Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

റോമാ 11

അധ്യായങ്ങൾ

അവശിഷ്ടഭാഗം

1അതിനാൽ ഞാൻ ചോദിക്കുന്നു: ദൈവം തൻെറ ജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാൻ തന്നെയും അബ്രാഹത്തിന്റെ സന്തതിയും ബഞ്ചമിൻ ഗോത്രജനുമായ ഒരു ഇസ്രായേൽക്കാരനാണല്ലോ.
2ദൈവം മുൻകൂട്ടി അറിഞ്ഞസ്വന്തം ജനത്തെ അവിടുന്നു പരിത്യജിച്ചിട്ടില്ല. ഇസ്രായേലിനെതിരായി ദൈവത്തോട് എപ്രകാരമാണ് ഏലിയാ വാദിക്കുന്നതെന്ന് അവനെപ്പറ്റി വിശുദ്ധഗ്രന്ഥം പറയുന്നതു നിങ്ങൾക്കറിയാമല്ലോ:
3കർത്താവേ, അങ്ങയുടെ പ്രവാചകരെ അവർ വധിച്ചു. അങ്ങയുടെ ബലിപീഠങ്ങൾ അവർ തകർത്തു. അവശേഷിക്കുന്നവൻ ഞാൻ മാത്രമാണ്. അവർ എന്റെ ജീവനെയും തേടുന്നു.
4എന്നാൽ, ദൈവം അവനോടു മറുപടി പറഞ്ഞതെന്താണെന്നോ? ബാലിന്റെ മുമ്പിൽ മുട്ടുകുത്താത്ത ഏഴായിരംപേരെ എനിക്കുവേണ്ടി ഞാൻ മാറ്റിനിർത്തിയിട്ടുണ്ട്.
5അപ്രകാരംതന്നെ, കൃപയാൽതെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്.
6അതു കൃപയാ ലാണെങ്കിൽ പ്രവൃത്തികളിൽ അധിഷ്ഠിത മല്ല. കൃപയാലല്ലെങ്കിൽ കൃപ ഒരിക്കലും കൃപ ആയിരിക്കുകയില്ല.
7അതുകൊണ്ടെന്ത്? ഇസ്രായേൽ അനേ്വഷിച്ചത് അവർക്കു ലഭിച്ചില്ല. തെരഞ്ഞെടുക്കപ്പെട്ടവർക്ക് അതു ലഭിച്ചു. മറ്റുള്ളവരുടെ ഹൃദയം കഠിനമായിപ്പോയി.
8ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ദൈവം അവർക്കു നിദ്രാലസമായ ആത്മാവും കാഴ്ചയില്ലാത്ത കണ്ണുകളും കേൾവിയില്ലാത്ത ചെവികളുമാണ് ഇന്നേവരെ നൽകിയത്.
9അതുപോലെതന്നെ, ദാവീദ് പറയുന്നു: അവരുടെ വിരുന്ന് അവർക്കുകെണിയും കുരുക്കും ഇടർച്ചയും പ്രതികാരവുമായിത്തീരട്ടെ!
10അവരുടെ കണ്ണുകൾ കാഴ്ചനശിച്ച് ഇരുണ്ടുപോകട്ടെ! അവരുടെ നട്ടെല്ല് എപ്പോഴും വളഞ്ഞിരിക്കട്ടെ!

വിജാതീയർ പ്രാപിച്ച രക്ഷ

11ആകയാൽ, ഞാൻ ചോദിക്കുന്നു: അവർക്കു കാലിടറിയതു വീഴുവാനായിരുന്നുവോ? ഒരിക്കലുമല്ല. ഇസ്രായേൽക്കാരുടെ പാപം നിമിത്തം വിജാതീയർക്കു രക്ഷ ലഭിച്ചു. തൻമൂലം, അവർക്കു വിജാതീയരോട് അസൂയ ഉളവായി.
12അവരുടെ പാപം ലോകത്തിൻെറ നേട്ടവും അവരുടെ പരാജയം വിജാതീയരുടെ നേട്ടവും ആയിരുന്നെങ്കിൽ അവരുടെ പരിപൂർണത എന്തൊരു നേട്ടമാകുമായിരുന്നു!
13വിജാതീയരായ നിങ്ങളോടു ഞാൻ പറയുകയാണ്, വിജാതീയരുടെ അപ്പസ്തോലൻ എന്ന നിലയ്ക്ക് എന്റെ ശുശ്രൂഷയെ ഞാൻ പ്രശംസിക്കുന്നു.
14അതുവഴി എന്റെ കൂട്ടരായ യഹൂദരെ അസൂയാകുലരാക്കാനും അങ്ങനെ, അവരിൽ കുറെപ്പേരെയെങ്കിലും രക്ഷിക്കാനും എനിക്ക് ഇടയാകുമല്ലോ.
15എന്തുകൊണ്ടെന്നാൽ, അവരുടെ തിര സ്കാരം ലോകത്തിൻെറ അനുരഞ്ജനമായെങ്കിൽ അവരുടെ സ്വീകാരം മൃതരിൽനിന്നുള്ള ജീവനല്ലാതെ മറ്റെന്തായിരിക്കും?
16ധാന്യമാവിൽനിന്ന് ആദ്യഫലമായി സമർപ്പിക്കപ്പെട്ടതു പരിശുദ്ധമെങ്കിൽ അതുമുഴുവൻ പരിശുദ്ധമാണ്. വേരു പരിശുദ്ധമെങ്കിൽ ശാഖകളും അങ്ങനെതന്നെ.
17ഒലിവുമരത്തിന്റെ ശാഖകളിൽ ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിൻെറ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേ രിൽനിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കിൽ
18നീ ആ ശാഖകളെക്കാൾ വലിയവനാണ് എന്ന് അഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കിൽ, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെതാങ്ങുകയാണ് എന്ന് ഓർത്തുകൊള്ളുക.
19എന്നെ ഒട്ടിച്ചുചേർക്കേണ്ടതിനാണ് ശാഖകൾ മുറിക്കപ്പെട്ടത് എന്നു നീ പറഞ്ഞേക്കാം.
20അതു ശരിതന്നെ, അവരുടെ അവിശ്വാസം നിമിത്തം അവർ വിച്ഛേദിക്കപ്പെട്ടു; എന്നാൽ, നീ വിശ്വാസം വഴി ഉറച്ചുനിൽക്കുന്നു. ആകയാൽ, അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വർത്തിക്കുക.
21എന്തെന്നാൽ, സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിക്കാത്തനിലയ്ക്ക് നിന്നോടും കാണിക്കുകയില്ല.
22അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയിൽ നിലനിന്നാൽ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കിൽ, നീയും മുറിച്ചുനീക്കപ്പെടും.
23തങ്ങളുടെ അവിശ്വാസത്തിൽ തുടരാത്തപക്ഷം അവരും ഒട്ടിച്ചു ചേർക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേർക്കാൻ ദൈവത്തിനു കഴിയും.
24വനത്തിലെ ഒലിവുമരത്തിൽനിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്ഥലത്തെനല്ല ഒലിവിൻമേൽ പ്രകൃതിസഹജ മല്ലാത്തവിധം ഒട്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കിൽ ഈ സ്വാഭാവികശാഖ കൾ അവയുടെ തായ്തണ്ടിൽ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോയുക്തം.

ഇസ്രായേലിൻെറ പുനരുദ്ധാരണം

25സഹോദരരേ, ജ്ഞാനികളാണെന്ന് അ ഹങ്കരിക്കാതിരിക്കേണ്ടതിനു നിങ്ങൾ ഈ രഹസ്യം മനസ്സിലാക്കിയിരിക്കണം: ഇസ്രായേലിൽ കുറെപ്പേർക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും വിജാതീയർ പൂർണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം.
26അതിനുശേഷം ഇസ്രായേൽ മുഴുവൻ രക്ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനിൽനിന്നു വിമോചകൻ വരും; അവിടുന്നു യാക്കോബിൽനിന്ന് അധർമം അകറ്റിക്കളയും.
27ഞാൻ അവരുടെ പാപങ്ങൾ ഉൻമൂലനം ചെയ്യുമ്പോൾ ഇത് അവരുമായുള്ള എന്റെ ഉടമ്പടിയായിരിക്കും.
28സുവിശേഷം സംബന്ധിച്ചു നിങ്ങളെപ്രതി അവർ ദൈവത്തിന്റെ ശത്രുക്കളാണ്. തെരഞ്ഞെടുപ്പു സംബന്ധിച്ചാകട്ടെ, അവരുടെ പൂർവികരെപ്രതി അവർ സ്നേഹഭാജനങ്ങളാണ്.
29എന്തെന്നാൽ, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിൻവലിക്കപ്പെടാവുന്നതല്ല.
30ഒരിക്കൽ നിങ്ങൾ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാൽ, അവരുടെ അനുസരണക്കേടുനിമിത്തം നിങ്ങൾക്കു കൃപ ലഭിച്ചു.
31അതുപോലെ തന്നെ, നിങ്ങൾക്കു ലഭിച്ച കൃപ നിമിത്തം അവർക്കും കൃപ ലഭിക്കേണ്ടതിന് ഇപ്പോൾ അവർ അനുസരണമില്ലാത്തവരായിരിക്കുന്നു.
32എന്തെന്നാൽ, എല്ലാവരോടും കൃപ കാണിക്കാൻവേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി.
33ഹാ! ദൈവത്തിന്റെ സമ്പത്തിന്റെയും ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴം! അവിടുത്തെ വിധികൾ എത്ര ദുർജ്ഞേയം! അവിടുത്തെ മാർഗങ്ങൾ എത്ര ദുർഗ്രഹം!
34എന്തെന്നാൽ, ദൈവത്തിന്റെ മനസ്സ് അറിഞ്ഞതാര്? അവിടുത്തേക്ക് ഉപദേഷ്ടാവായതാര്?
35തിരിച്ചുകിട്ടാനായി അവിടുത്തേക്കു ദാനം കൊടുത്തവനാര്?
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്