ന്യായാധിപന്മാർ 11
അധ്യായങ്ങൾ
1ഗിലയാദുകാരനായ ജഫ്താ ശക്ത നായ സേനാനിയായിരുന്നു. പക്ഷേ, അവൻ വേശ്യാപുത്രനായിരുന്നു. ഗിലയാദ് ആയിരുന്നു അവന്റെ പിതാവ്.
2ഗിലയാദിന് സ്വഭാര്യയിലും പുത്രൻമാർ ഉണ്ടായിരുന്നു. അവർവളർന്നപ്പോൾ ജഫ്തായെ പുറംതള്ളിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ പിതാവിന്റെ അവകാശം നിനക്കു ലഭിക്കുവാൻ പാടില്ല. നീ അന്യസ്ത്രീയുടെ മകനാണല്ലോ.
3അപ്പോൾ ജഫ്താ തൻെറ സഹോദരൻമാരിൽ നിന്ന് ഓടിപ്പോയി തോബ് എന്ന സ്ഥലത്തു ചെന്ന് താമസിച്ചു. ഒരു നീചസംഘം അവനോടുചേർന്നു കൊള്ളചെയ്തു നടന്നിരുന്നു.
4അക്കാലത്താണ് അമ്മോന്യർ ഇസ്രായേലിനെതിരേയുദ്ധത്തിനു വന്നത്.
5അപ്പോൾ ഗിലയാദിലെ ശ്രേഷ്ഠൻമാർ ജഫ്തായെ തോബു ദേശത്തുനിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയി.
6അവർ ജഫ്തായോട് പറഞ്ഞു: അമ്മോന്യരോടുള്ളയുദ്ധത്തിൽ നീ ഞങ്ങളെ നയിക്കണം.
7ജഫ്താ ഗിലയാദിലെ ശ്രേഷ്ഠൻമാരോടു ചോദിച്ചു: നിങ്ങൾ എന്നെ വെറുക്കുകയും എന്റെ പിതാവിന്റെ ഭവനത്തിൽനിന്ന് അടിച്ചിറക്കുകയും ചെയ്തില്ലേ? അപകടത്തിൽപ്പെട്ടപ്പോൾ നിങ്ങൾ എന്റെയടുക്കൽ വന്നിരിക്കുന്നുവോ?
8ശ്രേഷ്ഠൻമാർ ജഫ്തായോടു പറഞ്ഞു: നീ ഞങ്ങളോടുകൂടെ വന്ന് അമ്മോന്യരോട്യുദ്ധംചെയ്യേണ്ടതിനും ഗിലയാദ്നിവാസികളായ ഞങ്ങളെല്ലാവരുടെയും നേതാവായിരിക്കേണ്ടതിനും തന്നെയാണ് ഞങ്ങൾ നിന്റെ അടുത്തേക്കു വന്നിരിക്കുന്നത്.
9ജഫ്താ അവരോടു പറഞ്ഞു: അമ്മോന്യരോട് പോരാടാൻ നിങ്ങൾ എന്നെകൊണ്ടുപോകുകയും കർത്താവ് അവരെ എനിക്ക് ഏൽപിച്ചുതരുകയുംചെയ്താൽ, ഞാൻ നിങ്ങളുടെ നേതാവാകും.
10ശ്രേഷ്ഠൻമാർ പ്രതിവചിച്ചു: കർത്താവ് നമുക്ക് സാക്ഷിയായിരിക്കട്ടെ; നീ പറയുന്നതുപോലെ ഞങ്ങൾ ചെയ്യും, തീർച്ച.
11അവൻ ഗിലയാദിലെ ശ്രേഷ്ഠൻമാരോടു കൂടെ പോയി. ജനം അവനെ നേതാവായി സ്വീകരിച്ചു. മിസ്പായിൽ കർത്താവിന്റെ മുൻപിൽവച്ച് ജഫ്താ ജനങ്ങളോടു സംസാരിച്ചു.
12ജഫ്താ ദൂതൻമാരെ അയച്ച് അമ്മോന്യരാജാവിനോടു ചോദിച്ചു: എന്റെ ദേശത്തോട്യുദ്ധം ചെയ്യാൻ നിനക്ക് എന്നോട് എന്താണു വിരോധം?
13അമ്മോന്യരാജാവ് ജഫ്തായുടെ ദൂതൻമാരോട് പറഞ്ഞു: ഇസ്രായേൽജനം ഈജിപ്തിൽ നിന്നു വന്നപ്പോൾ അർനോൺമുതൽ ജാബോക്കും ജോർദാനുംവരെയുള്ള എന്റെ സ്ഥലം കൈവശപ്പെടുത്തി. അതിപ്പോൾയുദ്ധം കൂടാതെ എനിക്ക് തിരികെകിട്ടണം.
14ജഫ്താ വീണ്ടും ദൂതൻമാരെ അയച്ച്
15അമ്മോന്യരാജാവിനോട് പറഞ്ഞു: ജഫ്താ ഇങ്ങനെ അറിയിക്കുന്നു, മോവാബ്യരുടെയോ അമ്മോന്യരുടെയോ ദേശം ഇസ്രായേൽ കൈയടക്കിയില്ല.
16അവർ ഈജിപ്തിൽനിന്നു വരുംവഴി മരുഭൂമിയിൽക്കൂടി ചെങ്കടൽവരെയും അവിടെ നിന്ന് കാദെഷ്വരെയും എത്തി.
17ഇസ്രായേൽ അന്ന് ഏദോംരാജാവിനോട് ദൂതൻമാർവഴി നിന്റെ ദേശത്തിലൂടെ കടന്നു പോകാൻ തങ്ങളെ അനുവദിക്കണമെന്നപേക്ഷിച്ചു. പക്ഷേ, അവൻ അതു സമ്മതിച്ചില്ല. മോവാബുരാജാവിനോടും അവർ ആളയച്ചുപറഞ്ഞു; അവനും സമ്മതിച്ചില്ല. അതിനാൽ, ഇസ്രായേൽ കാദെഷിൽത്തന്നെതാമസിച്ചു.
18അവർ മരുഭൂമിയിലൂടെയാത്രചെയ്തു. ഏദോമും മോവാബും ചുറ്റി മോവാബിനു കിഴക്ക് എത്തി. അർനോന്റെ മറുകരെ താവളമടിച്ചു. മോവാബിൽ അവർ പ്രവേ ശിച്ചതേയില്ല. മോവാബിൻെറ അതിർത്തി അർനോൺ ആണല്ലോ.
19ഇസ്രായേൽ ഹെ ഷ് ബോണിലെ അമോര്യരാജാവായ സീഹോൻെറ അടുക്കൽ ദൂതൻമാരെ അയച്ച് നിങ്ങളുടെ ദേശത്തുകൂടി ഞങ്ങളുടെ സ്ഥലത്തേക്കു പോകാൻ അനുവദിക്കണം എന്ന് അപേക്ഷിച്ചു.
20എന്നാൽ, തൻെറ ദേശത്തുകൂടി ഇസ്രായേലിനെ കടത്തിവിടാൻ സീഹോന് വിശ്വാസം വന്നില്ല. മാത്രമല്ല, സീഹോൻ ജനങ്ങളെയെല്ലാം ഒന്നിച്ചുകൂട്ടി, യാഹാസിൽ താവളമടിച്ച്, ഇസ്രായേലിനോടു പൊരുതി.
21ഇസ്രായേലിന്റെ ദൈവമായ കർത്താവ് സീഹോനെയും അവന്റെ ജനത്തെയും ഇസ്രായേൽക്കാരുടെ കൈയിൽ ഏൽപിച്ചു. ഇസ്രായേൽ അവരെ പരാജയപ്പെടുത്തി, ആ സ്ഥലത്തു താമസിച്ചിരുന്ന അമോര്യരുടെ ദേശം അവർ പിടിച്ചെടുത്തു.
22അർനോൺ മുതൽ ജാബോക്കുവരെയും മരുഭൂമിമുതൽ ജോർദാൻവരെയുമുള്ള അമോര്യരുടെ ദേശം മുഴുവൻ കൈവശപ്പെടുത്തി.
23അങ്ങനെ ഇസ്രായേലിന്റെ ദൈവമായ കർത്താവു തന്നെതൻെറ ജനമായ ഇസ്രായേലിന്റെ മുമ്പിൽ നിന്ന് അമോര്യരെ തുരത്തിയിരിക്കെ നീ അവകൈവശമാക്കാൻ പോകുന്നുവോ?
24നിന്റെ ദൈവമായ കെമോഷ് നിനക്കു തരുന്നത് നീ കൈവശം വയ്ക്കുന്നില്ലേ? ഞങ്ങളുടെ ദൈവമായ കർത്താവ് ഞങ്ങൾക്ക് ഒഴിപ്പിച്ചു തരുന്നതൊക്കെ ഞങ്ങൾ കൈവശമാക്കും.
25മോവാബുരാജാവായ സിപ്പോറിൻെറ പുത്രൻ ബാലാക്കിനെക്കാൾ ശ്രേഷ്ഠനാണോ നീ? അവൻ എപ്പോഴെങ്കിലും ഇസ്രായേലിനെ എതിർത്തിട്ടുണ്ടോ? അവർക്കെതിരേയുദ്ധത്തിനിറങ്ങിയിട്ടുണ്ടോ?
26ഇസ്രായേൽ ഹെഷ്ബോണിലും അതിന്റെ ഗ്രാമങ്ങളിലും അരോവറിലും അതിന്റെ ഗ്രാമങ്ങളിലും അർനോൺ തീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വർഷം താമസിച്ച കാലത്തു നീ എന്തുകൊണ്ട് അവ വീണ്ടെടുത്തില്ല.
27ആകയാൽ, ഞാൻ നിന്നോട് ഒരപരാധവും ചെയ്തിട്ടില്ല. ആ നിലയ്ക്ക് എന്നോട്യുദ്ധംചെയ്യുന്നത് തെറ്റാണ്.ന്യായാധിപനായ കർത്താവ് ഇസ്രായേല്യർക്കും അമ്മോന്യർക്കും ഇടയ്ക്ക് ഇന്ന്ന്യായവിധി നടത്തട്ടെ!
28എന്നാൽ, ജഫ്തായുടെ സന്ദേശം അമ്മോന്യരാജാവ് വകവച്ചില്ല.
29കർത്താവിന്റെ ആത്മാവ് ജഫ്തായുടെമേൽ ആവസിച്ചു. അവൻ ഗിലയാദ്, മനാസ്സെ എന്നിവിടങ്ങളിൽക്കൂടി ഗിലയാദിലെ മിസ്പായിലേക്ക് കടന്ന് അമ്മോന്യരുടെ ദേശത്തേക്കു പോയി.
30ജഫ്താ കർത്താവിന് ഒരു നേർച്ചനേർന്നു. അങ്ങ് അമ്മോന്യരെ എന്റെ കൈയിൽ ഏൽപിക്കുമെങ്കിൽ
31ഞാൻ അവരെതോൽപിച്ച് ജേതാവായി തിരികെചെല്ലുമ്പോൾ എന്നെ എതിരേൽക്കാൻ പടിവാതിൽക്കലേക്ക് ആദ്യം വരുന്നത് ആരായിരുന്നാലും അവൻ കർത്താവിൻേറ തായിരിക്കും. ഞാൻ അവനെ ദഹനബലിയായി അവിടുത്തേക്ക് അർപ്പിക്കും.
32ജഫ്തായുദ്ധംചെയ്യാൻ അമ്മോന്യരുടെ അതിർത്തി കടന്നു; കർത്താവ് അവരെ അവന്റെ കൈയിൽ ഏൽപിച്ചു.
33അരോവർ മുതൽ മിന്നിത്തിനു സമീപംവരെയും ആബേൽകെരാമിംവരെയും ഇരുപതു പട്ടണങ്ങളിൽ അവൻ അവരെ വക വരുത്തി; വലിയ കൂട്ടക്കൊല നടന്നു. അമ്മോന്യർ ഇസ്രായേലിനു കീഴടങ്ങി.
34ജഫ്താ മിസ്പായിലുള്ള തൻെറ വീട്ടിലേക്കു വന്നു. അതാ, അവന്റെ മകൾ തപ്പുകൊട്ടി നൃത്തംവച്ച് അവനെ എതിരേൽക്കാൻ വരുന്നു. അവൾ അവന്റെ ഏകസന്താനമായിരുന്നു. വേറെമകനോ മകളോ അവനില്ലായിരുന്നു.
35അവളെ കണ്ടപ്പോൾ അവൻ വസ്ത്രം കീറിക്കൊണ്ടു പറഞ്ഞു: അയ്യോ! മകളേ, നീ എന്നെ ദുഃഖത്തിലാഴ്ത്തിയല്ലോ. നീ എന്നെ വല്ലാത്ത വിഷമത്തിലാക്കിയിരിക്കുന്നു. ഞാൻ കർത്താവിനു വാക്കു കൊടുത്തുപോയി. നേർച്ചയിൽ നിന്ന് പിൻമാറാൻ എനിക്ക് സാധിക്കുകയില്ല.
36അവൾ പറഞ്ഞു: പിതാവേ, അങ്ങ് കർത്താവിന് വാക്കുകൊടുത്തെങ്കിൽ അതനുസരിച്ച് എന്നോടു ചെയ്തു കൊള്ളുക. കർത്താവ് ശത്രുക്കളായ അമ്മോന്യരോട് പ്രതികാരം ചെയ്തല്ലോ.
37അവൾ തുടർന്നു: ഒരു കാര്യം എനിക്കുചെയ്തുതരണം. സഖിമാരോടൊത്ത് പർവതങ്ങളിൽ പോയി എന്റെ കന്യാത്വത്തെപ്രതി രണ്ടു മാസത്തേക്ക് വിലപിക്കാൻ എന്നെ അനുവദിക്കണം.
38പൊയ്ക്കൊള്ളുക എന്നു പറഞ്ഞ് അവൻ രണ്ടു മാസത്തേക്ക് അവളെ അയച്ചു. അവൾ പർവതങ്ങളിൽ സഖിമാരൊടൊപ്പം താമസിച്ച് തൻെറ കന്യാത്വത്തെപ്പറ്റി വിലപിച്ചു.
39രണ്ടുമാസം കഴിഞ്ഞ് അവൾ പിതാവിന്റെ പക്കലേക്കു തിരിച്ചുവന്നു.
40അവൻ നേർന്നിരുന്നതുപോലെ അവളോട് ചെയ്തു. അവൾ ഒരിക്കലും പുരുഷനെ അറിഞ്ഞിരുന്നില്ല. ഗിലയാദുകാരനായ ജഫ്തായുടെ പുത്രിയെ ഓർത്ത് ഇസ്രായേൽ പുത്രിമാർ വർഷംതോറും നാലു ദിവസം കരയാൻ പോകുക പതിവായിത്തീർന്നു.