Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

മലാക്കി 2

അധ്യായങ്ങൾ

പുരോഹിതൻമാർക്കു താക്കീത്

1പുരോഹിതൻമാരേ, ഇതാ, ഈ കൽപന നിങ്ങൾക്കു വേണ്ടിയാണ്.
2കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങൾ ശ്രദ്ധിക്കാതിരിക്കുകയും, എന്റെ നാമത്തിനു മഹത്വം നൽകാൻമനസ്സു വയ്ക്കാതിരിക്കുകയും ചെയ്താൽ ഞാൻ നിങ്ങളുടെമേൽ ശാപം അയയ്ക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാൻ ശാപമാക്കും; നിങ്ങൾ മനസ്സു വയ്ക്കാഞ്ഞതിനാൽ ഞാൻ ശപിച്ചുകഴിഞ്ഞു.
3ഞാൻ നിങ്ങളുടെ സന്തതികളെ ശാസിക്കും. നിങ്ങളുടെ ബലിമൃഗങ്ങളുടെ ചാണകം നിങ്ങളുടെ മുഖത്തു തേയ്ക്കും. എന്റെ സന്നിധിയിൽ നിന്നു നിങ്ങളെ ഞാൻ നിഷ്കാസനം ചെയ്യും.
4സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ലേവിയുമായുള്ള എന്റെ ഉടമ്പടി നിലനിൽക്കേണ്ടതിനാണ് ഈ കൽപന ഞാൻ നിങ്ങൾക്കു നൽകിയിരിക്കുന്നതെന്ന് അങ്ങനെ നിങ്ങൾ അറിയും.
5അവനോടുള്ള എന്റെ ഉടമ്പടി ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടി ആയിരുന്നു. അവൻ ഭയപ്പെടേണ്ടതിന് ഞാൻ അവ അവനു നൽകി. അവൻ എന്നെ ഭയപ്പെടുകയും എന്റെ നാമത്തോടുള്ള ഭയഭക്തികളാൽ നിറയുകയും ചെയ്തു.
6അവന്റെ നാവിൽയഥാർഥ പ്രബോധനം ഉണ്ടായിരുന്നു. അവന്റെ അധരത്തിൽ ഒരു തെറ്റും കണ്ടില്ല. സമാധാനത്തിലും സത്യസന്ധതയിലും അവൻ എന്നോടുകൂടെ വ്യാപരിച്ചു. അനേകരെ അകൃത്യങ്ങളിൽനിന്ന് അവൻ പിൻതിരിപ്പിച്ചു.
7പുരോഹിതൻ അധരത്തിൽ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവൻ സൈന്യങ്ങളുടെ കർത്താവിന്റെ ദൂതനാണ്.
8എന്നാൽ നിങ്ങൾ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടർച്ചയ്ക്കു കാരണമായി. നിങ്ങൾ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു:
9നിങ്ങൾ എന്റെ മാർഗങ്ങൾ അനുവർത്തിക്കാതെ പ്രബോധനം നൽകുമ്പോൾ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാൻ നിങ്ങളെ ജനം മുഴുവൻെറയും മുൻപിൽ നിന്ദിതരും നികൃഷ്ടരും ആക്കും.

ജനത്തിൻെറ കുറ്റങ്ങൾ

10നമുക്കെല്ലാവർക്കും ഒരേ പിതാവല്ലേ ഉള്ളത്? ഒരേ ദൈവം തന്നെയല്ലേ നമ്മെ സൃഷ്ടിച്ചത്? എങ്കിൽ നമ്മുടെ പിതാക്കൻമാരുടെ ഉടമ്പടിയുടെ പവിത്രത നശിപ്പിച്ചുകൊണ്ട് നാം എന്തിനു പരസ്പരം അവിശ്വസ്തത കാണിക്കുന്നു?
11 യൂദാ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. ജറുസലെമിലും ഇസ്രായേലിലും മ്ലേച്ഛപ്രവൃത്തികൾ നടന്നിരിക്കുന്നു. കർത്താവിനു പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ യൂദാ അശുദ്ധമാക്കി. അന്യദേവന്റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു.
12ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്ഷ്യം നിൽക്കുകയോ സൈന്യങ്ങളുടെ കർത്താവിനു കാഴ്ചയർപ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിൻെറ കൂടാരത്തിൽനിന്നു കർത്താവ് വിച്ഛേദിക്കട്ടെ.
13നിങ്ങൾ ഇതും ചെയ്യുന്നു. അവിടുന്ന് നിങ്ങളുടെ കാഴ്ചകളെ പരിഗണിക്കുകയോ അതിൽ പ്രസാദിക്കുകയോ ചെയ്യാത്തതിനാൽ നിങ്ങൾ തേങ്ങിക്കരഞ്ഞ് കർത്താവിന്റെ ബലിപീഠം കണ്ണീരുകൊണ്ടു മൂടുന്നു.
14എന്തുകൊണ്ട് അവിടുന്ന് ഇത് സ്വീകരിക്കുന്നില്ല എന്ന് നിങ്ങൾ ചോദിക്കുന്നു. ഉടമ്പടിയനുസരിച്ച് നിന്റെ ഭാര്യയും സഖിയും ആയിരുന്നിട്ടും നീ അവിശ്വസ്തത കാണിച്ച നിന്റെ യൗവനത്തിലെ ഭാര്യയും നീയും തമ്മിലുള്ള ഉടമ്പടിക്കു കർത്താവ് സാക്ഷിയായിരുന്നു എന്നതു കൊണ്ടുതന്നെ.
15ഏകശരീരവും ഏകാത്മാവുമായിട്ടല്ലേ ദൈവം നിങ്ങളെ സൃഷ്ടിച്ചത്. ദൈവഭക്തരായ സന്തതികളെ അല്ലാതെ എന്താണു ദൈവം ആഗ്രഹിക്കുന്നത്? അതുകൊണ്ട് യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കാതിരിക്കാൻ ശ്രദ്ധിക്കുവിൻ.
16ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: വിവാഹമോചനത്തെ ഞാൻ വെറുക്കുന്നു. ഒരുവൻ തൻെറ വസ്ത്രം അക്രമംകൊണ്ടു പൊതിയുന്നതിനെയും ഞാൻ വെറുക്കുന്നു. അതുകൊണ്ട് നിങ്ങൾ ശ്രദ്ധയോടെ വ്യാപരിക്കുക; അവിശ്വസ്തത കാണിക്കരുത്.

കർത്താവിൻെറ ദിനം

17വാക്കുകൾകൊണ്ടു നിങ്ങൾ കർത്താവിനു മടുപ്പുവരുത്തിയിരിക്കുന്നു. നിങ്ങൾ ചോദിക്കുന്നു: എങ്ങനെയാണ് ഞങ്ങൾ അവിടുത്തെ അസഹ്യപ്പെടുത്തിയത്? തിൻമ പ്രവർത്തിക്കുന്ന ഏവനും കർത്താവിന്റെ മുൻപിൽ നല്ലവനാണ്, അവിടുന്ന് അവനിൽ പ്രസാദിക്കുന്നു എന്നു പറയുകയും നീതിയുടെ ദൈവം എവിടെ എന്നു ചോദിക്കുകയും ചെയ്തുകൊണ്ട്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്