Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 മക്കബായർ 13

അധ്യായങ്ങൾ

ശിമയോൻ നേതാവ്

1 യൂദാദേശം ആക്രമിച്ച് നശിപ്പിക്കുന്നതിന് ട്രിഫൊ വലിയൊരു സൈന്യം ശേഖരിച്ചിട്ടുണ്ടെന്ന് ശിമയോൻ അറിഞ്ഞു.
2ജനങ്ങൾ ഭയചകിതരും പരിഭ്രാന്തരുമാണെന്ന് അവൻ കണ്ടു.
3അതിനാൽ, ജറുസലെമിൽ ചെന്നു ജനത്തെ വിളിച്ചുകൂട്ടി, അവർക്ക് ആത്മധൈര്യം പകർന്നു കൊണ്ട് അവൻ പറഞ്ഞു: നിയമങ്ങൾക്കും വിശുദ്ധസ്ഥലത്തിനും വേണ്ടി ഞാനും എന്റെ സഹോദരൻമാരും, പിതൃഭവനവും എത്ര മഹത്തായ കാര്യങ്ങളാണു ചെയ്തിട്ടുള്ളതെന്ന് നിങ്ങൾക്കറിയാമല്ലോ. ഞങ്ങൾ നടത്തിയയുദ്ധങ്ങളും അനുഭവിച്ച ദുരിതങ്ങളും നിങ്ങൾക്കറിയാം.
4ഇങ്ങനെ ഇസ്രായേലിനുവേണ്ടി എന്റെ സഹോദരൻമാരെല്ലാവരും ജീവൻ ഹോമിക്കുകയും ചെയ്തിരിക്കുന്നു; ഞാൻ മാത്രം അവശേഷിക്കുന്നു.
5ഒരു വിപദ്ഘട്ടത്തിലും ജീവരക്ഷാർത്ഥം ഞാൻ മാറിനിൽക്കുകയില്ല. എന്റെ സഹോദരൻമാരെക്കാൾ മേൻമ എനിക്കില്ലല്ലോ.
6എന്റെ ജനത്തിനും വിശുദ്ധ സ്ഥലത്തിനും നിങ്ങളുടെ ഭാര്യമാർക്കും മക്കൾക്കും വേണ്ടി ഞാൻ പ്രതികാരം ചെയ്യും. ജനതകളെല്ലാം നമ്മെ നശിപ്പിക്കുന്നതിനു വിദേ്വഷത്തോടെ ഒരുമിച്ചുകൂടിയിരിക്കുകയാണ്.
7ഈ വാക്കുകൾ കേട്ടപ്പോൾ ജനങ്ങൾ ആവേശഭരിതരായി.
8അവർ അത്യുച്ചത്തിൽ വിളിച്ചു പറഞ്ഞു: യൂദാസിൻെറയും നിന്റെ സഹോദരനായ ജോനാഥാന്റെയും സ്ഥാനത്ത് ഇനി നീതന്നെ ഞങ്ങളുടെ നേ താവ്.
9ഞങ്ങൾക്കുവേണ്ടിയുദ്ധം ചെയ്താലും. നീ പറയുന്നതെന്തും ഞങ്ങൾ ചെയ്യും.
10യോദ്ധാക്കളെ എല്ലാവരെയും അവൻ വിളിച്ചുകൂട്ടുകയും, ജറുസലെംമതിലിൻെറ പണി തിടുക്കത്തിൽ പൂർത്തിയാക്കുകയും അതിനെ എല്ലാ വശങ്ങളിലും സുരക്ഷിതമാക്കുകയും ചെയ്തു.
11വലിയൊരു സൈന്യവുമായി അബ്സലോമിന്റെ മകൻ ജോനാഥാനെ അവൻ ജോപ്പായിലേക്ക് അയച്ചു; തദ്ദേശവാസികളെ തുരത്തി. അവർ അവിടെ നിലയുറപ്പിച്ചു.

ജോനാഥാൻെറ മരണം

12 യൂദാദേശം ആക്രമിക്കുന്നതിനു വലിയൊരു സൈന്യവുമായി ട്രിഫൊ ടോളമായിസിൽനിന്നു പുറപ്പെട്ടു. തടവിലാക്കപ്പെട്ട ജോനാഥാനും അവനോടൊത്തുണ്ടായിരുന്നു.
13സമതലത്തിനെതിരേയുള്ള അദിദായിൽ ശിമയോൻ പാളയമടിച്ചു.
14സഹോദരനായ ജോനാഥാനു പകരം ശിമയോൻ നേതൃത്വമേറ്റെടുത്തുവെന്നും അവർ തന്നോട് ഏറ്റുമുട്ടാൻ പോകുന്നുവെന്നും അറിഞ്ഞട്രിഫൊ ദൂതൻമാരെ അയച്ച് അവനോടു പറഞ്ഞു:
15താൻ അലങ്കരിച്ചിരുന്ന സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നിന്റെ സഹോദരനായ ജോനാഥാൻ രാജകീയ ഭൺഡാരത്തിലേക്കു നൽകേണ്ട പണത്തിനുവേണ്ടിയാണ് ഞങ്ങൾ അവനെ തടഞ്ഞുവച്ചിരിക്കുന്നത്.
16വിമോചിതനാകുമ്പോൾ അവൻ ഞങ്ങൾക്കെതിരേ വിപ്ലവമുണ്ടാക്കാതിരിക്കേണ്ടതിന് നൂറുതാലന്ത് വെള്ളിയും ആൾജാമ്യമായി അവന്റെ രണ്ടു പുത്രൻമാരെയും തരുക. അപ്പോൾ ഞങ്ങൾ അവനെ വിട്ടുതരാം.
17ചതി നിറഞ്ഞതാണ് അവന്റെ വാക്കുകൾ എന്നറിഞ്ഞിട്ടും,
18പണവും പുത്രൻമാരെയും കൊണ്ടുവരാൻ ശിമയോൻ ആളയച്ചു. അങ്ങനെ താൻ ചെയ്യാതിരുന്നാൽ, ജനങ്ങൾക്കിടയിൽ ഉഗ്രമായ വിദേ്വഷത്തിനു പാത്രമാകുമെന്നും, ശിമയോൻ പണവും പുത്രൻമാരെയും അയച്ചു കൊടുക്കാതിരുന്നതിനാലാണ് അവൻ മരിക്കാനിടയായതെന്ന് അവർ കുറ്റപ്പെടുത്തുമെന്നും അവൻ ഭയപ്പെട്ടു.
19പുത്രൻമാരെയും നൂറു താലന്തും അവൻ കൊടുത്തുവിട്ടു, എങ്കിലും ട്രിഫൊ വാക്കു പാലിച്ചില്ല. ജോനാഥാനെ വിട്ടയച്ചതുമില്ല.
20രാജ്യം ആക്രമിച്ചു നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ട്രിഫൊ അദോരയിലേക്കുള്ള മാർഗത്തിലൂടെ ചുറ്റിവന്നു. എന്നാൽ, അവർ ചെന്നിടങ്ങളിലെല്ലാം ശിമയോനും സൈന്യവും അവർക്കെതിരേ മുന്നേറിക്കൊണ്ടിരുന്നു.
21മരുഭൂമിയിലൂടെ വരണമെന്നും തങ്ങൾക്കു ഭക്ഷണം എത്തിച്ചുതരണമെന്നും ആവ ശ്യപ്പെട്ടുകൊണ്ട് കോട്ടയിലുണ്ടായിരുന്നവർ ട്രിഫൊയുടെ അടുക്കൽ ദൂതൻമാരെ അയച്ചു കൊണ്ടിരുന്നു.
22തൻെറ അശ്വസൈന്യത്തോടെ പുറപ്പെടാൻ ട്രിഫൊ തയ്യാറായി. എന്നാൽ, ആ രാത്രിയിൽ കനത്ത ഹിമപാത മുണ്ടായതിനാൽ പോകാൻ കഴിഞ്ഞില്ല. അതിനാൽ, അവൻ ഗിലയാദ് ദേശത്തേക്കു കടന്നു.
23ബാസ്ക്കാമായുടെ സമീപമെത്തിയപ്പോൾ അവൻ ജോനാഥാനെ വധിച്ച് അവിടെ സംസ്കരിച്ചു.
24ട്രിഫൊ തിരിച്ച് സ്വന്തം നാട്ടിലേക്കു മടങ്ങി.
25ശിമയോൻ തൻെറ സഹോദരനായ ജോനാഥാന്റെ അസ്ഥികൾ എടുപ്പിച്ച്, പിതാക്കൻമാരുടെ നഗരമായ മൊദെയിനിൽ സംസ്കരിച്ചു.
26ഇസ്രായേൽ മുഴുവൻ അതിയായ ദുഃഖത്തോടെ അവനെച്ചൊല്ലി വിലപിച്ചു; അനേകദിവസം അവർ ദുഃഖം ആചരിച്ചു.
27ശിമയോൻ, തൻെറ പിതാവിന്റെയും സഹോദരൻമാരുടെയും ശവകുടീരങ്ങൾക്കുമേൽ ഒരു സ്മാരകം പണിതു. എല്ലാവർക്കും കാണത്തക്കവിധം മിനുക്കിയ കല്ലുകൾകൊണ്ട് അതിന്റെ മുൻപിൻഭാഗങ്ങൾ ഉയർത്തിപ്പണിതു.
28പിതാവിനും മാതാവിനും നാലു സഹോദരർക്കുമായി, പരസ്പരാഭിമുഖമായ ഏഴു പിരമിഡുകൾ അവൻ സംവിധാനം ചെയ്തു.
29ചുറ്റും സ്തംഭങ്ങൾ നാട്ടുകയും സ്തംഭങ്ങളിൻമേൽ ശാശ്വതസ്മാരകമായി ആയുധസാമഗ്രികളുടെ മാതൃക കൊത്തിവയ്ക്കുകയും ചെയ്തു. അവയോടുചേർന്ന്, സമുദ്രസഞ്ചാരികൾക്കു കാണത്തക്കവിധം കപ്പലുകളുടെ മാതൃകയും കൊത്തിവച്ചു.
30മൊദെയിനിൽ അവൻ പണികഴിപ്പിച്ച, ഈ ശവകുടീരം ഇന്നും നിലനിൽക്കുന്നു.

ദമെത്രിയൂസുമായി സഖ്യം

31യുവരാജാവായ അന്തിയോക്കസിനെ ട്രിഫൊ ചതിച്ചുകൊന്നു.
32അവന്റെ സ്ഥാനത്ത് ഏഷ്യയുടെ കിരീടമണിഞ്ഞ് അവൻ രാജാവായി; ദേശത്തു വലിയ വിപത്തു വരുത്തിവച്ചു.
33എന്നാൽ, ശിമയോൻ യൂദയായിലെ ശക്തിദുർഗങ്ങൾ പുനരുദ്ധരിക്കുകയും ചുറ്റും ഉയർന്ന ഗോപുരങ്ങളും വൻമതിലുകളും നിർമിക്കുകയും വാതിലുകൾക്ക് ഓടാമ്പലുകൾ പിടിപ്പിക്കുകയും ചെയ്ത്, അവയെ സുരക്ഷിതമാക്കി. ശക്തിദുർഗങ്ങളിൽ ഭക്ഷണപദാർഥങ്ങളും സംഭരിച്ചു.
34അവൻ ഏതാനും പേരെ തിരഞ്ഞെടുത്ത് ദുരിതാ ശ്വാസ സഹായം അഭ്യർഥിച്ചുകൊണ്ട് ദമെത്രിയൂസിൻെറ അടുത്തേക്ക് അയച്ചു. എന്തുകൊണ്ടെന്നാൽ, രാജ്യം കൊള്ളയടിക്കുക മാത്രമേ ട്രിഫൊ ചെയ്തുള്ളു.
35അവരുടെ അഭ്യർഥനയ്ക്കു ദമെത്രിയൂസ് രാജാവ് അനുകൂലമായ മറുപടി നൽകി. കത്ത് ഇപ്രകാരമായിരുന്നു:
36പ്രധാന പുരോഹിതനും രാജാക്കൻമാരുടെ മിത്രവുമായ ശിമയോനും ശ്രേഷ്ഠൻമാർക്കും യഹൂദജനത്തിനും ദമെത്രിയൂസ്രാജാവിൻെറ അഭിവാദനം!
37നിങ്ങൾ കൊടുത്തയച്ച സ്വർണക്കിരീടവും ഈന്തപ്പനക്കൊമ്പും ഞാൻ സ്വീകരിച്ചിരിക്കുന്നു. നിങ്ങളുമായി ശാശ്വതസമാധാനം സ്ഥാപിക്കാൻവേണ്ടി, കപ്പത്തിൽനിന്നു നിങ്ങൾക്ക് ഇളവു നൽകേണ്ടതിന് ഞങ്ങളുടെ സേവകർക്ക് എഴുതാൻ ഞങ്ങൾ തയ്യാറാണ്.
38നിങ്ങൾക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളൊക്കെ പ്രാബല്യത്തിൽ തുടരും; നിങ്ങൾ നിർമിച്ച ശക്തിദുർഗങ്ങൾ നിങ്ങളുടെ അധീനതയിൽത്തന്നെ ഇരിക്കും.
39ഇന്നോളമുണ്ടായിട്ടുള്ള വീഴ്ചകളും അതിക്രമങ്ങളും ഞങ്ങൾ ക്ഷമിക്കുന്നു. നിങ്ങൾ നൽകേണ്ട കിരീടനികുതി ഞങ്ങൾ വേണ്ടെന്നുവയ്ക്കുന്നു. ജറുസലെമിൽനിന്നു പിരിച്ചിരുന്ന മറ്റു നികുതികൾ ഇനി പിരിക്കുന്നതല്ല.
40എന്റെ അംഗരക്ഷകരാകാൻ യോഗ്യതയുള്ളവർ നിങ്ങൾക്കിടയിൽ ഉണ്ടെങ്കിൽ അവരെ നിയമിക്കുന്നതാണ്. നാം തമ്മിൽ സമാധാനം നിലനിൽക്കട്ടെ.
41നൂറ്റിയെഴുപ താമാണ്ടിൽ വിജാതീയരുടെ നുകം ഇസ്രായേലിൽനിന്നു നീക്കം ചെയ്യപ്പെട്ടു.
42സമുന്നതനായ പ്രധാനപുരോഹിതനും യഹൂദരുടെ സേനാധിപനും നേതാവുമായ ശിമയോന്റെ ഒന്നാംഭരണവർഷം എന്ന്, അന്നുമുതൽ തങ്ങളുടെ പ്രമാണങ്ങളിലും കരാറുകളിലും അവർ എഴുതാൻ തുടങ്ങി.

ഇസ്രായേലിനു സ്വാതന്ത്ര്യം

43ശിമയോൻ ഗസറായ്ക്കെതിരേ പാളയമടിച്ച് അതിനെ വളഞ്ഞു.യന്ത്രമുട്ടിയുണ്ടാക്കി നഗരത്തിൻെറ മതിലുകൾ ഇടിച്ചുപൊളിച്ച് ഒരു ഗോപുരം കൈവശപ്പെടുത്തി.
44യന്ത്രമുട്ടിയോടൊപ്പമുണ്ടായിരുന്നവർ നഗ രത്തിൽ കടന്നു. അവിടെ വലിയ സംഭ്രാന്തി ഉളവായി.
45നഗരവാസികൾ ഭാര്യമാരോടും കുട്ടികളോടുമൊപ്പം മതിലിൻമേൽ കയറി, വസ്ത്രങ്ങൾ കീറി അത്യുച്ചത്തിൽ നിലവിളിച്ച് ശിമയോനോട് സമാധാനത്തിന് അപേക്ഷിച്ചു.
46ഞങ്ങളുടെ അകൃത്യങ്ങൾക്കനുസൃതമായല്ല, അങ്ങയുടെ കാരുണ്യത്തിനൊത്തവിധം ഞങ്ങളോടു പെരുമാറണമേ എന്ന് അഭ്യർഥിച്ചു.
47ശിമയോൻ അവരുമായി ഒരു കരാറുണ്ടാക്കുകയുംയുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ, നഗരത്തിൽനിന്ന് അവൻ അവരെ പുറത്താക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരുന്ന ഭവനങ്ങൾ ശുദ്ധീകരിക്കുകയും സ്തുതിഗീതങ്ങൾ ആല പിച്ചുകൊണ്ട് അതിൽ പ്രവേശിക്കുകയും ചെയ്തു.
48അവൻ അതിലെ അശുദ്ധികളൊക്കെ നീക്കി, നിയമം പാലിക്കുന്നവരെ അവിടെ വസിപ്പിച്ചു. അതിന്റെ കോട്ടകൾ ബലപ്പെടുത്തുകയും തനിക്കായി അവിടെ ഒരു ഭവനം പണിയുകയും ചെയ്തു.
49ജറുസലെമിലെ കോട്ടയിലുള്ളവർ ക്രയ വിക്രയത്തിനു പുറത്തുപോകുന്നതോ അകത്തുകടക്കുന്നതോ നിരോധിച്ചിരുന്നു. തൻമൂലം, അവർ വിശന്നുവലഞ്ഞു. അനേകർ പട്ടിണിമൂലം മരണമടഞ്ഞു.
50സമാധാനത്തിനായി ശിമയോനോട് അവർ കേണപേക്ഷിച്ചു. അവൻ അപ്രകാരം ചെയ്തു. എങ്കിലും അവിടെനിന്ന് അവരെ ബഹിഷ്കരിക്കുകയും മാലിന്യങ്ങളിൽനിന്ന് കോട്ടയെ ശുദ്ധമാക്കുകയും ചെയ്തു.
51നൂറ്റിയെഴുപത്തൊന്നാമാണ്ട് രണ്ടാംമാസം ഇരുപത്തിമൂന്നാം ദിവസം യഹൂദർ സ്തുതിഗീതങ്ങളാലപിച്ച്, ഈ ന്തപ്പനക്കൊമ്പുകളേന്തി, വീണ, കൈത്താളം, തന്ത്രിവാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ അതിൽ പ്രവേശിച്ചു. ഇസ്രായേലിന്റെ ഒരു മഹാശത്രു തകർക്കപ്പെടുകയും നീക്കം ചെയ്യപ്പെടുകയും ചെയ്തതുകൊണ്ടുതന്നെ.
52എല്ലാ വർഷവും ആദിവസം ആഹ്ലാദപൂർവം ആഘോഷിക്കണമെന്ന് ശിമയോൻ കൽപിച്ചു. കോട്ടയ്ക്കെതിരേയുള്ള ദേവാലയഗിരിയുടെ മതിലുകൾ ബലപ്പെടുത്തി. അവനും സൈന്യവും അവിടെ താമസമാക്കി.
53തൻെറ മകൻ യോഹന്നാനു പ്രായപൂർത്തിയായി എന്നു കണ്ട്, ശിമയോൻ അവനെ സർവസൈന്യാധിപനാക്കി. അവൻ ഗസറായിൽ വാസമുറപ്പിച്ചു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്