Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സഖറിയാ 11

അധ്യായങ്ങൾ
1ലബനോനേ, നിന്റെ വാതിലുകൾ തുറക്കുക, അഗ്നി നിന്റെ ദേവദാരുക്കളെ വിഴുങ്ങട്ടെ.
2സരളവൃക്ഷമേ, വിലപിക്കുക, ദേവദാരു നിപതിച്ചു. വിശിഷ്ട വൃക്ഷങ്ങൾ നശിച്ചു. ബാഷാനിലെ കരുവേലകമേ, വിലപിക്കുക. നിബിഡവനങ്ങൾ വെട്ടിവീഴ്ത്തിയിരിക്കുന്നു.
3ഇതാ, ഇടയൻമാർ നിലവിളിക്കുന്നു; അവരുടെ മഹത്വം അപഹരിക്കപ്പെട്ടു. ഇതാ, സിംഹങ്ങൾ ഗർജിക്കുന്നു; ജോർദാൻ വനം ശൂന്യമായിരിക്കുന്നു.

രണ്ട് ഇടയൻമാർ

4എന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്തു: കൊലയ്ക്കു വിധിക്കപ്പെട്ട ആടുകളുടെ ഇടയനാവുക.
5വാങ്ങുന്നവർ അവയെ കൊല്ലുന്നു, അവർ ശിക്ഷിക്കപ്പെടുന്നില്ല. അവയെ വിൽക്കുന്നവർ പറയുന്നു, കർത്താവ് വാഴ്ത്തപ്പെടട്ടെ, ഞാൻ ധനികനായി. സ്വന്തം ഇടയൻമാർക്കുപോലും അവയോടു കരുണയില്ല.
6കർത്താവ് അരുളിച്ചെയ്യുന്നു: ദേശത്തു വസിക്കുന്നവരുടെമേൽ ഇനി എനിക്കു കരുണ തോന്നുകയില്ല. ഞാൻ അവരെ ഓരോരുത്തരെയും താന്താങ്ങളുടെ ഇടയന്റെയും രാജാവിന്റെയും പിടിയിൽ അകപ്പെടാൻ ഇടയാക്കും. അവർ ഭൂമിയെ ഞെരിക്കും. അവരുടെ കൈയിൽനിന്നു ഞാൻ ആരെയും രക്ഷിക്കുകയില്ല.
7ഞാൻ ആടു വ്യാപാരികൾക്കുവേണ്ടി കൊലയ്ക്കു വിധിക്കപ്പെട്ടിരുന്ന ആടുകളുടെ ഇടയനായി. ഞാൻ രണ്ടു വടി എടുത്തു. ഒന്നിനു കൃപയെന്നും രണ്ടാമത്തേതിന് ഐക്യം എന്നുംപേരിട്ടു. ഞാൻ ആടുകളെ മേയിച്ചു.
8ഒരു മാസത്തിനുള്ളിൽ ഞാൻ മൂന്ന് ഇടയൻമാരെ ഓടിച്ചു. ഞാൻ അവയെക്കൊണ്ടു മടത്തു. അവയ്ക്ക് എന്നോടും വെറുപ്പായി.
9ഞാൻ പറഞ്ഞു: ഞാൻ നിങ്ങളുടെ ഇടയനായിരിക്കുകയില്ല. മരിക്കാനുള്ളതു മരിക്കട്ടെ; നശിക്കാനുള്ളതു നശിക്കട്ടെ. ശേഷിക്കുന്നവ പരസ്പരം വിഴുങ്ങട്ടെ.
10ഞാൻ കൃപ എന്ന വടി എടുത്തൊടിച്ചു. അങ്ങനെ സകല ജനതകളുമായി ചെയ്ത എന്റെ ഉടമ്പടി ഞാൻ അസാധുവാക്കി.
11അന്നുതന്നെ അത് അസാധുവായി. എന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ആടുവ്യാപാരികൾ ഇത് കർത്താവിന്റെ വചനമാണെന്ന് അറിഞ്ഞു.
12ഞാൻ അവരോടു പറഞ്ഞു: നിങ്ങൾക്കുയുക്തമെന്നു തോന്നുന്നെങ്കിൽ കൂലിതരുക. അല്ലെങ്കിൽ നിങ്ങൾ തന്നെ സൂക്ഷിച്ചുകൊള്ളുക. അവർ എന്റെ കൂലിയായി മുപ്പതുഷെക്കൽ തൂക്കിത്തന്നു.
13കർത്താവ് എന്നോട് അരുളിച്ചെയ്തു: അത് ഭൺഡാരത്തിൽ നിക്ഷേപിക്കുക - അവർ എനിക്കു മതിച്ച നല്ല വില! ഞാൻ ആ മുപ്പതുഷെക്കൽ വെള്ളി കർത്താവിന്റെ ആലയത്തിലെ ഭൺഡാരത്തിൽ ഇട്ടു.
14പിന്നെ, ഞാൻ ഐക്യം എന്ന വടി ഒടിച്ചു; ഞാൻ ഇസ്രായേലും യൂദായും തമ്മിലുള്ള സാഹോദര്യം അവസാനിപ്പിച്ചു.
15കർത്താവ് എന്നോട് കൽപിച്ചു: നീ ഇനി നീചനായ ഒരു ഇടയന്റെ വേഷം എടുക്കുക.
16ഞാൻ ദേശത്തേക്ക് ഒരു ഇടയനെ അയയ്ക്കും. അവൻ നശിക്കുന്നവയെരക്ഷിക്കുകയോ വഴിതെറ്റിപ്പോയവയെ അനേ്വഷിക്കുകയോ, മുറിവേറ്റവയെ സുഖപ്പെടുത്തുകയോ, ആരോഗ്യമുള്ളവയെ പോഷിപ്പിക്കുകയോ ചെയ്യാതെ കൊഴുത്തവയുടെ മാംസം തിന്നുന്നു; കുളമ്പുപോലും പറിച്ചെടുക്കുന്നു.
17ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചു കളയുന്ന എന്റെ നീചനായ ഇടയനു ദുരിതം! വാൾ അവന്റെ കൈ ഛേദിക്കട്ടെ; വലത്തുകണ്ണ് ചുഴന്നെടുക്കട്ടെ. അവന്റെ കൈ പൂർണമായും ശോഷിച്ചു പോകട്ടെ. അവന്റെ വലത്തുകണ്ണ് തീർത്തും അന്ധമാകട്ടെ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്