Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ബാറൂക്ക് 3

അധ്യായങ്ങൾ
1സർവശക്തനായ കർത്താവേ, ഇസ്രായേലിന്റെ ദൈവമേ, ദുഃഖിതമായ ആത്മാവും തളർന്ന ഹൃദയവും ഇതാ, അങ്ങയോടു നിലവിളിക്കുന്നു.
2കർത്താവേ,ശ്രവിക്കണമേ, കരുണ തോന്നണമേ. ഞങ്ങൾ അങ്ങയുടെ മുൻപിൽ പാപം ചെയ്തിരിക്കുന്നു.
3അങ്ങ് എന്നേക്കും സിംഹാസനസ്ഥനാണ്. ഞങ്ങളോ എന്നേക്കുമായി നശിക്കുന്നു.
4സർവശക്തനായ കർത്താവേ, ഇസ്രായേലിന്റെ ദൈവമേ, ഇസ്രായേലിലെ മരണത്തിന് ഉഴിഞ്ഞിട്ടവരുടെ, ഞങ്ങളുടെ ദൈവമായ കർത്താവിന്റെ സ്വരം ശ്രവിക്കാതെ അവിടുത്തെ മുൻപിൽ പാപം ചെയ്യുകയും അങ്ങനെ ഞങ്ങളുടെ മേൽ അനർഥം വരുത്തിവയ്ക്കുകയും ചെയ്തവരുടെ മക്കളുടെ, പ്രാർഥന ശ്രവിക്കണമേ.
5ഞങ്ങളുടെ പിതാക്കൻമാരുടെ അപരാധങ്ങൾ ഓർക്കാതെ, അങ്ങയുടെ നാമത്തെയും ശക്തിയെയും ഇപ്പോൾ സ്മരിക്കണമേ.
6എന്തെന്നാൽ, അങ്ങാണ് ഞങ്ങളുടെ ദൈവമായ കർത്താവ്.
7കർത്താവേ, അങ്ങയെ ഞങ്ങൾ സ്തുതിക്കും. അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിനായി അങ്ങയെക്കുറിച്ചുള്ള ഭയം ഞങ്ങളുടെ ഹൃദയത്തിൽ അങ്ങ് നിക്ഷേപിച്ചു. അങ്ങയുടെ മുൻപിൽ പാപം ചെയ്ത ഞങ്ങളുടെ പിതാക്കൻമാരുടെ അകൃത്യങ്ങൾ ഞങ്ങൾ ഹൃദയത്തിൽ നിന്ന് ഉപേക്ഷിച്ചിരിക്കുന്നതിനാൽ ഞങ്ങളുടെ പ്രവാസത്തിൽ ഞങ്ങൾ അങ്ങയെ പുകഴ്ത്തും.
8ഞങ്ങളുടെ ദൈവമായ കർത്താവിനെ ഉപേക്ഷിച്ച ഞങ്ങളുടെ പിതാക്കൻമാരുടെ അകൃത്യങ്ങൾ നിമിത്തം ഞങ്ങൾ നിന്ദയും ശാപവും ശി ക്ഷയും ഏറ്റുകൊണ്ട് അങ്ങ് ഞങ്ങളെ ചിത റിച്ചു കളഞ്ഞഇടങ്ങളിൽ ഇതാ, ഞങ്ങൾ ഇന്നും പ്രവാസികളായി കഴിയുന്നു.

യഥാർഥജ്ഞാനം

9ഇസ്രായേലേ, ജീവന്റെ കൽപനകൾ കേൾക്കുക, ശ്രദ്ധാപൂർവം ജ്ഞാനമാർജിക്കുക,
10ഇസ്രായേലേ, നീ ശത്രുരാജ്യത്ത് അകപ്പെടാൻ എന്താണു കാരണം? വിദേശത്തുവച്ചു വാർധക്യം പ്രാപിക്കുന്നതെന്തുകൊണ്ട്? മൃതരോടൊപ്പം അശുദ്ധനാകാൻ കാരണമെന്ത്?
11പാതാളത്തിൽ പതിക്കുന്ന വരോടൊപ്പം നീ ഗണിക്കപ്പെടുന്നതെന്തുകൊണ്ട്?
12ജ്ഞാനത്തിന്റെ ഉറവിടം നീ പരിത്യജിച്ചു.
13ദൈവത്തിന്റെ മാർഗത്തിൽ ചരിച്ചിരുന്നെങ്കിൽ നീ എന്നേക്കും സമാധാനത്തിൽ വസിക്കുമായിരുന്നു.
14ജ്ഞാനവും ശക്തിയും വിവേകവും എവിടെയുണ്ടെന്ന് അറിയുക. ദീർഘായുസ്സും ജീവനും സമാധാനവും കണ്ണുകൾക്കു പ്രകാശവും എവിടെയുണ്ടെന്ന് അപ്പോൾ നീ ഗ്രഹിക്കും.
15അവളുടെ നികേതനം ആരാണ് കണ്ടെണ്ടത്തിയത്? ആര് അവളുടെ കലവറയിൽ പ്രവേശിച്ചിട്ടുണ്ട്?
16ജനതകളുടെ രാജാക്കൻമാർ എവിടെ? ഭൂമിയിലെ മൃഗങ്ങളെ ഭരിക്കുന്നവരെവിടെ?
17ആകാശത്തിലെ പക്ഷികളെക്കൊണ്ടു വിനോദിക്കുന്നവർ എവിടെ? എത്ര കിട്ടിയാലും മതിവരാത്ത സ്വർണത്തിലും വെ ള്ളിയിലും വിശ്വാസമർപ്പിച്ച് അതു സംഭരിച്ചുവയ്ക്കുന്നവരെവിടെ?
18പണം നേടാൻ ആർത്തി പൂണ്ട് അതിരറ്റ് അധ്വാനിക്കുന്നവരെവിടെ?
19അവർ അപ്രത്യക്ഷരായി, പാതാളത്തിൽ നിപതിച്ചു. അവരുടെ സ്ഥാനത്ത് മറ്റുള്ളവർ വന്നിരിക്കുന്നു.
20പുതുതലമുറ പകൽവെളിച്ചം കാണുകയും ഭൂമിയിൽ വസിക്കുകയും ചെയ്തു. എന്നാൽ, അറിവിലേക്കുള്ള മാർഗം അവർ പഠിച്ചില്ല; അവളുടെ പാതകൾ മനസ്സിലാക്കിയില്ല; അവളെ കര സ്ഥമാക്കിയുമില്ല;
21അവരുടെ പുത്രൻമാർ അവളുടെ പാതയിൽനിന്നു വ്യതിചലിച്ച് അകന്നുപോയി.
22കാനാനിൽ അവളെപ്പറ്റി കേട്ടിട്ടില്ല. തേമാനിൽ അവളെ കണ്ടിട്ടില്ല.
23ഭൂമിയിൽ ജ്ഞാനം അനേ്വഷിക്കുന്ന ഹാഗാറിന്റെ പുത്രൻമാരോ മിദിയാനിലെയും തേമാനിലെയും വ്യാപാരികളോ ജ്ഞാനാനേ്വഷികളോ, കഥ ചമയ്ക്കുന്നവരോ ജ്ഞാനത്തിലേക്കുള്ള മാർഗം മനസ്സിലാക്കിയിട്ടില്ല; അവളുടെ പാതകളെക്കുറിച്ചു ചിന്തിച്ചിട്ടുമില്ല.
24ഇസ്രായേലേ, ദൈവത്തിന്റെ ആലയം എത്ര വലുതാണ്! അവിടുത്തെ ദേശം വിസ്തൃതമാണ്.
25അതു വിസ്തൃതവും അതിരറ്റതുമാണ്; ഉന്നതവും അപരിമേയവുമാണ്.
26പണ്ടുമുതലേ പ്രശസ്തരായ മല്ലൻമാരും അതികായൻമാരുംയുദ്ധവിദഗ്ധൻമാരും അവിടെ ജനിച്ചു.
27ദൈവം അവരെ തിരഞ്ഞെടുത്തില്ല; അറിവിന്റെ മാർഗം കാണിച്ചുകൊടുത്തുമില്ല.
28ജ്ഞാനമില്ലാതിരുന്നതിനാൽ അവർ നശിച്ചു. അവരുടെ ഭോഷത്തം നിമിത്തം അവർ നശിച്ചു.
29ആരാണു സ്വർഗത്തിൽ കയറി അവളെ പിടിച്ചു മേഘത്തിൽ നിന്നു താഴെക്കൊണ്ടുവരുന്നത്?
30സമുദ്രം കടന്ന് അവളെ കണ്ടുപിടിച്ചത് ആര്? തനി സ്വർണം കൊടുത്ത് ആര് അവളെ വാങ്ങും?
31അവളുടെ അടുത്തേക്കുള്ള മാർഗം ആർക്കും അറിവില്ല. ആ മാർഗത്തെക്കുറിച്ചു ശ്രദ്ധിക്കുന്നവരുമില്ല.
32എന്നാൽ എല്ലാം അറിയുന്നവൻ അവളെ അറിയുന്നു. അവിടുന്ന് അവളെ തൻെറ അറിവുകൊണ്ടു കണ്ടെണ്ടത്തി. എന്നേക്കുമായി ഭൂമിയെ സ്ഥാപിച്ചവൻ അതു നാൽക്കാലികളെക്കൊണ്ടു നിറച്ചു.
33അവിടുന്ന് പ്രകാശം അയയ്ക്കുന്നു, അതു പോകുന്നു. അവിടുന്ന് വിളിച്ചു; ഭയത്തോടുകൂടെ അത് അനുസരിച്ചു.
34ന ക്ഷത്രങ്ങൾ തങ്ങളുടെയാമങ്ങളിൽ പ്രകാശിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു. അവിടുന്ന് അവയെ വിളിച്ചു. ഇതാ, ഞങ്ങൾ എന്ന് അവ പറഞ്ഞു. തങ്ങളെ സൃഷ്ടിച്ചവനുവേണ്ടി അവ സന്തോഷപൂർവം മിന്നിത്തിളങ്ങി.
35അവിടുന്നാണ് നമ്മുടെ ദൈവം. അവിടുത്തോടു തുലനം ചെയ്യാൻ ഒന്നുമില്ല.
36അവിടുന്ന് അറിവിലേക്കുള്ള എല്ലാ വഴികളും കണ്ടെണ്ടത്തി. അവളെ തൻെറ ദാസനായ യാക്കോബിന്, താൻ സ്നേഹിച്ച ഇസ്രായേലിന്, കൊടുത്തു.
37അനന്തരം അവൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുകയും മനുഷ്യരുടെയിടയിൽ വസിക്കുകയും ചെയ്തു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്