Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

റോമാ 13

അധ്യായങ്ങൾ

അധികാരത്തോടു വിധേയത്വം

1ഓരോരുത്തനും മേലധികാരികൾക്കു വിധേയനായിരിക്കട്ടെ. എന്തെന്നാൽ, ദൈവത്തിൽ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ്.
2തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവൻ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവൻ തങ്ങൾക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും.
3സത്പ്രവൃത്തികൾചെയ്യുന്നവർക്കല്ല, ദുഷ്പ്രവൃത്തികൾ ചെയ്യുന്നവർക്കാണ് അധികാരികൾ ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കിൽ നൻമ ചെയ്യുക; നിനക്ക് അവനിൽനിന്നു ബഹുമതിയുണ്ടാകും.
4എന്തെന്നാൽ, അവൻ നിന്റെ നൻമയ്ക്കുവേണ്ടി ദൈവത്തിന്റെ ശുശ്രൂഷകനാണ്. എന്നാൽ, നീ തിൻമ പ്രവർത്തിക്കുന്നുവെങ്കിൽ പേടിക്കണം. അവൻ വാൾ ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിൻമ ചെയ്യുന്നവനെതിരായി ദൈവത്തിന്റെ ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവൻ.
5ആകയാൽ, ദൈവത്തിന്റെ ക്രോധം ഒഴിവാക്കാൻവേണ്ടി മാത്രമല്ല, മനഃസാക്ഷിയെ മാനിച്ചും നിങ്ങൾ വിധേയത്വം പാലിക്കുവിൻ.
6നിങ്ങൾ നികുതികൊടുക്കുന്നതും ഇതേ കാരണത്താൽത്തന്നെ. എന്തെന്നാൽ, അധികാരികൾ ഇക്കാര്യങ്ങളിൽ നിരന്തരംശ്രദ്ധവയ്ക്കുന്ന ദൈവശുശ്രൂഷകരാണ്.
7ഓരോരുത്തർക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിൻ. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അർഹിക്കുന്നവന് ആദരം; ബഹുമാനം നൽകേണ്ടവനു ബഹുമാനം.

സഹോദരസ്നേഹം

8പരസ്പരം സ്നേഹിക്കുകയെന്നതൊഴികെ നിങ്ങൾക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാൽ, അയൽക്കാരനെ സ്നേഹിക്കുന്നവൻ നിയമം പൂർത്തീകരിച്ചുകഴിഞ്ഞു.
9വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കൽപനയും, നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം എന്ന ഒരു വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു.
10സ്നേഹം അയൽക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്റെ പൂർത്തീകരണം സ്നേഹമാണ്.

പ്രകാശത്തിൻെറ ആയുധങ്ങൾ

11ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രതേ്യകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാൽ, ഇപ്പോൾ രക്ഷ നമ്മൾ ആരും പ്രതീക്ഷിച്ചിരുന്നതിനെക്കാൾ കൂടുതൽ അ ടുത്തെത്തിയിരിക്കുന്നു.
12രാത്രി കഴിയാറായി; പകൽ സമീപിച്ചിരിക്കുന്നു. ആകയാൽ, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികൾ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കാം.
13പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോകലഹങ്ങളിലോ അ സൂയയിലോ വ്യാപരിക്കരുത്.
14പ്രത്യുത, കർത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിൻ. ദുർമോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിൻ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്