Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

നെഹെമിയാ 8

അധ്യായങ്ങൾ

നിയമം പരസ്യമായി വായിക്കുന്നു

1ജനം ഒറ്റക്കെട്ടായി ജലകവാടത്തിനു മുൻപിലുള്ള മൈതാനത്തിൽ സമ്മേളിച്ചു. കർത്താവ് ഇസ്രായേലിനു നൽകിയ മോശയുടെ നിയമഗ്രന്ഥം കൊണ്ടുവരാൻ അവർ നിയമജ്ഞനായ എസ്രായോട് ആവശ്യപ്പെട്ടു.
2ഏഴാംമാസം ഒന്നാം ദിവസം പുരോഹിതനായ എസ്രാ സ്ത്രീകളും പുരുഷൻമാരും തിരിച്ചറിവായ എല്ലാവരും അടങ്ങുന്ന സഭയുടെ മുൻപിൽ നിയമഗ്രന്ഥം കൊണ്ടുവന്നു.
3അവൻ ജലകവാടത്തിനു മുൻപിലുള്ള മൈതാനത്തു നിന്നുകൊണ്ട് അതിരാവിലെ മുതൽ മധ്യാഹ്നംവരെ അവരുടെ മുൻപിൽ അതു വായിച്ചു. ജനം ശ്രദ്ധാപൂർവം ശ്രവിച്ചു.
4പ്രതേ്യകം നിർമിച്ച തടികൊണ്ടുള്ള പീഠത്തിലാണ് എസ്രാ നിന്നത്. മത്തീത്തിയാ, ഷേമാ, അനായാ, ഉറിയാ, ഹിൽക്കായാ, മാസെയാ എന്നിവർ അവന്റെ വലത്തുവശത്തും പെദായാ, മിഷായേൽ, മൽക്കിയാ, ഹഷൂം, ഹഷ്ബദാന, സഖറിയാ, മെഷുല്ലാം എന്നിവർ ഇടത്തുവശത്തും നിന്നിരുന്നു.
5ഉയർന്ന പീഠത്തിൽ നിന്നുകൊണ്ട്, എല്ലാവരും കാൺകെ അവൻ പുസ്തകം തുറന്നു. അവർ എഴുന്നേറ്റുനിന്നു.
6എസ്രാ അത്യുന്നത ദൈവമായ കർത്താവിനെ സ്തുതിച്ചു. ജനം കൈകൾ ഉയർത്തി ആമേൻ, ആമേൻ എന്ന് ഉദ്ഘോഷിക്കുകയും സാഷ്ടാംഗംവീണു കർത്താവിനെ ആരാധിക്കുകയും ചെയ്തു.
7യഷുവ, ബാനി, ഷെറെബിയാ,യാമിൻ, അക്കൂബ്, ഷബെത്തായി, ഹോദിയാ, മാസെയാ, കെലീത്താ, അസറിയാ, യോസാബാദ്, ഹനാൻ, പെലായാ എന്നീ ലേവ്യർ സ്വസ്ഥാനങ്ങളിൽ നിന്നുകൊണ്ടു ജനത്തെനിയമം മനസ്സിലാക്കാൻ സഹായിച്ചു.
8അവർ ദൈവത്തിന്റെ നിയമഗ്രന്ഥം വ്യക്തമായി വായിച്ചു. ജനങ്ങൾക്കു മനസ്സിലാകുംവിധം ആശയം വിശദീകരിച്ചു.
9നിയമം വായിച്ചുകേട്ടു ജനം കരഞ്ഞു. അപ്പോൾ ദേശാധിപനായ നെഹെമിയായും പുരോഹിതനും നിയമജ്ഞനായ എസ്രായും ജനത്തെ പഠിപ്പിച്ച ലേവ്യരും അവരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കർത്താവിന് ഈ ദിവസം വിശുദ്ധമാണ്. അതിനാൽ, ദുഃഖിക്കുകയോ കരയുകയോ അരുത്.
10അനന്തരം അവൻ അവരോടു പറഞ്ഞു: നിങ്ങൾ പോയി വിഭവസമൃദ്ധമായ ഭക്ഷണ വും മധുരവീഞ്ഞും കഴിക്കുക. ആഹാരമില്ലാത്തവന് ഓഹരി കൊടുത്തയയ്ക്കുകയും ചെയ്യുക. ഈ ദിവസം കർത്താവിനു വിശുദ്ധമാണ്. നിങ്ങൾ വിലപിക്കരുത്. അവിടുത്തെ സന്തോഷമാണ് നിങ്ങളുടെ ബലം.
11നിശ്ശബ്ദരായിരിക്കുവിൻ. ഈ ദിവസം വിശുദ്ധമാണ്. വിലാപം അരുത് എന്നു പറഞ്ഞ് ലേവ്യർ ജനത്തെ ശാന്തരാക്കി.
12കാര്യം ഗ്രഹിച്ച് എല്ലാവരും ഭക്ഷണപാനീയങ്ങൾ കഴിക്കാനും ഓഹരികൾ എത്തിച്ചുകൊടുക്കാനും ആഹ്ലാദിക്കാനുംവേണ്ടി പിരിഞ്ഞുപോയി.
13പിറ്റേദിവസം കുടംബത്തലവൻമാർ എല്ലാവരും നിയമം പഠിക്കാൻവേണ്ടി ലേവ്യരോടും പുരോഹിതൻമാരോടുമൊപ്പം നിയമജ്ഞനായ എസ്രായുടെ അടുത്തുചെന്നു.
14ഏഴാംമാസത്തിലെ ഉത്സവത്തിന്
15ഇസ്രായേല്യർ കൂടാരങ്ങളിൽ വസിക്കണമെന്നും കുന്നുകളിൽച്ചെന്ന് ഒലിവ്, കാട്ടൊലിവ്, കൊളുന്ത്, ഈന്തപ്പന എന്നിവയുടെ ശാഖകൾ കൊണ്ടുവന്ന്, എഴുതപ്പെട്ടിരിക്കുന്നതുപോലെ കൂടാരങ്ങൾ നിർമിക്കുക എന്ന് തങ്ങളുടെ പട്ടണങ്ങളിലും ജറുസലെമിലും പ്രഘോഷിച്ച് അറിയിക്കണമെന്നും കർത്താവ് മോശവഴി നൽകിയ നിയമത്തിൽ എഴുതിയിരിക്കുന്നതു അവർ കണ്ടു.
16അവർ ചെന്ന് അവ കൊണ്ടുവരുകയും തങ്ങളുടെ മേൽപുരയിലും മുറ്റത്തും ദേവാലയാങ്കണത്തിലും, ജലകവാടത്തിനും എഫ്രായിംകവാടത്തിനും സമീപമുള്ള മൈതാനങ്ങളിലും കൂടാരങ്ങൾ നിർമിക്കുകയും ചെയ്തു.
17പ്രവാസത്തിൽ നിന്നു മടങ്ങിവന്ന ജനം കൂടാരങ്ങൾ നിർമിക്കുകയും അതിൽ വസിക്കുകയും ചെയ്തു. അവർ വളരെ സന്തോഷിച്ചു. കാരണം, നൂനിന്റെ പുത്രൻ ജോഷ്വയുടെ കാലം മുതൽ അന്നുവരെ ഇസ്രായേൽജനം ഇപ്രകാരം ചെയ്തിരുന്നില്ല.
18ഉത്സവത്തിന്റെ ആദ്യദിവസം മുതൽ അവസാന ദിവസംവരെ എന്നും അവൻ ദൈവത്തിന്റെ നിയമഗ്രന്ഥം വായിച്ചു കേൾപ്പിച്ചു. ഏഴു ദിവസം അവർ തിരുനാൾ ആഘോഷിച്ചു. നിയമനുസരിച്ച് എട്ടാംദിവസം ഒരു മഹാസമ്മേളനവും ഉണ്ടായിരുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്