Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

മലാക്കി 1

അധ്യായങ്ങൾ

ദൈവവും ജനവും

1കർത്താവ് മലാക്കിയിലൂടെ ഇസ്രായേലിനു നൽകിയ അരുളപ്പാട്. കർത്താവ് അരുളിച്ചെയ്യുന്നു:
2ഞാൻ നിങ്ങളെ സ്നേഹിച്ചു. എന്നാൽ, നിങ്ങൾ ചോദിക്കുന്നു: എങ്ങനെയാണ് അങ്ങ് ഞങ്ങളെ സ്നേഹിച്ചത്? കർത്താവ് അരുളിച്ചെയ്യുന്നു: ഏസാവ് യാക്കോബിൻെറ സഹോദരനല്ലേ? എന്നിട്ടും ഞാൻ യാക്കോബിനെ സ്നേഹിക്കുകയും
3ഏസാവിനെ വെറുക്കുകയും ചെയ്തു. ഞാൻ അവന്റെ മലമ്പ്രദേശം ശൂന്യമാക്കി; അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു വിട്ടുകൊടുത്തു.
4ഞങ്ങൾ തകർക്കപ്പെട്ടു. എന്നാൽ, ഞങ്ങളുടെ നഷ്ട ശിഷ്ടങ്ങൾ ഞങ്ങൾ പുനരുദ്ധരിക്കും എന്ന് ഏദോം പറഞ്ഞാൽ, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: അവർ പണിയട്ടെ. ദുഷ്ടജനമെന്നും കർത്താവിന്റെ കോപം എന്നേക്കും വഹിക്കുന്ന ജനപദമെന്നും അവർ വിളിക്കപ്പെടുന്നതുവരെ ഞാൻ അത് ഇടിച്ചുതകർക്കും.
5സ്വന്തം കണ്ണുകൊണ്ടുതന്നെ ഇതു കണ്ടിട്ട് നിങ്ങൾ പറയും: ഇസ്രായേലിന്റെ അതിർത്തികൾക്കപ്പുറത്ത് കർത്താവ് അത്യുന്നതനാണ്.

ആരാധനയിലെ അപാകതകൾ

6പുത്രൻ പിതാവിനെയും ദാസൻയജമാനനെയും ബഹുമാനിക്കുന്നു. എന്റെ നാമത്തെനിന്ദിക്കുന്ന പുരോഹിതൻമാരേ, സൈന്യങ്ങളുടെ കർത്താവായ ഞാൻ നിങ്ങളോടു ചോദിക്കുന്നു: ഞാൻ പിതാവാണെങ്കിൽ എനിക്കുള്ള ബഹുമാനം എവിടെ? ഞാൻ യജമാനനാണെങ്കിൽ എന്നോടുള്ള ഭയം എവിടെ? എങ്ങനെയാണ് അങ്ങയുടെ നാമത്തെ ഞങ്ങൾ നിന്ദിച്ചതെന്നു നിങ്ങൾ ചോദിക്കുന്നു.
7മലിനമായ ഭക്ഷണം നിങ്ങൾ എന്റെ ബലിപീഠത്തിൽ അർപ്പിച്ചു. എങ്ങനെയാണ് ഞങ്ങൾ അത് മലിനമാക്കിയത് എന്നു നിങ്ങൾ ചോദിക്കുന്നു. കർത്താവിന്റെ ബലിപീഠത്തെനിസ്സാരമെന്നു നിങ്ങൾ കരുതി.
8കാഴ്ചയില്ലാത്ത മൃഗങ്ങളെ നിങ്ങൾ ബലിയർപ്പിച്ചാൽ അതു തിൻമയല്ലേ? മുടന്തുള്ളതിനെയും രോഗം ബാധിച്ചതിനെയും അർപ്പിച്ചാൽ അത് തിൻമയല്ലേ? അത് നിങ്ങളുടെ ഭരണാധികാരിക്കു കാഴ്ചവച്ചാൽ അവൻ സന്തുഷ്ടനാവുകയോ നിങ്ങളോടു പ്രീതികാണിക്കുകയോ ചെയ്യുമോ? - സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
9കർത്താവിന്റെ പ്രീതി ലഭിക്കാൻ നിങ്ങൾ കാരുണ്യംയാചിക്കുന്നു. ഇത്തരം കാഴ്ച അർപ്പിച്ചാൽ നിങ്ങളിൽ ആരോടെങ്കിലും കർത്താവ് കൃപകാണിക്കുമോ? സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
10നിങ്ങൾ എന്റെ ബലിപീഠത്തിൽ വ്യർഥമായി തീ കത്തിക്കാതിരിക്കാൻ നിങ്ങളിൽ ആരെങ്കിലും വാതിൽ അടച്ചിരുന്നെങ്കിൽ! നിങ്ങളിൽ എനിക്കു പ്രീതിയില്ല. നിങ്ങളുടെ കരങ്ങളിൽനിന്നു ഞാൻ ഒരു കാഴ്ചയും സ്വീകരിക്കുകയില്ല - സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
11സൂരേ്യാദയംമുതൽ അസ്തമയംവരെ എന്റെ നാമം ജനതകളുടെയിടയിൽ മഹത്ത്വപൂർണമാണ്. എല്ലായിടത്തും എന്റെ നാമത്തിനു ധൂപവും ശുദ്ധമായ കാഴ്ചയും അർപ്പിക്കപ്പെടുന്നു. എന്തെന്നാൽ, ജനതകളുടെ ഇടയിൽ എന്റെ നാമം ഉന്നതമാണ് - സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
12കർത്താവിന്റെ ബലിപീഠത്തെനിന്ദിക്കാം, നിന്ദ്യമായ ഭോജനം അതിൽ അർപ്പിക്കാം എന്നു കരുതുമ്പോൾ നിങ്ങൾ അതിനെ മലിനമാക്കുന്നു.
13സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ഞങ്ങൾ മടുത്തു എന്നു പറഞ്ഞ് നിങ്ങൾ എനിക്കെതിരേ ചീറുന്നു. അക്രമംകൊണ്ടു പിടിച്ചെടുത്തതിനെയും, മുടന്തുള്ളതിനെയും, രോഗം ബാധിച്ചതിനെയും നിങ്ങൾ കാഴ്ചയായി അർപ്പിക്കുന്നു! നിങ്ങളുടെ കൈകളിൽനിന്നു ഞാൻ അതു സ്വീകരിക്കണമോ?- കർത്താവുചോദിക്കുന്നു.
14തൻെറ ആട്ടിൻകൂട്ടത്തിൽ മുട്ടാട് ഉണ്ടായിരിക്കുകയും അതിനെ നേരുകയും ചെയ്തിട്ട് ഊനമുള്ളതിനെ കർത്താവിനു ബലിയർപ്പിക്കുന്ന വഞ്ചകനു ശാപം. സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനായരാജാവാണ്. ജനതകൾ എന്റെ നാമം ഭയപ്പെടുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്