Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 മക്കബായർ 3

അധ്യായങ്ങൾ

യൂദാസ് മക്കബേയൂസ്

1മത്താത്തിയാസിന്റെ പുത്രൻമക്കബേയൂസ് എന്ന യൂദാസ് നേതൃത്വമേറ്റെടുത്തു.
2സഹോദരൻമാരും പിതാവിന്റെ പക്ഷം ചേർന്നുനിന്നവരും അവനെ സഹായിച്ചു. അവർ ഉത്സാഹത്തോടെ ഇസ്രായേലിനുവേണ്ടി പോരാടി.
3അവൻ സ്വജനത്തിന്റെ കീർത്തി പരത്തി. മല്ലനെപ്പോലെ മാർക്കവചം ധരിച്ചു; ആയുധമേന്തി അവൻ യുദ്ധംചെയ്തു; വാൾകൊണ്ടു സൈന്യത്തിനു സംര ക്ഷണം നൽകി.
4പ്രവർത്തനങ്ങളിൽ അവൻ സിംഹത്തെപ്പോലെയായിരുന്നു - ഇരയ്ക്കായി അലറുന്ന ഒരു സിംഹക്കുട്ടിയെപ്പോലെ.
5അധർമികളെ അവൻ തെരഞ്ഞുപിടിച്ചു. ജനദ്രോഹികളെ അഗ്നിക്കിരയാക്കി.
6ദുർമാർഗികൾ ഭയന്നു പിൻമാറി. ദുർവൃത്തർ പരിഭ്രാന്തരായി. അവന്റെ കീഴിൽ വിമോചനത്തിന്റെ മാർഗം തെളിഞ്ഞു.
7പല രാജാക്കൻമാരെയും അവൻ പ്രകോപിപ്പിച്ചു. എന്നാൽ, യാക്കോബ് അവന്റെ പ്രവൃത്തികളിൽ സന്തുഷ്ടനായി. അവന്റെ സ്മരണ എന്നെന്നും അനുഗൃഹീതമാണ്.
8 യൂദായിലെ നഗരങ്ങളിലൂടെ അവൻ ചുറ്റി സഞ്ചരിച്ചു. ദൈവനിഷേധകരെ ഉൻമൂലനം ചെയ്തു. ഇസ്രായേലിൽനിന്നു ക്രോധം അകറ്റി.
9ഭൂമിയുടെ അതിർത്തികൾവരെ അവന്റെ കീർത്തി വ്യാപിച്ചു. നശിച്ചുകൊണ്ടിരുന്നവരെ അവൻ ഒരുമിച്ചുകൂട്ടി.

യൂദാസിൻെറ ആദ്യവിജയം

10അപ്പളോണിയൂസ് വിജാതീയരെയും സമരിയായിൽനിന്നു വലിയൊരു സൈന്യത്തെയും ശേഖരിച്ച് ഇസ്രായേലിനെതിരേയുദ്ധത്തിനൊരുങ്ങി.
11ഇതറിഞ്ഞ യൂദാസ് അവനെതിരേ ചെന്ന് അവനെ തോൽപിച്ചു വധിച്ചു. വളരെപ്പേർ മുറിവേറ്റു വീണു. ശേഷിച്ചവർ പലായനംചെയ്തു.
12എതിരാളികളെ അവർ കൊള്ളയടിച്ചു. അപ്പളോണിയൂസിൻെറ വാൾ യൂദാസ് കൈക്കലാക്കി, മരണംവരെ അതുയുദ്ധത്തിനുപയോഗിച്ചു.
13വിശ്വസ്തരുംയുദ്ധസന്നദ്ധരുമായ അനുയായികളുടെ ഒരു വലിയ സൈന്യത്തെ യൂദാസ് ശേഖരിച്ചിരിക്കുന്നുവെന്നു കേട്ട് സിറിയാ സൈന്യത്തിന്റെ അധിപനായ സെറോൻ പറഞ്ഞു:
14ഞാൻ ഈ രാജ്യത്ത് പേരും പെരുമയും നേടും. രാജകൽപന അവഹേളിക്കുന്ന യൂദാസിനും കൂട്ടർക്കുമെതിരേ ഞാൻ പൊരുതും.
15ഇസ്രായേലിനോടു പ്രതികാരം ചെയ്യുന്നതിൽ അവനെ സഹായിക്കാൻ ദൈവനിഷേധകരുടെ ഒരു പ്രബല സൈന്യം അവനോടൊപ്പം പുറപ്പെട്ടു.
16അവൻ ബത്ത്ഹോറോൺ ചുരത്തോട ടുത്തപ്പോൾ യൂദാസ് ഒരു ചെറിയ സംഘത്തോടുകൂടി അവനെതിരേ ചെന്നു.
17എതിരേ വരുന്ന സൈന്യത്തെ കണ്ടപ്പോൾ കൂടെയുള്ളവർ യൂദാസിനോടു പറഞ്ഞു: ഇത്ര ബൃഹത്തും ശക്തവുമായ ഒരു സൈന്യത്തോട് എണ്ണത്തിൽ വളരെ കുറച്ചുപേർ മാത്രമുള്ള നമുക്ക് എങ്ങനെ പൊരുതാൻ കഴിയും? ഇന്ന് ഒന്നും ഭക്ഷിച്ചിട്ടില്ലാത്തനമ്മൾ തളർന്നിരിക്കുന്നു.
18അവൻ പറഞ്ഞു: അനേകംപേരെ എളുപ്പത്തിൽ ഉപരോധിക്കാൻ കുറച്ചുപേർക്കു കഴിയും. കാരണം, രക്ഷ നൽകാൻ ഉപയോഗിക്കുന്ന സൈന്യം വലുതോ ചെറുതോ എന്നത് ദൈവദൃഷ്ടിയിൽ അപ്രധാനമാണ്.
19സൈന്യത്തിന്റെ വലിപ്പത്തെ ആശ്രയിച്ചല്ലയുദ്ധത്തിൻെറ വിജയം. ശക്തി ദൈവത്തിൽനിന്നാണു വരുന്നത്.
20നമ്മെയും നമ്മുടെ ഭാര്യമാരെയും മക്കളെയും നശിപ്പിക്കാനും കൊള്ളയടിക്കാനുമായി അധർമികളായ അവർ അഹങ്കാരപൂർവം നമുക്കെതിരേ വരുന്നു.
21നാംയുദ്ധം ചെയ്യുന്നത് നമ്മുടെ ജീവനും നിയമത്തിനും വേണ്ടിയാണ്.
22കർത്താവു തന്നെ നമ്മുടെ മുൻപിൽവച്ച് അവരെ നിലംപരിശാക്കും. നിങ്ങൾ അവരെ ഭയപ്പെടേണ്ടാ.
23ഇതു പറഞ്ഞിട്ട് അവൻ മിന്നലാക്രമണം നടത്തി. സെറോനും സൈന്യവും പരാജയപ്പെട്ടു.
24അവൻ അവരെ ബത്ത്ഹോറോൺചുരത്തിലൂടെ സമതലംവരെ പിന്തുടർന്നു. ശത്രുക്കളിൽ എണ്ണൂറുപേർ കൊല്ലപ്പെട്ടു. ശേഷിച്ചവർ ഫിലിസ്ത്യരുടെ നാട്ടിലേക്കു പലായനം ചെയ്തു.
25അന്നുമുതൽ യൂദാസിനെയും സഹോദരൻമാരെയും കുറിച്ചുള്ള ഭയം വ്യാപിച്ചു. ചുറ്റുമുള്ള വിജാതീയർ പരിഭ്രാന്തരായി.
26അവന്റെ കീർത്തി രാജസന്നിധിയിലെത്തി. യൂദാസിൻെറ യുദ്ധങ്ങൾ വിജാതീയർക്കു സംസാരവിഷയമായി.

അന്തിയോക്കസ്യുദ്ധത്തിനൊരുങ്ങുന്നു

27വിവരങ്ങളറിഞ്ഞഅന്തിയോക്കസ് രാജാവ് കോപാക്രാന്തനായി. അവൻ രാജ്യമൊട്ടാകെയുണ്ടായിരുന്ന സൈന്യത്തെ വിളിച്ചുകൂട്ടി. അതൊരു സുശക്തമായ സേനയായിരുന്നു.
28അവൻ ഭൺഡാരത്തിൽനിന്നു സേനകൾക്ക് ഒരു വർഷത്തെ ശമ്പളം നൽകുകയും ഏതു പ്രതിസന്ധിയും നേരിടുന്നതിനു തയ്യാറായിരിക്കാൻ കൽപിക്കുകയും ചെയ്തു.
29താമസമെന്നിയേ ഭൺഡാരം ശൂന്യമായി എന്നും പുരാതനകാലം മുതലേ നിലവിലിരുന്ന നിയമങ്ങൾ നീക്കിക്കളഞ്ഞതുമൂലം നാട്ടിലുളവായ ഭിന്നിപ്പും കലാപവും രാജ്യത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചുവെന്നും അവൻ മനസ്സിലാക്കി.
30ഇനിമുതൽ സ്വന്തം ചെലവുകൾക്കും മുൻരാജാക്കൻമാരെക്കാൾ ഉദാരമായി താൻ നൽകാറുള്ള ദാനങ്ങൾക്കും സമ്മാനങ്ങൾക്കും വേണ്ടത്ര ധനശേഖരം ഉണ്ടായിരിക്കയില്ലെന്ന് അവൻ ഭയപ്പെട്ടു.
31അസ്വസ്ഥനായ അവൻ പേർഷ്യയിൽപോയി നികുതി പിരിച്ച് വലിയൊരു സംഖ്യ ശേഖരിക്കാൻ തീരുമാനിച്ചു.
32പ്രഗദ്ഭനും രാജവംശജനുമായ ലിസിയാസിനെ യൂഫ്രട്ടീസ് നദിമുതൽ ഈജിപ്തിന്റെ അതിർത്തിവരെയുള്ള പ്രദേശത്തെ ഭരണകാര്യങ്ങൾ ഏൽപിച്ചു.
33മടങ്ങിവരുന്നതുവരെ അവന്റെ മകൻ അന്തിയോക്കസിനെ സംരക്ഷിക്കാനും ലിസിയാസിനെ ചുമതലപ്പെടുത്തിയിരുന്നു.
34ഭടൻമാരിലും ആനകളിലും പകുതി അവനെ ഏൽപിച്ചു; ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു നിർദേശങ്ങളും നൽകി. യൂദായിലെയും ജറുസലെമിലെയും നിവാസികളെ സംബന്ധിച്ചുള്ള നിർദേശമിതായിരുന്നു:
35സൈന്യത്തെ അയച്ച് ഇസ്രായേലിനെയും ജറുസലെമിൽ അവശേഷിച്ചവരെയും നിശ്ശേഷം നശിപ്പിച്ച് നാട്ടിൽ അവരുടെ സ്മരണപോലും ഇല്ലാതാക്കുക.
36അവരുടെ പ്രദേശങ്ങളിലെല്ലാം വിദേശീയരെ വസിപ്പിച്ച് നാട് വിഭജിച്ചുകൊടുക്കുക.
37പകുതി സൈന്യവുമായി നൂറ്റിനാൽപത്തിയേഴാം വർഷം രാജാവ് തലസ്ഥാന മായ അന്തേ്യാക്യായിൽ നിന്നുയാത്ര പുറപ്പെട്ടു.യൂഫ്രട്ടീസ്നദി കടന്ന് ഉത്തരപ്രദേശങ്ങളിലൂടെ അവൻ മുന്നേറി.

ഗോർജിയാസും നിക്കാനോറും

38രാജാവിന്റെ സ്നേഹിതൻമാരിൽ ശക്തൻമാരായ ദോറിമേനസിൻെറ പുത്രൻ ടോളമി, നിക്കാനോർ, ഗോർജിയാസ് എന്നിവരെ ലിസിയാസ് തിരഞ്ഞെടുത്തു.
39അവരെ രാജകൽപനപ്രകാരം യൂദാദേശം നശിപ്പിക്കാൻ നാൽപതിനായിരംപേരുടെ കാലാൾപ്പടയോടും ഏഴായിരംപേരുടെ കുതിരപ്പടയോടുംകൂടി അങ്ങോട്ടയച്ചു.
40അവർ സൈന്യം മുഴുവനോടുംകൂടി പുറപ്പെട്ടു. എമ്മാവൂസിനു സമീപമുള്ള സമതലത്തിൽ അവർ പാളയമടിച്ചു.
41ആ പ്രദേശത്തെ വ്യാപാരികൾ അവരെക്കുറിച്ചു പറയപ്പെട്ടിരുന്നതുകേട്ട് ഇസ്രായേല്യരെ അടിമകളായി വാങ്ങാൻ ധാരാളം വെള്ളിയും സ്വർണവും ഒപ്പം ചങ്ങലകളുമായി പാളയത്തിലേക്കു ചെന്നു. സിറിയായിലും ഫിലിസ്ത്യരുടെ നാട്ടിലും നിന്നുള്ള സൈന്യങ്ങളും അവരോടുകൂടെ ചേർന്നു.
42ആപത്തു വർദ്ധിച്ചിരിക്കുന്നതായും ശത്രുസൈന്യം രാജ്യത്തു പാളയമടിച്ചിരിക്കുന്നതായും യൂദാസും സഹോദരൻമാരും അറിഞ്ഞു. ജനങ്ങളെ നിശ്ശേഷം നശിപ്പിക്കാൻ രാജാവ് നൽകിയ കൽപനയെക്കുറിച്ചും അവർ കേട്ടു.
43അവർ പരസ്പരം പറഞ്ഞു: നമ്മുടെ ജനത്തെനാശത്തിൽനിന്നു നമുക്കു പുനരുദ്ധരിക്കാം. ജനത്തിനും വിശുദ്ധസ്ഥലത്തിനും വേണ്ടി പൊരുതാം.
44യുദ്ധത്തിനു തയ്യാറാകാനും കാരുണ്യവും അനുകമ്പയുംയാചിക്കാനുമായി ജനം സമ്മേളിച്ചു.
45ജറുസലെം, മരുഭൂമിപോലെ വിജനമായിക്കിടക്കുന്നു. അവളുടെ മക്കളിലാരും അകത്തുകടക്കുകയോ പുറത്തു പോകുകയോ ചെയ്യുന്നില്ല. വിശുദ്ധസ്ഥലം ചവിട്ടിമെതിക്കപ്പെട്ടിരിക്കുന്നു. വിദേശീയർ കോട്ട കൈയടക്കിയിരിക്കുന്നു. വിജാതീയർക്ക് അതു താവളമായിത്തീർന്നിരിക്കുന്നു. യാക്കോബിൽനിന്നു സന്തോഷം പോയി മറഞ്ഞു; കുഴലും വീണയും നിശ്ശബ്ദമായിരിക്കുന്നു.

മിസ്പായിലെ സമ്മേളനം

46അവർ ഒരുമിച്ച് ജറുസലെമിനെതിരേയുള്ള മിസ്പായിലേക്കു പോയി. അവിടെ പൂർവകാലത്ത് ഇസ്രായേലിന് ഒരു പ്രാർഥനാകേന്ദ്രമുണ്ടായിരുന്നു.
47അന്ന് അവർ വസ്ത്രങ്ങൾ കീറി; ചാക്കുടുത്ത്, തലയിൽ ചാരംപൂശി ഉപവസിച്ചു.
48കാര്യങ്ങളറിയാൻ വിജാതീയർ ദേവവിഗ്രഹങ്ങളോട് ആരാഞ്ഞിരുന്നതുപോലെ, അവർ നിയമഗ്രന്ഥം പരിശോധിച്ചു.
49അവർ പുരോഹിതവസ്ത്രങ്ങളും ആദ്യഫലങ്ങളും ദശാംശങ്ങളും കൊണ്ടുവരുകയും വ്രതം പൂർത്തിയാക്കിയ നാസീരിയരെ വിളിച്ചുകൂട്ടുകയും ചെയ്തു.
50അനന്തരം, അവർ സ്വർഗത്തിലേക്കു നോക്കി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ഇവരെ ഞങ്ങളെന്തു ചെയ്യും? ഇവരെ എങ്ങോട്ടു കൊണ്ടുപോകും?
51അവിടുത്തെ വിശുദ്ധസ്ഥലം ചവിട്ടി അശുദ്ധമാക്കിയിരിക്കുന്നു. അപമാനിതരായ പുരോഹിതൻമാർ വിലപിക്കുന്നു.
52ഞങ്ങളെ നശിപ്പിക്കാൻ വിജാതീയർ ഒത്തുചേരുന്നു. അവരുടെ ഗൂഢാലോചനകൾ അങ്ങ് അറിയുന്നുവല്ലോ.
53അങ്ങയുടെ സഹായമില്ലെങ്കിൽ അവരെ ചെറുത്തുനിൽക്കാൻ ഞങ്ങൾക്ക് എങ്ങനെ കഴിയും?
54അനന്തരം, അവർ കാഹളം ഊതി. വലിയൊരു നിലവിളി ഉയർന്നു.
55തുടർന്ന്, യൂദാസ് ജനങ്ങൾക്കു നേതാക്കൻമാരെ നിയോഗിച്ചു. ആയിരം, നൂറ്, അൻപത്, പത്ത് ഇങ്ങനെ വേർതിരിച്ചവിവിധ വ്യൂഹങ്ങളുടെ ആധിപ ത്യം അവരെ ഏൽപിച്ചു.
56വീടു പണിയുന്നവരോ വിവാഹവാഗ്ദാനം ചെയ്തവരോ മുന്തിരിത്തോട്ടംനട്ടുപിടിപ്പിക്കുന്നവരോ ഭീരുക്കളോ ആയ എല്ലാവരും നിയമമനുസരിച്ചു വീടുകളിലേക്കു മടങ്ങാൻ അവൻ ആജ്ഞാപിച്ചു.
57അതിനുശേഷം, സൈന്യം പുറപ്പെട്ട് എമ്മാവൂസിൻെറ തെക്കുഭാഗത്തെത്തി പാളയമടിച്ചു.
58 യൂദാസ് പറഞ്ഞു: അരമുറുക്കി ധീരരായി നിൽക്കുവിൻ. നമ്മെയും നമ്മുടെ വിശുദ്ധസ്ഥലത്തെയും നശിപ്പിക്കാൻ ഒത്തുകൂടിയിരിക്കുന്ന ഈ വിജാതീയരോടുയുദ്ധം ചെയ്യാൻ അതിരാവിലെ ഒരുങ്ങിനിൽക്കുവിൻ.
59നമ്മുടെ ജനത്തിന്റെയും വിശുദ്ധസ്ഥലത്തിന്റെയും ദുഃസ്ഥിതി കാണുന്നതിനെക്കാൾയുദ്ധത്തിൽ മരിക്കുകയാണു നല്ലത്.
60ദൈവഹിതം നിറവേറട്ടെ!
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്