Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

നെഹെമിയാ 6

അധ്യായങ്ങൾ

നെഹെമിയായ്ക്കെതിരേ ഗൂഢാലോചന

1ഞാൻ കതകു കൊളുത്തിയില്ലെങ്കിലും മതിൽ പണിത് വിടവുകൾ അടച്ചു എന്നു സൻബല്ലാത്തും തോബിയായും അറേബ്യനായ ഗഷെമും മറ്റു ശത്രുക്കളും അറിഞ്ഞു.
2സൻബല്ലാത്തും ഗഷെമും എനിക്കു സന്ദേശം അയച്ചു: വരുക, ഓനോസമതലത്തിൽ ഏതെങ്കിലും ഗ്രാമത്തിൽ വച്ചു നമുക്ക് ഒരു കൂടിക്കാഴ്ച നടത്താം. എന്നെ ഉപദ്രവിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം.
3ഞാൻ ദൂതൻമാരെ അയച്ച് അവരോടു പറഞ്ഞു: ഞാനൊരു വലിയ കാര്യം ചെയ്യുകയാണ്; എനിക്കു വരുക സാധ്യമല്ല. ഞാൻ ഇറങ്ങിവന്ന് പണിക്ക് മുടക്കം വരുത്തുന്നതെന്തിന്?
4അവർ നാലുപ്രാവശ്യം ഈ സന്ദേശമയയ്ക്കുകയും ഞാൻ ഇതേ ഉത്തരം നൽകുകയും ചെയ്തു.
5അഞ്ചാം പ്രാവശ്യവും സൻബല്ലാത് ഭൃത്യനെ തുറന്ന കത്തുമായി അയ ച്ചു.
6അതിൽ ഇങ്ങനെ എഴുതിയിരുന്നു, നീയും യഹൂദൻമാരും എതിർക്കാൻ ഉദ്ദേശിച്ചാണ് മതിൽ പണിയുന്നതെന്നും നീ അവരുടെ രാജാവാകാൻ ഉദ്ദേശിക്കുന്നുവെന്നും ജനതകളുടെ ഇടയിൽ കേൾവിയുണ്ട്. ഗഷെമും അതുതന്നെ പറയുന്നു.
7 യൂദായിൽ ഒരു രാജാവുണ്ടായിരിക്കുന്നുവെന്ന് നിന്നെക്കുറിച്ചു ജറുസലെമിൽ വിളംബരം ചെയ്യുന്നതിന് നീ പ്രവാചകരെ നിയോഗിച്ചിരിക്കുന്നു എന്നും കേൾക്കുന്നു. ഇവയെല്ലാം രാജസന്നിധിയിൽ അറിയിക്കും. അതിനാൽ വരുക, നമുക്കു കൂടിയാലോചന നടത്താം.
8ഞാൻ അവനു മറുപടി നൽകി: നീ പറയുന്നതൊന്നും നടന്നിട്ടില്ല. എല്ലാം നിന്റെ സങ്കൽപമാണ്.
9ജോലി ചെയ്യാനാവാത്തവിധം ഞങ്ങളുടെ കരങ്ങൾ തളർന്നുപോകും എന്നു കരുതി അവർ ഞങ്ങളെ ഭയപ്പെടുത്താൻ ഉദ്യമിച്ചു. ദൈവമേ, അവിടുന്ന് ഇപ്പോൾ എന്റെ കരങ്ങൾ ശക്തിപ്പെടുത്തണമേ!
10വീട്ടുതടങ്കലിൽ ആയിരുന്ന ഷെമായായുടെ അടുത്തു ഞാൻ ചെന്നു. അവൻ മെഹഥാബേലിൻെറ പുത്രനായ ദലായായുടെ മകനാണ്. അവൻ എന്നോടു പറഞ്ഞു: നമുക്കു ദേവാലയത്തിനുള്ളിൽ കതകടച്ച് ഇരിക്കാം. അവർ അങ്ങയെ കൊല്ലാൻ നോക്കുന്നു; രാത്രിയിൽ അവർ വരും.
11ഞാൻ പറഞ്ഞു: എന്നെപ്പോലുള്ള ഒരാൾ പേടിച്ചോടുകയോ? എന്നെപ്പോലുള്ള ആരെങ്കിലും ദേവാലയത്തിനുള്ളിൽ ഒളിച്ച് ജീവൻ രക്ഷിക്കുമോ? ഞാൻ അതു ചെയ്യുകയില്ല.
12അവന്റെ വാക്കുകൾ ദൈവപ്രചോദിതമല്ലെന്നും തോബിയായും സൻബല്ലാത്തും കൂലിക്കെടുത്തതുകൊണ്ടാണ് എനിക്കെതിരേ പ്രവചിക്കുന്നതെന്നും എനിക്കു മനസ്സിലായി.
13ഭയപ്പെട്ട് ഇപ്രകാരം പ്രവർത്തിച്ച്, ഞാൻ പാപം ചെയ്യുന്നതിനും അങ്ങനെ എനിക്കു ദുഷ്കീർത്തിയുണ്ടായി എന്നെ അവഹേ ളിക്കുന്നതിനും വേണ്ടി അവർ അവനെ കൂലിക്കെടുത്തതാണ്.
14എന്റെ ദൈവമേ, തോബിയായ്ക്കും സൻബല്ലാത്തിനും അവരുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം നൽകണമേ! പ്രവാചികയായ നൊവാദിയായെയും എന്നെ ഭയപ്പെടുത്താനുദ്യമിച്ച മറ്റു പ്രവാചകൻമാരെയും ഓർക്കണമേ!

മതിൽ പൂർത്തിയാകുന്നു

15അങ്ങനെ, അൻപത്തിരണ്ടാം ദിവസം എലൂൾ മാസം ഇരുപത്തഞ്ചാം ദിവസം പണിപൂർത്തിയായി.
16ഇതറിഞ്ഞു ഞങ്ങളുടെ ശത്രുക്കളും ചുറ്റുമുള്ള ജനതകളും ഭയപ്പെട്ടു. അവർക്ക് ആത്മവിശ്വാസം നശിച്ചു. ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താലാണ് ഈ പണി നടന്നതെന്ന് അവർ മനസ്സിലാക്കി.
17അക്കാലത്ത് യൂദായിലെ ശ്രേഷ്ഠൻമാരും തോബിയായും തമ്മിൽ കത്തിടപാടുകൾ ഉണ്ടായിരുന്നു.
18അവൻ ആരായുടെ പുത്രൻ ഷെക്കാനിയായുടെ ജാമാതാവായിരുന്നു. തോബിയായുടെ പുത്രൻ യോഹനാൻ ബറെക്കിയായുടെ പുത്രൻ മെഷുല്ലാമിൻെറ മകളെയാണ് വിവാഹം ചെയ്തിരുന്നത്. അതിനാൽ, യൂദായിൽ പലരും അവന്റെ പക്ഷത്തായിരുന്നു.
19അവർ എന്റെ മുൻ പിൽ അവനെ പ്രശംസിച്ചു. ഞാൻ പറഞ്ഞവയെല്ലാം അവനെ അറിയിക്കുകയും ചെയ്തു. തോബിയാ എനിക്കു ഭീഷണിക്കത്തുകൾ അയച്ചുകൊണ്ടിരുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്