എസ്രാ 7
അധ്യായങ്ങൾ
എസ്രാ ജറുസലെമിൽ
1പേർഷ്യാരാജാവായ അർത്താക്സെർക്സസിൻെറ ഭരണകാലത്ത് സെറായായു ടെ മകനായ എസ്രാ ബാബിലോണിൽനിന്നു പുറപ്പെട്ടു. ഹിൽക്കിയായുടെ മകൻ അസറിയായുടെ മകനായിരുന്നു സെറായാ.
2ഹിൽക്കിയാ ഷല്ലൂമിൻെറയും അവൻ സാദോക്കിൻെറയും സാദോക്ക് അഹിത്തൂബിൻെറയും മകനായിരുന്നു.
3അഹിത്തൂബ് അമരിയായുടെയും അവൻ അസറിയായുടെയും അസറിയാ മെറായോത്തിൻെറയും മകനായിരുന്നു.
4മെറായോത്ത് സെറഹിയായുടെയും അവൻ ഉസിയുടെയും ഉസി ബുക്കിയുടെയും മകനായിരുന്നു.
5ബുക്കി അബിഷുവയുടെയും അവൻ ഫിനെഹാസിൻെറയും, ഫിനെഹാസ് എലെയാസറിൻെറയും അവൻ പ്രധാന പുരോഹിതനായ അഹറോന്റെയും മകനായിരുന്നു.
6ഇസ്രായേലിന്റെ ദൈവമായ കർത്താവു നൽകിയ മോശയുടെ നിയമത്തിൽ അവ ഗാഹമുള്ളവനായിരുന്നു എസ്രാ. ദൈവമായ കർത്താവിന്റെ കരം അവന്റെ മേലുണ്ടായിരുന്നതിനാൽ അവൻ ആവശ്യപ്പെട്ടതെല്ലാം രാജാവ് അനുവദിച്ചു.
7അർത്താക്സെർക്സസ് രാജാവിന്റെ ഏഴാംഭരണവർഷം കുറെഇസ്രായേല്യരും ലേവ്യരും പുരോഹിതരും, ഗായകരും, വാതിൽകാവൽക്കാരും, ദേവാലയശുശ്രൂഷകരും എസ്രായോടൊപ്പം ജറുസലെമിലേക്കു പോന്നു.
8അവൻ ജറുസലെമിൽ എത്തിയത് രാജാവിന്റെ ഏഴാംഭരണവർഷം അഞ്ചാംമാസമാണ്.
9ദൈവാനുഗ്രഹത്താൽ അവൻ ഒന്നാംമാസം ഒന്നാം ദിവസം ബാബിലോണിൽനിന്നുയാത്രപുറപ്പെട്ട്, അഞ്ചാംമാസം ഒന്നാം ദിവസം ജറുസലെമിലെത്തി.
10കർത്താവിന്റെ നിയമം പഠിക്കാനും അനുഷ്ഠിക്കാനും അവിടുത്തെ അനുശാസനങ്ങളും പ്രമാണങ്ങളും ഇസ്രായേലിൽ പഠിപ്പിക്കാനും അവൻ ഉത്സുകനായിരുന്നു.
11ഇസ്രായേലിനുവേണ്ടി കർത്താവു നൽകിയ കൽപനകളും നിയമങ്ങളും പഠിച്ച പൺഡിതനും പുരോഹിതനുമായ എസ്രായ്ക്ക് അർത്താക്സെർക്സസ്രാജാവു നൽകിയ കത്തിന്റെ പകർപ്പ്:
12രാജാധിരാജനായ അർത്താക്സെർക്സസ്, സ്വർഗസ്ഥനായ ദൈവത്തിന്റെ നിയമങ്ങളിൽ പാൺഡിത്യമുള്ള പുരോഹിതൻ എസ്രായ്ക്ക് എഴുതുന്നത്:
13എന്റെ രാജ്യത്തുള്ള ഏത് ഇസ്രായേല്യനും പുരോഹിതനും ലേവ്യനും ജറുസലെമിലേക്കു പോകാൻ ആഗ്രഹമുണ്ടെങ്കിൽ, നിന്നോടുകൂടെ പോന്നുകൊള്ളട്ടെ എന്നു ഞാൻ കൽപിക്കുന്നു.
14നിങ്ങളുടെ ദൈവത്തിൽനിന്നു നിങ്ങൾക്കു ലഭിച്ച നിയമങ്ങളനുസരിച്ച് യൂദായിലെയും ജറുസലെമിലെയും വിവരങ്ങൾ ആരായാൻ രാജാവും തൻെറ ഏഴ്ഉപദേശകരും നിങ്ങളെ അയയ്ക്കുന്നു.
15ജറുസലെമിൽ വസിക്കുന്ന ഇസ്രായേലിന്റെ ദൈവത്തിന് രാജാവും ഉപദേശകരും സ്വാഭീഷ്ടക്കാഴ്ചയായി അർപ്പിക്കുന്ന സ്വർണവും വെള്ളിയും നിങ്ങൾ കൊണ്ടുപോകണം.
16ബാബിലോൺദേശത്തുനിന്ന് നിങ്ങൾക്കു ലഭിച്ച സ്വർണവും വെള്ളിയും, ജറുസലെമിലെ ദേവാലയത്തിനുവേണ്ടി ജനവും പുരോഹിതൻമാരും അർപ്പിക്കുന്ന സ്വാഭീഷ്ടക്കാഴ്ചകളും നിങ്ങൾ കൊണ്ടുപോകണം.
17ഈ പണം കൊണ്ട് കാള, മുട്ടാട്, ചെമ്മരിയാട് എന്നിവയെ ധാന്യബലിക്കുംപാനീയബലിക്കും ആവശ്യകമായ വസ്തുക്കളോടുകൂടി വാങ്ങി ജറുസലെമിൽ നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ബലിപീഠത്തിൽ അർപ്പിക്കണം.
18ശേഷിച്ച സ്വർണവും വെള്ളിയുംകൊണ്ട് നീയും സഹോദരൻമാരും നിങ്ങളുടെ ദൈവത്തിന്റെ ഹിത മനുസരിച്ച്, ഉചിതമെന്നു തോന്നുന്നതു ചെയ്തുകൊള്ളുക.
19നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായി നൽകിയിട്ടുള്ള പാത്രങ്ങൾ ജറുസലെമിൻെറ ദൈവത്തിനു സമർപ്പിക്കണം.
20കൂടാതെ, നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽഎന്തെങ്കിലും ആവശ്യം വന്നാൽ അത് രാജ ഭൺഡാരത്തിൽനിന്ന് എടുത്തുകൊള്ളൂ.
21നദിക്കക്കരെയുളള ദേശത്തെ ഭൺഡാരവിചാരകരോട് ഞാൻ, അർത്താക്സെർക്സസ് രാജാവ്, കൽപിക്കുന്നു: പുരോഹിതനും സ്വർഗസ്ഥനായ ദൈവത്തിന്റെ നിയമത്തിൽ പൺഡിതനും ആയ എസ്രാ നിങ്ങളോട് ആവശ്യപ്പെടുന്നതെന്തും -
22വെള്ളി നൂറു താലന്തുവരെയും, ഗോതമ്പ് നൂറു കോർവരെയും, വീഞ്ഞും എണ്ണയും നൂറു ബത്തുവരെയും, ഉപ്പ് ആവശ്യംപോലെയും ശുഷ്കാന്തിയോടെ കൊടുക്കണം.
23സ്വർഗ സ്ഥനായ ദൈവത്തിന്റെ ക്രോധം രാജാവിന്റെയും പുത്രൻമാരുടെയും രാജ്യത്തിൻമേൽ പതിക്കാതിരിക്കാൻ അവിടുന്നു കൽപിക്കുന്നതെന്തും അവിടുത്തെ ആലയത്തിനുവേണ്ടി കൊടുക്കാൻ ശ്രദ്ധിക്കുക.
24പുരോഹിതൻമാർ, ലേവ്യർ, ഗായകർ, വാതിൽകാവൽക്കാർ, ദേവാലയശുശ്രൂഷകർ, ഇതരസേ വകർ എന്നിവരുടെമേൽ കപ്പം, നികുതി, ചുങ്കം, ഇവ ചുമത്തുന്നത് ഞാൻ വിലക്കുന്നു.
25എസ്രാ, നിന്റെ ദൈവത്തിൽ നിന്നു നിനക്കു ലഭിച്ചിരിക്കുന്ന ജ്ഞാനമനുസരിച്ച്, നദിക്കക്കരെയുള്ള ദേശത്തെ ജനത്തിനുന്യായപാലനം നടത്താൻ നിങ്ങളുടെ ദൈവത്തിന്റെ നിയമം അറിവുള്ളവരിൽനിന്നുന്യായാധിപൻമാരെ നിയമിക്കുകയും നിയമപരിജ്ഞാനമില്ലാത്തവരെ അതു പഠിപ്പിക്കുകയും ചെയ്യുക.
26നിങ്ങളുടെ ദൈവത്തിന്റെ യോ രാജാവിന്റെ യോ നിയമം ലംഘിക്കുന്നവരെ കർശനമായി ശിക്ഷിക്കുക. അവരെ വധിക്കുകയോ നാടുകടത്തുകയോ തടവിലിടുകയോ അവരുടെ വസ്തുവകകൾ കണ്ടുകെട്ടുകയോ ആകാം.
27ജറുസലെമിൽ കർത്താവിന്റെ ആലയം മനോഹരമായി പണിതുയർത്തുന്നതിനു രാജാവിനെ പ്രചോദിപ്പിച്ച നമ്മുടെ പിതാക്കൻമാരുടെ ദൈവമായ കർത്താവു വാഴ്ത്തപ്പെടട്ടെ!
28രാജാവിന്റെയും ഉപദേഷ്ടാക്കളുടെയും സേവകപ്രമുഖ രുടെയും മുൻപിൽ അവിടുന്ന് തൻെറ അന ശ്വരസ്നേഹം എന്റെ മേൽ ചൊരിഞ്ഞു. എന്റെ ദൈവമായ കർത്താവിന്റെ കരം എന്റെ മേലുണ്ടായിരുന്നതിനാൽ പ്രമുഖൻമാരായ ഇസ്രായേല്യരെ കൂട്ടിക്കൊണ്ടുപോകുന്നതിനു ഞാൻ ധൈര്യപ്പെട്ടു.