Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ന്യായാധിപന്മാർ 13

അധ്യായങ്ങൾ

സാംസൻെറ ജനനം

1ഇസ്രായേൽജനം വീണ്ടും കർത്താവിന്റെ മുൻപിൽ തിൻമചെയ്തു. അവിടുന്ന് അവരെ നാൽപതു വർഷത്തേക്കു ഫിലിസ്ത്യരുടെ കൈകളിൽ ഏൽപിച്ചു.
2സോറായിൽ ദാൻ ഗോത്രക്കാരനായ മനോവ എന്നൊരാൾ ഉണ്ടായിരുന്നു. അവന്റെ ഭാര്യവന്ധ്യയായിരുന്നു. അവൾക്കു മക്കളില്ലായിരുന്നു.
3കർത്താവിന്റെ ദൂതൻ അവൾക്കുപ്രത്യക്ഷപ്പെട്ടു പറഞ്ഞു: നീ വന്ധ്യയാണ്; നിനക്ക് മക്കളില്ല. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
4അതുകൊണ്ട് നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്.
5നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടരുത്. അവൻ ജനനം മുതൽ ദൈവത്തിനു നാസീർവ്രതക്കാര നായിരിക്കും. അവൻ ഫിലിസ്ത്യരുടെ കൈയിൽനിന്ന് ഇസ്രായേലിനെ വിടുവിക്കാൻ ആരംഭിക്കും.
6അവൾ ഭർത്താവിനോടു പറഞ്ഞു: ഒരു ദൈവപുരുഷൻ എന്റെ അടുത്തുവന്നു. അവന്റെ മുഖം ദൈവദൂതൻേറ തുപോലെ പേടിപ്പെടുത്തുന്നതാണ്. എവിടെനിന്നു വരുന്നുവെന്ന് അവനോടു ഞാൻ ചോദിച്ചില്ല; അവൻ പേരു പറഞ്ഞതുമില്ല.
7അവൻ എന്നോടു പറഞ്ഞു: നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. ബാലൻ ആജീവനാന്തം ദൈവത്തിന് നാ സീർവ്രതക്കാരനായിരിക്കും.
8മനോവ കർത്താവിനോട് പ്രാർഥിച്ചു. കർത്താവേ, അങ്ങ് അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെയടുക്കൽ വന്ന് ജനിക്കാനിരിക്കുന്ന ശിശുവിനുവേണ്ടി ഞങ്ങളെന്താണ് ചെയ്യേണ്ടതെന്ന് അറിയിക്കാൻ ഇടയാക്കണമേ!
9മനോവയുടെ പ്രാർഥന ദൈവംകേട്ടു. വയലിൽ ആയിരിക്കുമ്പോൾ ദൈവദൂതൻ വീണ്ടും സ്ത്രീയുടെ അടുത്തുവന്നു. ഭർത്താവായ മനോവ അവളോടുകൂടെ ഉണ്ടായിരുന്നില്ല.
10അവൾ പെട്ടെന്ന് ഓടിച്ചെന്ന് ഭർത്താവിനോടു പറഞ്ഞു: എന്റെ യടുത്തു കഴിഞ്ഞദിവസം വന്ന ആൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
11മനോവ എഴുന്നേറ്റു ഭാര്യയുടെ പിന്നാലെ ചെന്ന് അവനോടുചോദിച്ചു: ഇവളോടു സംസാരിച്ചവൻ നീയോ? അവൻ പറഞ്ഞു: ഞാൻ തന്നെ.
12അപ്പോൾ മനോവ ചോദിച്ചു: നിന്റെ വാക്കുകൾ നിറവേറുമ്പോൾ, ബാലന്റെ ജീവിത ചര്യ എങ്ങനെയായിരിക്കണം? അവൻ എന്താണ് ചെയ്യേണ്ടത്?
13കർത്താവിന്റെ ദൂതൻമനോവയോടു പറഞ്ഞു: ഞാൻ സ്ത്രീയോടു പറഞ്ഞതെല്ലാം അവൾ പാലിക്കട്ടെ.
14മുന്തിരിയിൽ നിന്നുള്ളതൊന്നും അവൾ ഭക്ഷിക്കരുത്. വീഞ്ഞോ ലഹരിപദാർഥമോ കുടിക്കരുത്. അശുദ്ധമായതൊന്നും തിന്നുകയുമരുത്. ഞാൻ അവളോട് കൽപിച്ചതൊക്കെ അവൾ പാലിക്കണം.
15മനോവ കർത്താവിന്റെ ദൂതനോട് പറഞ്ഞു: ഞാൻ ഒരു ആട്ടിൻകുട്ടിയെ പാകംചെയ്യുന്നതുവരെ നിൽക്കണമേ!
16കർത്താവിന്റെ ദൂതൻ പറഞ്ഞു: നീ പിടിച്ചു നിറുത്തിയാലും നിന്റെ ഭക്ഷണം ഞാൻ കഴിക്കുകയില്ല. എന്നാൽ, നീ പാകംചെയ്യുന്നെങ്കിൽ അത് കർത്താവിനു ദഹനബലിയായി അർപ്പിക്കുക. കർത്താവിന്റെ ദൂതനാണ് അവനെന്നു മനോവ അറിഞ്ഞിരുന്നില്ല.
17അവൻ കർത്താവിന്റെ ദൂതനോട് നിന്റെ പേര് എന്ത്, നീ പറഞ്ഞതു സംഭവിക്കുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കണമല്ലോ എന്നു പറഞ്ഞു. ദൂതൻ അവനോടു ചോദിച്ചു:
18എന്റെ പേര് അദ്ഭുത കരമായിരിക്കെ നീ അതു ചോദിക്കുന്നതെന്തിന്? അപ്പോൾ, മനോവ ആട്ടിൻകുട്ടിയെകൊണ്ടുവന്ന്
19ധാന്യബലിയോടുകൂടെ അദ്ഭുതം പ്രവർത്തിക്കുന്നവനായ കർത്താവിന് പാറപ്പുറത്തുവച്ച് അർപ്പിച്ചു.
20ബലിപീഠത്തിൽനിന്ന് അഗ്നിജ്വാല ആകാശത്തിലേക്ക് ഉയർന്നു. മനോവയും ഭാര്യയും നോക്കി നിൽക്കെ കർത്താവിന്റെ ദൂതൻ ബലിപീഠത്തിലെ അഗ്നിജ്വാലയിലൂടെ ഉയർന്നുപോയി. അവർ നിലത്തു കമിഴ്ന്നുവീണു.
21അവൻ മനോവയ്ക്കും ഭാര്യയ്ക്കും പിന്നീട് പ്രത്യക്ഷപ്പെട്ടില്ല. അത് കർത്താവിന്റെ ദൂതൻ ആയിരുന്നെന്ന് മനോവയ്ക്ക് വ്യക്തമായി.
22മനോവ ഭാര്യയോടു പറഞ്ഞു: ദൈവത്തെ കണ്ടതുകൊണ്ട് നാം തീർച്ചായും മരിക്കും.
23അവൾ പറഞ്ഞു: നമ്മെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നെങ്കിൽ, കർത്താവ് നമ്മുടെ കൈയിൽനിന്നു ദഹനബലിയും ധാന്യബലിയും സ്വീകരിക്കുകയോ ഇക്കാര്യങ്ങൾ കാണിച്ചുതരുകയോ അറിയിക്കുകയോ ചെയ്യുമായിരുന്നില്ല.
24അവൾ ഒരു പുത്രനെ പ്രസവിച്ചു. സാംസൺ എന്ന് അവനു പേരിട്ടു. കുട്ടി വളർന്നു; കർത്താവ് അവനെ അനുഗ്രഹിച്ചു.
25സോറായ്ക്കും എഷ്താവോലിനും മധേ്യയുള്ള മഹനേദാനിൽ വച്ച് കർത്താവിന്റെ ആത്മാവ് അവനിൽ പ്രവർത്തിച്ചുതുടങ്ങി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്