Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഹെബ്രായർ 1

അധ്യായങ്ങൾ

ദൈവപുത്രൻ

1പൂർവകാലങ്ങളിൽ പ്രവാചകൻമാർ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കൻമാരോടു സംസാരിച്ചിട്ടുണ്ട്.
2എന്നാൽ, ഈ അവസാന നാളുകളിൽ തന്റെ പുത്രൻവഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവൻ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു.
3അവൻ അവിടുത്തെ മഹത്വത്തിന്റെ തേജസ്സും സത്തയുടെ മുദ്രയുമാണ്. തന്റെ ശക്തിയുടെ വചനത്താൽ അവൻ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു. പാപങ്ങളിൽനിന്നു നമ്മെ ശുദ്ധീകരിച്ചതിനു ശേഷം അത്യുന്നതങ്ങളിലുള്ള മഹത്വത്തിന്റെ വലത്തുഭാഗത്ത് അവൻ ഉപവിഷ്ടനായി.
4അവൻ അവകാശമാക്കിയ നാമം ദൈവദൂതൻമാരുടേതിനേക്കാൾ ശ്രേഷ്ഠമായിരിക്കുന്നതുപോലെ അവനും അവരെക്കാൾ ശ്രേഷ്ഠനാണ്.

ദൂതൻമാരെക്കാൾ ശ്രേഷ്ഠൻ

5ഏത് ദൂതനോടാണ് നീ എന്റെ പുത്രനാണ്, ഇന്നു ഞാൻ നിനക്കു ജൻമമേകി എന്നും ഞാൻ അവനു പിതാവും, അവൻ എനിക്കു പുത്രനുമായിരിക്കും എന്നും ദൈവം അരുളിച്ചെയ്തിട്ടുള്ളത്?
6വീണ്ടും, തന്റെ ആദ്യജാതനെ ലോകത്തിലേക്ക് അയച്ചപ്പോൾ അവിടുന്നു പറഞ്ഞു: ദൈവത്തിന്റെ ദൂതൻമാരെല്ലാം അവനെ ആരാധിക്കട്ടെ.
7അവിടുന്നു തന്റെ ദൂതൻമാരെ കാറ്റും ശുശ്രൂഷകരെ തീനാളങ്ങളും ആക്കുന്നു എന്നു ദൂതൻമാരെക്കുറിച്ചു പറഞ്ഞിരിക്കുന്നു.
8എന്നാൽ, പുത്രനെപ്പറ്റി പറയുന്നു: ദൈവമേ, അങ്ങയുടെ സിംഹാസനം എന്നേക്കും നിലനിൽക്കുന്നു. അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോൽ നീതിയുടെ ചെങ്കോലാണ്.
9അങ്ങു നീതിയെ സ്നേഹിച്ചു; അനീതിയെ വെറുത്തു. അതിനാൽ, അങ്ങയുടെ സ്നേഹിതരെക്കാൾ അധികമായി സന്തോഷത്തിന്റെ തൈലം കൊണ്ടു ദൈവം, അങ്ങയുടെ ദൈവം, അങ്ങയെ അഭിഷേകം ചെയ്തിരിക്കുന്നു.
10കർത്താവേ, ആദിയിൽ അങ്ങു ഭൂമിക്ക് അടിസ്ഥാനമിട്ടു. ആകാശം അങ്ങയുടെ കരവേലയാണ്.
11അവയൊക്കെ നശിക്കും. അങ്ങുമാത്രം നിലനിൽക്കും. വസ്ത്രംപോലെ അവ പഴകിപ്പോകും.
12മേലങ്കിപോലെ അങ്ങ് അവയെ മടക്കും. വസ്ത്രംപോലെ അവ മാറ്റപ്പെടും. എന്നാൽ, അങ്ങേക്കു മാറ്റമില്ല. അങ്ങയുടെ വത്സരങ്ങൾ അവസാനിക്കുകയുമില്ല.
13നിന്റെ ശത്രുക്കളെ ഞാൻ നിനക്കു പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്കുക എന്ന് ഏതു ദൂതനോടാണ് എപ്പോഴെങ്കിലും അവിടുന്നു പറഞ്ഞിട്ടുള്ളത്?
14രക്ഷയുടെ അവകാശികളാകാനിരിക്കുന്നവർക്കു ശുശ്രൂഷചെയ്യാൻ അയയ്ക്കപ്പെട്ട സേവകാത്മാക്കളല്ലേ അവരെല്ലാം?
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്