Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ന്യായാധിപന്മാർ 12

അധ്യായങ്ങൾ
1എഫ്രായിംകാർയുദ്ധത്തിനൊരുങ്ങി. അവർ സഫോണിലേക്കു ചെന്നു. ജഫ്തായോട് പറഞ്ഞു: അമ്മോന്യരോട്യുദ്ധംചെയ്യാൻ നീ അതിർത്തി കടന്നപ്പോൾ നിന്നോടൊപ്പം വരാൻ ഞങ്ങളെ വിളിക്കാഞ്ഞതെന്തുകൊണ്ട്? നിന്നെയും നിന്റെ ഭവനത്തെയും ഞങ്ങൾ അഗ്നിക്കിരയാക്കും.
2ജഫ്താ അവരോടു പറഞ്ഞു: ഞാനും എന്റെ ജനവും അമ്മോന്യരുമായി വലിയ കല ഹത്തിലായി. ഞാൻ നിങ്ങളെ വിളിച്ചപ്പോൾ അവരുടെ കൈകളിൽനിന്ന് നിങ്ങൾ എന്നെ രക്ഷിച്ചില്ല.
3നിങ്ങൾ എന്നെ രക്ഷിക്കുകയില്ലെന്നു കണ്ടപ്പോൾ ഞാൻ എന്റെ ജീവൻ കൈയിലെടുത്ത്, അമ്മോന്യർക്കെതിരേചെന്നു. കർത്താവ് അവരെ എന്റെ കൈയിൽ ഏൽപിക്കുകയും ചെയ്തു. എന്നിട്ടിപ്പോൾ നിങ്ങൾ എനിക്കെതിരേയുദ്ധം ചെയ്യാൻ വരുന്നോ?
4ജഫ്താ ഗിലയാദുകാരെയെല്ലാം ഒന്നിച്ചുകൂട്ടി എഫ്രായിമിനോടുയുദ്ധംചെയ്തു. ഗിലയാദുകാർ എഫ്രായിമിൻെറയും മനാസ്സെയുടെയുമിടയിൽ വെറും അഭയാർഥികളാണെന്ന് എഫ്രായിംകാർ പറഞ്ഞതുകൊണ്ട് ഗിലയാദുകാർ അവരെ തകർത്തുകളഞ്ഞു.
5എഫ്രായിംകാരോടെതിർത്ത് ഗിലയാദുകാർ ജോർദാന്റെ കടവുകൾ പിടിച്ചെടുത്തു. എഫ്രായിമിൽ നിന്ന് ഒരഭയാർഥി എപ്പോഴെങ്കിലും ഓടിപ്പോകുമ്പോൾ, അക്കരയ്ക്ക് പൊയ്ക്കൊള്ളട്ടെയെന്ന് ചോദിച്ചാൽ നീ ഒരു എഫ്രായിംകാരനോ എന്ന് ഗിലയാദുകാർ ചോദിക്കും.
6അല്ല എന്ന് അവൻ പറഞ്ഞാൽ അവനോട് ഷിബ്ബോലത്ത് എന്ന് ഉച്ചരിക്കാൻ പറയും. ശരിയായി ഉച്ചരിക്കാതെ സിബ്ബോലത്ത് എന്നു പറഞ്ഞാൽ അവർ അവനെ പിടിച്ചു ജോർദാന്റെ കടവുകളിൽവച്ചു കൊല്ലും. നാൽപത്തീരായിരം ഏഫ്രായിംകാർ അന്നാളുകളിൽ വധിക്കപ്പെട്ടു.
7ജഫ്താ ഇസ്രായേലിൽ ആറു വർഷംന്യായപാലനം നടത്തി. ഗിലയാദുകാരനായ ജഫ്താ മരിച്ചു. സ്വന്തം പട്ടണമായ ഗിലയാദിൽ അടക്കപ്പെട്ടു.

ഇബ്സാൻ

8അവനുശേഷം ബേത്ലെഹെംകാരനായ ഇബ്സാൻ ഇസ്രായേലിൽന്യായപാലനം നടത്തി. അവന് മുപ്പതു പുത്രൻമാരും,
9സ്വന്തം കുലത്തിനു വെളിയിൽ വിവാഹം കഴിച്ചുകൊടുത്തിരുന്ന മുപ്പതു പുത്രിമാരും, തൻെറ പുത്രൻമാർക്കുവേണ്ടി കുലത്തിനുവെളിയിൽ നിന്ന് സ്വീകരിച്ച മുപ്പതു പുത്രിമാരും ഉണ്ടായിരുന്നു.
10അവൻ ഏഴു വർഷം ഇസ്രായേലിൽന്യായപാലനം നടത്തി. ഇബ് സാൻമരിച്ചു ബേത്ലെഹെമിൽ അടക്കപ്പെട്ടു.

ഏലോൻ

11അവനുശേഷം സെബുലൂൺകാരനായ ഏലോൻ ഇസ്രായേലിൽ പത്തു വർഷംന്യായപാലനം നടത്തി.
12ഏലോൻമരിച്ചു. സെ ബുലൂൺദേശത്ത് അയ്യാലോണിൽ അവനെ സംസ്കരിച്ചു.

അബ്ദോൻ

13പിന്നീട് പിറഥോന്യനായ ഹില്ലേലിൻെറ മകൻ അബ്ദോൻ ഇസ്രായേലിൽന്യായാധിപനായി.
14അവന് നാൽപതു പുത്രൻമാരും മുപ്പതു പൗത്രൻമാരും ഉണ്ടായിരുന്നു. അവർക്കു സഞ്ചരിക്കാൻ എഴുപതു കഴുതകളുമുണ്ടായിരുന്നു. അവൻ ഇസ്രായേലിൽ എട്ടുവർഷംന്യായപാലനം നടത്തി.
15പിറഥോന്യനായ ഹില്ലേലിൻെറ പുത്രൻ അബ്ദോൻമരിച്ചു; അമലേക്യരുടെ മലനാട്ടിൽ എഫ്രായിംദേശത്തെ പിറഥോനിൽ സംസ്കരിക്കപ്പെട്ടു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്