ന്യായാധിപന്മാർ 7
അധ്യായങ്ങൾ
മിദിയാൻകാരെ തോൽപിക്കുന്നു
1ജറുബ്ബാലും വേഗിദെയോനും - സംഘ വും അതിരാവിലെ എഴുന്നേറ്റ്, ഹാരോദു നീരുറവയ്ക്കു സമീപം പാളയമടിച്ചു. മിദിയാന്റെ താവളം വടക്ക് മോറിയാക്കുന്നിൻെറ താഴ്വരയിലായിരുന്നു.
2കർത്താവ് ഗിദെയോനോട് പറഞ്ഞു: നിങ്ങളുടെ സംഖ്യ അധികമായതിനാൽ മിദിയാൻകാരെ ഞാൻ നിങ്ങളുടെ കൈയിൽ ഏൽപിക്കുന്നില്ല. സ്വന്തം കൈകൊണ്ടുതന്നെ രക്ഷപ്രാപിച്ചു എന്ന് ഇസ്രായേൽ എന്റെ നേരേ നോക്കി വീമ്പടിച്ചേക്കും.
3അതുകാണ്ട് ഭയന്നു വിറയ്ക്കുന്നവർ വീടുകളിലേക്ക് തിരിച്ചു പൊയ്ക്കൊള്ളുക എന്ന് ജനത്തോടു പറയണം. ഗിദെയോൻ അവരെ പരിശോധിച്ചു. ഇരുപത്തീരായിരംപേർ തിരിച്ചുപോയി; പതിനായിരം പേർശേഷിച്ചു.
4കർത്താവ് വീണ്ടും ഗിദെയോനോടു പറഞ്ഞു: ജനങ്ങൾ ഇപ്പോഴും അധികമാണ്. അവരെ ജലാശയത്തിലേക്ക് കൊണ്ടു വരുക. അവിടെവച്ച് ഞാൻ അവരെ നിനക്കു വേണ്ടി പരിശോധിക്കാം. ഇവൻ നിന്നോടുകൂടെപോരട്ടെ എന്നു ഞാൻ ആരെപ്പറ്റിപറയുന്നുവോ അവൻ നിന്നാടുകൂടെ വരട്ടെ. ഇവൻ നിന്നോടു കൂടെ പോരേണ്ടാ എന്ന് ഞാൻ ആരെക്കുറിച്ചു പറയുന്നുവോ അവൻ പോരേണ്ടാ.
5ഗിദെയോൻ ജനത്തെ ജലത്തിനു സമീപം കൊണ്ടുവന്നു. കർത്താവു പറഞ്ഞു: നായെപ്പോലെ വെള്ളം നക്കികുടിക്കുന്നവരെ നീ മാറ്റി നിർത്തണം. മുട്ടുകുത്തി കുടിക്കുന്നവരെ വേറെയും നിർത്തുക.
6കൈയിൽ കോരി വായോടടുപ്പിച്ചു നക്കിക്കുടിച്ചവർ മുന്നൂറു പേരായിരുന്നു. മറ്റുള്ളവർ വെള്ളം കുടിക്കാൻമുട്ടുകുത്തി.
7കർത്താവ് ഗിദെയോനോടു പറഞ്ഞു:വെള്ളം നക്കിക്കുടിച്ച മുന്നൂറുപേരെക്കൊണ്ട് ഞാൻ നിങ്ങളെ വീണ്ടെടുക്കും. മിദിയാൻകാരെ നിന്റെ കൈയിൽ ഏൽപിക്കും; മറ്റുള്ളവർ താന്താങ്ങളുടെ ഭവനങ്ങളിലേക്കുപോകട്ടെ. അവർ ജനത്തിൽ നിന്ന് കാഹളങ്ങളും ഭരണികളും ശേഖരിച്ചു.
8മുന്നൂറു പേരെ നിർത്തിയിട്ടു ബാക്കി ഇസ്രായേല്യരെ സ്വന്തം കൂടാരങ്ങളിലേക്ക് തിരിച്ചയച്ചു. അവർക്കു താഴേ, താഴ്വരയിൽ ആയിരുന്നു മിദിയാൻകാരുടെ താവളം.
9ആ രാത്രിയിൽ കർത്താവ് അവനോടു പറഞ്ഞു: എഴുന്നേറ്റ് താവളത്തിനരികിലേക്കു ചെല്ലുക. ഞാൻ അത് നിനക്ക് വിട്ടുതന്നിരിക്കുന്നു.
10എന്നാൽ, താഴേക്ക് ഇറങ്ങിച്ചെല്ലാൻ നിനക്കു ഭയമാണെങ്കിൽ ഭൃത്യൻ പൂരായെക്കൂടി കൊണ്ടുപോവുക.
11അവൻ പറയുന്നത് നീ കേൾക്കുക. അപ്പോൾ താവളത്തിനെതിരേ നീങ്ങാൻ നിനക്കു കരുത്തു ലഭിക്കും. ഭൃത്യനായ പൂരായോടുകൂടെ ആയുധധാരികളായ ശത്രുഭടൻമാരുടെ പുറംതാവളത്തിലേക്ക് അവർ ഇറങ്ങിച്ചെന്നു.
12മിദിയാൻകാർ, അമലേക്യർ, പൗരസ്ത്യർ - ഇവരുടെ കൂട്ടം താഴ്വരയിൽ വെട്ടുകിളികൾപോലെ അസംഖ്യമായിരുന്നു. അവരുടെ ഒട്ടകങ്ങൾ കടൽപ്പുറത്തെ മണൽപോലെ സംഖ്യാതീതമായിരുന്നു.
13ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ സ്നേഹിതനോട് ഒരു സ്വപ്നം വിവരിക്കുകയായിരുന്നു. അവൻ പറഞ്ഞു: ഞാൻ ഒരു സ്വപ്നം കണ്ടു; മിദിയാൻകാരുടെ താവളത്തിലേക്ക് ഒരു ബാർലിയപ്പം ഉരുണ്ടുരുണ്ടുവന്ന് കൂടാരത്തിൻമേൽ തട്ടി. കൂടാരം മേൽകീഴായി മറിഞ്ഞ് നിലംപരിചായി.
14അവന്റെ സ്നേഹിതൻ പറഞ്ഞു: ഇത് ഇസ്രായേല്യനായ യോവാഷിൻെറ പുത്രൻ ഗിദെയോൻെറ വാളല്ലാതെ മറ്റൊന്നുമല്ല. അവന്റെ കൈകളിൽ ദൈവം മിദിയാൻകരെയും സൈന്യത്തെയും ഏൽപിച്ചിരിക്കുന്നു.
15സ്വപ്നവും അതിന്റെ വ്യാഖ്യാനവുംകേട്ടപ്പോൾ ഗിദെയോൻ ദൈവത്തെ വണങ്ങി. അവൻ ഇസ്രായേലിന്റെ താവളത്തിലേക്ക് തിരിച്ചു ചെന്ന് പറഞ്ഞു: എഴുന്നേൽക്കുവിൻ, കർത്താവ് മിദിയാൻ സൈന്യത്തെനിങ്ങളുടെ കരങ്ങളിൽ ഏൽപിച്ചിരിക്കുന്നു.
16അവൻ ആ മുന്നൂറുപേരെ മൂന്നു ഗണമായി തിരിച്ചു; അവരുടെ കൈകളിൽ കാഹളങ്ങളും ഒഴിഞ്ഞ ഭരണികളിൽ പന്തങ്ങളുംകൊടുത്തുകൊണ്ട് പറഞ്ഞു:
17എന്നെ നോക്കുവിൻ; ഞാൻ ചെയ്യുന്നതുപോലെ ചെയ്യുവിൻ. പാളയത്തിന്റെ അതിർത്തിയിൽചെല്ലുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്യണം.
18ഞാനും എന്റെ കൂടെയുള്ളവരും കാഹളം മുഴക്കുമ്പോൾ പാള യത്തിൻെറ എല്ലാ ഭാഗങ്ങളിലും കാഹളം മുഴക്കി കർത്താവിനും ഗിദെയോനുംവേണ്ടി എന്ന് ഉദ്ഘോഷിക്കണം.
19മധ്യയാമാരംഭത്തിൽ ഭടൻമാർ കാവൽ മാറുമ്പോൾ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അതിർത്തിയിലെത്തി. അവർ കാഹളം മുഴക്കി, കൈയിലുണ്ടായിരുന്ന ഭരണികൾ ഉടച്ചു.
20മൂന്നു ഗണങ്ങളും കാഹളം മുഴക്കി, ഭരണികൾ ഉടച്ചു. ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ കാഹളവും പിടിച്ചു. കർത്താവിനും ഗിദെയോനും വേണ്ടി ഒരു വാൾ എന്ന് അവർ ആർത്തുവിളിച്ചു.
21താവളത്തിനു ചുറ്റും ഓരോരുത്തരും താന്താങ്ങളുടെ സ്ഥാനങ്ങളിൽനിന്നു. ശത്രുസേന ഓടിപ്പോയി; അവർ നിലവിളിച്ചുകൊണ്ട് ഓടി രക്ഷപെട്ടു.
22ആ മുന്നൂറു കാഹളങ്ങൾ മുഴങ്ങിയപ്പോൾ തൻെറ കൂട്ടുകാരനെയും സഹയോദ്ധാക്കളെയും വാൾകൊണ്ടു വെട്ടാൻ കർത്താവ് പാളയത്തിലെ ഭടൻമാരെ പ്രേരിപ്പിച്ചു. പട്ടാളം സെരേറലക്ഷ്യമാക്കി ബത്ത്ഷിത്താവരെയും, തബാത്തിൽക്കൂടി അബൽമെഹോലയുടെ അതിരുവരെയും ഓടി.
23നഫ്താലി, ആഷേർ, മനാസ്സെഗോത്രങ്ങളിൽനിന്നു വിളിച്ചുകൂട്ടിയ ഇസ്രായേൽക്കാർ മിദിയാൻകാരെ പിന്തുടർന്നു.
24ഗിദെയോൻ എഫ്രായിംമലനാടിൻെറ എല്ലാ ഭാഗങ്ങളിലും ദൂതൻമാരെ അയച്ചു പറഞ്ഞു: മിദിയാൻകാർക്കെതിരേ ഇറങ്ങിവരുവിൻ; ബത്ത്ബാറയും ജോർദാനുംവരെയുള്ള ജലാശയങ്ങൾ പിടിച്ചടക്കുവിൻ. എഫ്രായിംകാർ ഒരുമിച്ചുകൂടി ബത്ത്ബാറയും ജോർദാനുംവരെയുള്ള ജലാശയങ്ങൾ കൈവശമാക്കി.
25മിദിയാനെ പിന്തുടരവേ ഓറെബ്, സേബ് എന്നീ മിദിയാൻപ്രഭുക്കളെ അവർ പിടികൂടി. ഓറെബിനെ ഓറെബ് ശിലയിൽവച്ചുംസേബിനെ സേബ്മുന്തിരിച്ചക്കിനരികേവച്ചും കൊന്നുകളഞ്ഞു. ഓറെബിൻെറയും സേബിൻെറയും തലകൾ അവർ ജോർദാന്റെ അക്കരെ ഗിദെയോൻെറ അടുത്തുകൊണ്ടുചെന്നു.