എസ്രാ 2
അധ്യായങ്ങൾ
തിരിച്ചെത്തിയ പ്രവാസികൾ
1ബാബിലോൺ രാജാവായ നബുക്കദ്നേസർ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയ ജനം പ്രവാസത്തിൽനിന്നു തങ്ങളുടെ പട്ടണമായ ജറുസലെമിലും യൂദായിലും തിരിച്ചെത്തി.
2സെറുബാബെൽ,യഷുവ, നെഹെമിയാ, സെറായിയാ, റേലായാ, മൊർദെക്കായ്, ബിൽഷാൻ, മിസ്പാർ, ബിഗ്വായ്, റഹും, ബാനാ എന്നിവരാണ് അവരെ നയിച്ചത്.
3ഇസ്രായേൽ ജനത്തിന്റെ കണക്ക്: പാറോഷിൻെറ പുത്രൻമാർ രണ്ടായിരത്തിയൊരുനൂറ്റിയെഴുപത്തിരണ്ട്;
4ഷെഫാത്തിയായുടെ പുത്രൻമാർ മുന്നൂറ്റിയെഴുപത്തിരണ്ട്;
5ആരായുടെ പുത്രൻമാർ എഴുനൂറ്റിയെഴുപത്തഞ്ച്;
6പഹത്മൊവാബിൻെറ, അതായത് യഷുവയുടെയും യോവാബിൻെറയും പുത്രൻമാർ രണ്ടായിരത്തിയെണ്ണൂറ്റിപ്പന്ത്രണ്ട്.
7ഏലാമിൻെറ പുത്രൻമാർ ആയിരത്തിയിരുനൂറ്റിയൻപത്തിനാല്;
8സാത്തുവിൻെറ പുത്രൻമാർ തൊള്ളായിരത്തിനാൽപ്പത്തഞ്ച്;
9സക്കായിയുടെ പുത്രൻമാർ എഴുനൂറ്റിയറുപത്;
10ബാനിയുടെ പുത്രൻമാർ അറുനൂറ്റിനാൽപത്തിരണ്ട്;
11ബേബായിയുടെ പുത്രൻമാർ അറുനൂറ്റിയിരുപത്തിമൂന്ന്;
12അസ്ഗാദിൻെറ പുത്രൻമാർ ആയിരത്തിയിരുനൂറ്റിയിരുപത്തിരണ്ട്;
13അദോനിക്കാമിൻെറ പുത്രൻമാർ അറുനൂററിയറുപത്തിയാറ്;
14ബിഗ്വായിയുടെ പുത്രൻമാർ രണ്ടായിരത്തിയൻപത്താറ്;
15അദീനിന്റെ പുത്രൻമാർ നാനൂറ്റിയൻപത്തിനാല്;
16അതേറിന്റെ , അതായത് ഹെസക്കിയായുടെ പുത്രൻമാർ,തൊണ്ണൂറ്റെട്ട്;
17ബേസായിയുടെ പുത്രൻമാർ മുന്നൂറ്റിയിരുപത്തിമൂന്ന്;
18യോറായുടെ പുത്രൻമാർ നൂറ്റിപ്പന്ത്രണ്ട്;
19ഹാഷൂമിൻെറ പുത്രൻമാർ ഇരുനൂറ്റിയിരുപത്തിമൂന്ന്;
20ഗിബ്ബാ റിൻെറ പുത്രൻമാർ തൊണ്ണൂറ്റഞ്ച്;
21ബേത് ലെഹെമിലെ ആളുകൾ നൂറ്റിയിരുപത്തിമൂന്ന്;
22നെത്തോഫായിലെ ആളുകൾ അൻപത്തിയാറ്;
23അനാത്തോത്തിലെ ആളുകൾ നൂറ്റിയിരുപത്തെട്ട്;
24അസ്മാവെത്തിലെ ആളുകൾ നാൽപത്തിരണ്ട്;
25കിര്യാഥാറിം, കെ ഫീറാ, ബേറോത്ത് എന്നിവിടങ്ങളിലെ ആളുകൾ എഴുനൂറ്റിനാൽപത്തിമൂന്ന്;
26റാമായിലെയും ഗേബായിലെയും ആളുകൾ അറുനൂറ്റിയിരുപത്തൊന്ന്;
27മിക്മാസിലെ ആളുകൾ നൂറ്റിയിരുപത്തിരണ്ട്;
28ബഥേലിലെയും ആയിയിലെയും ആളുകൾ ഇരുനൂറ്റിയിരുപത്തിമൂന്ന്;
29നെബോയിലെ ആളുകൾ അൻപത്തിരണ്ട്;
30മഗ്ബീഷിലെ ആളുകൾ നൂറ്റിയൻപത്തിയാറ്;
31മറ്റേ ഏലാമിലെ ആളുകൾ ആയിരത്തിയിരുനൂറ്റിയൻപത്തിനാല്;
32ഹാരിമിലെ ആളുകൾ മുന്നൂറ്റിയിരുപത്.
33ലോദ്, ഹാദിദ്, ഓനോ എന്നിവിടങ്ങളിലെ ആളുകൾ എഴുനൂറ്റിയിരുപത്തിയഞ്ച്;
34ജറീക്കോയിലെ ആളുകൾ മുന്നൂറ്റിനാൽപത്തിയഞ്ച്;
35സേനായിലെ ആളുകൾ മുവായിരത്തിയറുനൂറ്റിമുപ്പത്.
36പുരോഹിതൻമാർ:യഷുവയുടെ കുടുംബത്തിലെയദായായുടെ പുത്രൻമാർ തൊള്ളായിരത്തിയെഴുപത്തിമൂന്ന്;
37ഇമ്മെറിൻെറ പുത്രൻമാർ ആയിരത്തിയൻപത്തിരണ്ട്;
38പഷ്ഹൂറിൻെറ പുത്രൻമാർ ആയിരത്തിയിരുനൂറ്റിനാൽപത്തിയേഴ്;
39ഹാരിമിൻെറ പുത്രൻമാർ ആയിരത്തിപ്പതിനേഴ്.
40ലേവ്യർ: ഹോദാവിയായുടെ പുത്രൻമാരായയഷുവയുടെയും കദ്മിയേലിൻെറയും പുത്രൻമാർ എഴുപത്തിനാല്.
41ഗായകർ: ആസാഫിന്റെ പുത്രൻമാർ നൂറ്റിയിരുപത്തെട്ട്.
42വാതിൽകാവൽക്കാരുടെ മക്കൾ: ഷല്ലൂം, അതേർ, തൽമോൻ, അക്കൂബ്, ഹതിത, ഷോബായ് എന്നിവരുടെ പുത്രൻമാർ നൂറ്റിമുപ്പത്തൊൻപത്.
43ദേവാലയത്തിലെ സേവകൻമാർ: സിഹാ, ഹസൂഫാ, താബാവോത്,
44കെറോസ്, സിയാഹ, പാദോൻ,
45ലബാനാ, ഹഗാബാ, അക്കൂബ്,
46ഹഗാബ്, ഷമ്ലായ്, ഹാനാൻ,
47ഗിദ്ദേൽ, ഗാഹർ, റയായാ,
48റസീൻ, നെക്കോദ, ഗാസ്സാം,
49ഉസാ, പസേയാ, ബസായ്,
50അസ്നാ, മെയൂനിം, നെഫിസിം,
51ബക് ബുക്, ഹക്കൂഫാ, ഹർഹൂർ,
52ബസ്ലൂത്ത്,മെഹീദാ, ഹർഷാ,
53ബർകോസ്, സിസേറ, തേമാ,
54നെസിയാ, ഹതീഫാ എന്നിവരുടെ പുത്രൻമാർ.
55സോളമന്റെ ഭൃത്യൻമാരുടെ മക്കൾ: സോതായ്, ഹസോഫെറേത്, പെറൂദാ,
56യാലാ, ദാർക്കോൻ, ഗിദ്ദേൽ,
57ഷെഫാത്തിയാ, ഹത്തീൽ, പോക്കേറെത്ഹസേബായിം, ആമി എന്നിവരുടെ പുത്രൻമാർ.
58ദേവാലയ ശുശ്രൂഷകരും സോളമന്റെ ഭൃത്യൻമാരും കൂടെ ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടുപേർ;
59തങ്ങളുടെ പിതൃകുടുംബമേതെന്നോ, തങ്ങൾ ഇസ്രായേലിൽപ്പെട്ടവരാണെന്നോ തെളിയിക്കാൻ കഴിയാതിരുന്ന തെൽമേലാ, തെൽഹർഷാ, കെറൂബ്, അദ്ദാൻ, ഇമ്മെർ എന്നിവിടങ്ങളിൽനിന്നു വന്നവർ;
60ദലായാ, തോബിയാ, നെക്കോദാ എന്നിവരുടെ പുത്രൻമാർ അറുനൂറ്റിയൻപത്തിരണ്ട്;
61കൂടാതെ, പുരോഹിത പുത്രൻമാർ; ഹബായാ, ഹക്കോസ്, ബർസില്ലായ് എന്നിവരുടെ പുത്രൻമാർ. ഗിലയാദുകാരനായ ബർസില്ലായുടെ പുത്രിയെ ഭാര്യയായി സ്വീകരിച്ചതിനാൽ, അവളുടെ പേരിൽ അറിയപ്പെടുന്നവരാണ് ബർസില്ലായ്ക്കുടുംബക്കാർ.
62വംശാവലിരേഖയിൽ അംഗത്വം കണ്ടുപിടിക്കാൻ കഴിയാഞ്ഞതിനാൽ ഇവർ അശുദ്ധരായി പൗരോഹിത്യത്തിൽനിന്നു പുറന്തള്ളപ്പെട്ടു.
63ഉറീമും തുമ്മീമും മുഖേന ആരായാൻ ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ അതിവിശുദ്ധ ഭോജ്യത്തിൽ പങ്കുചേരുന്നതിൽനിന്ന് ദേശാധിപതി അവരെ വിലക്കി.
64സമൂഹത്തിൽ ആകെ നാൽപത്തീരായിരത്തിമുന്നൂറ്റിയറുപതുപേർ ഉണ്ടായിരുന്നു.
65ഏഴായിരത്തി മുന്നൂറ്റിമുപ്പത്തിയേഴു ദാസീദാസൻമാർക്കു പുറമേയാണിത്. അവർക്ക് ഇരുനൂറു ഗായികാഗായകൻമാർ ഉണ്ടായിരുന്നു;
66അവർക്ക് എഴുനൂറ്റിമുപ്പത്തിയാറു കുതിര,
67ഇരുനൂററിനാൽപത്തിയഞ്ചു കോവർകഴുത, നാനൂറ്റിമുപ്പത്തിയഞ്ച് ഒട്ടകം, ആറായിരത്തിയെഴുനൂറ്റിയിരുപതു കഴുത എന്നിവ ഉണ്ടായിരുന്നു.
68ജറുസലെമിൽ കർത്താവിന്റെ ആലയത്തിൽ വന്ന ചില കുടുംബത്തലവൻമാർ ദേവാലയംയഥാസ്ഥാനം പണിയാൻ സ്വാഭീഷ്ടക്കാഴ്ചകൾ നൽകി.
69ആലയനിർമാണനിധിയിലേക്കു തങ്ങളുടെ കഴിവിനൊത്ത് അവർ നൽകിയ സംഭാവന അറുപത്തോരായിരം ദാരിക് സ്വർണവും ആയിരം മീനാ വെള്ളിയും നുറു പുരോഹിത വസ്ത്രങ്ങളും ആണ്.
70പുരോഹിതൻമാരും ലേവ്യരും ചില ആളുകളും ജറുസലെമിലും പരിസരങ്ങളിലും താമസിച്ചു. ഗായകരും വാതിൽകാവൽക്കാരും ദേവാലയസേവകരും മറ്റ് ഇസ്രായേല്യരും തങ്ങളുടെ പട്ടണങ്ങളിൽ വസിച്ചു.