Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 സാമുവൽ 19

അധ്യായങ്ങൾ

ദാവീദ് ജറുസലെമിലേക്കു മടങ്ങുന്നു

1അബ്സലോമിനെക്കുറിച്ചു രാജാവു വിലപിക്കുന്നതായി യോവാബ് കേട്ടു.
2രാജാവു തൻെറ മകനെക്കുറിച്ച് ദുഃഖിച്ചിരിക്കുന്നു എന്ന് കേട്ടതുകൊണ്ട് അന്നത്തെ വിജയം ജനത്തിനും ദുഃഖമായിത്തീർന്നു.
3തോറ്റോടുന്നവരെപ്പോലെ ലജ്ജിച്ച് അവർ പട്ട ണത്തിലേക്കു പതുങ്ങിക്കയറി.
4രാജാവു മുഖം മറച്ച് ഉച്ചത്തിൽ നിലവിളിച്ചു: എന്റെ മകനേ, അബ്സലോമേ! അബ്സലോമേ! എന്റെ മകനേ!
5അപ്പോൾ യോവാബ് കൊട്ടാരത്തിൽ രാജാവിന്റെ യടുക്കൽച്ചെന്നു പറഞ്ഞു: അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രൻമാരുടെയും ഭാര്യമാരുടെയും ഉപ നാരികളുടെയും ജീവൻ രക്ഷിച്ച അങ്ങയുടെ സകല ഭൃത്യൻമാരെയും അങ്ങ് ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു.
6അങ്ങയെ ദേ്വഷിക്കുന്നവരെ അങ്ങു സ്നേഹിക്കുകയും, സ്നേഹിക്കുന്നവരെ ദേ്വഷിക്കുകയും ചെയ്യുന്നു. അങ്ങയുടെ പടത്തലവൻമാരും സൈനികരും അങ്ങേക്ക് ഒന്നുമല്ലെന്ന് അങ്ങ് ഇന്നുതെളിയിച്ചിരിക്കുന്നു. അബ്സലോം ജീവിച്ചിരിക്കുകയും ഞങ്ങളെല്ലാവരും മരിക്കുകയും ചെയ്തിരുന്നെങ്കിൽ അങ്ങേക്കു സന്തോഷമാകുമായിരുന്നുവെന്ന് ഇന്നു ഞാൻ മനസ്സിലാക്കുന്നു.
7അതുകൊണ്ട്, എഴുന്നേറ്റ് അങ്ങയുടെ ഭൃത്യൻമാരോടു ദയവായി സംസാരിക്കുക, അങ്ങ് ഇതു ചെയ്യുന്നില്ലെങ്കിൽ അവരിൽ ഒരുവൻ പോലും നാളെ പ്രഭാതമാകുമ്പോൾ അങ്ങയോടൊപ്പമുണ്ടാവില്ലെന്ന് കർത്താവിന്റെ നാമത്തിൽ ഞാൻ സത്യംചെയ്യുന്നു; അത് അങ്ങയുടെയൗവനം മുതൽ ഇന്നുവരെ അങ്ങേക്കു സംഭവിച്ചിട്ടുള്ള എല്ലാ തിൻമകളെയുംകാൾ ഭയങ്കരമായിരിക്കും.
8രാജാവ് എഴുന്നേറ്റു നഗരവാതിൽക്കൽ ഉപവിഷ്ടനായി. അതുകേട്ട് ജനം അവന്റെ യടുക്കൽ കൂടി. ഇതിനിടെ ഇസ്രായേല്യർ സ്വഭവനങ്ങളിലേക്ക് ഓടിപ്പോയിരുന്നു.
9ഇസ്രായേൽഗോത്രങ്ങളിലെ ജനങ്ങൾ പരസ്പരം പറഞ്ഞു: രാജാവു നമ്മെ ശത്രുക്കളിൽനിന്നും ഫിലിസ്ത്യരിൽനിന്നും രക്ഷിച്ചു. ഇപ്പോഴോ അബ്സലോം നിമിത്തം അവൻ നാടുവിട്ട് ഓടിപ്പോയിരിക്കുന്നു.
10അബ്സലോമിനെ നാം രാജാവായി അഭിഷേകം ചെയ്തു. എന്നാൽ, അവൻ യുദ്ധത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. ആകയാൽ, ദാവീദ് രാജാവിനെ തിരികെ കൊണ്ടുവരാൻ ആരും ശ്രമിക്കാത്തതെന്ത്?
11ദാവീദ് രാജാവ് പുരോഹിതൻമാരായ സാദോക്കിനും അബിയാഥറിനും ഈ സന്ദേശം കൊടുത്തയച്ചു: യൂദാശ്രേഷ്ഠൻമാരോടു പറയുവിൻ: ഇസ്രായേലിന്റെ മുഴുവൻ അഭിപ്രായം രാജസന്നിധിയിലെത്തിയിരിക്കേ, രാജാവിനെ തിരികെ കൊണ്ടുപോകുന്നതിൽ അമാന്തിക്കുന്നതെന്ത്?
12എന്റെ ചാർച്ചക്കാരല്ലയോ നിങ്ങൾ? എന്റെ അസ്ഥിയിൽനിന്നും മാംസത്തിൽനിന്നുമുള്ളവർ? എന്നെതിരികെ കൊണ്ടുപോകാൻ അവസാനം വരുന്നവർ നിങ്ങളായിരിക്കണമോ?
13അമാസയോടു പറയുവിൻ: നീ എന്റെ അസ്ഥിയും മാംസവുമല്ലയോ?യോവാബിൻെറ സ്ഥാനത്തു ഞാൻ നിന്നെ സൈന്യത്തിന്റെ അധിപതിയാക്കുന്നില്ലെങ്കിൽ ദൈവം എന്നെ ശിക്ഷിച്ചുകൊള്ളട്ടെ!
14ദാവീദിന്റെ വാക്കുകൾ യൂദായിൽ സക ലരുടെയും ഹൃദയം കവർന്നു. അങ്ങ് സേവ കൻമാരോടുകൂടെ മടങ്ങിവരുക എന്ന് അവർ അവനു സന്ദേശമയച്ചു. രാജാവ് ജോർദാനിലേക്കു മടങ്ങിവന്നു.
15അവനെ എതിരേറ്റ് നദികടത്തി കൊണ്ടുവരാൻ യൂദായിലെ ജനങ്ങൾ ഗിൽഗാലിൽ എത്തി.
16അവരോടൊപ്പം ബഹൂറിമിൽ നിന്നുള്ള ബഞ്ചമിൻവംശജനായ ഗേരയുടെ മകൻ ഷിമെയി ദാവീദിനെ എതിരേൽക്കാൻ ബദ്ധപ്പെട്ടു ചെന്നു.
17ബഞ്ചമിൻ ഗോത്രക്കാരായ ആയിരംപേരും അവനോടുകൂടെ ഉണ്ടായിരുന്നു. സാവൂളിന്റെ വീട്ടുകാര്യസ്ഥനായ സീബയും പതിനഞ്ചു പുത്രൻമാരോടും ഇരുപതു ഭൃത്യൻമാരോടും കൂടെ ജോർദാനിൽ രാജസന്നിധിയിൽ എത്തി.
18രാജകുടുംബത്തെ ഇക്കരെ കടത്താനും അവന്റെ ഇഷ്ടം ചെയ്യാനും അവർ നദികടന്നു ചെന്നു. രാജാവു നദികടക്കാൻ തുടങ്ങവെ, ഗേരയുടെ മകൻ ഷിമെയി അവന്റെ മുൻപിൽ താണുവീണു.
19അവൻ രാജാവിനോടു പറഞ്ഞു:യജമാനനേ, അങ്ങു ജറുസലെം വിട്ടുപോയ ദിവസം അടിയൻ ചെയ്ത കുറ്റം അങ്ങു ക്ഷമിക്കുകയും മറക്കുകയും ചെയ്യണമേ! അത് അങ്ങ് ഓർക്കരുതേ!
20അടിയനു തെറ്റു പറ്റിയെന്ന് അറിയുന്നു. അതുകൊണ്ട്യജമാനനെ എതിരേൽക്കാൻ അടിയൻ ഇതാ ജോസഫിന്റെ ഭവനത്തിൽനിന്ന് എല്ലാവരിലും മുൻപേ വന്നിരിക്കുന്നു. സെരൂയയുടെ മകൻ അബിഷായി പറഞ്ഞു: കർത്താവിന്റെ അഭിഷിക്തനെ ശപിച്ചതുകൊണ്ട് ഷിമെയിയെ വധിക്കേണ്ടതല്ലേ?
22ദാവീദ് പറഞ്ഞു: സെരൂയയുടെ പുത്രൻമാരേ, നിങ്ങൾക്കെന്തു കാര്യം? നിങ്ങൾ എനിക്കു ശല്യം ഉണ്ടാക്കാൻ നോക്കുന്നുവോ? ഇസ്രായേലിൽ ആരെയെങ്കിലും ഇന്നു വധിക്കുകയോ? ഞാനിന്ന് ഇസ്രായേലിന്റെ രാജാവാണ്.
23നീ മരിക്കുകയില്ല എന്നു രാജാവു ഷിമേയിക്കു വാക്കു കൊടുത്തു.
24സാവൂളിന്റെ പുത്രൻ മെഫിബോഷെത്ത് രാജാവിനെ എതിരേൽക്കാൻ വന്നു. രാജാവു ജറുസലെം വിട്ടുപോയി, തിരികെ സുരക്ഷിതനായി വരുന്നതുവരെ അവൻ പാദം കഴുകുകയോ താടി ഒതുക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിട്ടില്ലായിരുന്നു.
25രാജാവിനെ എതിരേൽക്കാൻ ജറുസലെമിൽനിന്ന് അവൻ എത്തിയപ്പോൾ രാജാവു ചോദിച്ചു: മെഫിബോഷേത്ത്, നീ എന്നോടൊപ്പം പോരാഞ്ഞതെന്ത്?
26അവൻ പറഞ്ഞു:യജമാനനേ, അടിയൻമുടന്തനെന്ന് അങ്ങ് അറിയുന്നുവല്ലോ. അങ്ങയോടൊപ്പം പോരേണ്ടതിന് കഴുതയ്ക്ക് ജീനിയിടാൻ അടിയൻ ഭൃത്യനോടു പറഞ്ഞു: എന്നാൽ, അവൻ ചതിച്ചു.
27അവൻ യജമാനനോട് അടിയനെപ്പറ്റി നുണയും പറഞ്ഞു പിടിപ്പിച്ചു. എന്നാൽ, അങ്ങ് അടിയനു ദൈവദൂതനെപ്പോലെയാണ്. അതുകൊണ്ട് ഇഷ്ടംപോലെ ചെയ്തുകൊള്ളുക.
28അങ്ങയുടെ മുൻപിൽ അടിയന്റെ പിതൃഭവനം മുഴുവൻമരണയോഗ്യർ ആയിരുന്നു. എന്നാൽ അങ്ങയുടെ മേശയിൽ ഭക്ഷിക്കാൻ അടിയന് അവകാശം തന്നു. അങ്ങയോട് അപേക്ഷിക്കാൻ അടിയനു മറ്റെന്താണുള്ളത്?
29രാജാവ് അവനോടു പറഞ്ഞു: നീ ഇനി ഒന്നും പറയണമെന്നില്ല. ഞാൻ തീരുമാനിച്ചുകഴിഞ്ഞു. നീയും സീബയും വസ്തു പങ്കിടുക.
30മെഫിബോഷെത്ത് രാജാവിനോടു പറഞ്ഞു: അതു മുഴുവൻ അവൻ എടുത്തുകൊള്ളട്ടെ. അങ്ങ് സുരക്ഷിതനായി കൊട്ടാരത്തിൽ മടങ്ങിയെത്തിയല്ലോ! എനിക്കതുമതി.
31രാജാവിനെ ജോർദാൻ കടത്തിവിടാൻ ഗിലയാദുകാരനായ ബർസില്ലായി റൊഗെലിമിൽനിന്നു വന്നു.
32അവൻ എൺപതു വയ സ്സുള്ള പടുവൃദ്ധനായിരുന്നു. വളരെ ധനികനായിരുന്ന അവനാണ് രാജാവിനു മഹ നയീമിൽവച്ച് ഭക്ഷണം നൽകിയിരുന്നത്.
33രാജാവ് അവനോടു പറഞ്ഞു: എന്നോടുകൂടെ ജറുസലെമിലേക്കു വരുക, ഞാൻ നിന്നെ സംരക്ഷിച്ചുകൊള്ളാം.
34ബർസില്ലായി രാജാവിനോടു പറഞ്ഞു: ഞാനിനി എത്രനാൾ ജീവിച്ചിരിക്കും? പിന്നെ ഞാൻ രാജാവിനോടുകൂടെ ജറുസലെമിലേക്കു പോരുന്നതെന്തിന്? എനിക്കു വയസ്സ് എൺപതായി.
35നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിവില്ല. ഭക്ഷണപാനീയങ്ങളുടെ സ്വാദും അറിഞ്ഞുകൂടാ. ആണിന്റെ യായാലുംപെണ്ണിൻെറ യായാലും പാട്ടുകേട്ട് ആസ്വദിക്കാനും കഴിവില്ല. ഞാൻ തിരുമേനിക്കു ഭാരമായിരിക്കും.
36ഇത്ര വലിയ പ്രതിഫലം അടിയനർഹിക്കുന്നില്ല.അതുകൊണ്ട് ജോർ ദാനിക്കരെ കുറെദൂരം മാത്രം ഞാൻ കൂടെപ്പോരാം.
37പിന്നെ മടങ്ങിപ്പോരാൻ അങ്ങ് എന്നെ അനുവദിക്കണം. എന്റെ സ്വന്തം പട്ടണത്തിൽ മാതാപിതാക്കളുടെ കല്ലറയ്ക്ക രികിൽ ഞാൻ വിശ്രമിച്ചുകൊള്ളട്ടെ. എന്നാൽ, ഇതാ എന്റെ മകൻ കിംഹാം. അവൻ അങ്ങയെ സേവിക്കും. അവൻ തിരുമേനിയോടുകൂടെ പോരട്ടെ. അങ്ങേക്ക് ഇഷ്ടമുള്ളത് അവനു ചെയ്തുകൊടുത്താലും.
38രാജാവ് പ്രതിവചിച്ചു: അതേ കിംഹാം എന്നോടുകൂടെ പോരട്ടെ. നിന്റെ ഇഷ്ടംപോലെ ഞാൻ അവനു ചെയ്തുകൊടുക്കും. നീ ചോദിക്കുന്നതെന്തും ഞാൻ നിനക്കും ചെയ്തുതരും.
39ദാവീദും അനുയായികളും ജോർദാൻ കടന്നു. രാജാവ് ബർസില്ലായിയെ ചുംബിച്ച് അനുഗ്രഹിച്ചു. അവൻ സ്വഭവനത്തിലേക്കു മടങ്ങി. രാജാവു ഗിൽഗാലിലേക്കു പോയി.
40കിംഹാമും അവനോടൊപ്പമുണ്ടായിരുന്നു. യൂദായിലെ ജനവും ഇസ്രായേല്യരിൽ പകുതിയും അകമ്പടിസേവിച്ചു.
41ഇസ്രായേല്യർ വന്നു രാജാവിനോടു ചോദിച്ചു: യൂദായിലെ ഞങ്ങളുടെ സഹോദരൻമാർ രാജാവിനെയും കുടുംബത്തെയും സേവകരെയും രഹസ്യമായി ജോർദാൻ കടത്തിയതെന്ത്?
42 യൂദായിലെ ജനം ഇസ്രായേല്യരോടു പറഞ്ഞു: രാജാവു ഞങ്ങളുടെ സ്വന്തമായതുകൊണ്ട് നിങ്ങൾ ക്ഷോഭിക്കുന്നതെന്തിന്? രാജാവിന്റെ ചെലവിലാണോ ഞങ്ങളുടെ ഭക്ഷണം? അവൻ ഞങ്ങൾക്ക് എന്തെങ്കിലും സമ്മാനം തന്നോ?
43ഇസ്രായേല്യർ അവരോടു പറഞ്ഞു: രാജാവിൽ ഞങ്ങൾക്ക് പത്ത് ഓഹരിയുണ്ട്. നിങ്ങൾക്കുള്ളതിനെക്കാൾ കൂടുൽ അവകാശം ഞങ്ങൾക്ക് ദാവീദിലുണ്ട്. എന്നിട്ട് നിങ്ങൾ ഞങ്ങളെ അവഹേളിക്കുന്നോ?രാജാവിനെ തിരികെ വരുത്തുന്ന കാര്യം പറഞ്ഞത് ഞങ്ങളല്ലേ? എന്നാൽ, യൂദായിലെ ജനത്തിന്റെ വാക്ക് ഇസ്രായേല്യരുടേതിനെക്കാൾ മൂർച്ചയേറിയതായിരുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്