Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സഖറിയാ 6

അധ്യായങ്ങൾ

രഥങ്ങൾ

1ഞാൻ വീണ്ടും കണ്ണുയർത്തി നോക്കി, അതാ, രണ്ടു പർവതങ്ങൾക്കിടയിൽനിന്ന് നാലു രഥങ്ങൾ വരുന്നു. പർവതങ്ങൾ പിച്ചളകൊണ്ടുള്ളതായിരുന്നു.
2ഒന്നാമത്തെ രഥത്തിനു ചുവന്ന കുതിരകൾ, രണ്ടാമത്തേ തിനു കറുത്തത്,
3മൂന്നാമത്തേതിനു വെളുത്ത കുതിരകൾ, നാലാമത്തേതിനു പുള്ളിക്കുതിരകൾ.
4പ്രഭോ, എന്താണിത്? എന്നോടു സംസാരിച്ച ദൂതനോടു ഞാൻ ചോദിച്ചു.
5അവൻ പറഞ്ഞു: ഭൂമി മുഴുവൻെറയും നാഥന്റെ മുൻപിൽനിന്നു വരുന്ന ഇവർ ആകാശത്തിന്റെ നാലു വായുക്കളിലേക്കു പോകുന്നു.
6കറുത്ത കുതിരകളെ പൂട്ടിയരഥം വടക്കുള്ള ദേശത്തേക്കും വെള്ളക്കുതിരകളെ പൂട്ടിയരഥം പടിഞ്ഞാറോട്ടും പുള്ളിക്കുതിര കളെ പൂട്ടിയരഥം തെക്കോട്ടും പുറപ്പെട്ടു.
7കുതിരകൾ ഭൂമിയിൽ ചുറ്റി സഞ്ചരിക്കാനുള്ള അക്ഷമയോടെ പുറത്തുവന്നു. നിങ്ങൾ പോയി ഭൂമി മുഴുവൻ ചുറ്റി സഞ്ചരിക്കുവിൻ എന്ന് അവൻ കൽപിച്ചു. അവ അങ്ങനെ ചെയ്തു.
8അവൻ എന്നോടു വിളിച്ചു പറഞ്ഞു: വടക്കേ ദേശത്തേക്കു പോയവ അവിടെ എന്റെ കോപം ശമിപ്പിച്ചു

ജോഷ്വയുടെ കിരീടധാരണം

9കർത്താവ് എന്നോട് അരുളിച്ചെയ്തു:
10ബാബിലോണിൽനിന്നു വന്ന പ്രവാസികളിൽ ഹെൽദായ്, തോബിയാ, എദായ എന്നിവരെ കൂട്ടി സെഫാനിയായുടെ പുത്രനായ ജോസിയായുടെ വീട്ടിലേക്കു നീ ഇന്നുതന്നെ പോവുക.
11അവരിൽനിന്നു വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കിയ ഹോസദാക്കിന്റെ പുത്രനും പ്രധാന പുരോഹിതനുമായ ജോഷ്വയുടെ ശിരസ്സിൽ വയ്ക്കുക.
12അവനോടു പറയുക.സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ശാഖ എന്ന നാമം വഹിക്കുന്നവൻ. അവൻ തൻെറ സ്ഥാനത്തു വളരുകയും കർത്താ വിൻെറ ആലയം പണിയുകയും ചെയ്യും.
13അവനായിരിക്കും കർത്താവിന്റെ ആലയം പണിയുന്നത്. അവൻ രാജകീയ പ്രതാപത്തോടെ സിംഹാസനത്തിൽ വാഴും. അവന്റെ വലത്തുഭാഗത്ത് ഒരു പുരോഹിതനും ഉപവിഷ്ടനാകും. അവർക്കിടയിൽ പൂർണ സമാധാനം പുലരും.
14ഹെൽദായ്, തോബിയാ,യദായ, സെഫാനിയായുടെ പുത്രൻ ജോസിയാ എന്നിവരെ അനുസ്മരിപ്പിക്കാൻ ആ കിരീടം കർത്താവിന്റെ ആലയത്തിൽ സ്ഥിതിചെയ്യും.
15വിദൂരത്തുനിന്ന് ആളുകൾ വന്ന് കർത്താവിന്റെ ആലയത്തിന്റെ പണിയിൽ സഹായിക്കും. സൈന്യങ്ങളുടെ കർത്താവാണ് എന്നെ അയച്ചതെന്ന് അങ്ങനെ നിങ്ങൾ അറിയും. നിങ്ങളുടെ ദൈവമായ കർത്താവിന്റെ കൽപന നിങ്ങൾ ശ്രദ്ധാപൂർവം അനുസരിച്ചാൽ ഇതു സംഭവിക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്