Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഹെബ്രായർ 2

അധ്യായങ്ങൾ

രക്ഷ ക്രിസ്തുവിലൂടെ

1നാം കേട്ടിട്ടുള്ള കാര്യങ്ങളിൽനിന്ന് അകന്നുപോകാതിരിക്കാൻ അവയിൽ കൂടുതൽ ശ്രദ്ധിക്കുക ആവശ്യമാണ്.
2ദൂതൻമാർ പറഞ്ഞവാക്കുകൾ സത്യമാവുകയും നിയമലംഘനത്തിനും അനുസരണമില്ലായ്മയ്ക്കും തക്ക ശിക്ഷ ലഭിക്കുകയും ചെയ്തെങ്കിൽ
3ഇത്ര മഹത്തായരക്ഷയെ അവഗണിക്കുന്ന നാം ശിക്ഷയിൽനിന്ന് എങ്ങനെ ഒഴിവാക്കപ്പെടും? ആരംഭത്തിൽ കർത്താവുതന്നെയാണ് അതു പ്രഖ്യാപിച്ചത്. അവിടുത്തെ വാക്കു ശ്രവിച്ചവർ നമുക്ക് അതു സ്ഥിരീകരിച്ചുതന്നു.
4അടയാളങ്ങൾ, അദ്ഭുതങ്ങൾ, പലവിധത്തിലുള്ള ശക്തമായ പ്രവൃത്തികൾ എന്നിവ കൊണ്ടും തന്റെ ഇഷ്ടത്തിനൊത്തു പരിശുദ്ധാത്മാവിനെ ദാനം ചെയ്തുകൊണ്ടും ദൈവംതന്നെ ഇതിനു സാക്ഷ്യം നൽകിയിരിക്കുന്നു.
5എന്തെന്നാൽ, നാം പരാമർശിക്കുന്ന ഭാവിലോകത്തെ ദൂതൻമാർക്കല്ലല്ലോ അവിടുന്ന് അധീനമാക്കിയത്.
6ഇതെക്കുറിച്ച് ഒരിടത്ത് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: അങ്ങു മനുഷ്യനെ ഓർക്കാൻ അവൻ ആരാണ്? അങ്ങു ശ്രദ്ധിക്കാൻ മനുഷ്യപുത്രൻ ആരാണ്?
7ദൂതൻമാരെക്കാൾ അൽപം താഴ്ന്നവനായി അങ്ങ് അവനെ സൃഷ്ടിച്ചു; മഹിമയും ബഹുമാനവുംകൊണ്ട് അവനെ കിരീടമണിയിച്ചു.
8സമസ്തവും അവന്റെ പാദങ്ങളുടെ കീഴിലാക്കി. എല്ലാം അവന്റെ അധീനതയിലാക്കിയപ്പോൾ അവനു കീഴ്പ്പെടാത്തതായി ഒന്നും അവിടുന്ന് അവശേഷിപ്പിച്ചില്ല. എന്നാൽ, എല്ലാം അവന് അധീനമായതായി നാം കാണുന്നില്ല.
9മരണത്തെ ആശ്ലേഷിക്കാനായി ദൂതൻമാരെക്കാൾ അൽപം താഴ്ത്തപ്പെട്ടവനായ യേശു മരണത്തിന് അധീനനാവുകയും മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു.
10ആർക്കുവേണ്ടിയും ആരുമൂലവും എല്ലാം നിലനിൽക്കുന്നുവോ, ആര് അനേകം പുത്രൻമാരെ മഹത്വത്തിലേക്കു നയിക്കുന്നുവോ ആ രക്ഷയുടെ കർത്താവിനെ അവിടുന്നു സഹനംവഴി പരിപൂർണനാക്കുക തികച്ചും ഉചിതമായിരുന്നു.
11വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും ഉദ്ഭവിക്കുന്നത് ഒരുവനിൽ നിന്നുതന്നെ. അതിനാൽ അവരെ സഹോദരർ എന്നു വിളിക്കാൻ അവൻ ലജ്ജിച്ചില്ല.
12അവൻ പറയുന്നു: അങ്ങേനാമം എന്റെ സഹോദരരെ ഞാൻ അറിയിക്കും. സഭാമധേ്യ അങ്ങേക്കു ഞാൻ സ്തുതിഗീതം ആലപിക്കും.
13വീണ്ടും, ഞാൻ അവനിൽ വിശ്വാസം അർപ്പിക്കും എന്നും ഇതാ, ഞാനും എനിക്കുദൈവം നൽകിയ മക്കളും എന്നും അവൻ പറയുന്നു.
14മക്കൾ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ അവനും അവയിൽ ഭാഗഭാക്കായി.
15അത് മരണത്തിൻമേൽ അധികാരമുള്ള പിശാചിനെ തന്റെ മരണത്താൽ നശിപ്പിച്ച് മരണ ഭയത്തോടെ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്.
16എന്തെന്നാൽ, അവൻ സ്വന്തമായി എടുത്തത് ദൈവദൂതൻമാരെയല്ല, അബ്രാഹത്തിന്റെ സന്തതിയെയാണ്.
17ജനങ്ങളുടെ പാപങ്ങൾക്കു പരിഹാരംചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളിൽ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാൻ അവൻ എല്ലാകാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു.
18അവൻ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാൻ അവനു സാധിക്കുമല്ലോ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്