റോമാ 10
അധ്യായങ്ങൾ
നിയമത്തിൻെറ പരിപൂർത്തി
1സഹോദരരേ, എന്റെ ഹൃദയപൂർവ കമായ ആഗ്രഹവും ഇസ്രായേലിനുവേണ്ടി ദൈവത്തോടുള്ള എന്റെ പ്രാർഥനയും അവർ രക്ഷിക്കപ്പെടണം എന്നതാണ്.
2അവർക്കു ദൈവത്തെക്കുറിച്ചു തീക്ഷ്ണതയുണ്ടെന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു; ആ തീക്ഷ്ണത ശരിയായ അറിവിന്റെ അടിസ്ഥാനത്തിലല്ലെന്നേയുള്ളൂ.
3എന്നാൽ, ദൈവത്തിന്റെ നീതിയെക്കുറിച്ച് അവർ അജ്ഞരാകകൊണ്ടും തങ്ങളുടെ തന്നെ നീതി സ്ഥാപിക്കാൻ വ്യഗ്രത കാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവർ കീഴ്വഴങ്ങിയില്ല.
4വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്തു നിയമത്തെ പൂർത്തീകരിച്ചിരിക്കുന്നു.
എല്ലാവർക്കും രക്ഷ
5നിയമാധിഷ്ഠിതമായ നീതി പ്രവർത്തിക്കുന്നവർക്ക് അതുമൂലം ജീവൻ ലഭിക്കും എന്നു മോശ എഴുതുന്നു.
6വിശ്വാസാധിഷ്ഠിതമായ നീതിയാകട്ടെ ഇങ്ങനെ പറയുന്നു: ക്രിസ്തുവിനെ താഴേക്കു കൊണ്ടുവരാൻ സ്വർഗത്തിലേക്ക് ആരു കയറും എന്നു നീ ഹൃദയത്തിൽ പറയരുത്.
7അഥവാ ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയർത്താൻ പാതാ ളത്തിലേക്ക് ആര് ഇറങ്ങും എന്നും പറയരുത്.
8എന്നാൽ പിന്നെ, എന്താണു പറയുന്നത്? വചനം നിനക്കു സമീപസ്ഥമാണ്. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട് - ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ.
9ആകയാൽ, യേശു കർത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്രാപിക്കും.
10എന്തുകൊണ്ടെന്നാൽ, മനുഷ്യൻ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തൻമൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവൻ അധരംകൊണ്ട് ഏറ്റുപറയുകയും തൻമൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു.
11അവനിൽ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്ര ന്ഥം പറയുന്നത്.
12 യഹൂദനും ഗ്രീക്കുകാരനും തമ്മിൽ വ്യത്യാസമില്ല. ഒരുവൻ തന്നെയാണ് എല്ലാവരുടെയും കർത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേൽ അവിടുന്നു തൻെറ സമ്പത്തു വർഷിക്കുന്നു.
13എന്തെന്നാൽ, കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും.
പ്രഘോഷണവും വിശ്വാസവും
14എന്നാൽ, തങ്ങൾ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേൾക്കും?
15അയയ്ക്കപ്പെടുന്നില്ലെങ്കിൽ എങ്ങനെ പ്രസംഗിക്കും? സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്ര സുന്ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.
16എന്നാൽ, എല്ലാവരും സുവിശേഷം അനുസരിച്ചില്ല. കർത്താവേ, ഞങ്ങളുടെ സന്ദേശം കേട്ടിട്ട് വിശ്വസിച്ചവൻ ആരാണ്? എന്ന് ഏശയ്യാ ചോദിക്കുന്നുണ്ടല്ലോ.
17ആ കയാൽ വിശ്വാസം കേൾവിയിൽനിന്നും കേൾവി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തിൽനിന്നുമാണ്.
18എന്നാൽ, അവർകേട്ടിട്ടില്ലേ എന്നു ഞാൻ ചോദിക്കുന്നു. തീർച്ചയായും ഉണ്ട്. എന്തെന്നാൽ, അവരുടെ ശബ്ദം ഭൂമി മുഴുവനിലും വ്യാപിച്ചിരിക്കുന്നു; അവരുടെ വചനങ്ങൾ ലോകത്തിൻെറ സീമകൾവരെയും.
19ഞാൻ വീണ്ടുംചോദിക്കുന്നു, ഇസ്രായേൽ ഇതു ഗ്രഹിച്ചില്ലയോ? മുമ്പേതന്നെ മോശ ഇങ്ങനെ പറയുന്നു: ഒരു ജനതയല്ലാത്തവരോടു നിങ്ങളിൽ ഞാൻ അസൂയ ജനിപ്പിക്കും. ബുദ്ധിയില്ലാത്ത ഒരു ജനത്തെക്കൊണ്ടു നിങ്ങളെ ഞാൻ പ്രകോപിപ്പിക്കും.
20ഏശയ്യായും ധൈര്യപൂർവം പറയുന്നു: എന്നെ തേടാത്തവർ എന്നെ കണ്ടെത്തി; എന്നെപ്പറ്റി അനേ്വഷിക്കാത്ത വർക്ക് ഞാൻ എന്നെ വെളിപ്പെടുത്തി. ഇസ്രായേലിനെപ്പറ്റിയാകട്ടെ, അവൻ പറയുന്നത് ഇങ്ങനെയാണ്: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരേ ദിവസം മുഴുവനും ഞാൻ എന്റെ കരങ്ങൾ നീട്ടി.
21ഇസ്രായേലിനെപ്പററിയാകട്ടെ, അവൻ പറയുന്നത് ഇങ്ങനെയാണ്: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരെ ദിവസം മുഴുവനും ഞാൻ എന്റെ കരങ്ങൾ നീട്ടി.