നെഹെമിയാ 12
അധ്യായങ്ങൾ
പുരോഹിതൻമാരും ലേവ്യരും
1ഷെയാൽത്തിയേലിൻെറ പുത്രൻ സെ റുബാബേലിനോടുംയഷുവായോടുംകൂടെ വന്ന പുരോഹിതൻമാരും ലേവ്യരും: സെറായാ, ജറെമിയാ, എസ്രാ,
2അമരിയാ, മല്ലൂക്, ഹത്തൂഷ്,
3ഷെക്കാനിയാ, റഹും, മെറെമോത്ത്,
4ഇദ്ദോ, ഗിന്നെത്തോയ്, അബിയാ,
5മിയാമിൻ, മാദിയാ, ബിൽഗാ,
6ഷമായാ, യോയാറിബ്,യദായാ,
7സല്ലു, ആമോക്, ഹിൽക്കിയാ,യദായാ.യഷുവയുടെ കാലത്തെ പുരോഹിതൻമാരുടെയും അവരുടെ സഹോദരൻമാരുടെയും നേതാക്കൻമാർ ഇവരായിരുന്നു.
8ലേവ്യർ:യഷുവ, ബിന്നൂയ്, കദ്മിയേൽ, ഷറെബിയാ, യൂദാ എന്നിവരും സ്തോത്രഗീതത്തിന്റെ നേതൃത്വം വഹിച്ചിരുന്ന മത്താനിയായും ചാർച്ചക്കാരും.
9അവരുടെ സഹോദരൻമാരായ ബക്ബുക്കിയായും ഉന്നോയുംഅവർക്ക് അഭിമുഖമായിനിന്നു ഗാനശുശ്രൂഷയിൽ പങ്കുകൊണ്ടു.
10യഷുവ യോയാക്കിമിൻെറയും യോയാക്കിം എലിയാഷിബിൻെറയും എലിയാഷിബ് യൊയാദായുടെയും
11യൊയാദാ ജോനാഥാന്റെയും ജോനാഥാൻയദുവായുടെയും പിതാവായിരുന്നു.
12യോയാക്കിമിൻെറ കാലത്തെ കുടുംബത്തലവൻമാരായ പുരോഹിതൻമാർ: സെറായാക്കുടുംബത്തിൽ മെറായാ; ജറെമിയാക്കുടുംബത്തിൽ ഹനനിയാ,
13എസ്രാക്കുടുംബത്തിൽ മെഷുല്ലാം, അമരിയാക്കുടുംബത്തിൽയഹോഹനാൻ,
14മല്ലുക്കിക്കുടുംബത്തിൽ ജോനാഥൻ, ഷെബാനിയാക്കുടുംബത്തിൽ ജോസഫ്.
15ഹാറിംകുടുംബത്തിൽ അദ്നാ, മെറായോത്കുടുംബത്തിൽ ഹെൽക്കായ്,
16ഇദ്ദോക്കുടുംബത്തിൽ സഖറിയാ, ഗിന്നഥോൻ കുടുംബത്തിൽ മെഷുല്ലാം;
17അബിയാക്കുടുംബത്തിൽ സിക്രി; മിനിയാമിൻ, മൊവാദിയാക്കുടുംബത്തിൽ പിൽത്തായ്.
18ബിൽഗാക്കുടുംബത്തിൽ ഷമ്മുവാ, ഷമായാക്കുടുംബത്തിൽയഹോനാഥാൻ;
19യൊയാബിക്കുടുംബത്തിൽ മത്തെനായ്,യദായാക്കുടുംബത്തിൽ ഉസി;
20സല്ലായ്ക്കുടുംബത്തിൽ കല്ലായ്, അമോക്കുടുംബത്തിൽ ഏബെർ;
21ഹിൽക്കിയാക്കുടുംബത്തിൽ ഹ ഷാബിയാ;യദായാക്കുടുംബത്തിൽ നെത്തനേൽ.
22എലിയാഷിബ്, യോയാദാ, യോഹ നാൻ,യദുവാ എന്നിവരുടെ കാലത്ത് ലേവ്യരുടെയും പേർഷ്യാരാജാവായ ദാരിയൂസിന്റെ കാലംവരെ പുരോഹിതൻമാരുടെയും കുടുംബത്തലവൻമാരുടെയും പേരുവിവരംരേഖപ്പെടുത്തിയിരിക്കുന്നു.
23എലിയാഷിബിൻെറ പുത്രൻ യോഹനാൻെറ കാലംവരെ ദിനവൃത്താന്തഗ്രന്ഥത്തിൽ ലേവിക്കുടുംബത്തലവൻമാരുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നു.
24ഹഷാബിയാ, ഷറെബിയാ, കദ്മിയേലിൻെറ പുത്രൻയഷുവ എന്നിവർ തങ്ങൾക്ക് അഭിമുഖമായി നിന്ന് സഹോദരൻമാരോടൊത്ത് ദൈവപുരുഷനായ ദാവീദിന്റെ കൽപനയനുസരിച്ചുള്ള സ്തുതിയും കൃതജ്ഞതയുംയാമംതോറും ദൈവത്തിന് അർപ്പിച്ചു.
25മത്താനിയാ, ബക്ബുക്കിയാ, ഒബാദിയാ, മെഷുല്ലാം, തൽമോൻ, അക്കൂബ് എന്നിവരായിരുന്നു പടിവാതിൽക്കലുള്ള കലവറകളുടെ സംരക്ഷകരും കാവൽക്കാരും.
26ഇവർ യോസദാക്കിൻെറ പുത്രൻയഷുവയുടെ പുത്രൻ യോയാക്കിമിൻെറയും, ദേശാധിപനായ നെഹെമിയായുടെയും നിയമജ്ഞ നും പുരോഹിതനുമായ എസ്രായുടെയും സമ കാലികരായിരുന്നു.
മതിലിൻെറ പ്രതിഷ്ഠ
27ജറുസലെംമതിലിൻെറ പ്രതിഷ്ഠാകർമം കൈത്താളം, വീണ, കിന്നരം എന്നിവയോടുകൂടെ സ്തോത്രഗാനങ്ങൾ ആലപിച്ച് ആഘോഷിക്കാൻ എല്ലായിടങ്ങളിലുംനിന്നു ലേവ്യരെ വരുത്തി.
28നെത്തൊഫാത്യരുടെ ഗ്രാമങ്ങളിൽനിന്നും
29ജറുസലെമിൻെറ പ്രാന്തങ്ങളിൽനിന്നും ബത്ഗിൽഗാൽ, ഗേ ബാ, അസ്മാവെത്ത് എന്നിവിടങ്ങളിൽനിന്നും ഗായകർ വന്നുചേർന്നു. അവർ ജറുസലെമിനു ചുറ്റും ഗ്രാമങ്ങൾ നിർമിച്ചു.
30പുരോഹിതൻമാരും ലേവ്യരും തങ്ങളെത്തന്നെയും ജനത്തെയും കവാടങ്ങൾ, മതിൽ എന്നിവയെയും ശുദ്ധീകരിച്ചു.
31അനന്തരം, ഞാൻ യൂദായിലെ പ്രഭുക്കൻമാരെ മതിലിന്റെ മുകളിലേക്കാനയിക്കുകയും കൃതജ്ഞതാ സ്തോത്രങ്ങളോടെ ഘോഷയാത്രനടത്തുന്നതിനു രണ്ടു വലിയ ഗായകഗണങ്ങളെ നിയോഗിക്കുകയും ചെയ്തു. ഒരു ഗണം മതിലിനു മുകളിലൂടെ വലത്തോട്ടു ചവറ്റുവാതിൽവരെ പോയി.
32അവരുടെ പിന്നാലെ ഹോഷായായും യൂദാപ്രഭുക്കളിൽ പകുതിയും
33അസറിയാ, എസ്രാ, മെഷുല്ലാം,
34 യൂദാ, ബഞ്ചമിൻ, ഷമായാ, ജറെമിയാ എന്നിവരും
35കാഹളമൂതിക്കൊണ്ടു പുരോഹിതപ്രമുഖൻമാരിൽ ചിലരും നടന്നു. ജോനാഥാന്റെ പുത്രൻ സഖറിയായും - ജോനാഥാൻ ഷെമായായുടെയും ഷെമായാ, മത്താനിയായുടെയും മത്താനിയാ മിക്കായായുടെയും മിക്കായാ സക്കൂറിന്റെയും സക്കൂർ ആസാഫിന്റെയും പുത്രൻമാരായിരുന്നു.
36അവന്റെ സഹോദരൻമാരായ ഷെമായാ, അസറേൽ, മിലാലായ്, ഗിലാലായ്, മായ്, നെത്തനേൽ, യൂദാ, ഹനാനി എന്നിവരും ദൈവപുരുഷനായ ദാവീദിന്റെ വാദേ്യാപകരണങ്ങൾ വഹിച്ചുകൊണ്ടു നടന്നു. നിയമജ്ഞനായ എസ്രാ അവരുടെ മുൻപിൽ നടന്നു.
37ഈ സംഘം ഉറവവാതിൽ കടന്നു ദാവീദിന്റെ നഗരത്തിലേക്കുള്ള നടകൾ കയറി അവന്റെ കൊട്ടാരത്തിന്റെ പാർശ്വത്തിലുള്ള കയറ്റത്തിലൂടെ പോയി കിഴക്ക് ജലകവാടത്തിങ്കലെത്തി.
38കൃതജ്ഞതാസ്തോത്രമാലപിച്ചുകൊണ്ടു മറ്റേ സംഘം ഇടത്തു വശത്തേക്കു നീങ്ങുമ്പോൾ, ഞാൻ പകുതി ജനത്തോടൊത്ത് മതിലിലൂടെ ചൂളഗോപുരം കടന്ന് വിശാലമതിൽ വരെ അവരെ അനുഗമിച്ചു.
39അവർ എഫ്രായിംകവാടവും പ്രാചീനകവാടവും മത്സ്യകവാടവും ഹനാനേൽഗോപുരവും ശതഗോപുരവും അജകവാടവും പിന്നിട്ട് കാവൽപ്പുരയ്ക്കടുത്തുള്ള കവാടത്തിങ്കൽ എത്തിനിന്നു.
40കൃതജ്ഞതാസ്തോത്രമാലപിച്ചുകൊണ്ടിരുന്ന രണ്ടു ഗണങ്ങളും ഞാനും നേതാക്കൻമാരിൽ പകുതിയും
41കാഹളമൂതിക്കൊണ്ടു പുരോഹിതൻമാരായ എലിയാക്കിം, മാസെയാ, മിനായാമിൻ, മിക്കായാ, എലിയോവേനായ്, സഖറിയാ, ഹനാനിയാ എന്നിവരും
42പിന്നാലെ മാസെയാ, ഷമായാ, എലെയാസർ, ഉസി,യഹോഹനാൻ, മൽക്കിയാ, ഏലാം, ഏസർ എന്നിവരും ദേവാല യത്തിൽ എത്തി. എസ്രാഹിയായുടെ നേതൃത്വത്തിൽ ഗായകർ ഗാനമാലപിച്ചു.
43അന്ന് അവർ അനേകം ബലികളർപ്പിക്കുകയും ആനന്ദിക്കുകയും ചെയ്തു. വലിയ ആഹ്ലാദത്തിന് ദൈവം അവർക്ക് ഇടനൽകി. സ്ത്രീകളും കുട്ടികളും അതിൽ പങ്കുചേർന്നു. ജറുസലെമിൻെറ ആഹ്ലാദത്തിമിർപ്പുകൾ അകലെ കേൾക്കാമായിരുന്നു.
44പുരോഹിതൻമാർക്കും ലേവ്യർക്കും പട്ടണങ്ങളോടു ചേർന്നുള്ള വയലുകളിൽ നിന്നു നിയമപ്രകാരം ലഭിക്കേണ്ട സംഭാവനകളും ആദ്യഫലങ്ങളും ദശാംശങ്ങളും സംഭരിച്ച് കലവറകളിൽ സൂക്ഷിക്കാൻ ആളുകളെ അന്നു നിയോഗിച്ചു. ദേവാലയശുശ്രൂഷകരായ പുരോഹിതൻമാരിലും ലേവ്യരിലും യൂദാജനം സംപ്രീതരായിരുന്നു.
45അവർ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും അനുഷ്ഠിച്ചിരുന്നു. ദാവീദിന്റെയും പുത്രൻ സോളമന്റെയും അനുശാസനമനുസരിച്ച് ഗായകൻമാരും വാതിൽക്കാവൽക്കാരും തങ്ങളുടെ കർത്തവ്യം നിർവഹിച്ചു.
46പണ്ടു ദാവീദിന്റെയും ആസാഫിന്റെയും കാലത്ത് ഗായകൻമാർക്കു നേതാവുണ്ടായിരുന്നു. സ്തുതിയുടെയും കൃതജ്ഞ തയുടെയും ഗാനങ്ങൾ ദൈവസന്നിധിയിൽ അവർ ആലപിച്ചിരുന്നു.
47സെറുബാബേ ലിൻെറയും നെഹെമിയായുടെയും കാലത്ത് ഇസ്രായേൽജനം ഗായകൻമാർക്കും വാതിൽകാവൽക്കാർക്കും ദിവസേന വിഹിതം നൽകിയിരുന്നു. ലേവ്യർക്കും വിഹിതം കൊടുത്തിരുന്നു. ലേവ്യർ അഹറോന്റെ പുത്രൻമാർക്കുള്ള ഓഹരി നീക്കിവയ്ക്കുകയുംചെയ്തിരുന്നു.