Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 മക്കബായർ 14

അധ്യായങ്ങൾ

അൽക്കിമൂസിൻെറ തന്ത്രം

1മൂന്നുകൊല്ലത്തിനു ശേഷം, സെല്യൂക്കസിൻെറ പുത്രൻ ദമെത്രിയൂസ് കടൽമാർഗം സുശക്തമായ ഒരു സേനയോടും കപ്പൽപ്പടയോടും കൂടെ ത്രിപ്പോളിസ് തുറമുഖത്തെത്തിയിരിക്കുന്നു എന്ന് യൂദാസും അനുചരൻമാരും കേട്ടു.
2അവൻ അന്തിയോക്കസിനെയും അവന്റെ രക്ഷാകർത്താവായ ലിസിയാസിനെയും നിഗ്രഹിച്ച് രാജ്യം കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അവർ അറിഞ്ഞു.
3പ്രധാനപുരോഹിതനായിരുന്നെങ്കിലും പിന്നീട് ഛിദ്രത്തിന്റെ കാലത്ത് സ്വമനസാ മലിനനായിത്തീർന്ന അൽക്കിമൂസ് എന്നൊരുവൻ തനിക്കു നിർബാധം ജീവിക്കാനോ വീണ്ടും ബലിപീഠത്തിൽ ശുശ്രൂഷിക്കാനോ മാർഗമില്ലെന്നു മനസ്സിലാക്കി.
4അവൻ നൂറ്റിയൻപത്തൊന്നാമാണ്ട് ദമെത്രിയൂസ് രാജാവിന്റെ അടുത്തെത്തി ആചാരമനുസരിച്ച് ഒരു സ്വർണമകുടവും ഈന്തപ്പനകൈയും ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന ഏതാനും ഒലിവുശാഖകളും സമ്മാനിച്ചു. അന്നേദിവസം അവൻ ഒന്നും സംസാരിച്ചില്ല.
5എന്നാൽ ദമെത്രിയൂസ് അവനെ കാര്യാലോചനാസംഘത്തിലേക്കു ക്ഷണിക്കുകയും യഹൂദരുടെ താത്പര്യങ്ങളെയും ലക്ഷ്യങ്ങളെയുംകുറിച്ച് ആരായുകയും ചെയ്തപ്പോൾ അവനു തൻെറ ഭ്രാന്തലക്ഷ്യങ്ങൾ ഉന്നയിക്കാൻ അവസരം ലഭിച്ചു. അവൻ പറഞ്ഞു:
6 യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തിൽ ഹസിദേയർ എന്നു വിളിക്കപ്പെടുന്ന ഒരു യഹൂദസമൂഹം ഉണ്ട്. അവരാണ്യുദ്ധവും കലാപവും വളർത്തുന്നത്; രാജ്യത്തു ശാന്തി കൈവരാൻ അവർ സമ്മതിക്കുകയില്ല.
7അതിനാലാണ് എനിക്കു പൈതൃകമായി ലഭിച്ചിട്ടുള്ള പദവി- പ്രധാനപുരോഹിതസ്ഥാനം - ഉപേക്ഷിച്ചു ഞാൻ ഇവിടെ വന്നിരിക്കുന്നത്.
8എനിക്കു രാജാവിന്റെ കാര്യങ്ങളിലുള്ള ആത്മാർഥമായ താത്പര്യമാണ് എന്നെ ഇങ്ങോട്ടു നയിച്ച ഒന്നാമത്തെ കാരണം; രണ്ടാമത്തേത്, സഹപൗരൻമാരെക്കുറിച്ചുള്ള ശ്രദ്ധ. ഞാൻ മുൻപു സൂചിപ്പിച്ച കൂട്ടരുടെ നിരുത്തരവാദപരമായ പ്രവൃത്തികൾനിമിത്തം ഞങ്ങളുടെ രാജ്യം മുഴുവൻ ദുരിതത്തിലാണ്ടിരിക്കുന്നു.
9കാര്യങ്ങൾ അങ്ങ്, സൂക്ഷ്മമായി അറിഞ്ഞിരിക്കുന്നതിനാൽ മഹാരാജാവേ, അങ്ങേക്ക് എല്ലാവരോടുമുള്ള ദയാവായ്പ് ഞങ്ങളോടും ദുരിതമനുഭവിക്കുന്ന ഞങ്ങളുടെ ജനത്തോടും ഉണ്ടായിരിക്കണമേ!
10 യൂദാസ് ജീവിച്ചിരിക്കുന്നിടത്തോളംകാലം രാജ്യത്ത് സമാധാനം ഉണ്ടാവുകയില്ല.
11അൽക്കിമൂസ് പറഞ്ഞുനിർത്തിയപ്പോൾ, യൂദാസിൻെറ വൈരികളായരാജ സുഹൃത്തുക്കൾ ദമെത്രിയൂസിൻെറ കോപാഗ്നിയെ ആളിക്കത്തിച്ചു.
12 യൂദാസിനെ വധിച്ച്, അവന്റെ അനുയായികളെ ചിതറിക്കാനും
13മഹത്തായ ദേവാലയത്തിന്റെ പ്രധാനപുരോഹിതനായി അൽക്കിമൂസിനെ പ്രതിഷ്ഠിക്കാനും വേണ്ടി ഗജസേനയുടെ നായകനായ നിക്കാനോറിനെ ദമെത്രിയൂസ് യൂദയായുടെ ഭരണകർത്താവായി നിയമിച്ച യച്ചു.
14 യൂദാസിനെ ഭയന്ന് ഓടിപ്പോയ യൂദയായിലെങ്ങുമുള്ള വിജാതീയർ യഹൂദർക്കു ഭവിക്കുന്ന അനർഥങ്ങളും ആപത്തുകളും തങ്ങൾക്കു ശ്രേയസ്സു വരുത്തുമെന്നു വിചാരിച്ച് നിക്കാനോറിന്റെ പക്ഷംചേർന്നു.

നിക്കാനോറും യൂദാസും മിത്രങ്ങൾ

15നിക്കാനോറിന്റെ വരവും വിജാതീയരുടെ ഒരുമിച്ചുകൂടലും അറിഞ്ഞ യഹൂദജനം ശിരസ്സിൽ പൂഴി വിതറുകയും, തൻെറ ജനത്തെ എന്നേക്കുമായി സ്ഥാപിച്ചവനും തൻെറ അവകാശമായ ജനത്തിനു തന്നെത്തന്നെ വെളിപ്പെടുത്തി സദാ തുണയ്ക്കുന്നവനും ആയ കർത്താവിനോടു പ്രാർഥിക്കുകയും ചെയ്തു.
16നേതാവിന്റെ കൽപനയനുസരിച്ച് അവർ വേഗം പുറപ്പെട്ട് ദസ്സാവു എന്ന ഗ്രാമത്തിലെത്തി ശത്രുക്കളുമായി ഏറ്റുമുട്ടി.
17 യൂദാസിൻെറ സഹോദരൻ ശിമയോൻ നിക്കാനോറിനെ നേരിട്ടുവെങ്കിലും, ശത്രുവിന്റെ അപ്രതീക്ഷിതമായ മുന്നേറ്റം അവനെ അമ്പരിപ്പിച്ച് തത്കാലത്തേക്ക് തടഞ്ഞുനിർത്തി.
18 യൂദാസിൻെറയും അനുചരൻമാരുടെയും ധീരതയും തങ്ങളുടെ നാടിനുവേണ്ടിയുള്ളയുദ്ധത്തിൽപ്രകടിപ്പിക്കുന്ന വീര്യവും അറിഞ്ഞനിക്കാനോർ രക്തച്ചൊരിച്ചിലിലൂടെ കാര്യത്തിനു തീരുമാനമുണ്ടാക്കാൻമടിച്ചു.
19സൗഹൃദഉടമ്പടിക്കായി അവൻ , പൊസിദോനിയൂസ്, തെയോദോത്തൂസ്, മത്താത്തിയാസ് എന്നിവരെ അവരുടെ അടുക്കലേക്ക് അയച്ചു.
20വ്യവസ്ഥകളെക്കുറിച്ചു വിശദമായി ചർച്ചചെയ്തതിനുശേഷം നേതാവ് സൈന്യത്തെ വിവരം ധരിപ്പിച്ചു. എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നതിനാൽ ഉടമ്പടിക്കു സമ്മതം നൽകി.
21അനന്തരം, നേതൃസമ്മേളനത്തിനു ദിവസം നിശ്ചയിച്ചു. ഇരുസൈന്യത്തിലും നിന്ന് ഓരോ രഥം മുൻപോട്ടു വന്നു. പദവിക്കൊത്ത ഇരിപ്പിടങ്ങൾ സജ്ജമാക്കിയിരുന്നു.
22ശത്രുപക്ഷത്തുനിന്ന് അപ്രതീക്ഷിതമായി വരാവുന്ന ചതിപ്രയോഗങ്ങളെ തടയാൻമർമസ്ഥാനങ്ങളിൽ യൂദാസ് ആയുധധാരികളെ നിർത്തിയിരുന്നു. സമ്മേളനംയഥോചിതം നടന്നു.
23നിക്കാനോർ ജറുസലെമിൽ താമസം തുടർന്നു, അവൻ അനുചിതമായി ഒന്നും പ്രവർത്തിച്ചില്ല. മാത്രമല്ല, തൻെറ പക്ഷത്തു ചേർന്നിരുന്ന ജനങ്ങളെ പിരിച്ചുവിടുകയും ചെയ്തു.
24അവൻ യൂദാസിനെ വിട്ടുപിരിയാതെ നിന്ന് അവനോടു ഗാഢമായ സൗഹൃദംപുലർത്തി.
25വിവാഹം ചെയ്യാൻ യൂദാസിനെ അവൻ നിർബ്ബന്ധിക്കുകയും അവനു സന്താനങ്ങൾ ഉണ്ടായിക്കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ യൂദാസ് വിവാഹിതനായി; മറ്റുള്ളവരോടൊപ്പം സ്വസ്ഥജീവിതം നയിച്ചു.

ദേവാലയത്തിനെതിരേ ഭീഷണി

26എന്നാൽ, അവരുടെ സൗഹൃദം കണ്ട അൽക്കിമൂസ് ഉടമ്പടിപ്പത്രികയുംകൊണ്ട് ദമെത്രിയൂസിൻെറ അടുത്തെത്തി; നിക്കാനോർ രാജദ്രോഹിയായ യൂദാസിനെ തൻെറ പിൻഗാമിയായി നിയമിച്ച് രാജാവിനോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു എന്നു പറഞ്ഞു.
27ആ നീചന്റെ വ്യാജമായ കുറ്റാരോപണങ്ങളാൽ രാജാവ് ക്ഷുബ്ധനും കോപാക്രാന്തനുമായി. ഉടമ്പടിയിൽ താൻ അ സന്തുഷ്ടനാണെന്നും ഉടനടി മക്കബേയൂസിനെ ബന്ധനസ്ഥനാക്കി അന്തേ്യാക്യായിലേക്ക് അയയ്ക്കണമെന്നും നിക്കാനോറിനു കൽപന അയച്ചു.
28സന്ദേശം ലഭിച്ച നിക്കാനോർ, യൂദാസ് ഒരു തെറ്റും ചെയ്യാതിരിക്കെ ഉടമ്പടി അസാധുവാക്കേണ്ടിവരുന്നതോർത്ത് അസ്വസ്ഥനായി.
29രാജാവിനെ എതിർക്കുക അസാധ്യമായതിനാൽ തന്ത്ര പൂർവം രാജകൽപന നിർവഹിക്കാൻ അവൻ അവസരം കാത്തു.
30നിക്കാനോർ തന്നോടു കൂടുതൽ പരുഷമായി പെരുമാറുന്നുവെന്നും അവന്റെ സന്ദർശനങ്ങൾ അസാധാരണമായ കാർക്കശ്യത്തോടുകൂടിയതാണെന്നും മക്കബേയൂസ് കണ്ടു. അതു ദുരുദ്ദേശപരമെന്നു മനസ്സിലാക്കി അവൻ തൻെറ അനുയായികളിൽ ഒട്ടേറെപ്പേരോടുകൂടെ ഒളിവിൽ പോയി.
31 യൂദാസ് തന്നെ സമർഥമായി കബളിപ്പിച്ചിരിക്കുന്നുവെന്നു നിക്കാനോർ കണ്ടു. അവൻ വിശുദ്ധവും മഹത്തരവുമായ ദേവാലയത്തിലെത്തി; അവിടെ പതിവനുസരിച്ചു ബലികൾ അർപ്പിച്ചുകൊണ്ടിരുന്ന പുരോഹിതൻമാരോട് അവനെ പിടിച്ചേൽപിക്കാൻ ആജ്ഞാപിച്ചു.
32അവൻ അനേ്വഷിക്കുന്ന ആൾ എവിടെ എന്നറിയില്ലെന്ന് അവർ ആണയിട്ടു പറഞ്ഞപ്പോൾ,
33അവൻ ശ്രീകോവിലിനുനേരേ കൈചൂണ്ടിക്കൊണ്ട് ശപഥ പൂർവം ആക്രോശിച്ചു: യൂദാസിനെ ബന്ധ നസ്ഥനാക്കി ഏൽപിച്ചില്ലെങ്കിൽ ഈ ദേവാലയം നശിപ്പിച്ച് ബലിപീഠം ഞാൻ തകർക്കും. തത്സ്ഥാനത്ത് ദിയൊനീസൂസിന് ഒരു മഹാക്ഷേത്രം ഞാൻ പണിയും.
34ഇതു പറഞ്ഞിട്ട് അവൻ അവിടെനിന്നു പോയി. അപ്പോൾ പുരോഹിതൻമാർ സ്വർഗത്തിലേക്കു കൈ കൾ ഉയർത്തി തങ്ങളെ എന്നും രക്ഷിക്കുന്നവനെ വിളിച്ച് ഇങ്ങനെ പ്രാർഥിച്ചു:
35സക ലത്തിൻെറയും നാഥാ, ഒന്നിന്റെയും ആവശ്യം അങ്ങേക്കില്ല. എങ്കിലും ഞങ്ങളുടെയിടയിൽ വസിക്കാൻ ഒരാലയം ഉണ്ടാകാൻ അങ്ങ് മനസ്സായി.
36സർവപരിശുദ്ധിയുടെയും ഉടയവനായ കർത്താവേ, ഈയിടെ ശുദ്ധീകരണം കഴിഞ്ഞഈ ആലയത്തെ എന്നേക്കും അതിന്റെ പരിശുദ്ധിയിൽ സംരക്ഷിക്കണമേ!

റാസിസിൻെറ മരണം

37ജറുസലെമിലെ ശ്രേഷ്ഠൻമാരിലൊരുവനും ജനസ്നേഹിയും ജനസമ്മതനും യഹൂദരുടെ പിതാവെന്നു വിളിക്കപ്പെടുന്നവനുമായ റാസിസിനെക്കുറിച്ചു ശത്രുക്കൾ നിക്കാനോറിന്റെ മുൻപാകെ കുറ്റാരോപണം നടത്തി.
38വിജാതീയരുമായി ഒരു സംസർഗവുമില്ലാതിരുന്ന കഴിഞ്ഞകാലത്ത് യഹൂദവിശ്വാസത്തിൻെറ പേരിൽ കുറ്റം ചുമത്തപ്പെടുകയും യഹൂദവിശ്വാസത്തിനുവേണ്ടി തീക്ഷണതാപൂർവം ശരീരവും ജീവനും അപകടത്തിലാക്കുകയും ചെയ്തവനാണ് റാസിസ്.
39നിക്കാനോർ തനിക്കു യഹൂദരോടുള്ള വെറുപ്പു തെളിയിക്കാൻ ഇച്ഛിച്ച് അഞ്ഞൂറിലധികം പടയാളികളെ അയച്ച് റാസിസിനെ ബന്ധനസ്ഥനാക്കാൻ ശ്രമിച്ചു.
40 യഹൂദർക്ക് അത് ആഘാതമാകുമെന്ന് അവൻ പ്രതീക്ഷിച്ചു.
41പടയാളികൾ ഗോപുരം പിടിച്ചടക്കുമെന്നുള്ള ഘട്ടത്തിലായി, അവർ അങ്കണ കവാടത്തോടടുത്തു; വാതിലുകൾ തീ വയ്ക്കാൻ ഉത്തരവും നൽകപ്പെട്ടു. അപകടസ്ഥിതി മനസ്സിലാക്കിയ റാസിസ് പെട്ടെന്ന് സ്വന്തം വാളിൻമേൽ വീണു.
42പാപികളുടെ കരങ്ങളിൽ പതിച്ചു തൻെറ കുലീനജൻമത്തിനു യോഗ്യമല്ലാത്ത അതിക്രമങ്ങൾ സഹിക്കുന്നതിനെക്കാൾ മാന്യമായി മരിക്കാൻ അവൻ ഇഷ്ടപ്പെട്ടു.
43എന്നാൽ, ഉത്കണ്ഠയും തിടുക്കവും മൂലം വീഴ്ച ലക്ഷ്യം തെറ്റി. സൈന്യം വാതിലുകളിലൂടെ തള്ളിക്കയറിക്കൊണ്ടിരുന്നു. അവൻ ധീരതയോടെ ഓടി മതിലിൽ കയറി പടയാളികളുടെ മധ്യത്തിലേക്ക് വീരോചിതമായി ചാടി.
44പടയാളികൾ തിടുക്കത്തിൽ പിൻവാങ്ങി. അങ്ങനെ ഒഴിഞ്ഞുകിട്ടിയ സ്ഥലത്ത് അവൻ വീണു.
45അവൻ എന്നിട്ടും മരിച്ചില്ല. കോപം ജ്വലിച്ച്, അവൻ എഴുന്നേറ്റു; കഠിനമായ മുറിവുകളിൽനിന്ന് രക്തം കുതിച്ചൊഴുകി, സൈ ന്യത്തിനിടയിലൂടെ അവൻ പാഞ്ഞുചെന്ന് കുത്തനെയുള്ള ഒരു പാറയിൽ കയറി.
46രക്തം മുഴുവൻ വാർന്നു കഴിഞ്ഞു; ഇരുകൈകൾകൊണ്ടും തൻെറ കുടലുകൾ പറിച്ചെടുത്ത്, അവ തനിക്കു തിരിച്ചു തരണമെന്ന് ജീവന്റെയും ചേതനയുടെയും കർത്താവിനോടു പ്രാർഥിച്ചുകൊണ്ട് അവൻ ആ പടയാളികളുടെ മധ്യത്തിലേക്കു വലിച്ചെറിഞ്ഞു. ഈ വിധമായിരുന്നു അവന്റെ മരണം.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്