Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 മക്കബായർ 4

അധ്യായങ്ങൾ

ഓനിയാസിനെതിരേ ആരോപണങ്ങൾ

1ഹെലിയോദോറസിനെ പ്രേരിപ്പിച്ചു അനർഥങ്ങൾക്കിടയാക്കിയത് ഓനിയാസാണെന്ന് ധനത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകി സ്വരാജ്യത്തെ വഞ്ചിച്ച പ്രസ്തുത ശിമയോൻ പറഞ്ഞു പരത്തി.
2നഗരത്തിൻെറ ഉപകാരിയും ജനത്തിന്റെ സംരക്ഷകനും നിയമങ്ങളിൽ തീക്ഷണമതിയുമായ അവനെ ഭരണകൂടത്തെ എതിർക്കുന്ന ഉപജാപ കനായി മുദ്രകുത്താൻ അവൻ മടിച്ചില്ല.
3ഈ വിരോധം വളർന്ന് ശിമയോന്റെ വിശ്വസ്തരായ അനുചരൻമാരിൽ ഒരുവൻ കൊലപാതകങ്ങൾ പോലും നടത്താൻതുടങ്ങി.
4അപ്പോൾ ശിമയോന്റെ വിരോധം ഗുരുതരമാണെന്നും, മെനെസ്തെവൂസിൻെറ പുത്രനും ദക്ഷിണസിറിയായുടെയും ഫെനീഷ്യയുടെയും ഭരണാധിപനുമായ അപ്പോളോണിയൂസ് അവന്റെ ദുഷ്ടതയ്ക്കു മൂർച്ചകൂട്ടുന്നുവെന്നും ഓനിയാസ് മനസ്സിലാക്കി.
5ആരെയും കുറ്റപ്പെടുത്താനല്ല, ജനത്തിന്റെ പൊതുനൻമയും വ്യക്തിപരമായ നൻമയും ലക്ഷ്യമാക്കി അവൻ രാജാവിനെ സമീപിച്ചു.
6രാജാവ് ഇടപെട്ടില്ലെങ്കിൽ പൊതുക്കാര്യങ്ങൾ സമാധാനപരമായ ഒത്തുതീർപ്പിലെത്തുകയില്ലെന്നും ശിമയോൻ അവിവേകം അവസാനിപ്പിക്കുകയില്ലെന്നും അവൻ മന സ്സിലാക്കിയതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്.

ജാസൻ പ്രധാനപുരോഹിതൻ

7സെല്യൂക്കസ് മരിച്ചതിനുശേഷം എപ്പിഫാനസ് എന്നു വിളിക്കപ്പെടുന്ന അന്തിയോക്കസ് രാജാവായപ്പോൾ ഓനിയാസിൻെറ സഹോദരൻ ജാസൻ കോഴ കൊടുത്ത് പ്രധാന പുരോഹിതസ്ഥാനം കൈക്കലാക്കി.
8അവൻ രാജാവിനെ കണ്ട് മുന്നൂറ്റിയറുപതു താലന്തും വേറൊരു ഇനത്തിൽ എൺപതു താലന്തും വെള്ളി വാഗ്ദാനം ചെയ്തു.
9തൻെറ അധികാരത്തിൽ ഒരു കായികാഭ്യാസക്കളരിയുംയുവജനസംഘവും സ്ഥാപിക്കാൻ അനുവദിക്കുകയും ജറുസലെംപൗരൻമാരെ അന്തേ്യാക്യാപൗരൻമാരായി അംഗീകരിക്കുകയും ചെയ്താൽ, നൂറ്റിയൻപതു താലന്തു കൂടി കൊടുക്കാമെന്നും അവൻ സമ്മതിച്ചു.
10രാജാവിന്റെ അനുമതിനേടി ജാസൻ പുരോഹിതസ്ഥാനം ഏറ്റെടുത്ത ഉടനെ ജനത്തെ ഗ്രീക്കുസമ്പ്രദായങ്ങളിലേക്കു തിരിച്ചുതുടങ്ങി.
11റോമാക്കാരുമായി സഖ്യം സ്ഥാപിക്കാൻ ദൂതനായിപ്പോയയൂപ്പൊളേമൂസിൻെറ പിതാവായ യോഹന്നാൻ യഹൂദർക്കു നേടിക്കൊടുത്ത രാജകീയാനുകൂല്യങ്ങൾ അവൻ അവഗണിച്ചു. ജാസൻ നിയമാനുസൃതമായ ജീവിതസമ്പ്രദായങ്ങൾ നാട്ടിൽനിന്നു നിർമാർജനം ചെയ്ത്, നിയമവിരുദ്ധ മായ പുതിയ ആചാരങ്ങൾ ഏർപ്പെടുത്തി.
12അവൻ ഉത്സാഹത്തോടെ കോട്ടയ്ക്കു നേരേതാഴെ ഒരു കായികാഭ്യാസക്കളരി സ്ഥാപിക്കുകയും ഗ്രീക്കുതൊപ്പി ധരിക്കാൻ കുലീനയുവാക്കളെ നിർബന്ധിക്കുകയും ചെയ്തു.
13അധർമിയും പ്രധാനപുരോഹിതനെന്നു ഭാവിച്ചവനുമായ ജാസൻെറ അതിരറ്റ ദുഷ്ടത നിമിത്തം ജനംയവനാചാരങ്ങളും വിദേശീയസമ്പ്രദായങ്ങളും അങ്ങേയറ്റംവരെ സ്വീകരിച്ചു.
14പുരോഹിതൻമാർക്കു ബലിപീഠശുശ്രൂഷയിൽ ശുഷ്കാന്തി നശിച്ചു. ചക്രത്തളികയേറിനു സമയമായാലുടൻ പുരോഹിതൻമാർ, വിശുദ്ധമന്ദിരത്തെ അവഗണിക്കുകയും ബലിയർപ്പണത്തിൽ അനാസ്ഥ കാണിക്കുകയും ചെയ്തുകൊണ്ട്, പരിപാടികളിൽ സംബന്ധിക്കാൻമത്സരരംഗത്തേക്കു കുതിക്കുകയായി.
15പിതാക്കൻമാർ വിലമ തിച്ചതെല്ലാം അവർ പുച്ഛിച്ചുതള്ളുകയുംഗ്രീക്കുകാർ ആദരിച്ചതെല്ലാം വിലമതിക്കുകയും ചെയ്തു.
16തൻമൂലം അവർ കൊടിയ വിപത്തുകളിൽ അകപ്പെട്ടു. അവർ മാനിക്കുകയും അന്യൂനം അനുകരിക്കാൻ ഇച്ഛിക്കുകയും ചെയ്ത ജീവിതസമ്പ്രദായങ്ങളുടെ ഉടമകൾ ശത്രുക്കളായിത്തീർന്ന് അവരെ ശിക്ഷിച്ചു.
17ദൈവികനിയമങ്ങളോട് അനാദരം കാണിക്കുന്നതു നിസ്സാരമല്ല. ഭാവിസംഭവങ്ങൾ ഈ വസ്തുത തെളിയിക്കും.
18ടയിറിൽ രാജാവിന്റെ സാന്നിധ്യത്തിൽ ചതുർവാർഷിക മത്സരങ്ങൾ നടക്കുമ്പോൾ,
19നീചനായ ജാസൻ അന്തേ്യാക്യാപൗരൻമാരായി ജറുസലെമിൽനിന്നു തിരഞ്ഞെടുത്ത ദൂതൻമാരെ ഹെർക്കുലിസിനു ബലിയർപ്പിക്കാൻമുന്നൂറു ദ്രാക്മാ വെള്ളിയുമായി അങ്ങോട്ടയച്ചു. പണം കൊണ്ടു പോയ വർ അതു ഹെർക്കുലിസിനു ബലിയർപ്പിക്കാൻ ഉപയോഗിക്കുന്നത് അനുചിതമെന്നു കരുതി മറ്റൊരു കാര്യത്തിനു വിനിയോഗിച്ചു.
20പണം കൊടുത്തയച്ചവൻ അതുകൊണ്ട് ഹെർക്കുലിസിനു ബലിയർപ്പിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും അതു കൊണ്ടുപോയവർ ചെറിയ പായ്ക്കപ്പൽ നിർമിക്കാനാണ് ഉപയോഗിച്ചത്.
21ഈജിപ്തിൽ ഫിലൊമെത്തോറിൻെറ കിരീടധാരണത്തിൽ സംബന്ധിക്കാൻ മെനെസ്തേവൂസിൻെറ പുത്രൻ അപ്പൊളോണിയൂസ് അയയ്ക്കപ്പെട്ടപ്പോൾ ഫിലൊമെത്തോറിന് തന്നോടു ശത്രുതയുണ്ടെന്ന് അന്തിയോക്കസ് മനസ്സിലാക്കി. അവൻ തൻെറ സുരക്ഷിതത്വത്തിനുവേണ്ട നടപടികൾ സ്വീകരിച്ചു. ജോപ്പായിലെത്തിയതിനുശേഷം അവൻ ജറുസലെമിലേക്കുയാത്ര തിരിച്ചു.
22ജാസനും നഗരവാസികളും അവനെ അത്യാഡംബരപൂർവം പന്തങ്ങളോടും ആർപ്പുവിളികളോടും കൂടെ സ്വീകരിച്ചു. അനന്തരം, അവൻ സൈന്യസമേതം ഫെനീഷ്യയിലേക്കു നീങ്ങി.

മെനെലാവൂസ് പ്രധാനപുരോഹിതൻ

23മൂന്നുവർഷം കഴിഞ്ഞ് ജാസൻ മുൻപു പറഞ്ഞ ശിമയോന്റെ സഹോദരൻ മെനെ ലാവൂസിനെ രാജാവിന്റെ അടുത്ത് പണം എത്തിക്കാനും സുപ്രധാനകാര്യങ്ങളെക്കുറിച്ചുള്ള രാജാവിന്റെ തീരുമാനം അറിയാനുമായി അയച്ചു.
24രാജസന്നിധിയിലെത്തിയ മെനെലാവൂസ് രാജാവിനെ അധികാരഭാവത്തോടെ പുകഴ്ത്തുകയും, ജാസനെക്കാൾ മുന്നൂറു താലന്ത് വെള്ളി കൂടുതൽ വാഗ്ദാനം ചെയ്ത് പ്രധാനപുരോഹിതസ്ഥാനം സ്വന്തമാക്കുകയും ചെയ്തു.
25രാജതീട്ടൂരം നേടി മടങ്ങിയെത്തിയ അവന് പ്രധാനപുരോഹിതസ്ഥാനത്തിനുവേണ്ട ഗുണങ്ങളൊന്നുമില്ലായിരുന്നു; ക്രൂരനായ സേ്വച്ഛാധിപതിയുടെ ഉഗ്രകോപവും വന്യമൃഗത്തിൻെറ ക്രൂരതയും മാത്രമുണ്ടായിരുന്നു.
26സ്വസഹോദരനെ സ്ഥാനഭ്രഷ്ടനാക്കിയ ജാസൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. അവന് അമ്മോൻനാട്ടിലേക്കു പലായനം ചെയ്യേണ്ടതായും വന്നു.
27മെനെലാവൂസ് പുരോഹിതസ്ഥാനം കൈയേറ്റെങ്കിലും വാഗ്ദാനം ചെയ്ത തുക രാജാവിനു ക്രമമായി കൊടുത്തില്ല.
28കോട്ടയുടെ അധിപനും നികുതിപിരിക്കാൻ ചുമതലപ്പെട്ടവനുമായ സൊസ്ത്രാത്തൂസ് അവനോട് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇക്കാര്യത്തെച്ചൊല്ലി രാജാവ് ഇരുവരെയും വിളിച്ചുവരുത്തി.
29പുറപ്പെടുന്നതിനുമുൻപ് മെനെലാവൂസ് സ്വസഹോദരൻ ലിസിമാക്കൂസിനെ പ്രധാന പുരോഹിതന്റെ ചുമതല ഏൽ പിച്ചു. സൊസ്ത്രാത്തൂസ് തനിക്കു പകരംസൈപ്രസ്ഗണത്തിൻെറ സേനാധിപനായ ക്രാത്തെസിനെ നിയോഗിച്ചു.

ഓനിയാസ് വധിക്കപ്പെടുന്നു

30ഇക്കാലത്ത് രാജാവ് തൻെറ ഉപനാരിയായ അന്തിയോക്കിസിന് താർസൂസ്, മള്ളൂസ് എന്നീ നഗരങ്ങൾ സമ്മാനിച്ചതിനാൽ അവിടെ ജനങ്ങൾ കലാപമുണ്ടാക്കി.
31അതിനാൽ, രാജാവ് ഉന്നതസ്ഥാനിയായ അന്ത്രോനിക്കൂസിനെ തൻെറ ചുമതലകൾ ഏൽപിച്ചിട്ട് ലഹളയൊതുക്കാൻ അതിവേഗംയാത്രയായി.
32പറ്റിയ സന്ദർഭമെന്നു കണ്ട് മെനെലാവൂസ് ദേവാലയത്തിലെ സ്വർണപ്പാത്രങ്ങളിൽ ചിലതു മോഷ്ടിച്ച് അന്ത്രോനിക്കൂസിനു നൽകി. മറ്റു പാത്രങ്ങൾ അവൻ ടയിറിനും സമീപനഗരങ്ങൾക്കും വിറ്റുകഴിഞ്ഞിരുന്നു.
33ഇതറിഞ്ഞഓനിയാസ് അന്തേ്യാക്യായ്ക്കു സമീപമുള്ള ദാഫ്നെയിലെ വിശുദ്ധമന്ദിരത്തിലേക്കു മാറിയതിനുശേഷം ഈ പ്രവൃത്തികൾ പരസ്യമാക്കി.
34അതിനാൽ ഓനിയാസിനെ വധിക്കാൻ മെനെലാവൂസ് അന്ത്രോനിക്കൂസിനെ രഹസ്യമായി പ്രേരിപ്പിച്ചു. അന്ത്രോനിക്കൂസ് ഓനിയാസിനെ സമീപിച്ച് വലതുകരങ്ങൾ ചേർത്ത് വഞ്ചനാപൂർവം ശപഥം ചെയ്തു. ഓനിയാസ് അപകടം ശങ്കിച്ചെങ്കിലും അവനെ വിശുദ്ധമന്ദിരത്തിനു പുറത്തുകൊണ്ടുവരാൻ അന്ത്രോനിക്കൂസിനു കഴിഞ്ഞു. അവൻ നീതിയെക്കുറിച്ചു തെല്ലും വിചാരമില്ലാതെ ഓനിയാസിനെ വധിച്ചു.
35അന്യായമായ ഈ വധത്തിൽ യഹൂദരും മറ്റു ജനതകളിൽപെട്ട വളരെപ്പേരും ദുഃഖിക്കുകയും അമർഷംകൊള്ളുകയും ചെയ്തു.
36രാജാവ് കിലീക്യാദേശത്തുനിന്നു മടങ്ങിയെത്തിയപ്പോൾ നഗരത്തിലെ യഹൂദർ ഓനിയാസിൻെറ അകാരണവധത്തെക്കുറിച്ചു പരാതി ബോധിപ്പിച്ചു. ഗ്രീക്കുകാരും ഈ അക്രമത്തിലുള്ള തങ്ങളുടെ അമർഷം പ്രകടിപ്പിച്ചു.
37അന്തിയോക്കസ് പരേതൻെറ പരിപാക തയും സത്സ്വഭാവവും അനുസ്മരിച്ച് മനോവ്യഥയും സഹതാപവും പൂണ്ടു കരഞ്ഞു.
38പെട്ടെന്നു കോപം ജ്വലിക്കുകയും അന്ത്രോനിക്കൂസിന്റെ ചെങ്കുപ്പായം ഉരിഞ്ഞുകളയുകയും മേലങ്കി വലിച്ചു കീറുകയും ചെയ്തു. ആ രക്തദാഹിയെ നഗരത്തിലൂടെ നടത്തിച്ച് ഓനിയാസിനോട് അക്രമം പ്രവർത്തിച്ച സ്ഥലത്തു കൊണ്ടുവന്നു കൊന്നുകളഞ്ഞു. കർത്താവ് അവന് അർഹിച്ച ശിക്ഷ നൽകി, പകരം വീട്ടി.

ലിസിമാക്കൂസ് വധിക്കപ്പെടുന്നു

39ലിസിമാക്കൂസ് മെനെലാവൂസിൻെറ മൗനാനുവാദത്തോടെ നഗരത്തിൽ ദൈവദൂഷണപരമായി പലതും പ്രവർത്തിച്ചു. സ്വർണപ്പാത്രങ്ങളിൽ പലതും മോഷ്ടിക്കപ്പെട്ടു. വിവരം പരസ്യമായപ്പോൾ ജനം ലിസിമാക്കൂസിനെതിരേ സംഘടിച്ചു.
40ജനങ്ങൾ പ്രക്ഷുബ്ധരാകുന്നതു കണ്ട് ലിസിമാക്കൂസ് കടന്നപ്രായവും ഒട്ടും കുറയാത്ത ഭോഷത്തവും ഉള്ള അവുരാനൂസിൻെറ നേതൃത്വത്തിൽ മൂവായിരം ആളുകളെ സായുധരാക്കി നീതീകരിക്കാനാവാത്ത ആക്രമണം അഴിച്ചുവിട്ടു.
41ലിസിമാക്കൂസ് ആക്രമിക്കുന്നെന്നു കണ്ടയുടനെ യഹൂദരിൽ ചിലർ അവിടവിടെ കിടന്ന കല്ലുകളും തടിക്കഷണങ്ങളും മറ്റുചിലർ ചാരവും എടുത്ത് കണ്ടപാടേ ലിസിമാക്കൂസിൻെറയും അനുയായികളുടെയും നേർക്കു വലിച്ചെറിഞ്ഞു.
42അങ്ങനെ അവർ പലരെയും മുറിവേൽപിച്ചു. ചിലരെ കൊന്നു; എല്ലാവരെയും തുരത്തി. ദേവാലയചോരനെ ഭൺഡാരത്തിനു സമീപംവച്ചു വധിച്ചു.
43ഈ കാര്യത്തെപ്രതി മെനെലാവൂസിനെതിരേ കുറ്റാരോപണങ്ങളുയർന്നു.
44രാജാവ് ടയിറിൽ എത്തിയപ്പോൾ കാര്യാലോചനാസമിതി നിയോഗിച്ച മൂന്നുപേർ വസ്തുതകൾ അവനെ അറിയിച്ചു.
45പതനം സുനിശ്ചിതമെന്നു ഗ്രഹിച്ച മെനെലാവൂസ് രാജാവിനെ സ്വാധീനിക്കാൻ ദോറിമേനെസിൻെറ പുത്രൻ ടോളമിക്കു സാരമായ കോഴ വാഗ്ദാനം ചെയ്തു.
46ടോളമി കാറ്റു കൊള്ളാനെന്ന ഭാവേന രാജാവിനെ സ്തംഭനിരകളുടെ അടുത്തേക്കു നയിച്ച് മനസ്സുമാറ്റാൻ പ്രേരിപ്പിച്ചു.
47തുടർന്ന് രാജാവ് സർവദുഷ്ടതകൾക്കും കാരണമായ മെനെലാവൂസിനെ ആരോപണങ്ങളിൽനിന്നു മോചിപ്പിച്ചു: ആ നിർഭാഗ്യൻമാരെ മരണത്തിനേൽപിക്കുകയും ചെയ്തു. അവർക്കാകട്ടെ ഷിഥിയാക്കാരുടെ മുൻപാകെ വാദിച്ചാൽപോലും മോചനം ലഭിക്കുമായിരുന്നു.
48നഗരത്തിനും ഗ്രാമങ്ങൾക്കും വിശുദ്ധപാത്രങ്ങൾക്കുംവേണ്ടി വാദിച്ചവർ നീതിക്കു നിരക്കാത്ത ശിക്ഷയനുഭവിച്ചു.
49ടയിർനിവാസികൾപോലും ഈ പാതകത്തോടുള്ള വെറുപ്പു വ്യക്തമാക്കാൻവേണ്ടി അവരുടെ ശവസംസ്കാരം ആഡംബരപൂർവം നടത്താൻ സഹകരിച്ചു.
50എന്നാൽ, മെനെലാവൂസ് അധികാരികളുടെ അത്യാഗ്രഹം നിമിത്തം പൗരോഹിത്യപദവിയിൽ തുടർന്നു. അവൻ ദുഷ്ടതയിൽ വളർന്ന് സ്വജനത്തിനെതിരായ ഗൂഢാലോചനയിൽ മുഴുകി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്