്തിട്ടില്ല. ആരിലുംനിന്നുംയാതൊന്നും അപഹരിച്ചിട്ടുമില്ല.
5അവൻ അവരോടു പറഞ്ഞു: ഞാൻ തികച്ചും നിഷ്കളങ്കനാണെന്നുനിങ്ങൾ കണ്ടുവെന്നതിനു കർത്താവും അവിടുത്തെ അഭിഷിക്ത നും സാക്ഷിയാണ്. അവർ പ്രതിവചിച്ചു; അതേ, കർത്താവ് സാക്ഷി.
6സാമുവൽ തുടർന്നു: മോശയെയും അഹറോനെയും നിയമിക്കുകയും നിങ്ങളുടെ പിതാക്കൻമാരെ ഈജിപ്തിൽനിന്നു മോചിപ്പിക്കുകയും ചെയ്ത കർത്താവ് സാക്ഷി.
7കേട്ടുകൊള്ളുവിൻ. നിങ്ങൾക്കും നിങ്ങളുടെ പിതാക്കൻമാർക്കും കർത്താവു ചെയ്ത വലിയ കാര്യങ്ങൾ ഓർമപ്പെടുത്തിക്കൊണ്ട് നിങ്ങളെ ഞാൻ കർത്താവിന്റെ മുൻപിൽ കുറ്റപ്പെടുത്താൻ പോകുകയാണ്.
8 യാക്കോബ് ഈജിപ്തിലെത്തുകയും അവന്റെ സന്തതികളെ ഈജിപ്തുകാർ ഞെരുക്കുകയും ചെയ്തപ്പോൾ നിങ്ങളുടെ പിതാക്കൻമാർ കർത്താവിനോടു കരഞ്ഞപേക്ഷിച്ചു. അവിടുന്നു മോശയെയും അഹറോനെയും അയച്ചു. അവർ നിങ്ങളുടെ പിതാക്കൻമാരെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന് ഈ സ്ഥലത്തു താമസിപ്പിച്ചു.
9പക്ഷേ, അവർ തങ്ങളുടെ ദൈവമായ കർത്താവിനെ വിസ്മരിച്ചു. അവിടുന്ന് അവരെ ഹസോറിലെയാബിൻ രാജാവിന്റെ സേനാധിപനായ സിസേറായുടെയും ഫിലിസ്ത്യരുടെയും മൊവാബു രാജാവിന്റെയും കരങ്ങളിൽ ഏൽപിച്ചു. അവർ ഇസ്രായേല്യരോടുയുദ്ധംചെയ്തു.
10ഇസ്രായേൽ കർത്താവിനോടു നിലവിളിച്ചുപറഞ്ഞു: ഞങ്ങൾ പാപം ചെയ്തുപോയി. കർത്താവിനെ ഉപേക്ഷിച്ച് ബാലിന്റെയും അഷ്ത്താർത്തെയുടെയും ബിംബങ്ങളെ ഞങ്ങൾ ആരാധിച്ചു. ഇപ്പോൾ ശത്രുക്കളുടെ കരങ്ങളിൽനിന്നു ഞങ്ങളെ മോചിപ്പിക്കുക. ഞങ്ങൾ അവിടുത്തെ സേവിച്ചുകൊള്ളാം.
11കർത്താവ് ജറുബ്ബാലിനെയും ബാറാക്കിനെയും ജഫ്തായെയും സാമുവലിനെയും അയച്ച് എല്ലാ ശത്രുക്കളിലുംനിന്ന് നിങ്ങളെ രക്ഷിച്ചു.
12നിങ്ങൾ സുരക്ഷിതരായി വസിച്ചു. അമ്മോന്യരുടെ രാജാവായ നാഹാഷ് ആക്രമിക്കാനുദ്യമിച്ചപ്പോൾ ദൈവമായ കർത്താവ് നിങ്ങളുടെ രാജാവായിരിക്കെ, ഭരിക്കാനൊരു രാജാവ്വേണമെന്നു നിങ്ങൾ എന്നോടു പറഞ്ഞു.
13നിങ്ങളുടെ ആവശ്യമനുസരിച്ചു നിങ്ങൾ തിരഞ്ഞെടുത്ത രാജാവിനെ കണ്ടാലും! ഇതാ കർത്താവ് നിങ്ങൾക്കായി ഒരു രാജാവിനെ വാഴിച്ചിരിക്കുന്നു.
14നിങ്ങൾ കർത്താവിനെ ബഹുമാനിക്കുകയും സേവിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും കൽപനകൾ ധിക്കരിക്കാതിരിക്കുകയും നിങ്ങളും നിങ്ങളെ ഭരിക്കുന്ന രാജാവും ദൈവമായ കർത്താവിനെ അനുഗമിക്കുകയും ചെയ്താൽ എല്ലാം ശുഭമായിരിക്കും.
15നിങ്ങൾ കർത്താവിന്റെ സ്വരം ശ്രവിക്കാതിരിക്കുകയും അവിടുത്തെ കൽപനകൾ നിരസിക്കുകയും ചെയ്താൽ അവിടുന്നു നിങ്ങൾക്കും നിങ്ങളുടെ രാജാവിനും എതിരായിരിക്കും.
16നിങ്ങളുടെ മുൻപാകെ കർത്താവ്പ്രവർത്തിക്കാൻ പോകുന്ന ഈ മഹാകാര്യം കാണാൻ നിങ്ങൾ ശ്രദ്ധയോടെ കാത്തുനിൽക്കുവിൻ.
17ഇതു ഗോതമ്പ് കൊയ്യുന്ന കാല മല്ലേ? ഇടിയും മഴയും അയയ്ക്കാൻ കർത്താവിനെ വിളിച്ച് ഞാൻ അപേക്ഷിക്കും. ഒരു രാജാവിനെ ആവശ്യപ്പെട്ടതുകൊണ്ട് കർത്താവിന്റെ ദൃഷ്ടിയിൽ നിങ്ങൾ പ്രവർത്തിച്ച ദുഷ്ടതയെന്തെന്ന് അപ്പോൾ നിങ്ങൾ ഗ്രഹിക്കും.
18സാമുവൽ കർത്താവിനെ വിളിച്ചപേക്ഷിച്ചു; അവിടുന്ന് ഇടിയും മഴയും അയച്ചു. ജനം കർത്താവിനെയും സാമുവലിനെയും ഭയപ്പെട്ടു.
19അവർ സാമുവലിനോട് അപേക്ഷിച്ചു: ഞങ്ങൾ മരിക്കാതിരിക്കാൻ അങ്ങയുടെ ദൈവമായ കർത്താവിനോട് ഈ ദാസൻമാർക്കുവേണ്ടി പ്രാർഥിക്കണമേ! രാജാവിനെ ചോദിച്ചതുകൊണ്ട് മറ്റെല്ലാ പാപങ്ങൾക്കും പുറമേ ഈ പാപവും ഞങ്ങൾ ചെയ്തു.
20സാമുവൽ ജനത്തോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നിങ്ങൾ ഈ തിൻമകളെല്ലാം ചെയ്തു. എന്നാലും, കർത്താവിനെ അനുഗമിക്കുന്നതിൽനിന്ന് പിൻമാറരുത്. പൂർണഹൃദയത്തോടെ അവിടുത്തെ സേവിക്കുവിൻ.
21നിങ്ങൾക്ക് ഉപകരിക്കാത്തതും നിങ്ങളെ രക്ഷിക്കാൻ കഴിവില്ലാത്തതുമായ കാര്യങ്ങളിലേക്ക് നിങ്ങൾ തിരിയരുത്; അവ വ്യർഥമാണ്.
22തൻെറ ഉത്കൃഷ്ട നാമത്തെപ്രതി കർത്താവ് തൻെറ ജനത്തെ പരിത്യജിക്കുകയില്ല. നിങ്ങളെ തൻെറ ജനമാക്കാൻ അവിടുന്നു പ്രസാദിച്ചിട്ടുണ്ടല്ലോ.
23നിങ്ങൾക്കുവേണ്ടി തുടർന്നു പ്രാർഥിക്കാതെ കർത്താവിനെതിരേ പാപം ചെയ്യാൻ അവിടുന്ന് എനിക്കു ഇടവരുത്താതിരിക്കട്ടെ! ഞാൻ നിങ്ങൾക്കു നേർവഴി ഉപദേശിക്കും.
24നിങ്ങൾ പൂർണഹൃദയത്തോടും വിശ്വസ്തതയോടുംകൂടെ കർത്താവിനെ സേവിക്കുവിൻ. അവിടുന്നു നിങ്ങൾക്കു ചെയ്ത മഹാകാര്യങ്ങൾ സ്മരിക്കുവിൻ.
25ഇനിയും പാപം ചെയ്താൽ അവിടുന്നു നിങ്ങളെയും നിങ്ങളുടെ രാജാവിനെയും നീക്കിക്കളയും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്