Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സഖറിയാ 13

അധ്യായങ്ങൾ

വിഗ്രഹാരാധകരും വ്യാജപ്രവാചകൻമാരും

1പാപത്തിൽനിന്നും അശുദ്ധിയിൽനിന്നും ദാവീദുഭവനത്തെയും ജറുസലെം നിവാസികളെയും കഴുകി വിശുദ്ധീകരിക്കാൻ അന്ന് ഒരു ഉറവ പൊട്ടിപ്പുറപ്പെടും.
2സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: അന്നു ഞാൻ വിഗ്രഹങ്ങളുടെ നാമം ദേശത്തുനിന്നു വിച്ഛേദിക്കും; അവയെ വിസ്മൃതിയിലാഴ്ത്തും. പ്രവാചകൻമാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്ന് ഉൻമൂലനം ചെയ്യും.
3ഇനി ആരെങ്കിലും പ്രവാചകനായി പ്രത്യക്ഷപ്പെട്ടാൽ അവനു ജൻമം നൽകിയ മാതാപിതാക്കൾ അവനോടു കർത്താവിന്റെ നാമത്തിൽ വ്യാജം സംസാരിക്കുന്നതിനാൽ നീ ജീവിച്ചുകൂടാ എന്നുപറഞ്ഞ് അവൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവനെ കുത്തിപ്പിളർക്കും.
4അന്ന് പ്രവചിക്കുന്ന ഓരോ പ്രവാചകനും തൻെറ ദർശനത്തെക്കുറിച്ചു ലജ്ജിക്കും. അതുകൊണ്ട് അവർ വഞ്ചിക്കാനായി രോമക്കുപ്പായം ധരിക്കുകയില്ല.
5അവൻ പറയും: ഞാൻ പ്രവാചകനല്ല; കൃഷിക്കാരനാണ്. ചെറുപ്പം മുതലേ ഭൂമിയാണ് എന്റെ സ്വത്ത്.
6നിന്റെ മുതുകിൽ കാണുന്ന ഈ മുറിവുകൾ എന്ത് എന്ന് ആരെങ്കിലും ചോദിച്ചാൽ അവൻ പറയും; സുഹൃത്തുകളുടെ വീട്ടിൽവച്ച് എനിക്ക് ഏറ്റ മുറിവുകളാണ്.
7സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ഇടയനെതിരേ, എന്നോടു ചേർന്നു നിൽക്കുന്നവനെതിരേ, വാളേ, നീ ഉയരുക, ഇടയനെ വെട്ടുക, ആടുകൾ ചിതറട്ടെ. ദുർബലർക്കെതിരേ ഞാൻ കരം ഉയർത്തും.
8കർത്താവ് അരുളിച്ചെയ്യുന്നു: ദേശവാസികൾ മൂന്നിൽ രണ്ടു ഭാഗം നശിപ്പിക്കപ്പെടും; മൂന്നിൽ ഒരു ഭാഗം ശേഷിക്കും.
9ഈ മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ ഞാൻ അഗ്നിശുദ്ധിവരുത്തും; സ്വർണമെന്നപോലെ മാറ്റ് പരിശോധിക്കും. അവർ എന്റെ നാമം വിളിച്ചപേക്ഷിക്കും. ഞാൻ അവർക്ക് ഉത്തരമരുളും. അവർ എന്റെ ജനം എന്നു ഞാൻ പറയും. കർത്താവ് എന്റെ ദൈവം എന്ന് അവരും പറയും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്